പിശാച് ബാധക്കെതിരെയുള്ള ചികിത്സ

🌹 *പിശാച് ബാധക്കെതിരെയുള്ള ചികിത്സ* 🌹

1️⃣8️⃣4️⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ 👑വാനമ്പാടി* 

ജിന്ന് മനുഷ്യരെ പോലെ തന്നെ ഒരു വര്‍ഗ്ഗമാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ കൊണ്ടും തിരു ഹദീസ് കൊണ്ടും സ്ഥിരപ്പെട്ട വിഷയമാണ്. “മനുഷ്യ-ജിന്ന് വര്‍ഗ്ഗങ്ങളെ എനിക്ക് ആരാധിക്കാന്‍ വേണ്ടിമാത്രണ് ഞാന്‍ സൃഷ്ടിച്ചത് ‘(അദ്ദാരിയാത്:56). ‘തീ കൊണ്ടാണ് ജിന്നുകള്‍ സൃഷ്ടിക്കപ്പെട്ടത് ‘(അര്‍റഹ്മാന്‍:15). അത് കൊണ്ട് തന്നെ മനുഷ്യരെ പോലെ സ്ഥൂലശരീരം അവര്‍ക്കില്ല. ‘ ജിന്നിനെ കുറിച്ച് തന്നെയാണ് ചെകുത്താന്‍, പിശാച് എന്നൊക്കെ പറയുന്നത്. അവിശ്വാസിയായ ജിന്നിനെ പിശാച് എന്ന് വിളിക്കുന്നു. അല്ലാത്തവരെ ജിന്ന് എന്ന് മാത്രം പറയുന്നു” (ഫത്ഹുല്‍ ബാരി:6/265).

ദൃഷ്ടിയില്‍ പെടാത്തതിനെ നിഷേധിക്കുക എന്നത് ദൈവനിഷേധത്തിലേക്ക് നയിക്കും. അങ്ങനെയാണെങ്കില്‍ വായു, വൈദ്യുതി ഇവയൊക്കെ നിഷേധിക്കേണ്ടി വരും. “മനുഷ്യ ശരീരത്തില്‍ രക്തചംക്രമണം നടക്കുന്ന സ്ഥലങ്ങളിലെല്ലാം പിശാചിന്ന് സഞ്ചാര സ്വാതന്ത്ര്യമുണ്ട്” (ബുഖാരി). പൈശാചിക ഉപദ്രവങ്ങളില്‍നിന്ന് രക്ഷ നേടാന്‍ നബി(സ) ധാരാളം ആയത്തുകളും ഹദീസുകളും പഠിപ്പിച്ചുണ്ട്. നബി(സ)യുടെ കാലത്ത് ഇടക്കിടെ ബോധരഹിതയായി വീഴുന്ന ഉമ്മുസഫര്‍ എന്ന സ്വര്‍ഗ്ഗീയ സ്ത്രീയുടെ വിവരം റസൂല്‍(സ) മനസ്സിലാക്കി ശമനം നല്‍കുന്ന സംഭവം ബുഖാരിയിലുണ്ട്.

ഈ ഹദീസ് വ്യാഖ്യാനിച്ച് മഹാനായ ഇബ്നു ഹജര്‍(റ) തങ്ങള്‍ പറയുന്നു: “ജിന്ന് ബാധ മുഖേനെയും ചിലപ്പോള്‍ ബോധക്ഷയം ഉണ്ടാകും. ദുരാത്മാക്കളില്‍ നിന്നേ ഇതുണ്ടാവുകയുള്ളൂ.ചില മനുഷ്യരില്‍ ആകൃഷ്ടരായതിനാലോ അല്ലെങ്കില്‍ ആ മനുഷ്യനെ ബുദ്ധിമുട്ടാക്കണമെന്ന ഉദ്ദേശ്യത്താലോ ആണ് അവരിത് ചെയ്യുന്നത്. ആദ്യത്തേത്(ഭൗതിക കാരണമുള്ളവ) എല്ലാ ഡോക്ടര്‍മാരും അംഗീകരിക്കുകയും അതിനുള്ള ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട്.രണ്ടാമത്തേത് (ജിന്ന്ബാധ മൂലമുണ്ടാകുന്നത്) കൂടുതല്‍ ഡോക്ടര്‍മാരും നിഷേധിക്കുന്നു വെങ്കിലും അംഗീകരിക്കുന്നവരും ഉണ്ട്. ഉന്നതരായ ശുദ്ധാത്മാക്കളെ മുന്‍ നിര്‍ത്തി ദുഷിച്ച ആത്മാക്കളുടെ സ്വാധീനം ചെറുക്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്യുകയല്ലാതെ മറ്റൊരു ചികിത്സയും ഇതിന് അറിയപ്പെട്ടിട്ടില്ല. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവായ ഹിപ്പോ ക്രാറ്റിസ് ഇത് വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്.

