ഹഖ്ജാഹ് പ്രാർഥന അഇമ്മത്തിന്റെ മാതൃക

🌹 *ഹഖ്ജാഹ് പ്രാർഥന അഇമ്മത്തിന്റെ മാതൃക*🌹  

2️⃣2️⃣6️⃣ഇസ്ലാമിക പഠനങ്ങൾ
 *✍🏽മദീനയുടെ👑വാനമ്പാടി* 

നബി(സ)യുടെ ജാഹ് മുൻ നിർത്തി അല്ലാഹുവോട് പ്രാർത്ഥിച്ചവരാണ് സച്ചരിതരും പണ്ഡിതൻമാരുമായ പൂർവ്വഗാമികൾ. ഏതാനും ഉദാഹരണങ്ങൾ നമുക്കിപ്പോൾ പരിശോദിക്കാം.
       (1)ഹാഫിള് അബുൽമഹാസിൻ ഇബ്നു ഹംസത്തുദ്ദിമിശ്ഖി(റ). തദ്കിറത്തുൽഹുഫ്ഫാളിന്റെ അടിക്കുറിപ്പിൽ അദ്ദേഹം പറയുന്നു:

بجاه المصطفى (ذيل تذكرة الحفاظ: ٦٩/١)

മുസ്വതഫായ നബി(സ)യുടെ ജാഹ് കൊണ്ട് ഞാൻ തവസ്സുൽ ചെയ്യുന്നു.(1/69)

        (2) ഹനഫീ മദ്ഹബുകാരനായ ഇബ്നു ആബിദീൻ(റ) പറയുന്നു: 


بجاه سيد الأنبياء والمرسلين(حاشية ابن عادين: ٥١١/٨)

അമ്പിയാ മുർസലുകളുടെ നേതാവായവരുടെ ജാഹ് കൊണ്ട്. (ഹാശിയത്തു ഇബ്നു ആബിദീൻ 8/511)

         (3) മാലികീ മദ്ഹബുകാരനായ ഇബ്നു ആശിർ(റ) പറയുന്നു: 

بجاه سيد الأنام(المرشد المعين ٣٠٠/٢)

മനുഷ്യരുടെ നേതാവായവരുടെ ജാഹ്കൊണ്ട് (അൽ മുർശിദുൽമുഈൻ 2/300)

         (4) ഇബ്നുഅജീബത്തുൽഹസനി(റ).
അദ്ദേഹം പറയുന്നു:
بجاه نبينا المصطفى(إيقاظ الهمم شرح الحكم: ٤)

നമ്മുടെ മുസ്വത്വഫായ നബി(സ)യുടെ ജാഹ് കൊണ്ട്. (ഈഖാളുൽഹിമം. പേജ് 4)

           (5)ഇബ്നു അത്വാഇല്ലാഹി സിക്കൻദരി(റ).
അദ്ദേഹം പറയുന്നു:

بجاه محمد(لطئف المنن: ١٢/١١)

മുഹമ്മദ്‌ നബി(സ)യുടെ ജാഹ് കൊണ്ട്.(ലത്വാഇഫുൽമിനൻ 11-12) 

          (6) ഇബ്നു അല്ലാൻ(റ) അദ്കാറിന്റെ ശർഹിൽ അദ്ദേഹം പറയുന്നു: 

بجاه نبيك سيد المرسلين(شرح الأذكار: ٢٩/٢)

മുർസലീങ്ങളുടെ നേതാവായ നിന്റെ നബിയുടെ ജാഹ് കൊണ്ട്. (ശർഹുൽ അദ്കാർ. 2/29)

           (7)മാലികീ മദ്ഹബുകാരനായ ഇബ്നു മിയാറ(റ) പറയുന്നു:  

نتوسل إليك بجاه أحب الخلق(الد الثمين: ٣٠٢/٢)

സൃഷ്ടികളിൽ വെച്ച് വലിയ ഇഷ്ടദാസനായവരുടെ ജാഹ് കൊണ്ട് നമ്മൾ തവസ്സുൽ ചെയ്യുന്നു. (അദ്ദുർറസ്സമീൻ. 2/302)  

            (8) അല്ലാമ ജാവി(റ) പറയുന്നു: 

بجاه النبي المختار(نهاية الزين: ٧٧/١)

മുഖ്തറായ നബി(സ) യുടെ ജാഹ് കൊണ്ട്. (നിഹായത്തുസ്സൈൻ. 1/77)

