സ്വദഖ പിന്തിപ്പിക്കരുത് ☘️
*☘️ സ്വദഖ പിന്തിപ്പിക്കരുത് ☘️*
وحكي: أن سائلا سأل الحسن البصري رحمه الله فنهض ونزع بعض ثيابه فدفعه إلى السائل فقيل له: لو صبرت تأتي منزلك لكان أحسن فقال: اعلم أنه جاء إلى منزلنا هذا سائل فشكا الجوع فغفلنا عنه فانصرفنا وتركناه في المسجد فأصبح ميتا فكفناه ودفناه فلما كان الغد وجدنا الكفن مطروحا في المحراب وعليه مكتوب خذوا كفنکم هذا فإن الله لم يقبله.
قال الحسن: فآليت على نفسي أن لا أؤخر عطاء سائل ولا ارده خائبا أبدا.
(نزهة الناظرين في الأخبار والآثار المروية عن الأنبياء والصالحين:١٩١)
☘️☘️☘️☘️☘️☘️☘️☘️
ഒരിക്കല്‍ ഹസനുൽ ബസ്വരി(റ)വിനോട് ഒരു യാചകൻ വല്ലതും സഹായം ചെയ്യാന്‍ ആവശ്യപ്പെട്ടു. മഹാനവർകൾ ഉടനെ എഴുന്നേറ്റ് ധരിച്ചിരുന്ന വസ്ത്രങ്ങളിൽ ഒന്ന് അഴിച്ച് അയാൾക്ക് കൊടുത്തു. അപ്പോൾ കൂടെയുണ്ടായിരുന്ന ഒരാള്‍ ചോദിച്ചു : നിങ്ങളുടെ വീട്ടിൽ ചെന്ന് അഴിച്ച് കൊടുക്കുന്നത് വരെ സാവകാശം കാണിച്ചുകൂടായിരുന്നോ, അതല്ലെ നല്ലത്..?
മഹാൻ പറഞ്ഞു: ഇതുപോലെ ഒരു ദിവസം ഒരാള്‍ ഞങ്ങളുടെ വീട്ടില്‍ വന്ന് ഞങ്ങളോട് വിശപ്പുണ്ടെന്ന് ആവലാതിപ്പെട്ടു. ഞങ്ങള്‍ അദ്ദേഹത്തെ ഗൗനിച്ചില്ല. അശ്രദ്ധയിലായിപ്പോയി. അദ്ദേഹം അവിടുന്ന് പിരിഞ്ഞു പോയി. പിറ്റേന്ന് സുബ്ഹിക്ക് ഞങ്ങള്‍ അറിയുന്നത് പള്ളിയില്‍ അദ്ദേഹം മരണപ്പെട്ട് കിടക്കുന്ന വിവരമാണ്. ഞങ്ങള്‍ അദ്ദേഹത്തിന് കഫൻപുട ധരിപ്പിക്കുകയും മറമാടുകയും ചെയ്തു. പിറ്റേന്ന് പള്ളിയില്‍ ചെന്ന് നോക്കുമ്പോള്‍ മിഹ്റാബിൽ ഞങ്ങള്‍ അയാൾക്ക് ധരിപ്പിച്ച കഫൻപുട..!! അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നു "നിങ്ങളുടെ കഫൻ തുണി നിങ്ങള്‍ തന്നെ എടുത്തുകൊള്ളുക, തീർച്ചയായും അല്ലാഹു ﷻ അത് സ്വീകരിച്ചിട്ടില്ല."
ഹസൻ(റ) തുടരുന്നു: അന്ന് ഞാന്‍ എന്റെ മനസ്സില്‍ ഒരു തീരുമാനം എടുത്തു. "ഇനിമേലിൽ സഹായം ചോദിച്ച് വരുന്ന ഒരാളെയും നിരാശപ്പെടുത്തുകയോ കൊടുക്കുന്നത് പിന്തിപ്പിക്കുകയോ ചെയ്യില്ല..."
(നുസ്ഹതുന്നാളിരീൻ: 191)
Post a Comment