🔴ഒരു നിമിഷം🌹 സഹോദരങ്ങളെ 🥰നാമെല്ലാവരും ധാരാളം സ്വലാത്ത് ചൊല്ലുന്നവരാണല്ലോ🌹ഇനിയും ഒരുപാട് ഒരുപാട് സ്വലാത്ത് ചൊല്ലാൻ തൗഫീഖ് ഉണ്ടാവട്ടെ 🤲
*🔴ഒരു നിമിഷം🌹*
اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ
സഹോദരങ്ങളെ 🥰
നാമെല്ലാവരും ധാരാളം സ്വലാത്ത് ചൊല്ലുന്നവരാണല്ലോ🌹ഇനിയും ഒരുപാട് ഒരുപാട് സ്വലാത്ത് ചൊല്ലാൻ തൗഫീഖ് ഉണ്ടാവട്ടെ 🤲
ഞാൻ 3 ആഴ്ചയായി കോവിഡ് പോസിറ്റീവ് ആയിട്ട് വല്ലാത്ത അവസ്ഥയിലായിരുന്നു. അൽഹംദുലില്ലാഹ് 🥰
കുറച്ചു ദിവസം ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കിടന്ന ദിവസങ്ങൾ. അതൊക്കെ വല്ലാത്ത രംഗങ്ങൾ 😔. പിന്നീട് വീട്ടിൽ ഒറ്റപെട്ടു റൂമിൽ . വൈറസ് മൊത്തത്തിൽ പിടിമുറുക്കി മുന്നേറുന്നു.
നാം പോലും അറിയാതെ വലിച്ചു വിട്ടിരുന്ന ശ്വാസം ചുറ്റും ഉണ്ടായിട്ടും ഉള്ളിലേക്ക് വലിച്ചെടുക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥ. പലപ്പോഴും കണ്ണിൽ ഇരുട്ട് കേറി മുന്നിൽ മരണം ഉറപ്പാക്കി കീഴടങ്ങുന്ന അവസ്ഥ😥.ദുനിയാവ് എത്ര പുരോഗമിച്ചാലും മനുഷ്യൻ നിസ്സഹായനാണെന്ന് അറിയുന്ന നിമിഷങ്ങൾ .അല്ലാഹുവേ....സ്തുതികൾ എല്ലാം നിനക്കാകുന്നു 🤲.കല്പിച്ചതിന് എതിർ നടന്നിട്ടും നമുക്ക് വേണ്ടതും അതിൽ കൂടുതലും ചോദിക്കാതെ നമുക്ക് നൽകുന്ന കരുണ കടലായ റബ്ബ് ❤.തന്റെ അടിമയുടെ പോരായ്മകളും പിഴവുകളും മറച്ചു വെക്കുന്ന സ്നേഹ നിധിയായ രാജാവ് ❤. അവന്റെ അറ്റമില്ലാത്ത അനുഗ്രഹങ്ങൾക് മുന്നിൽ ശുക്ർ ചെയ്യാത്ത അടിമകളായല്ലോ... പാപി 😭ഓർത്തു കരയാൻ അവസരം നൽകിയ കൊറോണ. ഖുർആനും പുസ്തകങ്ങളും എടുത്താൽ ഉറക്കിന്റെ ലോകത്തേക്ക് പോയിരുന്ന എനിക്ക് ഉറക്കം നിഷേധിച്ച കൊറോണ. അൽഹംദുലില്ലാഹ്🌹
പരിശുദ്ധ ബുർദ ശരീഫ് പഠനം എക്സാം കഴിഞ്ഞു റിസൾട്ട് അറിഞ്ഞ സമയം. വേണ്ടപ്പെട്ടവർ സമ്മാനം ആയിട്ട് ഒരുപാട് പുസ്തകങ്ങൾ സമ്മാനിച്ചു. എല്ലാം അങ്ങ് പുണ്ണ്യ പൂമാൻ ﷺയിലേക്ക് ചേർക്കുന്നത്. ഇശ്ഖിന്റെ മായാ ലോകത്തേക്ക് കൊണ്ടെത്തിക്കുന്ന ബുക്കുകൾ. ബൂസൂരി ഇമാംرضی الله عنه അവിടുത്തെ രോഗശമനത്തിന് രചിച്ച പ്രണയ കാവ്യം പരിശുദ്ധ ഖസീദത്തുൽ ബുർദ❤. ഡയറി ബുക്കുകൾ 🥰അതിലെ ആശയ ങ്ങളുടെ ആഴിലേക്ക് കുറച്ചെങ്കിലും എത്തിനോകാനായ അവസരങ്ങൾ സമ്മാനിച്ച ദിവസങ്ങൾ ❤എന്റെ അസുഖത്തെ എനിക്ക് ഖൈർ ആയി തോന്നിയ ദിവസങ്ങൾ.
