മൊഞ്ചുള്ള ഒരു പ്രാവ്
*ഇന്നലെ ഞാൻ sitoutil ഇരിക്കുമ്പോ എവിടുന്നോ നല്ല മൊഞ്ചുള്ള ഒരു പ്രാവ് ചാരിപടിയിൽ പറന്നു വന്നിരുന്നു. അങ്ങനെ അതിന് മുന്നേ ഒന്നും വന്നു കാണാതെ കൊണ്ട് ഞാൻ വേഗം എണീറ്റ് നോക്കി. കുറച്ചു ഗോതമ്പു വെള്ളം വെച്ച് കൊടുത്തു. ഇങ്ങനെ നോക്കുന്നുണ്ട്. ഇത് കണ്ട് വന്ന ഉമ്മ പറഞ്ഞു ഏറ്റവും കൂടുതൽ പ്രാവുകൾ ഒന്നിച്ചു കണ്ടത് മദീനത്ത് ആണ്ന്ന്. അതൊക്കെ വൃത്തിയാകി തിന്ന് എന്നെ നോക്കി നിന്നപൊ ഞാൻ ചോദിച്ചു. ന്റെ മുത്ത് മൊഞ്ചുള്ള പ്രാവേ.. നീ എന്റെ മുത്തായ തങ്ങളെﷺ പുണ്ണ്യ മദീനയിൽ നിന്നാണോ വരുന്നത്. ഹബീബ്ﷺ ന്റെ പച്ച ഖുബ്ബയിൽ ഇരുന്നു തങ്ങളോട് സല്ലപിചിട്ടുണ്ടോ..* *ഇല്ലെങ്കിൽ ഇനിയൊരിക്കൽ ആ പുണ്ണ്യ റൗളയുടെ അടുക്കൽ എത്തുമ്പോൾ എന്റെ പുന്നാര നബിയോട് എന്റെ സലാം പറയുമോ. ഒരു പാപിയിവിടെ ഇഷ്ഖ് എന്താണെന്നറിയാതെ കരിപിടിച്ച ഖൽബാൽ കാത്തിരിപ്പാണെന്ന് 😔. നിന്നെ പോലെ ചിറകുകൾ ഉണ്ടെങ്കിൽ ഞാനും വന്നേനെ..*
*അപ്പോൾ ആ പ്രാവ് ഒന്ന് കുറുകിയിട്ട് ഒരു തൂവൽ പൊഴിച്ചിട്ട് എങ്ങോട്ടോ പാറി പോയി...*
*എന്റെ വീട്ടുകാരെ പോലെ നിങ്ങൾക്കും തോന്നിട്ടുണ്ടാകും ഇവൾക് പ്രാന്ത് ഉണ്ടെന്ന്😊.ശരിയാണ് ഹബീബിൽ ചേരാൻ കൊതിച്ചു കൊതിച്ചു ഒരു പ്രാന്ത് പോലെ.അതോ ഒരു പാപിയുടെ പൊട്ടത്തരം ആണോ 🤔😔*
🌹ﷺ❤ﷺ❤ﷺ🌹
*صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم*
*✍🏻ഇശ്ഖ് മദീന...*
Post a Comment