ശരീരത്തിലെ ഘടകങ്ങള്‍ വ്യത്യാസപ്പെടുന്നത് മൂലം ബോധക്ഷയം പോലോത്തതിലാണ് പിശാച് ബാധയുടെ കലാശം സംഭവിക്കുക. ആത്മാക്കള്‍ മുഖേനയുള്ളതാണെങ്കില്‍ ഇത് ഫലിക്കുകയില്ല. ഇതില്‍നിന്ന് ഉമ്മു സഫര്‍(റ)നുണ്ടായിരുന്ന ബോധക്ഷയം ജിന്ന് ബാധമൂലമായിരുന്നുവെന്ന് മനസ്സിലാക്കാം”(ഫത്ഹുല്‍ബാരി:10/141143).

‘അല്ലാഹുവിനോട് കാവല്‍ തേടുക, ഖുര്‍ആന്‍ പാരായണം നടത്തുക എന്നതാണ് ജിന്നുകളുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ നല്ല മാര്‍ഗ്ഗം. തങ്ങളുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ആയത്തുല്‍കുര്‍സി ഓതാന്‍ പിശാച് അബൂ ഹുറൈറഃ(റ)യോട് പറഞ്ഞത് നബി(സ) അംഗീകരിക്കുന്നുണ്ട്”(അത്തര്‍ഹീബു വത്തര്‍ഗീബ്:2/374, ഫത്ഹുല്‍ബാരി:9/45). ‘ആയത്തുല്‍ കുര്‍സിയ്യ് ഓതുന്ന വീട്ടില്‍ നിന്ന് പിശാച് മുപ്പത് ദിവസം വിട്ട് നില്‍ക്കും”(റാസി: 7/5).

അടിച്ചും പീഡിപ്പിച്ചും ജിന്നുകളെ ഓടിപ്പിക്കുന്നത് നാം കാണാറുണ്ട്. മഹാത്മാക്കളുടെ സാന്നിദ്ധ്യം പിശാചുക്കള്‍ക്ക് ഭയമാണ്. സജ്ജനങ്ങള്‍ ഒഴിഞ്ഞ് പോകാന്‍ പറയുമ്പോള്‍ അവര്‍ ഒഴിഞ്ഞ് പോകാറുണ്ട്. “ജിന്ന് കൂടിയ ഒരു കുട്ടിയുമായി ഒരു സ്ത്രീ നബി(സ)യെ സമീപിച്ചപ്പോള്‍ നബി(സ) ആ കുട്ടിയുടെ മൂക്ക് പിടിച്ച് പറഞ്ഞു: പുറത്ത് പോവുക, ഞാന്‍ അല്ലാഹുവിന്‍റെ ദൂതന്‍ മുഹമ്മദാണ്”(മിര്‍ഖാത്:5/474). ‘പിശാച് കൂടിയവരെ കൊണ്ട് വന്നാല്‍ നബി(സ) ചിലപ്പോള്‍ അവരുടെ നെഞ്ചിന് അടിക്കുകയും ജിന്ന്(പിശാച്) ഒഴിഞ്ഞ് പോവുകയും ചെയ്യാറുണ്ട് ‘(ഫത്ഹുല്‍ ബാരി:10/94).

