💧Part-10💧 കണ്ണീരിൽ കുതിർന്ന 💖പ്രണയം💖
കണ്ണീരിൽ കുതിർന്ന
💖പരണയം💖
🔘➖🔘➖🔘➖🔘➖🔘➖🔘
🔥Part-10🔥
(വായിച്ചു തുടങ്ങിയാൽ ഈ കഥ പൂർത്തിയാക്കാതിരിക്കില്ല)
പട്ടാളക്കാർ അബ്‌ദുല്ലയെ ലക്ഷ്യം വെച്ച് ഒരു അമ്പെയ്തു.
അത് അബ്‌ദുല്ലയുടെ നെഞ്ചിന്റെ ഇടതുഭാഗത്ത് ചെന്ന് കൃത്യമായി തുളച്ചുകയറി 💔💔.
നെഞ്ചിൽ തറച്ച അമ്പുമായി
ഏഴോളം പട്ടാളക്കാരുടെ തല അബ്‌ദുല്ല വെട്ടി .
പട്ടാളക്കാർക്ക് മുന്നിലൂടെ ചിരിച്ച മുഖവുമായി അബ്‌ദുല്ല എന്റെടുത്തുവന്നു ചോദിച്ചു.
ഉമറെ നീ ഇത് കണ്ടോ .
എന്റെ നെഞ്ചിൽ തുളച്ചുകയറിയ ഈ അമ്പ് നീ കണ്ടോ.
ഇത് പറിച്ചെടുക്കാൻ നിനക്ക് കഴിയുമോ ഉമറെ.
കഴിയുമെങ്കിൽ പറിച്ചെടുക്കു.
എൻ്റെ റസൂലെ ഞാൻ അമ്പ് വലിച്ചൂരാൻ നോക്കി.
ഞാൻ വലിക്കുമ്പോൾ അമ്പിന്റെ തുഞ്ചം പുറത്തായിരുന്നു.
വലിച്ചപ്പോൾ അത് അകത്തു കയറി.
അപ്പോൾ എനിക്ക് തോന്നി അമ്പിന്റെ തുഞ്ചം ഹൃദയാന്ധരാളത്തിൽ കുടുങ്ങിയിരിക്കുന്നു.
അടുത്ത വലിക്ക് നെഞ്ച് പിളരും എന്നുറപ്പായപ്പോൾ ഞാൻ പിടിവിട്ടുകളഞ്ഞു.
അപ്പോൾ അവൻ ചോദിച്ചു :
ഹോ... നീയാണോ മക്കത്തെ ഉമർ!!!
ഒരമ്പ് വലിച്ചെടുക്കാൻ കഴിവില്ലാത്ത വീരാളിയാണോ മക്കത്തെ ഉമർ!!
ഉമർ(റ) പറഞ്ഞു : അറിയാഞ്ഞിട്ടല്ല അബ്‌ദുല്ലാ.
ഞാൻ അമ്പ് വലിച്ചാൽ നിന്റെ നെഞ്ച് പിളരും.
അബ്‌ദുല്ല: അപ്പോൾ ഞാൻ മരിക്കുമെന്ന് ഉറപ്പാണല്ലേ?
പിന്നെ നെഞ്ച് പിളരുന്നതു കാണാനാണോ നിനക്ക് ബുദ്ധിമുട്ട്.
എങ്കിൽ നെഞ്ച് പിളരാതെ പറിക്കാനുള്ള ഒരു സൂത്രവിദ്യ ഞാൻ നിനക്ക് പറഞ്ഞു തരാം.
ഞാൻ നിലത്തു കിടക്കാം.
എന്നിട്ട് ഉക്കാളാ ചന്തയിൽ ഗുസ്തിയിലേർപ്പെടുമ്പോൾ
പിന്നോട്ട് മറിയാതിരിക്കാൻ മുന്നോട്ട് വെക്കുന്ന വലത്തേ കാലില്ലേ.
