❓ കാൽ നടയായി ഹജ്ജിന് പോകുന്നതോ വാഹനത്തിൽ പോകുന്നതോ കൂടുതൽ പുണ്യം.

*ഹജ്ജിന് നടന്നു പോകൽ*
............... *​ˢʷᵉᵉᵗ ᵒᶠ ᵐᵃᵈᵉᵉⁿᵃ*​......


❓ കാൽ നടയായി ഹജ്ജിന് പോകുന്നതോ വാഹനത്തിൽ പോകുന്നതോ കൂടുതൽ പുണ്യം. 


 ✅ കൂടുതൽ പുണ്യം വാഹനത്തിൽ കയറി ഹജ്ജിന് പോകലാണ്.നടന്നുപോകലല്ല .
      ഇക്കാര്യം നമ്മുടെ ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്.
   കാൽനടയായി ഹജ്ജിന് പോകുന്നതിൽ പ്രത്യേക മഹാത്മ്യം സ്ഥിരപ്പെട്ടിട്ടുണ്ട്. അത്ര മഹത്വം വാഹനത്തിൽ കയറി ഹജ്ജിനു പോകുന്നതിൽ സ്ഥിരപ്പെട്ടിട്ടില്ല . എന്നിട്ടുപോലും വാഹനത്തിൽ കയറി ഹജ്ജിന് പോകൽ ഏറ്റവും ഉത്തമമായത് , അതാണു ഇത്തിബാ അ് (നബി(സ്വ)യോട് പിൻപറ്റൽ)
എന്നതുകൊണ്ടാണ്. ഇത്തിബാഇന് അതല്ലാത്തതിനേക്കാൾ മഹത്വമുണ്ട്.
       നബി(സ്വ) വാഹനം കയറിയാണ് ഹജ്ജിന് പോയത്.- നടന്നല്ല പോയത് - 
(ഇആനത്ത് :2/472 )
   ഹജ്ജിന് വാഹനം കയറി പോകൽ സുന്നത്തുണ്ട് (ബുഷ്റൽ കരീം: 1/423)

*ﺃﻻ ﺗﺮﻯ ﺇﻟﻰ ﻗﻮﻝ ﺃﺋﻤﺘﻨﺎ ﺑﺘﻔﻀﻴﻞ اﻟﺤﺞ ﺭاﻛﺒﺎ ﻋﻠﻰ اﻟﺤﺞ ﻣﺎﺷﻴﺎ ﻣﻊ ﻣﺎ ﻭﺭﺩ ﻓﻴﻪ ﻣﻦ اﻟﻔﻀﻞ ﻣﻤﺎ ﻟﻢ ﻳﺮﺩ ﻣﺜﻠﻪ ﻓﻲ ﺣﻖ اﻟﺮاﻛﺐ؟ ﻗﺎﻟﻮا: ﻟﻜﻦ ﻓﻲ ﻓﻀﻴﻠﺔ اﻻﺗﺒﺎﻉ ﻣﺎ ﻳﺮﺑﻮ ﻋﻠﻰ ﺫﻟﻚ* (إعانة)
*يسن في الحج الركوب مطلقا* (بشرى الكريم

💜🌿💜🌿💜🌿💜🌿💜🌿
​👉 *_​​മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക​​_*
▫▫▫▫▫▫▫▫▫▫
*​============================​*