അസൂയയും ആര്‍ത്തിയും
_*🌴AL MADEENA🌴*
*════❁✿☘﷽☘✿❁════*
*:*
_*👁🗨അസൂയയും ആര്‍ത്തിയും-*_
പിശാചിന്‍റെ മറ്റു പ്രധാന കവാടങ്ങളാണ് അസൂയയും ആര്‍ത്തിയും. ഏതൊരു കാര്യത്തോടും മനുഷ്യന്‍ ആര്‍ത്തനായാല്‍ അതവന്‍റെ കാഴ്ചയും കേള്‍വിയും നഷ്ടപ്പെടുത്തും.
തിരുദൂതര്‍(സ്വ) പറഞ്ഞു: ‘ഒരു വസ്തുവിനോടുള്ള നിന്‍റെ സ്നേഹം നിന്നെ അന്ധനും ബധിരനുമാക്കിത്തീര്‍ക്കും.’ അകക്കാഴ്ചയുടെ പ്രകാശമാണ് പിശാചിന്‍റെ വരവറിയിക്കുക. അസൂയയും ആര്‍ത്തിയും മനുഷ്യരെ മൂടിയാല്‍ പിന്നെ കണ്ണുകാണില്ല. അന്നേരം പിശാച് അവസരം കണ്ടെത്തും. അയാളെ വികാരങ്ങളിലേക്കെത്തിക്കാനാവശ്യമായതെല്ലാം ആര്‍ത്തനു മുന്നില്‍ സുന്ദരമാക്കി കാണിച്ചുകൊടുക്കും. അത് തിന്മയോ നീചമോ ആയാലും ശരി.
പ്രവാചകന്‍ നൂഹ്(അ) നൗകയില്‍ കയറിയപ്പോള്‍ അല്ലാഹുവിന്‍റെ നിര്‍ദേശപ്രകാരം എല്ലാ ജീവിവര്‍ഗങ്ങളില്‍ നിന്നും ഓരോ ഇണയെയും കയറ്റിയിരുന്നല്ലോ. നൗകയ്ക്കുള്ളില്‍ പരിചയമില്ലാത്ത ഒരു വൃദ്ധനെ കണ്ടപ്പോള്‍ നൂഹ് നബി(അ) അന്വേഷിച്ചു: ഇതില്‍ കയറാന്‍ എന്താ കാര്യം? അദ്ദേഹം പറഞ്ഞു: ‘താങ്കളുടെ അനുചരന്മാരുടെ ഹൃദയത്തില്‍ കയറിക്കൂടാന്‍; അങ്ങനെ അവരുടെ ശരീരം താങ്കളോടൊപ്പവും മനസ്സ് എന്‍റെ കൂടെയും ആകും.’ പ്രവാചകന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ശത്രൂ, പുറത്തു പോ, നീ ശപിക്കപ്പെട്ടവനാണ്.’ അപ്പോള്‍ ഇബ്ലീസ് പറഞ്ഞു: ‘ഞാന്‍ മനുഷ്യനെ നശിപ്പിക്കുന്ന അഞ്ചു കാര്യങ്ങളുണ്ട്; അവയില്‍ മൂന്നെണ്ണം പറഞ്ഞുതരാം. രണ്ടെണ്ണം പറയില്ല.’ അല്ലാഹു നൂഹിന് അറിയിപ്പുകൊടുത്തു: ‘ആ മൂന്നു കാര്യങ്ങള്‍ താങ്കള്‍ക്ക് ആവശ്യമില്ല. മറ്റേ രണ്ടു കാര്യങ്ങള്‍ ആവശ്യപ്പെടുക.’ നൂഹ്(അ) പിശാചിനോട ് ചോദിച്ചു: ആ രണ്ട് കാര്യങ്ങള്‍ എന്തെല്ലാമാണ്? പിശാച് പറഞ്ഞു: ‘എന്നോട് വ്യാജം പറയാത്ത, എന്നെ ധിക്കരിക്കാത്ത ആ രണ്ടു കാര്യങ്ങള്‍ ഉപയോഗിച്ചാണ് ഞാന്‍ മനുഷ്യരെ ഏറെയും നശിപ്പിക്കുന്നത്; അവ ആര്‍ത്തിയും അസൂയയുമത്രെ. അസൂയ കാരണം ഞാന്‍ ശപിക്കപ്പെട്ടു. അനുഗ്രഹങ്ങളില്‍ നിന്നെല്ലാം ബഹിഷ്കൃതനായ പിശാചായിത്തീര്‍ന്നു. ആദമിന് സ്വര്‍ഗത്തില്‍ ഒരു വൃക്ഷമല്ലാതെ മറ്റെല്ലാം അനുവദിക്കപ്പെട്ടതായിരുന്നു. പക്ഷേ, എന്‍റെ ആഗ്രഹം ആദമിലൂടെ നേടിയെടുത്തു ഞാന്‍. അതിനുപയോഗിച്ചത് മനുഷ്യന്‍റെ ആര്‍ത്തിയെന്ന വികാരമായിരുന്നു.’
*👁🗨അമിതഭോജനം, ആര്‍ഭാടം-*
🕌 *മുത്ത് റസൂലിന് ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃
*AL MADINA
*⛔ADMINS POST ONLY⛔*
Post a Comment