🌷വരി 3️⃣5️⃣🌷
🔹🔸🔹🔸🔹🔸🔹🔸🔹🔸
* ഖസ്വീദത്തുൽ ബുർദ*
*ആശയം, വിശദീകരണം - 3️⃣5️⃣*
〰️〰️〰️〰️〰️〰️〰️〰️〰️〰️
🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘
🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
*🌷വരി 3️⃣5️⃣🌷*
*🌹نـبِـيُّـنَا الْآمِرُ النَّاهِـى فَـلاَ أَحَـدٌ✨*
*أَبَـرَّ فِـى قَـوْلِ لاَ مِـنْهُ وَلاَ نَعَـمِ🌹*
*നന്മ അനുശാസിക്കുകയും തിന്മ തടയുകയും ചെയ്യുന്നവരാണ് നമ്മുടെ തിരുനബി ﷺ. വിധിക്കാനും വിലക്കാനും അവിടുത്തെക്കാൾ ﷺ സത്യസന്ധരായി ആരുമില്ല.*
****************************************
*പദാനുപദ അർത്ഥം*
نَـبِـيُّـنَا =
നമ്മുടെ മുത്ത് നബി ﷺ തങ്ങൾ
الْآمِرُ =
കല്പിക്കുന്നവരാണ്
النَّاهِـى=
വിരോധിക്കുന്നവരുമാണ്
فَـلاَ أَحَـدٌ =
ഒരാളുമില്ല
أَبَـرَّ مِنْهُ =
അവിടുത്തേക്കാൾ ﷺ സത്യസന്ധമായി
فِـى قَـوْلِ لاَ =
ഇല്ല എന്ന വാക്കിൽ
وَلاَ نَعَـمِ =
ഉണ്ട് എന്ന വാക്കിലും
***************************************
_മുത്ത് നബിയുടെ ﷺ ദൗത്യത്തിന്റെ കാതലായ ഭാഗം നന്മ കൽപ്പിക്കുക തിന്മ തടയുക എന്നതാണ്. ഒരു കാര്യത്തിന്റെ അസ്തിത്വത്തെ അംഗീകരിക്കുവാനും നിഷേധിക്കുവാനും അവിടത്തെക്കാൾ ﷺ യോഗ്യരായി ആരാണുള്ളത്. അവിടുന്ന് ﷺ ഉന്നതരും അല്ലാഹുവിന്റെ സുവിശേഷകരുമാണല്ലോ.! (നബി എന്ന പദത്തിന് ഇങ്ങനെ രണ്ടർത്ഥങ്ങളുണ്ട്). പ്രതിഫലത്തെക്കുറിച്ചും ശിക്ഷയെ കുറിച്ചുമുള്ള സൂചനയാണ് ഇവിടെ എന്നും വ്യാഖ്യാനമുണ്ട്. തിരുനബിയിൽ ﷺ നിന്നുള്ള കൽപനകളും നിരോധനകളും അല്ലാഹുവിന്റെ ഉത്തരവുകൾ തന്നെയാണ്. ഖുർആനിൽ അല്ലാഹു പറയുന്നു:_
وَمَا يَنطِقُ عَنِ الْهَوَىٰ 0 إِنْ هُوَ إِلَّا وَحْيٌ يُوحَىٰ 0
_(തിരുനബി ﷺ തോന്നിയതുപോലെ സംസാരിക്കുന്നില്ല, ഈ സന്ദേശം അവിടുത്തേക്കു ﷺ നൽകപ്പെട്ട ദിവ്യബോധനം മാത്രമാണ്)[53-3,4 النجم ]._
_അല്ലാഹു തന്നെ ഇങ്ങനെ വ്യക്തമാക്കിയിരിക്കെ മുത്ത് നബിയുടെ ﷺ വാക്കുകളുടെ ആധികാരികതയെപ്പറ്റി സംശയിക്കാൻ അവസരമില്ലല്ലോ. കൂടാതെ ഓരോ ദിനം കഴിയുന്തോറും വ്യക്തമായി പുലർന്നുകൊണ്ടിരിക്കുന്ന തിരുനബിയുടെ ﷺ പ്രവചനങ്ങളിലേക്ക് കൂടിയാവാം ഈ വരികൾ വിരൽചൂണ്ടുന്നത്._
_നന്മ അനുശാസിക്കുകയും തിന്മ തടയുകയും വിശ്വാസികളുടെ കർത്തവ്യമായി അല്ലാഹുവും തിരുദൂതരും ﷺ വ്യവസ്ഥ ചെയ്തിട്ടുമുണ്ട്. അവരാണ് വിജയികൾ. വിശ്വാസികൾ അപ്രകാരം ചെയ്തില്ലെങ്കിൽ അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള ശിക്ഷ ലഭിക്കുവാനും പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാതിരിക്കുവാനും കാരണമാകുമെന്നും ഹദീസിൽ വന്നിരിക്കുന്നു._
(തുടരും, إن شاء الله).
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*മുത്ത് നബിയെ ﷺ കാണണം, ഉറക്കിലും ഉണർവിലും കാണണം. അവിടുത്തെ ﷺ പൂർണതയിൽ കൺ കുളിരെ കാണണം. അവിടുത്തെ ﷺ മൊഴിമുത്തുകൾ കേൾക്കണം. അവിടുത്തെ ﷺ സുഗന്ധം ആസ്വദിക്കണം. പുണ്യമദീനയിൽ പോകണം. ജന്നത്തുൽ ബഖീഇൽ കിടക്കണം. ജന്നാത്തുൽ ഫിർദൗസിൽ അവിടുത്തോടൊപ്പം ﷺ ഒരുമിച്ചു കൂടണം.*_
_*നീ തൗഫീഖ് ചെയ്യണേ الله...*_
*امين امين امين يا ارحم الراحمين...*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
▪▪▪▪▪▪▪▪▪▪
GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം
Contact Us
whatsapp
Follow us on
Instagram
▪▪▪▪▪▪▪▪▪▪
Post a Comment