ഖുബൈബ് رضي الله عنه ♥️
*✍മദീനയാണെന്റെ സ്വപ്നം*
------------------------
*♥️ ഖുബൈബ് رضي الله عنه ♥️*
🌹🌹🌹🌹🌹🌹🌹🌹
وﻋَﻠَﻴــْــﻜُم ﺍﻟﺴَّـــــــﻼَم..........................
അങ്ങ് മദീന മുനവ്വറ പള്ളിയിൽ നിന്ന് തിരു ഹബീബ് ﷺ സലാം മടക്കി .സ്വഹാബാക്കൾ ചുറ്റും നോക്കി ആരോടാണ് നബി ﷺ സലാം പറഞ്ഞത് .☺️
തിരുനബി ﷺ തങ്ങളോട് സ്വഹാബാക്കൾ ചോദിച്ചു ആരോടാ അങ്ങ് ﷺ സലാം പറഞ്ഞത് .ഞങ്ങൾ ആരെയും കാണുന്നില്ലല്ലോ .??☺️
തിരു ഹബീബ് ﷺ അവിടുന്ന് ﷺ പറഞ്ഞു . ഞാൻ മക്കയിലേക്ക് അയച്ച ഖുബൈബ് رضي الله عنه അവരെയതാ ശത്രുക്കൾ ചതിപ്രയോഗത്തിലൂടെ പിടികൂടിയിരിക്കുന്നു അവരെയതാ കഴുമരത്തിലേക്ക് കേറ്റിയിരിക്കുന്നു .അവിടുന്ന് അവസാനമായി എന്നോട് .
ألسلام عليك يارسول الله
എന്ന് സലാo പറഞ്ഞു .അവരോടാണ് ഞാൻ സലാം മടക്കിയത്.😞😞
അതെ ശത്രുക്കൾ പിടികൂടിയ ഖുബൈബ് (റ) വിനെ ഇഞ്ചിഞ്ചായി ഓരോ ഭാഗങ്ങൾ മുറിച്ചെടുത്ത് ആണ് കൊല ചെയ്തത് .ശത്രുക്കൾ അവിടുത്തോട് ചോദിച്ചു .നിൻ്റെ സ്ഥാനത്ത് മുഹമ്മദ് ﷺ ആണെന്ന് നീ ഒന്ന് സങ്കൽപ്പിക്കുമോ എന്ന്😞😞😞
ഖുബൈബ് (റ) പറഞ്ഞു ധീരമായി തൻ്റെടത്തോടെ .എന്ത് എൻ്റെ ഹബീബ് ﷺ തങ്ങളുടെ കാലിൽ ഒരു മുള്ള് തറക്കുന്നത് പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല പിന്നെയല്ലെ ബാക്കിയുള്ള കാര്യം .🥰🥰🥰
നോക്ക് എന്ത് ഒരു ഇശ്ഖ് ആണ് തിരു ഹബീബ് ﷺ തങ്ങളോട് .നമുക്ക് അത്രയൊന്നും സാധിക്കില്ല എങ്കിലും .അടുക്കാൻ വഴികളുണ്ട് .അവിടുത്തേക്ക് മുറിയാതെ ഒരുപാട് ഒരുപാട് സ്വലാത്ത് ചൊല്ലുക .അപ്പോൾ നമ്മെ നോക്കി പുഞ്ചിരിക്കുന്നുണ്ടാവും നമ്മൾ കാണാത്തത് കൊണ്ടാ .🥰🥰🥰
❤️💙🖤
*🌹الصَّلاَةُ وَالسّلامُ عَلَيْكَ ياَسَيِّدِي يٰارَسُول اللهﷺ🌹*
*🌹خُذْ بِاَيْدِينَا قَلَّتْ حِيلَتُنَا اَدْرِكُنَا يَا رَسُولَ اللَّهﷺ🌹*
*✒️مولو*
Post a Comment