             (9) അല്ലാമ സുർഖാനി(റ) പറയുന്നു:
بجاه أفضل الأنام(شرح الزرقاني: ٢٩٧/٢)

സൃഷ്ടികളിൽ അതിശ്രേഷ്ടരായവരുടെ ജാഹ് കൊണ്ട്. (ശർഹുസ്സുർഖാനി 2/297)

             (10) സയ്യിദ് ബക് രി (റ) പറയുന്നു: 

بجاه سيدنا محمد(إعانة الطالبين: ٢٤٤/٤)

നമ്മുടെ അഭയകേന്ദ്രമായവരുടെ ജാഹ് കൊണ്ട്. (ഇആനത്ത്. 4/344)

              (11)അല്ലാമ ശർവാനി(റ) പറയുന്നു:

بجاه محمد سيد الأنام(حاشية الشرواني: ٣٨١/٦)

മനുഷ്യരുടെ അഭയകേന്ദ്രമായ മുഹമ്മദ്‌ നബി(സ) യുടെ ജാഹ് കൊണ്ട്. (ശർവാനി. 6/381)

              (12) ശൌകാനി തന്നെ പറയുന്നു: 

 بجاه المصطفى (البدر الطلع: ٤٢٢/١)

 മുസ്ത്വഫായ നബിയുടെ ജാഹ് കൊണ്ട്. (അൽബദ്റുത്ത്വാലിഅ. 1/422)
            (13) അല്ലാമ ഗുസ്സീ(റ) പറയുന്നു:
بجاه سيد المرسلين (فتح القريب الجيب ٧١)

മുർസലീങ്ങളുടെ നേതാവായവരുടെ ജാഹ് കൊണ്ട്. (ഫത്ഹുൽഖരീബ്. 71)

           (14) അല്ലാമ സആലബീ(റ) പറയുന്നു:
بجاه عين الرحمة(تفسير الثعالبي: ٤٥٨/٤)

അനുഗ്രഹത്തിന്റെ സത്തയായവരുടെ ജാഹ് കൊണ്ട്. (തഫ്സീറുസ്സആലബി. 4/458)

            (15) ഹനഫീ മദ്ഹബുകാരനായ അലാഉദ്ദീൻ മുഹമ്മദുബ്നു അലിയ്യുൽ ഹസ്വ്കഫീ(റ) പറയുന്നു:

فنسأل الله تعلى التوفيق والقبول بجاه الرسول (الدر المختار)

റസൂൽ(സ) ന്റെ ജാഹ് കൊണ്ട് തൗഫീഖിനെയും സ്വീകാര്യതയെയും അല്ലാഹുവോട് ഞാൻ ചോദിക്കുന്നു. (അദ്ദുർറുൽ മുഖ്‌താർ. 1/71)

            (16) മാലികീ മദ്ഹബുകാരനായ മുഹമ്മദ്‌ ഖർശീ(ര) പറയുന്നു: 

نتوسل إليك بجاه الحبيب أن تبلغ المقاصد عن قريب، فإنك قريب مجيب (شرح مختصر الخليل: ٢٤٣/١)

വളരെ പെട്ടെന്ന് ഉദ്ദേശ്യങ്ങൾ എത്തിച്ചു തരുന്നതിനു വേണ്ടി ഹബീബിന്റെ ജാഹ് കൊണ്ട് നിന്നിലേക്ക്‌ ഞങ്ങൾ തവസ്സുൽ ചെയ്യുന്നു. നിശ്ചയം നീ (സഹായം കൊണ്ട്) സമീപസ്ഥനും ഉത്തരം നൽകുന്നവനുമാണ്. (ശർഹു മുഖ്‌തസ്വരിൽ ഖലീൽ. 1/243)

            (17) മാലികീ മദ്ഹബുകാരനായ ഖാലീലുബ്നു ഇസ്ഹാഖ്(റ) പറയുന്നു: 

ونسأل الله تعالى التوفيق للصواب، وأن يسلك بنا الزلفى وحسن مآب، بجاه محمد صلى الله عليه وسلم (منح الجليل: ١١/١٦)

