ഖസ്വീദത്തുൽ ബുർദ ആശയം, വിശദീകരണം - 3️⃣8️⃣
🔹🔸🔹🔸🔹🔸🔹🔸🔹🔸
* ഖസ്വീദത്തുൽ ബുർദ*
*ആശയം, വിശദീകരണം - 3️⃣8️⃣*
〰️〰️〰️〰️〰️〰️〰️〰️〰️〰️
🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘
🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
*🌷വരി 3️⃣8️⃣🌷*
*ٍ🌹فاقَ النَّـبِـيِّـيـنَ فِى خَـلْقٍ وَفِى خُـلُقٍ*✨
*وَلَـمْ يُدَانُـوهُ فِـى عِلْـمٍ وَلاَ كَـرَمٍ*🌹
*ശരീര സൗന്ദര്യത്തിലും സ്വഭാവ മഹിമയിലും മുത്ത് നബി ﷺ മറ്റു നബിമാരേക്കാൾعلیهم السلام ഉന്നതരായിരിക്കുന്നു. ജ്ഞാനത്തിലും ഔദാര്യത്തിലും അവിടുത്തോടൊപ്പം ﷺ എത്തിയിട്ടുമില്ല അവർعليهم السلام.
*ಮುತ್ ನಬಿ ﷺ ಅವರು ದೈಹಿಕ ಸೌಂದರ್ಯ ಮತ್ತು ಚಾರಿತ್ರ್ಯದ ವಿಷಯದಲ್ಲಿ ಇತರ ಪ್ರವಾದಿಗಳಿಗಿಂತ عليهم السلام ಶ್ರೇಷ್ಠರು. ಅವರು ﷺ ಬುದ್ಧಿವಂತಿಕೆ ಮತ್ತು ಔದಾರ್ಯದಲ್ಲಿ ಅವರ عليهم السلام ಹತ್ತಿರ ಬರಲಿಲ್ಲ.
(അല്ലാഹുവിന്റെ നബിമാരുടെ ശ്രേഷ്ഠതയും മഹത്വവും നമുക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമാണ് എന്നിരിക്കെ ആ ശ്രേഷ്ഠതയെക്കാൾ അപ്പുറമുള്ള മുത്ത് നബിയുടെ ﷺ ശ്രേഷ്ഠത, അതെത്ര വലുതായിരിക്കും!!!)*
************************************
*പദാനുപദ അർത്ഥം*
فَاقَ =
അവിടുന്ന് ﷺ മറികടന്നു (ഉന്നതരായിരിക്കുന്നു)
النَّـبِـيِّـيـنَ =
മറ്റു നബിമാരെക്കാൾ عَلَیهِمَ السَّلاَم
فِى خَـلْقٍ =
ആകൃതിയിലും (ശരീര സൗന്ദര്യത്തിലും)
وَفِى خُـلُقٍ =
പ്രകൃതിയിലും (സ്വഭാവ മഹിമയിലും)
وَلَـمْ يُدَانُـوهُ =
അവർ മുത്ത് നബിയുടെ ﷺ അടുത്ത് പോലും എത്തിയിട്ടില്ല
فِـى عِلْـمٍ =
ജ്ഞാനത്തിലും
وَلاَ كَـرَمٍ =
ഔദാര്യത്തിലും
**************************************
_സൃഷ്ടാവായ അല്ലാഹു തആല എന്തെല്ലാം നന്മകൾ ഉദ്ദേശിച്ചിട്ടുണ്ടോ, അതെല്ലാം അല്ലാഹുവിന്റെ മറ്റു സൃഷ്ടി ജാലങ്ങളേക്കാൾ കൂടുതലായി നൽകി അനുഗ്രഹിച്ച്, അവന്റെ സത്യദീൻ ജനങ്ങളിലേക്ക് അറിയിച്ചു കൊടുക്കാൻ അയച്ചിട്ടുള്ള അത്യുൽകൃഷ്ട വ്യക്തിത്വങ്ങളാണ് നബിമാർعلیهم السلام.നമുക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമാണ് നബിമാരുടെ علیهم السلام ശ്രേഷ്ഠത. വിശുദ്ധ ഖുർആനിൽ പലയിടങ്ങളിലായി ഈ ശ്രേഷ്ഠതകൾ അല്ലാഹു നമുക്ക് അറിയിച്ചു തരുന്നുണ്ട്. ഇങ്ങനെ ശ്രേഷ്ഠതയിൽ മികച്ചു നിൽക്കുന്ന നബിമാരിൽ علیهم السلامനിന്ന് മറ്റു നബിമാരേക്കാളെല്ലാംعلیهم السلام ശ്രേഷ്ഠതയിൽ മികച്ചു നിൽക്കുന്നവരാണ് എന്റെ ഹബീബ് ﷺ. നബിമാർക്കിടയിലെ علیهم السلامപദവി വ്യത്യാസത്തെക്കുറിച്ച് വിശുദ്ധ ഖുർആൻ തന്നെ പ്രസ്താവിക്കുന്നുണ്ടല്ലോ;_
تِلْكَ الرُّسُلُ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ
"ആ ദൂതന്‍മാരില്‍ ചിലര്‍ക്ക് നാം മറ്റു ചിലരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു" (2:253) എന്ന്.