ഇബ്നുഖയ്യിം പറയുന്നു: “ഞങ്ങളുടെ ഗുരു(ഇബ്നു തീമിയ്യഃ) മനുഷ്യരില്‍ കുടിയേറിയ റൂഹാനി ധിക്കാരിയാണെങ്കില്‍ അവയെ അടിച്ചിറക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ ആ മനുഷ്യന്‍റെ ബോധം തെളിയും. എന്നാല്‍ അവന്ന് യാതൊരു വേദനയും അനുഭവപ്പെടാറില്ല” (ത്വിബ്ബുന്നബവി:53). ‘പിശാച് ബാധിതരെ പീഢിപ്പിക്കുമ്പോള്‍ പീഢനം ഏല്‍ക്കുന്നത് പിശാചിനാണ്. ബാധയേറ്റവന് വേദന അനുഭവപ്പെടില്ല. ഈ ചികിത്സയില്‍ ആത്മീയതയും പൈശാചികതയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. പിശാച് ബാധയേറ്റവന്‍റെ അടുക്കല്‍ ചെന്ന് ശ്ച???………….(സൂറത്തുല്‍ മുഅ്മിനൂന്‍115-ാംസൂക്തം)ഓതി ഉഖ്റുജ്, അദുവ്വല്ലാ…എന്ന് മന്ത്രിച്ചൂതുക”(തിബ്ബുന്നബവി:70).

പ്രശസ്ത സ്വഹാബി വര്യന്‍ ഇബ്നു മസ്ഊദ്(റ) മോഹാലസ്യപ്പെട്ട് കിടക്കുന്ന ഒരാളുടെ ചെവിയില്‍ എന്തോ മന്ത്രിച്ചൂതി ഉടനെ അയാളുടെ ബോധം തെളിഞ്ഞു. നീ എന്താണ് അയാളുടെ ചെവിയില്‍ ഓതിയത് നബി(സ) ചോദിച്ചു. ഇബ്നു മസ്ഊദ് (റ) പറഞ്ഞു: “സൂറത്തുല്‍ മുഅ്മിനൂനിലെ അഫഹസിബ്തും എന്ന് തുടങ്ങുന്ന ആയത്തുമുതല്‍ ആ സൂറത്തിന്‍റെ അവസാനം വരെ ഞാന്‍ ഓതിമന്ത്രിച്ചു. നബി(സ) അപ്പോള്‍ പ്രസ്താവിച്ചു. ദൃഢവിശ്വാസിയായ ഒരാള്‍ ഈ മല നീങ്ങണമെന്ന് കരുതി ഈ ആയത്തുകള്‍ ഓതിയാല്‍ അത് നീങ്ങും”(ബൈഹഖി). ചൂഷണം ചെയ്യപ്പെടുന്നു

മതത്തിന്‍റെ ആത്മീയത ക്ഷണിക ജീവിതത്തിന്നും പണസമ്പാദനത്തിനും മാത്രമുപയോഗിക്കുന്ന ഒരു കാലത്താണ് നാമുള്ളത്. സാമ്രാജ്യത്വ-കോര്‍പറേറ്റ് ഭീമന്‍മാര്‍ മുതല്‍ അക്ഷരാഭ്യാസം പോലുമില്ലാത്ത സാധാരണക്കാരന്‍ വരെ അതിന്‍റെ സാധ്യത തിരിച്ചറിഞ്ഞിട്ടുണ്ട്. സായിബാബയും മാതാ അമൃതാനന്ദമയിയും ശ്രീ. ശ്രീ രവിശങ്കറും നമ്മുടെ മുന്നിലെ അതിന്‍റെ കാഴ്ചകളാണ്. വ്യാജ സിദ്ധډാരും ജിന്നുമ്മമാരും കള്ളശൈഖډാരും നാടുകളില്‍ പാവപ്പെട്ട വിശ്വാസിയുടെ നിഷ്കളങ്കതയില്‍ നോട്ടമിടുന്നു. അത്ഭുത സിദ്ധികളും പ്രവചനങ്ങളുമാണ് പലപ്പോഴും വിശ്വാസ അപചയത്തിലേക്കും സത്യനിഷേധത്തിലേക്കുമായിരിക്കും സമൂഹത്തെ കൊണ്ടെത്തിക്കുക.