ഉറക്കം ലഹരിയായിടുമ്പോൾ രാത്രി നമുക്ക് മതിയാകുന്നില്ല. ഉറക്കം നമുക്ക് അന്യമാകുമ്പോൾ കൂടെ ആരോഗ്യ പ്രശ്നങ്ങളുമാകുമ്പോൾ രാത്രിയുടെ ദയർഘ്യം നമുക്ക് മനസ്സിലാക്കാൻ സാധിക്കുള്ളു . അൽഹംദുലില്ലാഹ് 🤲. ഹബീബോരുടെ മദ്ഹ് എന്നും നമുക്ക് ഹരമാണല്ലോ 🥰പിന്നെ വിരലിൽ കൗണ്ടർ ഉണ്ടെങ്കിൽ ചുണ്ടും നാവും സ്വലാത്ത് പേമാരി തീർത്ത് കണ്ണിൽ മുത്തായ തങ്ങളെﷺ ഖുബ്ബത്തുൽ ഹള്റ കണ്ട് അങ്ങനെ കിടക്കുമ്പോൾ പ്രയാസങ്ങൾ നമ്മൾ മറന്നു പോകുന്നു. ശ്വാസം നമ്മൾ അറിയാതെ താളം പിടിക്കുന്നു. വൈറസ് പോലും തോറ്റു പോകുന്നു. തിരു സ്വലാത്ത് എല്ലാത്തിനും ശമനമാണ് ❤
തിരു നബി ﷺസ്നേഹം വല്ലാത്ത അനുഭൂതിയും ആനന്ദവുമാണ്. അവിടുത്തോട് മഹബ്ബത് വർധിക്കുന്ന ഏത് വഴിയും നാം തിരഞ്ഞെടുക്കണം❤ നമ്മുടെ ഏത് വിഷമ ഘട്ടത്തിലും സ്വലാത്ത് കൂട്ടുണ്ടായാൽ നമുക്ക് സന്തോഷം മാത്രം 🌹വീട്ടുകാരും കൂട്ടുകാരും അടുത്ത് വരാൻ മടിക്കുന്ന കോവിഡ്ലും നമ്മെ കാണാൻ നമ്മുടെ സ്നേഹ ഭാജനംﷺ വരും 🥰. ജീവ വായു കിട്ടാതെ മരണം മുന്നിൽ കണ്ട സമയം പൊട്ടിക്കരഞ്ഞിട്ടുണ്ട് ഞാൻ 😥 മദീന മുനവ്വറ മണ്ണിൽ മുത്തമിടാതെ അവിടുത്തോട്ﷺ ഖൽബ് നിറഞ്ഞ സലാം പറയാതെ തിരു വദനംﷺ കാണാതെ ഈ പാപി മരിക്കുമോ....🥺🥺
മുത്താറ്റൽ തങ്ങളെﷺ അവിടുന്ന്ﷺ ഈ പാപിയുടെ ഖബറിൽ നൂറായി വരുമെങ്കിൽ മരണമേ എനിക്ക് ഭയമൊട്ടുമില്ല 😥🤲.
നമുക്ക് മുത്ത് നബിയെﷺ സ്നേഹിക്കാം ❤
ഒരുപാട് ഒരുപാട് സ്വലാത്ത് ചൊല്ലാം ഹബീബിﷺലേക്ക് അടുക്കാം
ലോകത്ത് ഒരു ഉമ്മത്തിനും അവരുടെ നേതാവിന് ﷺ സ്വലാത്ത് ചൊല്ലാൻ ഭാഗ്യം ലഭിച്ചിട്ടുണ്ടോ.... ഇല്ല .നമുക്ക് അല്ലെ ആ ഭാഗ്യം കിട്ടിയത്.
മുത്ത് നബിﷺയുടെ ഉമ്മത്തിൽ ജന്മം കൊള്ളാൻ ആഗ്രഹിച്ച എത്ര മുൻഗാമികൾ ഉണ്ടായിട്ടില്ലേ... അൽഹംദുലില്ലാഹ്... നമ്മളെ ആ ലോകത്തിന് അനുഗ്രഹമാക്കിയ നേതാവിന്റെ ﷺ ഉമ്മത്തായി ജനിച്ചില്ലേ 🤲അൽഹംദുലില്ലാഹ്.. 🌹
അങ്ങ് സ്നേഹിച്ചു ചേർന്നാൽ കൈവിടാത്ത നേതാവില്ലേ നമുക്ക് ﷺ..❤
ഒരുപാട് ഇശ്ഖ് വെച്ച് സ്വലാത്ത് ചൊല്ലാൻ തൗഫീഖ് ഉണ്ടാവട്ടെ 🤲
ഒരുപാട് തവണ മദീന മുനവ്വറ അണയാൻ ഭാഗ്യം ഉണ്ടാവട്ടെ 🤲
അവിടുത്തെ ﷺ തിരു വജ്ഹ് കണ്ട് കൺകുളിര്മയാവാൻ സൗഭാഗ്യം നൽകട്ടെ..امین امین یا رب العالمین
سبحان الله🌹...الحَمْدُ ِلله🌹...الله أكبر🌹
اللهم صلی علی سیدنا محمد وعلی اله وصحبه وسلم💐
روحي❤️ قلبی ❤️ يا رسول اللهﷺ
فداك ابی وامی يا رسول الله۔ﷺ
*✍🏻ഇശ്ഖ് മദീന*
Post a Comment