നബി(ﷺ)യുടെ രൂപഭാവങ്ങൾ

L
ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
......🌹 *ഇശ്ഖെഴുത്ത്* 4️⃣6️⃣🌹.....
ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
👑👑👑👑👑👑👑👑👑 
*നബി(ﷺ)യുടെ രൂപഭാവങ്ങൾ*
👑👑👑👑👑👑👑👑👑 
 _*“പ്രകാശം പ്രകടമായൊരു മനുഷ്യന്‍ﷺ മുഖം പ്രസന്നമായ നല്ല ആകാരമുള്ളവന്‍ﷺ ശരീര പു ഷ്ടി കാരണം ക്ഷീണിതരോ ശരീരശോഷണം കാരണം വിഷമിക്കുന്നവരോ അല്ല (തടിയനോ ശുഷ്കനോ അല്ല). സുന്ദരന്‍; അതീവ സുന്ദരന്‍; കണ്ണിനു നല്ല കറുപ്പുണ്ട്. നീളമുള്ള കണ്‍പീലികളുള്ളവര്‍, ദൃഢകായന്‍, നീണ്ടു മനോഹരമായ കഴുത്ത്, താടിക്കു നീളക്കൂടുതലില്ല; മാര്‍ദ്ദവമുണ്ട്. പുരികം വളഞ്ഞു നീണ്ട് തമ്മില്‍ ചേര്‍ന്നിരിക്കുന്നു. ആ നിശ്ശബ്ദതക്ക് ഗാംഭീര്യമുണ്ട്, സം സാരത്തിന് ആകര്‍ഷണീയതയും പ്രസന്നതയും പ്രകടമാണ്. അകലത്തുനിന്നു നോക്കിയാലും കോമളന്‍, അടുത്താവുമ്പോള്‍ അതിസൌന്ദര്യവാന്‍. മധുരമായ ഭാഷണം, മിതമായ, വ്യക്തമായ, മുറിച്ചു മുറിച്ചുള്ള സംസാരം. കോര്‍ത്തിണക്കിയ മുത്തുമണികള്‍ ഉതിര്‍ന്നുവീഴുംപോലെയുള്ള വചനങ്ങള്‍. ഒത്ത ശരീരപ്രകൃതന്‍. അതികായനോ നീളക്കുറവിനാല്‍ അവഗണനീയനോ അല്ല. നിവര്‍ന്ന ശരീരഘടന. ഇവിടെ വന്ന മൂന്നുപേരില്‍ വളരെ കൂടൂതല്‍ തേജസ്സുള്ളവന്‍. അവരില്‍ ഏറ്റവും മഹാന്‍”ﷺ(ത്വബ്റാനി).*_ 
ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
/ ✍🏼 _*മദീനയുടെ👑 വാനമ്പാടി*_