ആഇശ(റ) യില്‍ നിന്ന്: “ചില ആളുകള്‍ വന്ന് ജോത്സ്യډാരെ കുറിച്ച് റസൂല്‍(സ)യോട് അഭിപ്രായം ആരാഞ്ഞു. അവര്‍ പരിഗണനാര്‍ഹരായ ഒരു വിഭാഗമേ അല്ലെന്ന് നബി(സ) മറുപടി പറഞ്ഞു. അവര്‍ പ്രവചിക്കുന്ന ചില കാര്യങ്ങള്‍ സത്യമായി വരുന്നുണ്ടല്ലോ എന്നും ആഗതര്‍ പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: സത്യസന്ധമായ ആ കാര്യം അവര്‍ സേവിക്കുന്ന പിശാച് റാഞ്ചികൊണ്ട് വന്ന് കൊടുക്കുന്ന വിവരമാണത്. തന്നെ സേവിക്കുന്ന ജ്യോത്സ്യന്‍റെ ചെവിയില്‍ കുറു കുറു ശബ്ദത്തോടൊപ്പം അത് നല്‍കും.പിന്നീട് നൂറു കണക്കിന് കളവുകള്‍ അതില്‍ ജ്യോത്സ്യന്‍ കൂട്ടിച്ചേര്‍ക്കും”(ബുഖാരി, മുസ്ലിം).

പിശാച് സേവകര്‍ക്കും ജിന്ന് പൂജകര്‍ക്കും ചില അത്ഭുദങ്ങള്‍ പ്രകടിപ്പിക്കുവാനും മനുഷ്യന് മറഞ്ഞതായി തോന്നുന്ന കാര്യങ്ങള്‍ അറിയിക്കാനും കഴിഞ്ഞേക്കുമെന്നും മതം സ്ഥിതീകരിക്കുന്നുണ്ട്. പതിവിന് വിരുദ്ധമായ സംഭവങ്ങള്‍ ഏഴിനമുണ്ട്. ഒന്നാമത്തേത് അമ്പിയാക്കളില്‍ നിന്നുള്ള മുഅ്ജിസത്താ(??)ണ്.

ഔലിയാക്കളില്‍ നിന്നുള്ള കറാമത്താണ് രണ്ടാമത്തേത്. വലിയ്യോ ഫാസിഖോ അല്ലാത്ത സാധാരണ വിശ്വാസികള്‍ക്കുണ്ടാകുന്ന മഊനത്ത് ആണ് മൂന്നാമത്തേത്.പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് പ്രവാചകന്മാര്‍ക്കുണ്ടാകുന്ന ഇര്‍ഹാസ്ആണ് നാലാമത്തെ ഇനം.

അഞ്ചാമത്തേത് പരസ്യമായി അവിശ്വാസം പ്രകടിപ്പിക്കുന്ന കാഫിറിനും അവന്‍റെ ഉദ്ദേശ്യത്തിന് അനുയോജ്യമായുണ്ടാകുന്ന ഇസ്തിദ്റാജ് ആണ്. അവന്‍റെ ഈ പ്രവര്‍ത്തനം ഘട്ടംഘട്ടമായി അവനെ നരകത്തിലേക്ക് കൊണ്ടെത്തിക്കുന്നു. അത് കൊണ്ടാണ് ഇതിന് ഇസ്തിദ്റാജ്(ചൂണ്ടല്‍ പ്രയോഗം) എന്ന് പറയുന്നത്. കാഫിറിനും ഫാസിഖിനും അവരുടെ ഉദ്ദേശ്യത്തിന് വിരുദ്ധമായി ഉണ്ടാകുന്ന ഇഹാനത്ത്(ഴഏ? ആണ് ആറാമത്തേത്. ഏഴാമത്തേത് പിശാചിന്‍റെ സഹായത്തോടെ ചില ദുഷ്ചെയ്തികള്‍ നഫ്സിന് വരുത്തിവെക്കുന്ന ആഭിചാരം(ആണ് (നിബറാസ്-ശറഹുല്‍ അഖാഇദ്:272).

