നുശ്റത്(ഉഴിഞ്ഞ് വാങ്ങല്‍)
🌹 *നുശ്റത്(ഉഴിഞ്ഞ് വാങ്ങല്‍)* 🌹
1️⃣8️⃣5️⃣ഇസ്ലാമിക പഠനങ്ങൾ
*✍🏽മദീനയുടെ👑വാനമ്പാടി*
സിഹ്റ്, പിശാച്ബാധ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ ഉഴിഞ്ഞ് വാങ്ങള്‍(??പ്രധാനമാണ്. മഹാനായ ഇബ്നു ഹജര്‍(റ) തങ്ങള്‍ ഈ ചികിത്സാ രീതിയെ വിശദീകരിച്ച് പറയുന്നു: “നുശ്റത്(ഉഴിഞ്ഞ് വാങ്ങല്‍) സിഹ്റിനുള്ള ചികിത്സയില്‍ പെട്ടതാണ്. സിഹ്റ് ചെയ്യപ്പെട്ട ആളില്‍ നിന്ന് അത് നീക്കം ചെയ്യലാണത്. സിഹ്റിനെ കുറിച്ച് അറിയുന്നവര്‍ക്കേ അത് കഴിയൂ. ഇമാം അഹ്മദ്(റ) നോട് സിഹ്റ് അഴിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് തെറ്റല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇത് തന്നെയാണ് അവലംബാര്‍ഹമായ അഭിപ്രായം. മുസ്നിയും അബൂജഅ്ഫറും ത്വബ്രിയുമെല്ലാം നുശ്റത് അനുവദനീയമാണെന്ന് അഭിപ്രായമുള്ളവരാണ്” (ഫത്ഹുല്‍ ബാരി:13/161). ‘നുശ്റത് രണ്ടിനമുണ്ട്. അതില്‍ ഒരിനമാണ് തീ പുകച്ച് സിഹ്റ് ഇല്ലാതാക്കല്‍.
രണ്ടു ഭാഗങ്ങളുള്ള കോടാലി ഒരു കെട്ട് വിറകിനടിയില്‍ വെച്ച് അതിന് തീ കൊളുത്തുകയും കോടാലി നന്നായി ചൂടായാല്‍ തീയില്‍ നിന്ന് ചൂടാറുന്നതിന് മുമ്പ് ഇതിേډല്‍ മൂത്രമൊഴിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്താല്‍ അല്ലാഹുവിന്‍റെ ഖളാഅ് അനുസരിച്ച് സിഹ്റ് ഒഴിവാകും”(ഫത്ഹുല്‍ബാരി:13/162). ഉഴിഞ്ഞ്വാങ്ങല്‍(നുശ്റത്) രണ്ടിനമുണ്ടെന്ന് പറഞ്ഞുവല്ലോ. മേല്‍ പറഞ്ഞത് ഹലാലായതാണ്. അതേസമയം നുശ്റതിനെ കുറിച്ച് അത് പിശാചില്‍ നിന്നുള്ളതാണ് എന്ന് നബി(സ) പറഞ്ഞത് നിഷിദ്ധമായതിനെ കുറിച്ചാണ്. അത് പിശാച് സേവയിലൂടെ ലഭിക്കുന്നതാണ്. ചില ഉല്‍പതിഷ്ണുക്കള്‍ ജാബിര്‍(റ)വില്‍ നിന്ന് ഉദ്ധരിച്ച ഈ ഹദീസ് ഉപയോഗിച്ച് ഈ ചികിത്സ ഹറാമാണ്, ശിര്‍ക്കാണ് എന്നെല്ലാം പറയുന്നത് കേള്‍ക്കാം. ഈ വാദത്തിന് അടിസ്ഥാനമില്ല.
സൗദി അറേബ്യന്‍ ഫത്വാ കമ്മിറ്റി പ്രസിദ്ധീകരിച്ച അല്‍ ഈളാഹുല്‍ മുബീന്‍ ലി കശ്ഫി ഹിയലുസ്സഹറതി വല്‍ മശ്ഊദീന്‍ എന്ന ഗ്രന്ഥത്തില്‍ സ്വാദിഖ് ബ്നു ഹാജ് പറയുന്നു: “നുശ്റത് രണ്ടിനമുണ്ട്. ഒന്നാമത്തേത് സിഹ്റിനെ സിഹ്റ് കൊണ്ട് ഇല്ലാതാക്കലാണ്. ഇത് പൈശാചികവും നിഷിദ്ധവുമാണ്. രണ്ടാമത്തേത് ഉറുക്കു കൊണ്ടും മന്ത്രം കൊണ്ടുമുള്ള ഉഴിഞ്ഞ്വാങ്ങലാണ്. നിഷിദ്ധമല്ലാത്ത മരുന്നുകളും ഇതില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് അനുവദനീയമാണ്”(ഫത്ഹുല്‍ മജീദ് ശറഹു കിതാബിത്തൗഹീദ്:291, അല്‍ ഈളാഹുല്‍ മുബീന്‍ ലി കശ്ഫി ഹിയലുസ്സഹറാതി വല്‍ മശ്ഊദീന്‍:41,42)
Post a Comment