📚വരി :2️⃣




 🕌  *ബുർദ തീരം* 🕌

   

~✿  ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~  



  *بِسْـــــــــمِ ٱللّٰهِ ٱلــرَّحْــمٰنِ  ٱلــرَّحِـــــيمِ۝* 



*مَــــوْلاَيَ صَـــلِّ وَسَـــلّـمْ دَائمًــا أَبَـــدًا*

     *عَــلَى حَــبِيـبِكَ خَــيْرِ الْخَــلْقِ كُلِّـهِـــــمِ*


_{ അല്ലാഹുവേ, സർവ്വ സൃഷ്ടികളിലും  ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ എന്നെന്നും സ്വലാത്തും, സലാമും ചൊരിയേണമേ..}_


*സവിശേഷത :-*

:::::::::::::::::::::::::::::


_ബുർദയുടെ *160 വരികളും* അവസാനിപ്പിച്ചിരിക്കുന്നത് കസ്റാക്കപ്പെട്ട മീമിലാണ് (ഇകാര ശബ്ദമുള്ള മീം ).അറബിയിൽ കസ്റ എന്നാൽ *പൊട്ടിയ* എന്നാണർത്ഥം._

 _*സാരം:-* ഖൽബ് പൊട്ടിയവർ... എല്ലാത്തിന്റെയും അവസാനവും, ഹൃദയം തകർന്നവരുടെ ആശ്രയവും, തിരു നബിﷺ തങ്ങളിലാണെന്ന  സൂചനയാണ് മഹാനവർകൾ ഇതിലൂടെ നമുക്ക് നൽകുന്നത്._


✿═══✿❖✿═══ *(ﷺ)*۠ ═══✿❖✿═══✿


                     *📚വരി :2️⃣*


~✿  ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~


*"*أَمْ هَــبَّـتِ الرِّيـــحُ مِنْ تِلْقَــاءِ كَاظِــمَةٍ"*


    *"وَأَوْمَـضَ الْبَــرْقُ فِى الظَّلْمَــاءِ مِـنْ إِضَــمِ"*


 അതോ  *കാളിമ* യിൽ നിന്നു വീശിയെത്തുന്ന കാറ്റോ *ഇളമി* ൽ നിന്നും ഇരുളിനെ തുരന്നെത്തുന്ന മിന്നൽ പിണറോ നിന്റെ കണ്ണീരിനാധാരം.


💠❖💠❖💠❖💠❖💠❖💠❖💠❖💠


*പദാനുപദ അർത്ഥം :-*

     :::::::::::::::::::::::::::::::::::


*أَمْ هَــبَّـتِ*

_:  വീശിയ_


 *الرِّيـــحُ*

_:കാറ്റ്_


 *مِنْ تِلْقَــاءِ*

_:ഭാഗത്ത്‌ നിന്ന്_


 *كَاظِــمَةٍ*

_:കാളിമാ_


*وَأَوْمَـضَ*

_:അതോ തിളങ്ങിയ_


*الْبَــرْقُ*

_:മിന്നൽ_



 *فِي الظَّلْمَــاءِ*

_:അന്ധകാരം (ഇരുട്ട് )_


 *مِـنْ إِضَــمِ*

_:ഇളമിൽ നിന്ന്_


💠❖💠❖💠❖💠❖💠❖💠❖💠❖💠


*വിശദീകരണം :-*

  :::::::::::::::::::::::::


