🌷വരി 4️⃣1️⃣🌷സൗന്ദര്യ പൂർണത || ബുര്‍ദ ലൈന്‍ - 41 || ബുര്‍ദയുടെ മാധുര്യം ബുര്‍ദ പഠന കോഴ്‌സ്
🔹🔸🔹🔸🔹🔸🔹🔸🔹🔸
* ഖസ്വീദത്തുൽ ബുർദ*
*ആശയം, വിശദീകരണം - 4️⃣1️⃣*
〰️〰️〰️〰️〰️〰️〰️〰️〰️〰️
🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘
🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
*🌷വരി 4️⃣1️⃣🌷*
*🌹فهْـوَ الَّـذِى تَـمَّ مَعْـنَـاهُ وَصُـورَتُـهُ*✨
*ثُـمَّ اصْـطَـفَاهُ حَبِـيـبًـا بَارِئُ النَّـسَـمِ*🌹
*അർത്ഥവും (ആത്മീയ സൗന്ദര്യവും), ആകാരവും (ശാരീരിക ഭംഗിയും) പരിപൂർണ്ണത പ്രാപിച്ചവരാണ് അവിടുന്ന് ﷺ. മനുഷ്യകുലത്തിന്റെ സൃഷ്ടാവ് അവിടുത്തെ ﷺ പ്രിയ മിത്രമായി (ഹബീബായി) തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.*
*ಅವರು ﷺ ಅರ್ಥ (ಆಧ್ಯಾತ್ಮಿಕ ಸೌಂದರ್ಯ) ಮತ್ತು ರೂಪದಲ್ಲಿ (ದೈಹಿಕ ಸೌಂದರ್ಯ) ಪರಿಪೂರ್ಣತೆಯನ್ನು ಪಡೆದವರು. ಮನುಕುಲದ ಸೃಷ್ಟಿಕರ್ತನು ﷺ ಅವರನ್ನು ಆತ್ಮೀಯ ಸ್ನೇಹಿತನಾಗಿ (ಹಬೀಬಾಯಿ) ಆರಿಸಿಕೊಂಡಿದ್ದಾನೆ*
*எனவே பெருமானார் ﷺ அவர்கள் அகமிய நிறைவும் வெளிப்படை இயல்பும் முழுமை பெற்றவர்கள் ஆவார்கள், மேலும் அண்ணலார் ﷺ அவர்களை அருமை நேசராக "மானிட" இனத்தைப் படைத்த நாயன் தேர்ந்தெடுத்தான்...*
**************************************
*പദാനുപദ അർത്ഥം*
فَهْـوَ =
അവിടുന്ന് ﷺ
الَّـذِى تَـمَّ =
പൂർണ്ണത കൈവരിച്ചവരാണ്
مَعْـنَـاهُ =
അവിടുത്തെ ﷺ അർത്ഥവും (ആത്മീയ സൗന്ദര്യവും)
وَصُـورَتُـهُ =
അവിടുത്തെ ﷺ ആകാരവും (ശാരീരിക ഭംഗിയും)
ثُـمَّ اصْـطَـفَاهُ =
പിന്നെ അവിടുത്തെﷺ തിരഞ്ഞെടുക്കുകയും ചെയ്തു
بَارِئُ النَّـسَـمِ =
മനുഷ്യകുല സൃഷ്ടാവ്
حَبِـيـبًـا =
(തന്റെ) ഏറ്റവും പ്രിയപ്പെട്ടവരായി
****************************************
_അർത്ഥം എന്നതുകൊണ്ടുദ്ദേശിക്കുന്നത് അവിടുത്തെ ﷺ ആന്തരിക വിശേഷണങ്ങളും ആകാരം കൊണ്ടുദ്ദേശിക്കുന്നത് ബാഹ്യമായ വിശേഷണങ്ങളുമാണ്. അതായത് ആത്മീയവും ശാരീരികവുമായ ഗുണഗണങ്ങൾ. അർഥപൂർണ്ണമാണവിടുത്തെ ﷺ ജീവിതം. രൂപലാവണ്യമോ അതിമനോഹരവും._
_اللهم صل وسلم وبارك عليه..._
_പരിപൂർണ്ണതയുടെ എല്ലാ മാനദണ്ഡങ്ങളും ഒത്തുചേർന്ന പുണ്യ റസൂലിൽ ﷺ ന്യൂനതയുടെ ഒരു കണിക പോലും കണ്ടെത്താൻ കഴിയുകയില്ല. ഭർത്താവ്, വ്യാപാരി, പ്രബോധകൻ, നേതാവ്, യോദ്ധാവ്, ഭരണാധികാരി തുടങ്ങിയ ഏതു മേഖലയിലും മുത്ത് നബിയ്ക്ക് ﷺ തുല്യരായി മറ്റൊരു വ്യക്തിത്വത്തെ ചരിത്രത്തിൽനിന്ന് ചൂണ്ടിക്കാണിക്കുക അസാധ്യമാണ്._
_ആരമ്പപ്പൂവായ മുത്ത് റസൂൽ ﷺ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, "ഉത്തമഗുണങ്ങളുടെ പൂർത്തീകരണാർത്ഥമാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്" എന്ന്. ഖുർആനും സാക്ഷ്യപ്പെടുത്തിയല്ലോ, അവിടുന്ന് ﷺ മഹത്തായ സ്വഭാവത്തിനുടമയാകുന്നു എന്ന് (68:4). ഇങ്ങനെയുള്ള ഒരാളെയല്ലാതെ തന്റെ ആദർശം ലോകത്തിനു സമർപ്പിക്കാൻ ജഗന്നിയന്താവായ അല്ലാഹു മറ്റാരെയാണ് തിരഞ്ഞെടുക്കുക..._
(തുടരും, إن شاء الله).
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*മുത്ത് നബിയിലേക്ക് ﷺ ധാരാളം സ്വലാത്തുകൾ സമർപ്പിക്കണം. അവിടുത്തോട് ﷺ അടങ്ങാത്ത പ്രണയം വേണം. അവിടുത്തെ ﷺ ശുപാർശയ്ക്ക് അർഹനാവണം. ജന്നാത്തുൽ ഫിർദൗസിൽ ഹബീബായ മുത്ത് നബിയോടൊപ്പം ﷺ ഒരുമിച്ചു കൂടണം.*_
_*നീ തൗഫീഖ് ചെയ്യണേ الله...*_
*امين امين امين يا ارحم الراحمين...*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
▪▪▪▪▪▪▪▪▪▪
GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം
Contact Us
whatsapp
Follow us on
Instagram
▪▪▪▪▪▪▪▪▪▪
Post a Comment