ഇഷ്ടമാണ് ഹബീബിപ്രണയം വല്ലാത്തൊരു വികാരമാണ്... പ്രണയമാണ്..ഹൃദയതാളങ്ങളിൽ പതിക്കുന്ന കുളിരാണ്.
ഇഷ്ടമാണ് ഹബീബി
പ്രണയം വല്ലാത്തൊരു വികാരമാണ്... പ്രണയമാണ്..ഹൃദയതാളങ്ങളിൽ പതിക്കുന്ന കുളിരാണ്.
കഴിഞ്ഞില്ല നേരിൽ കാണാൻ എൻ പ്രാണനെ...
നിഴലിച്ച വേദനയും മരിച്ചു മണ്ണിടിഞ്ഞ മൂല്യമില്ലാത്ത മനസ്സിനെയുമല്ല ഞാൻ പ്രണയിക്കുന്നതു.
വിതുമ്പുന്ന മനസ്സിന്റെ തേങ്ങലുകൾകളും, തലപുകക്കുന്ന മുഷിഞ്ഞ ചിന്തകളും, ഏകാന്തമായ നിമിഷങ്ങളിലും.. നിലനിൽപ്പിനു കേഴുമ്പോൾ,.. ഓർക്കുമ്പോൾ
ഒരു സമാധാനമാണ്...
തുല്ല്യതയും, ത്യാഗവും കൊണ്ടു ഹൃദയത്തിൽ നിന്നും കിനിഞ്ഞിറങ്ങുന്ന സ്നേഹതിൻ മധുരമാണ് എന്റെ പ്രണയം...
അതെ!
ന്റെ പ്രണയം, ന്റെ പ്രാണൻ.. ന്റെ മുത്തു നബിയോടാണ്..
കറുത്ത ഹൃദയവും കറപുരണ്ട കൈകളുമായ് കൊതിക്കുന്നു ആ ച്ചാരാതെക്കു വന്നണയാൻ കാത്തിരിക്കുന്നു...മദീനയിലെ പ്രകാശമേ... എന്റെ ഹൃദയതുടിപ്പുകൾ നിലക്കും നിമിഷം വരെ
❤❤الصلاة والسلام علیك یا سیدنا یا رسول الله 💚ﷺ💚 خذ
یدینا قلت حیلتنا ادرکنا یا حبیب الله 💚ﷺ💚❤❤
✍️ജസീല
Post a Comment