കാരുണ്യമാണവിടുന്ന് ﷺ || ബുര്‍ദ ലൈന്‍ - 47 |4️⃣7️⃣
🔹🔸🔹🔸🔹🔸🔹🔸🔹🔸
* ഖസ്വീദത്തുൽ ബുർദ*
*ആശയം, വിശദീകരണം - 4️⃣7️⃣*
〰️〰️〰️〰️〰️〰️〰️〰️〰️〰️
🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘
🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
*🌷വരി 4️⃣7️⃣🌷*
*🌹لمْ يَمْـتَحِـنَّا بِمَـا تَـعْـيَـى الْعُقُـولُ بـِهِ*✨
*حِرْصًـا عَلٙـيْـنَا فَلَـمْ نَـرْتَـبْ وَلـَمْ نٙـهِـمِ*🌹
*ബുദ്ധിയെ കുഴക്കും വിധം കാര്യങ്ങൾ സങ്കീർണ്ണമാക്കി അവിടുന്ന് ﷺ നമ്മെ പരീക്ഷിച്ചിട്ടില്ല. നമ്മോടുള്ള താല്പര്യം കൊണ്ടാണത്. അതുകൊണ്ടുതന്നെ നമുക്ക് സംശയിക്കേണ്ടതായും പരിഭ്രമിക്കേണ്ടതായും വന്നില്ല.*
ಅವರು ﷺ ಬುದ್ಧಿಯನ್ನು ಗೊಂದಲಕ್ಕೀಡುಮಾಡುವಷ್ಟು ಸಂಕೀರ್ಣವಾದ ವಿಷಯಗಳನ್ನು ಮಾಡುವ ಮೂಲಕ ನಮ್ಮನ್ನು ಪರೀಕ್ಷಿಸಲಿಲ್ಲ. ಅದಕ್ಕೆ ನಮ್ಮ ಆಸಕ್ತಿಯೇ ಕಾರಣ. ಆದ್ದರಿಂದ, ನಾವು ಅನುಮಾನಪಡಬೇಕಾಗಿಲ್ಲ ಮತ್ತು ಗಾಬರಿಯಾಗಬೇಕಾಗಿಲ್ಲ.
*அவிழ்க்கையின் காரணமாக அறிவுக்குப் பொருந்தாத எதனையும் ஏவி நம்மை நபி (ஸல்) அவர்கள் சோதனைக்கு உள்ளாக்கவில்லை. ஆதலால் நாயகத்தின் போதனைகளில் ஐயம் கொண்டிடவோ தடுமாற்றம் கண்டிடவோ வழி இல்லை.*
**********************************
*പദാനുപദ അർത്ഥം*
لَمْ يَمْـتَحِـنَّا =
അവിടുന്ന്ﷺ നമ്മെ പരീക്ഷിച്ചിട്ടില്ല
بِمَا تَعْیَی بِهِ =
പ്രയാസപ്പെടുന്ന കാര്യങ്ങൾ കൊണ്ട്
الْعُقُـولُ =
ബുദ്ധികൾ
حِرْصًـا عَلٙـيْـنَا =
നമ്മോടുള്ള താല്പര്യം നിമിത്തം
فَلَـمْ نَـرْتَـبْ =
അതിനാൽ നാം സംശയിച്ചില്ല
وَلـَمْ نٙـهِـمِ =
നാം പരിഭ്രമിച്ചുമില്ല
**********************************
_മുത്ത് നബിയുടെ ﷺ അധ്യാപനങ്ങൾ വളരെ ലളിതമാണ്. "ജനങ്ങളോട് അവരുടെ ബുദ്ധിയുടെ നിലവാരമനുസരിച്ച് സംസാരിക്കുക" എന്ന് ശിഷ്യന്മാരെ ഉപദേശിച്ച തിരുനബി ﷺ അവിടുത്തെ ﷺ വാക്കുകളത്രയും സരളമായിരിക്കണം എന്ന നിഷ്ഠ സ്വയം പാലിച്ചു. തിരുദൂതരുടെ ﷺ വാക്കുകളിൽ ബുദ്ധിക്ക് പിടികിട്ടാത്ത വിധം സങ്കീർണ്ണമായി ഒന്നും തന്നെയില്ല. അത് കൊണ്ട് തന്നെ നമുക്ക് സംശയത്തിനും പരിഭ്രമത്തിനും വകയില്ല. നമുക്ക് ഉൾകൊള്ളാൻ കഴിയാത്തതോ, പ്രവർത്തിക്കാൻ സാധിക്കാത്തതോ ആയ കാര്യങ്ങൾ നമ്മോടു കൽപ്പിച്ചു കൊണ്ട് നമ്മെ പരീക്ഷിച്ചിട്ടുമില്ല._
_ജീവിതത്തിന് ഏറ്റവും ലളിതമായ വ്യാഖ്യാനമാണ് അവിടുന്ന് ﷺ നൽകിയിട്ടുള്ളത്. ഏറ്റവും ലളിതമായ കർമ്മ വ്യവസ്ഥയും അവിടുന്ന് ﷺ പഠിപ്പിച്ചു. വിശുദ്ധ ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നത് "സംശയങ്ങൾ ഇല്ലാത്ത ഗ്രന്ഥം" എന്നാണ്. "അല്ലാഹു ജനങ്ങളെ അവർക്കു താങ്ങാനാവുന്നതിലും കവിഞ്ഞ ഭാരം വഹിപ്പിക്കുകയില്ല" എന്നും ഖുർആൻ പ്രസ്താവിക്കുന്നു. മതം എളുപ്പമാണെന്നും ഖുർആൻ പറയുന്നുണ്ട്. ഖുർആനിലോ തിരുനബിയുടെ ﷺ വചനങ്ങളിലോ ദുർഗ്രഹമായ പരാമർശങ്ങൾ കാണുകയുമില്ല. അതീവ ഹൃദ്യവും ലളിതവുമാണ് ഖുർആന്റെയും മുത്ത് നബി ﷺ തങ്ങളുടെയും ഭാഷ._
(തുടരും, إن شاء الله).
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*മുത്ത് നബിയെ ﷺ കാണണം, ഉറക്കിലും ഉണർവിലും കാണണം. അവിടുത്തെ ﷺ പൂർണ്ണതയിൽ കൺ കുളിരെ കാണണം. അവിടുത്തെ ﷺ മൊഴിമുത്തുകൾ കേൾക്കണം. ജന്നാത്തുൽ ഫിർദൗസിൽ അവിടുത്തോടൊപ്പം ﷺ ഒരുമിച്ചു കൂടണം.*_
_*നീ തൗഫീഖ് ചെയ്യണേ الله...*_
*امين امين امين يا ارحم الراحمين...*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪▪▪▪▪▪▪▪▪▪
GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം
Contact Us
whatsapp
Follow us on
Instagram
▪▪▪▪▪▪▪▪▪▪
Post a Comment