എത്ര പെട്ടന്നാണ് പരിശുദ്ധ രാവുകൾ നമ്മോട് വിട പറഞ്ഞു പോവുന്നത്.
H
പ്രിയപ്പെട്ട മുഹ്മിനീങ്ങളെ.. الحَمْدُ ِلله പരിശുദ്ധ റമളാനിന്റെ അവസാനത്തിൽ ആണല്ലോ നാമിന്നുള്ളത്. എത്ര പെട്ടന്നാണ് പരിശുദ്ധ രാവുകൾ നമ്മോട് വിട പറഞ്ഞു പോവുന്നത്. 😔
നാമെല്ലാവരും ധാരാളം ഇബാദതുകളും സുന്നത്തുകളും ജീവിതത്തിൽ ചെയ്യുന്നവരാണ്. എങ്കിലും നമ്മുടെ പ്രവർത്തനങ്ങൾ എല്ലാം എത്രത്തോളം കുറ്റമറ്റതാണെന്നും റബ്ബിങ്കൽ സ്വീകാര്യമാണെന്നും നമുകറിയില്ല.
എന്നാൽ ഒരിക്കലും തട്ടി കളയാത്ത, പ്രതിഫലം തടയപ്പെടാത്ത, എന്നാൽ ഏറ്റവും നിഷ്പ്രയാസമായതുമായ സൽകർമമുണ്ട്. അതാണ് ലോകത്തിന്റെ അനുഗ്രഹം പൂമുത്ത് ഹബീബ് ﷺ തങ്ങളിലേകുള്ള സ്വലാത്തുകൾ.🌹
പ്രിയ ഹബീബുമാരെ.. ഹബീബത്തിമാരെ..🙂 നമുക്ക് ഒറ്റക്കിരിക്കുമ്പോൾ മദീനായിലെ വെള്ള കൊട്ടാരത്തിലെ രാജകുമാരൻ ﷺ ഒരുപാട് സ്വലാത്തുകൾ സമർപ്പിക്കാം🌹നാളെ നമ്മൾ ഖബറിൽ ഒറ്റപെടുന്ന സമയത്ത് നമ്മുടെ രക്ഷക്കായി കൂട്ടിനുണ്ടാകും സ്വലാത്തുകൾ 💐
നമ്മുടെ ഇബാദത്തുകൾ അള്ളാഹു സ്വീകരിക്കട്ടെ.. 🤲
പോരായ്മകൾ അള്ളാഹു പരിഹരിച്ചു തരട്ടെ.. 🤲
ഒരുപാട് സ്വലാത്തുകൾ ചൊല്ലാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ..
*امين يا رب العالمين*
*صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم🌹*
*✍️ഇശ്ഖ് മദീന*
Post a Comment