🌷വരി 3️⃣7️⃣🌷
🔹🔸🔹🔸🔹🔸🔹🔸🔹🔸
* ഖസ്വീദത്തുൽ ബുർദ*
*ആശയം, വിശദീകരണം - 3️⃣7️⃣*
〰️〰️〰️〰️〰️〰️〰️〰️〰️〰️
🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘
🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
*🌷വരി 3️⃣7️⃣🌷*
*🌹دعَا إِلَـى اللهِ فَالْمُـسْـتَـمْسِـكُونَ بِـهِ*✨
*مُـسْـتَـمْسِـكُونَ بِحَـبْلٍ غَـيْـرِ مـُنْـفَصِـمِ*🌹
*അവിടുന്ന് ﷺ അല്ലാഹുവിലേക്ക് ക്ഷണിച്ചു. അവിടുത്തെ ﷺ മുറുകെ പിടിക്കുന്നവർ അറ്റുപോകാത്ത കയറിലാണ് മുറുകെ പിടിച്ചിരിക്കുന്നത്.*
ಅವರು ಅಲ್ಲಾಹನಿಗೆ ﷺ ಅವರನ್ನು ಆಹ್ವಾನಿಸಿದರು. ಅವರನ್ನು ಹಿಡಿದವರು ﷺ ಮುರಿಯಲಾಗದ ಹಗ್ಗವನ್ನು ಹಿಡಿದಿದ್ದಾರೆ
**************************************
*പദാനുപദ അർത്ഥം*
دَعَا =
അവിടുന്ന് ﷺ ക്ഷണിച്ചു
إِلَـى اللهِ =
അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക്
فَالْمُـسْـتَـمْسِـكُونَ بِـهِ =
അത് മുറുകെ പിടിക്കുന്നവർ
مُـسْـتَـمْسِـكُونَ=
മുറുകെ പിടിച്ചവരാണ്
بِحَـبْلٍ =
ഒരു കയറിൽ
غَـيْـرِ مـُنْـفَصِـمِ=
അറ്റുപോകാത്ത
*************************************
_അല്ലാഹുവിന്റെ വിശുദ്ധമായ മാർഗ്ഗത്തിലേക്ക്, അതായത് ഇസ്ലാം മതത്തിലേക്ക് അവിടുന്ന് ﷺ ലോകത്തെ ക്ഷണിച്ചു. ആ മാർഗ്ഗത്തെ മുറുകെ പിടിക്കുന്നവർക്ക് രക്ഷയുടെ പ്രതീക്ഷയുണ്ട്. ദുർബ്ബലമല്ലാത്ത കയറാണത്. അതു നമ്മെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക തന്നെ ചെയ്യും. അല്ലാഹു പറയുന്നു: നിങ്ങൾ അല്ലാഹുവിന്റെ പാശത്തെ (കയറിനെ) മുറുകെപ്പിടിക്കുക. അതിൽ ഭിന്നിക്കരുത് (വി.ഖു. 3:102)._
_അല്ലാഹുവിന്റെ പാശം ഏതാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു - അല്ലാഹു അല്ലാത്ത ശക്തികളെ നിഷേധിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ മുറുകെപ്പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അത് അറ്റു പോവുകയില്ല (വി.ഖു. 2:256)._
_അല്ലാഹുവിലേക്ക് അടുക്കാനുള്ള ഒരേയൊരു മാർഗ്ഗം മുത്ത് മുഹമ്മദ് മുസ്തഫ ﷺ തങ്ങൾ മാത്രമാണെന്ന് മഹാനായ കവി رضي الله عنه ഇവിടെ സമർത്ഥിക്കുന്നുണ്ട്. ഖുർആനിൽ അല്ലാഹു പറയുന്നു: പറയുക, നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ (മുത്ത് നബിയെ ﷺ) പിന്തുടരുക. അപ്പോൾ അല്ലാഹു നിങ്ങളെയും സ്നേഹിക്കും. നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും (വി.ഖു. 3:31)_
(തുടരും, إن شاء الله).
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*മുത്ത് നബിയിലേക്ക് ﷺ ധാരാളം സ്വലാത്തുകൾ സമർപ്പിക്കണം. അവിടുത്തോട് ﷺ അടങ്ങാത്ത പ്രണയം വേണം. അടുത്തെ ﷺ ശുപാർശക്ക് അർഹനാവണം. ജന്നാത്തുൽ ഫിർദൗസിൽ ഹബീബായ മുത്ത് നബിയോടൊപ്പം ﷺ ഒരുമിച്ചു കൂടണം.*_
_*നീ തൗഫീഖ് ചെയ്യണേ الله...*_
*امين امين امين يا ارحم الراحمين...*
▪️▪️▪️▪️▪️▪️▪️▪️▪️▪️
▪▪▪▪▪▪▪▪▪▪
GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം
Contact Us
whatsapp
Follow us on
Instagram
▪▪▪▪▪▪▪▪▪▪
Post a Comment