പ്രാർത്ഥനയും സ്വലാത്തും☘️

*☘️പ്രാർത്ഥനയും സ്വലാത്തും☘️*



ﻋَﻦْ ﻋُﻤَﺮَ ﺑْﻦِ اﻟْﺨَﻄَّﺎﺏِ رضي الله عنه ، ﻗَﺎﻝَ: ﺇِﻥَّ اﻟﺪُّﻋَﺎءَ ﻣَﻮْﻗُﻮﻑٌ ﺑَﻴْﻦَ اﻟﺴَّﻤَﺎءِ ﻭَاﻷَﺭْﺽِ ﻻَ ﻳَﺼْﻌَﺪُ ﻣِﻨْﻪُ ﺷَﻲْءٌ، ﺣَﺘَّﻰ ﺗُﺼَﻠِّﻲَ ﻋَﻠَﻰ ﻧَﺒِﻴِّﻚَ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ.
(سنن الترمذي :٤٤٦)

☘️☘️☘️☘️☘️☘️☘️☘️☘️

ഉമറുബ്നുൽ ഖത്വാബ്(റ)വിൽ നിന്ന് നിവേദനം: മഹാൻ പറയുന്നു: "നിശ്ചയം ദുആ ആകാശത്തിനും ഭൂമിക്കുമിടയിൽ നിർത്തുന്നതാണ്. നിന്റെ നബിﷺയുടെ മേൽ നീ സ്വലാത്ത് ചൊല്ലുന്നതുവരെ അതിൽ നിന്ന് യാതൊന്നും കയറുകയില്ല.
  (തുർമുദി:446)

▪️മഹാനായ ശൈഖ് അബൂസലൈമാൻ ദാറാനി(റ)പറയുന്നു: നീ അല്ലാഹുﷻവോട് ഒരാവശ്യം ചോദിക്കുകയാണെങ്കിൽ ആദ്യം നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുകയും പിന്നെ ഉദ്ദേശിച്ചകാര്യം ചോദിക്കുകയും പിന്നെ നബിﷺയുടെ മേലിലുള്ള സ്വലാത്ത് കൊണ്ട് അവസാനിപ്പിക്കുകയും ചെയ്യുക. എന്നാല്‍ തീർച്ചയായും അല്ലാഹു ﷻ അവന്റെ ഔദാര്യം കൊണ്ട് രണ്ട് സ്വലാത്തുകളും സ്വീകരിക്കും. അതിനിടയിലുള്ളത് അവൻ സ്വീകരിക്കാതിരിക്കില്ല. 
  (തുഹ്ഫതുൽ അഹ്‌വദി:2/22)