ആ കാൽ എന്റെ നെഞ്ചത്തു അമർത്തിച്ചവിട്ടി വലിക്കെൻ്റെ ഉമറെ.
നെഞ്ച് പിളരാതെ അമ്പ് പുറത്തു വരുന്നത് കാണാം.
എന്നിട്ടവൻ മലർന്നുകിടന്നപ്പോൾ എന്റെ സകല രോമകൂപങ്ങളും എഴുന്നേറ്റു നിന്നുപോയി.
ഞാനവന്റെ നെഞ്ചിൽ ചവിട്ടി അമ്പ് പറിച്ചെടുക്കാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു ഒരുമിനിറ്റ്.
നീയൊന്നു ഉമൈമയെ വിളിക്കു.
എനിക്കവളോട് ഒരു കാര്യം പറയണം.
ഒന്നുമറിയാതെ കിടന്നുറങ്ങുന്ന ഉമൈമയെ ഞാൻ ഉച്ചത്തിൽ വിളിച്ചു.
അവളോടിവന്നു.
അപ്പോൾ അവൾ കണ്ട കാഴ്ച്ച!
മലർന്നുകിടക്കുന്ന അബ്‌ദുല്ലയുടെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന എന്നെയാണ്.
ഞാനവനെ കൊല്ലുകയാണെന്നു അവൾക്കു തോന്നി.
അവൾ കരഞ്ഞുകൊണ്ട് ഓടിവന്നിട്ടു ചോദിച്ചു: എന്തിനാ ഉമറെ ഈ വിഡ്ഢിത്തം ചെയ്യുന്നത്.
സ്വന്തം സുഹൃത്തിനെ കൊല്ലുകയാണോ.
അവളെന്റെ വസ്‌ത്രത്തിൻ്റെ തലപ്പ് പിടിച്ചു വലിച്ചപ്പോൾ അബ്‌ദുല്ല പറഞ്ഞു.
ഉമറിനെ വീട് ഉമൈമാ.
ഉമർ നിരപരാധിയാണ്.
ഉമറല്ല ഇത് ചെയ്‌തത്.
അയാളെന്നെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ്.
നിന്റെ വാപ്പയുടെ പട്ടാളക്കാരാണ് ഇത് ചെയ്തത്.
അബ്‌ദുല്ല ഉമൈമയെ വിളിച്ചു തലഭാഗത്തിരുത്തിയിട്ടു പറഞ്ഞു.
എന്റെ പ്രിയപ്പെട്ട ഉമൈമാ ഞാനൊരു കാര്യം പറയട്ടെ.
ഈ അമ്പ് വലിച്ചൂരിയാൽ ഞാൻ മരിക്കും.
ഞാൻ മരിച്ചാൽ നീ ഒരിക്കലും നിന്റെ പിതാവിന്റെ അടുത്തേക്കു പോകരുത്.
നീ പോകേണ്ടത് ഉമറിന്റെ കൂടെയാണ്!!!
ഉമറെ നീ ഇവളെ കൊണ്ടുപോകേണ്ടത് മക്കയിലേക്കാണ്.
എനിക്ക് ജീവിതം ബാക്കിയുണ്ടാകുമായിരുന്നെങ്കിൽ ഞാനിവളെ കൊണ്ടുപോകുക മക്കയിലെ ഒരു പ്രബലനായ വ്യക്തിയുടെ മുന്നിലേക്കാണ്!!!
പക്ഷേ എനിക്ക് അത് കഴിയൂല......
അതുകൊണ്ടു നീ ഇവളേ കൊണ്ടുപോകേണ്ടത് ആ മനുഷ്യന്റെ മുന്നിലേക്കാണ്.
ഞാൻ അബ്‌ദുല്ലയോട് ചോദിച്ചു ആരാണ് മക്കയിലെ പ്രബലൻ?
അബുൽഹകമാണോ?
ഉത്ബയാണോ?
ശൈബയാണോ?