സത്യത്തിലേക്ക് ചെന്നെത്താനുള്ള തൗഫീഖും സ്വർഗ്ഗപ്രവേശവും നല്ലസങ്കേതവും മുഹമ്മദ്‌ നബി(സ) യുടെ ജാഹ് കൊണ്ട് അല്ലാഹുവോട് നാം ചോദിക്കുന്നു. (മിനഹുൽജലീൽ. 16/11)

             (18) ശാഫിഈ മദ്ഹബുകാരനായ ഇമാം റംലി(റ) പറയുന്നു:   

ونفعنا والمسلمين ببركته، بجاه محمد وآله وعترته(نهاية: ٣/١)

മുഹമ്മദ്‌ നബി(സ) യുടെയും കുടുംബത്തിന്റെയും ആഹ്ലുബൈത്തിന്റെയും ജാഹ് കൊണ്ട് ഇമാം നവവി(റ) യുടെ ബറകത്ത് കൊണ്ട് അല്ലാഹു നമുക്കും മുസ്ലിംകൾക്കും പ്രയോജനം ചെയ്യട്ടെ. (നിഹായത്തുൽ മുഹ്താജ്. 1/3)

             (19) അല്ലാമ അലിയ്യുശ്ശബ്റാമുല്ലസി(റ) പറയുന്നു:  


بجاه محمد صلى الله عليه وسلم (حاشية النهاية)

മുഹമ്മദ്‌ നബി(സ) യുടെ ജാഹ് കൊണ്ട് (ഹാശിയത്തുന്നിഹായ)

           (20) ഇസ്മാ ഈലുബ്നുമുഹമ്മദുൽ ഇജ് ലൂനി(റ) പറയുന്നു: 

وضع الله عنا سيئات أعمالنا بافضاله الجاري، وختمعا بالصالحات بجاه محمد صلى الله عليه وسلم سيد السادات
 (كشف الخفاء: ٤١٩/٢)


സയ്യിദുമാരുടെ സയ്യിദായ മുഹമ്മദ്‌ നബി(സ)യുടെ ജഹ് കൊണ്ട് നമ്മുടെ കർമ്മങ്ങൾ നല്ലത്കൊണ്ട് അല്ലാഹു പരിസമാപ്തികുറിക്കുകയും അവന്റെ ഒഴുകിയെത്തുന്ന കാരുണ്യം കൊണ്ട് മോശമായ പ്രവർത്തനങ്ങൾ അല്ലാഹു നമ്മിൽ നിന്ന് ഇറക്കിവെക്കുകയും ചെയ്യട്ടെ. (കശ്ഫുൽഖഫാഅ. 2/419)

         (21) അല്ലാമ ഇസ്മാഈൽ ഹഖീ(റ) പറയുന്നു: 

بجاه النبي الأمين (روح البيان: ١٧٦/١)


സത്യസന്ധരായ നബിയുടെ ജാഹ് കൊണ്ട്...(റൂഹുൽബയാൻ. 1/176)

         (22) ഇബ്നു അജീബ(റ) പറയുന്നു: 

نسأل الله سبحانه أن يكسوه جلباب القبول، ويبلغ به كل من طالعه أو حصله القصد والمأمول، بجاه سيد الأولين والآخرين سيدنا ومولانا محمد (البحر المديد: ١٢٧/٧)

ഈ ഗ്രന്ഥത്തിന് സ്വീകാര്യതയുടെ മുഖമൂടി അണിയിക്കാനും ഈ ഗ്രന്ഥം പാരായണം ചെയ്യുന്നവർക്കും അതിൽ നിന്ന് വിജ്ഞാനം കരസ്തമാക്കുന്നവർക്കും അവരുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും എത്തിച്ചു കൊടുക്കാനും നമ്മുടെ സയ്യിദും മൗലയുമായ, എല്ലാവരുടെയും സയ്യിദായവരുടെ ജാഹ് കൊണ്ട് അല്ലാഹുവോട് നാം ചോദിക്കുന്നു. (അൽബഹ്റുൽ മദീദ്. 7/127)  

         (23) മഹാനായ സകരിയ്യൽ അൻസ്വാരി(റ) പറയുന്നു: 

بجاه سيدنا محمد أشرف الأنام (المقصد: ٢/١)

മനുഷ്യരിൽ വെച്ച് ഉൽകൃഷ്ടരായ നമ്മുടെ നേതാവ് മുഹമ്മദ്‌ നബി(സ) യുടെ ജാഹ്കൊണ്ട്. (അൽമഖ്‌സ്വിദ്. 1/2)