താഴെ വീണ ഭക്ഷണം കഴിച്ചാൽ 🍛
*☘️ താഴെ വീണ ഭക്ഷണം കഴിച്ചാൽ 🍛*
🔰🔰🔰🔰🔰🔰🔰🔰🔰🔰
ولا تضيع من الطعام شيئا، فإنه ما قدم إليك إلا لتأكله لا لترميه على الأرض ويبادر إلى ما سقط كما مر، فكله، فإنه ورد في الخبر:
"أن أكل ما سقط صرف الله عنه الجنون والجذام والبرص، وعن ولده وولد ولده إلى رابع أهل بيته"
(المنن الكبرى:٦٢٨ )
🌹🌹🌹🌹🌹🌹🌹🌹🌹🌹
അലിയ്യുൽ ഖവാസ്വ് (റ) തുടരുന്നു: "നീ ഒരു സദ്യയിലേക്ക് ക്ഷണിക്കപ്പെട്ടാൽ ഒരു ഭക്ഷണവും പാഴാക്കരുത്. (നിലത്തേക്കിടരുത്)
നിന്റെ മുമ്പിൽ കൊണ്ട് വന്ന ഭക്ഷണം നിനക്ക് കഴിക്കാനുള്ളതാണ്. പുറത്തേക്ക് കളയാനുള്ളതല്ല. വല്ല ഭക്ഷണവും നിലത്ത് വീണാൽ ഉടനെ അതെടുത്ത് (വൃത്തിയാക്കി) കഴിക്കണം. കാരണം ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു:
"തീർച്ചയായും ആരെങ്കിലും നിലത്ത് വീണ ഭക്ഷണം എടുത്ത് (വൃത്തിയാക്കി) കഴിച്ചാൽ അല്ലാഹു ﷻ അവനിൽ നിന്നും അവന്റെ നാലാമത്തെ പരമ്പര വരെയുള്ള സന്താനങ്ങളിൽ നിന്നും ഭ്രാന്ത്, കുഷ്ഠരോഗം, വെള്ളപ്പാണ്ട് (പോലുള്ള) രോഗങ്ങളിൽ നിന്നെല്ലാം സംരക്ഷിക്കുന്നതാണ്."
(അൽ മിനനുൽ കുബ്റ: 628)
▪️നിലത്ത് വീണ ഭക്ഷണത്തെ നിസ്സാരമായി കാണൽ ദാരിദ്ര്യം വരുത്തുമെന്ന് ശർവാനിയിലും കാണാം.
▪️നിലത്ത് വീണ ഭക്ഷണം വൃത്തിയാക്കി കഴിക്കണമെന്ന് ഇന്നലെ നാം വായിച്ച ഹദീസിന്റെ വ്യാഖ്യാനത്തിൽ മുല്ലാ അലിയ്യുൽ ഖാരി (റ) പറയുന്നു: വൃത്തിയാക്കി കഴിക്കാന്‍ സൗകര്യമാണെങ്കിൽ അങ്ങനെ ചെയ്യണം. ഇനി നജസിൽ വീണ് കഴുകി തിന്നാന്‍ സൗകര്യമില്ലാതെ വന്നാൽ പൂച്ചക്കോ നായക്കോ കൊടുക്കണം. എന്നാലും കളയരുത്...
(മിർഖാത്ത്)
*_✍🏼മുഹമ്മദ് ശാഹിദ് സഖാഫി_*
=============================
*പുണ്ണ്യനബി صلی اللہ علیہ وسلم ക്കൊരായിരം സ്വലാത്ത്🌹*
*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*
*(تقبل الله منا ومنكم صالح الاعمال)*
Post a Comment