വലീദാണോ?
അസ്‌വതാണോ?
ആരാണ് മക്കത്തെ പ്രബലൻ പറ!!!
അബ്‌ദുല്ല: ഹേയ്... അവരൊന്നും മക്കത്തെ പ്രബലരല്ല.
അവരൊക്കെ പ്രബലരാണെങ്കിൽ എന്തുകൊണ്ട് ഖത്താബിന്റെ മകൻ ആ കൂട്ടത്തിൽ പെടൂല.
നിങ്ങളൊന്നും പ്രബലരല്ല ഉമറെ.....
മക്കത്തൊരു പ്രബലരുണ്ട് .
ഒരു മഹാമനീഷിയുണ്ട്!!!
നീ കണ്ടിട്ടുണ്ട്...
പക്ഷെ നീ ഖൽബുകൊണ്ടു അറിഞ്ഞിട്ടില്ല....
ഞാൻ കണ്ടിട്ടില്ല....
പക്ഷെ ഖൽബുകൊണ്ടു ഞാൻ അറിഞ്ഞിട്ടുണ്ട്...
അങ്ങനെയൊരു പ്രബലനായ മനുഷ്യനുണ്ട് മക്കയിൽ!!!
ആരാണെന്നറിയാണോ നിനക്ക്??????
അബ്ദുല്ല എൻ്റെ മുഖത്തുനോക്കി പറഞ്ഞ ഒരു പേരുണ്ട്!!!!!!!
പരിശുദ്ധ റസൂൽ മുഹമ്മദ് മുസ്ത്വഫ (സ)!!!!!!!
ഞാനാ പേരുകേട്ടപ്പോൾ മുഖം തിരിച്ചുകളഞ്ഞു.
കാരണം അന്നെന്റെ ഖൽബിൻ്റെ ആകത്തു വെറുപ്പായിരുന്നു അങ്ങയോടു.
അപ്പോൾ അവളോട് അവൻ പറഞ്ഞു ഉമൈമാ
മുഹമ്മദ്നബിയുടെ (സ) പേര് കേൾക്കുമ്പോൾ ഉമറിന് വല്ലാത്ത നീരസമാണ്.
ഉമർ കൊണ്ടുപോയില്ലെങ്കിലും നീ എങ്ങെനെയെങ്കിലും അവിടെ പോവണം.
ആ മക്ക എങ്ങെനെയെങ്കിലും കണ്ടുപിടിക്കണം.
ഇങ്ങനൊരു അബ്‌ദുല്ല ജീവിച്ച കഥ നീ പറഞ്ഞുകൊടുക്കണം.
മരിക്കുന്നതിന് മുമ്പ് എനിക്കൊരാഗ്രഹവും കൂടി ബാക്കിയുണ്ട്!
നിന്റെ നാവുകൊണ്ട് ഒരുവാക്കു കേൾക്കാൻ!
ഉമൈമ കരഞ്ഞുകൊണ്ട് ചോദിച്ചു എന്താണ് അത് ?
അബ്‌ദുല്ല: നിന്റെ ഹൃദയത്തിൽ സത്യത്തിന്റെ വിത്തിറക്കി വിളവെടുക്കാൻ പാകമാണെങ്കിൽ
നീ വിശുദ്ധമായ ശഹാദത്തിന്റെ വചനമൊന്ന് ഉച്ചരിക്കണം ഉമൈമ !
എനിക്കതു കേൾക്കണം!!!
നിന്റെ ഹൃദയാന്തരാളത്തിൽ സൂക്ഷിച്ചുവെച്ചിട്ട് നിന്റെ നാവുകൊണ്ട് വിളിച്ചുപറയണം...
اشهد ان لا اله الا الله
🌷ഹബീബായ നബി ﷺ തങ്ങളിലേക്ക് ഒരായിരം സലാത്ത്🌷
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
FULL PART _ കണ്ണീരിൽ കുതിർന്ന പ്രണയം
Post a Comment