ആരെങ്കിലും അത്ഭുതം പ്രകടിപ്പിക്കുമ്പോഴേക്ക് സത്യവും അസത്യവും തിരിച്ചറിയാതെ അപകടത്തില്‍ ചാടുന്നത് വിശ്വാസ ദൗര്‍ബല്യമണ്. ഇബ്നു മസ്ഊദ്(റ) ല്‍ നിന്ന്: നബി(സ) പറഞ്ഞു: “ആരെങ്കിലും ജോത്സ്യന്‍റെയോ മാരണം ചെയ്യുന്നവന്‍റെയോ അടുക്കല്‍ ചെല്ലുകയും എന്നിട്ട് അവന്‍ പറഞ്ഞതിനെ സത്യപ്പെടുത്തുകയും ചെയ്താല്‍ നിശ്ചയം അവന്‍ മുഹമ്മദ് നബി(സ)ക്ക് ഇറക്കിയതില്‍(ഖുര്‍ആന്‍) അവിശ്വസിച്ചു” (ബസാര്‍). വിശ്വാസ ദാര്‍ഢ്യത പരീക്ഷിക്കുവാനുള്ള അല്ലാഹുവിന്‍റെ തീരുമാനം വിവേചിച്ചറിയുവാനുള്ള അടിമയുടെ വിവേകശക്തി നഷ്ടപ്പെടുമ്പോഴാണ് അവന്‍ പിശാചിന്‍റെ വലയില്‍ പെടുന്നത്. ഇസ്ലാം വിരോധിച്ചത് പ്രവര്‍ത്തിക്കുമ്പോള്‍ അവന്‍റെ ജീവിത കാലയളവില്‍ ചെയ്തുവെച്ച മുഴുവന്‍ സുകൃതങ്ങളും ഒറ്റയടിക്ക് പാഴായിപ്പോകാനുള്ള സാധ്യതയുണ്ട്.

സ്വഫിയ്യഃ(റ) യില്‍ നിന്ന് : നബി(സ) അരുളി: “ആരെങ്കിലും ഒരു ഗണിതക്കാരനെ സമീപിച്ച് എന്തെങ്കിലും ചോദിച്ചാല്‍ (അവന്‍ പറഞ്ഞതില്‍ വിശ്വസിക്കുകയും ചെയ്താല്‍) അവന്‍റെ നാല്‍പത് ദിവസത്തെ നിസ്കാരം സ്വീകരിക്കപ്പെടുകയില്ല”(മുസ്ലിം). രോഗങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാത്ത ജീവിതം മുസ്ലിമിന് അചിന്തനീയമാണ്. “ഐഹിക ലോകം വിശ്വാസിയുടെ ജയിലും അവിശ്വാസിയുടെ പൂന്തോപ്പുമാണ്”(ഹദീസ്). രോഗം നല്‍കിയ തമ്പുരാന് അത് സുഖപ്പെടുത്താനും അറിയാം. വിശ്വാസിയുടെ ക്ഷമ പരീക്ഷിക്കുകയെന്നത് അല്ലാഹുവിന്‍റെ പരിധിയില്‍ പെട്ടതാണ്. നബി(സ) പറഞ്ഞു: “അല്ലാഹു ഒരു രോഗവും അതിന് ശമനം കണ്ടെത്തിയിട്ടല്ലാതെ ഇറക്കിയിട്ടില്ല”(ബുഖാരി). സംശയവും കലര്‍പ്പുമില്ലാത്ത ഹൃദയത്തോടെ അല്ലാഹുവും അവന്‍റെ ദൂതരും നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തിലൂടെ ചികിത്സ നടത്തുക. ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും ജോത്സ്യനെയും മാരണക്കാരനെയും സമീപിക്കുന്നവര്‍ അവരുടെ പാരത്രിക മോക്ഷത്തെക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും. വാസിലഃ (റ)യില്‍നിന്ന്: “ആരെങ്കിലും ജോത്സ്യനെ സമീപിക്കുകയും ശേഷം എന്തെങ്കിലും ചോദിക്കുകയും ചെയ്താല്‍ അവന്‍റെ നാല്പത് ദിവസത്തെ തൗബഃ തടയപ്പെടുന്നതാണ്. ജോത്സ്യന്‍ പറഞ്ഞത് വിശ്വസിച്ചാല്‍ അവന്‍ അവിശ്വാസിയായി”(ത്വബ്റാനി).