*എന്താണ് നിങ്ങളെ ഇങ്ങനെ കരയിപ്പിക്കുന്നത്....?*


*"കാളിമ"യുടെ ഭാഗത്ത് നിന്നും വീശുന്ന കാറ്റാണോ?.*

*"ഇളമിലെ" മിന്നൽ പിണരോ?.*


_എന്താണ് ഇളം ?_

_എന്താണ് കാളിമ ?_


*إِسْمٌ مِن أَسْمَاءِ الْمَدِينة*

_മദീനയുടെ മറ്റൊരു പേരാണ് *كاظمة  കാളിമ*_


*أَوِ الْمُرَادُ هُنَا  الرَّوْضَة*

 *റൗളയാണെന്നും  വ്യാഖ്യാനമുണ്ട്.*


_പ്രണയിനിയുടെ മനസുള്ള ഇമാം ബൂസ്വീരി رحمة اللّٰه عليه തങ്ങൾക്ക് *" കാളിമ"* യെ തഴുകി തലോടി എത്തുന്ന കാറ്റടിച്ചപ്പോൾ  തന്റെ പ്രാണ പ്രേയസിയായ മുത്ത് നബി ﷺ തങ്ങളെ കുറിച്ചുള്ള ഓർമ വരുന്നു.  ആ വിരഹതാപത്തിൽ മിഴികൾ നിറഞ്ഞൊഴുകുകയാണ് . അതങ്ങനെയാണല്ലോ ,  പ്രിയപ്പെട്ടവരുടെ അസാന്നിധ്യം  അവരുടെ ചെറിയൊരു ഓർമ്മ പോലും മിഴികളെ സജലമാക്കി കൊണ്ടിരിക്കും.  ആ പ്രദേശത്തെ  തെന്നൽ പോലും ബൂസ്വീരി رحمة اللّٰه عليه തങ്ങളെ ദുഃഖക്കടലിന്ന് സമാനമാക്കുന്നുണ്ട്._


_*'കാളിമയിൽ'* നിന്നെത്തിയ കാറ്റാണോ നിങ്ങളെ കരയിപ്പിച്ചത്._

_അതുമല്ലെങ്കിൽ *"ഇളമിൽ"* നിന്നും പ്രകാശിക്കുന്ന മിന്നൽ പിണറാണോ??!!..എന്നൊക്കെ മഹാനവർകൾ സ്വശരീരത്തെ ചോദ്യം ചെയ്യുന്നത് ._


*[ഇശ്ഖ് പലവിധമാണല്ലോ..മഹാനായ റഷീദുൽ ബാഗ്ദാദി رحمة اللّٰه عليه തങ്ങളുടെ ചരിത്രം അതിനൊരു ഉദാഹരണമാണ്. മഹാനവർകൾ മദീനയിൽ നിന്ന് വരുന്ന ഒട്ടകത്തെ കണ്ടാൽ  ആ ഒട്ടകത്തിന്റെ കുളമ്പ് പിടിച്ചു മുത്തം വെക്കും, മദീനത്തേക്ക് പോകുന്ന ഒട്ടകമാണെങ്കിലോ,അതിന്റെ ചെവിയിൽ തിരുനബിﷺ തങ്ങളോടുള്ള തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞു കേൾപ്പിക്കണമെന്ന് മന്ത്രിക്കുകയും ചെയ്തിരുന്നു .ചുരുക്കി പറഞ്ഞാൽ,ഇമാം ബൂസ്വീരി رحمة اللّٰه عليه തങ്ങളും ഇതേ മാനസികാവസ്ഥയിലാണുള്ളത് .]*


_മദീനയിലുള്ള ഒരു താഴ് വരയുടെ നാമമാണ് *ഇളം.*_


_തിരു നബിﷺ തങ്ങളും,സ്വഹാബത്തുൽ കിറാമും رضي اللّٰه عنهم, ആ പർവ്വതനിരയുടെ മുകളിൽ കയറി നിന്ന് സംസാരിക്കാറുണ്ടായി രുന്നു എന്ന് ഇമാം ഖർബൂത്തി رحمة اللٌّه عليه തങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു._


*തിരു നബി ﷺ തങ്ങളുടെ സാന്നിധ്യം അനുഭവിച്ച പർവ്വത നിരയുടെ ഭാഗത്ത് നിന്നും  വരുന്ന മിന്നൽ പിണരിലും ഇമാം ബൂസ്വീരി رحمة اللّٰه عليه തങ്ങൾ തിരുനബി ﷺ തങ്ങളോടുള്ള പ്രണയം കാണുകയാണ്.ഇശ്ഖിന്റെ മൂർദ്ധന്യാവസ്ഥയിലെത്തി നിൽക്കുന്ന മിഴികളെ നിയന്ത്രിക്കാൻ കഴിയുന്നില്ല.ഓർമകളുടെ വേലിയേറ്റം തീർക്കുന്ന കാമുക ഹൃദയം ഒരു ചെറു അനക്കം പോലും തിരുനബി ﷺ തങ്ങളിലേക്ക് പ്രാപിക്കുന്നു.*


 ان  شــــاء الله

 തുടരും....


▪▪▪▪▪▪▪▪▪▪

GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