_ഇതര നബിമാരേക്കാൾعلیهم السلام മുത്ത് നബിയ്ക്കുള്ള ﷺ ശ്രേഷ്ഠതകളിൽ ചിലതാണ് ഈ വരികളിൽ മഹാനായ ബൂസ്വീരി ഇമാം رضي الله عنه പ്രതിപാദിക്കുന്നത്. ആകൃതി (خٙلْقْ), സ്വഭാവം (خُلْقْ), ജ്ഞാനം (عِلْمْ), ഔദാര്യം (كٙرٙمْ) എന്നീ ഗുണങ്ങളിലെല്ലാം മുത്ത് നബി ﷺ മറ്റു നബിമാരെعلیهم السلام മുൻകടന്നിരിക്കുന്നു എന്ന് മഹാനവർകൾ സൂചിപ്പിക്കുന്നു._
_മറ്റു നബിമാർ علیهم السلامചില പ്രത്യേക സമുദായത്തിലേക്കോ പ്രദേശത്തേക്കോ നിയോഗിക്കപ്പെട്ടവരായിരുന്നുവെങ്കിൽ ഹബീബായ മുത്ത് മുഹമ്മദ് മുസ്തഫ ﷺ തങ്ങൾ മുഴുവൻ ലോകങ്ങളിലേക്കുമായി നിയോഗിക്കപ്പെട്ടവരാണ്._
_നബിമാരുടെ علیهم السلامപരമ്പര അവസാനിക്കുന്നത് മുത്ത് നബിയിലൂടെയാണ് ﷺ എന്നതാണ് മറ്റൊരു സവിശേഷത. അതായത്, അല്ലാഹുവിന്റെ പരിശുദ്ധ ദീനിന്റെ പൂർത്തീകരണം മുത്ത് നബിയിലൂടെയാണ് ﷺ, ലോകത്തിനു മുഴുവൻ അനുഗ്രഹമായിട്ടാണ് അവിടുന്ന് ﷺ നിയോഗിക്കപ്പെട്ടത് എന്ന് ഖുർആൻ പരിചയപ്പെടുത്തിയ മുത്ത് നബിയിലൂടെ ﷺ..._
(തുടരും, إن شاء الله).
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*മുത്ത് നബിയിലേക്ക് ﷺ ധാരാളം സ്വലാത്തുകൾ സമർപ്പിക്കണം. അവിടുത്തോട് ﷺ അടങ്ങാത്ത പ്രണയം വേണം. അടുത്തെ ﷺ ശുപാർശക്ക് അർഹനാവണം. ജന്നാത്തുൽ ഫിർദൗസിൽ ഹബീബായ മുത്ത് നബിയോടൊപ്പം ﷺ ഒരുമിച്ചു കൂടണം.*_
_*നീ തൗഫീഖ് ചെയ്യണേ الله...*_
*امين امين امين يا ارحم الراحمين...*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
▪▪▪▪▪▪▪▪▪▪
GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം
Contact Us
whatsapp
Follow us on
Instagram
▪▪▪▪▪▪▪▪▪▪
Post a Comment