ആശിഖു റസൂൽ ഇമാം ഹരീരി ‎رضي الله عنه

*ആശിഖു റസൂൽ ഇമാം ഹരീരി رضي الله عنه*
*~~~~~~~~~~~~~~~~*
*യമനിലെ യാഫിഅ എന്ന നാട്ടിൽ ജീവിച്ചിരുന്ന വലിയ മഹാനായിരുന്നു ഇമാം ഹരീരി (റ).....ഉമർ ഹഫീള് തങ്ങളുടെ സ്ഥാപനമായ ദാറുൽ മുസ്തഫ സ്ഥിതി ചെയ്യുന്ന തരീം എന്ന നാട്ടിൽ നിന്നും മഹാനവർകളുടെ നാട്ടിലേക്ക് 6 മണിക്കൂർ വഴി ദൂരം ഉണ്ട്... തരീമിലുള്ള ആരിഫീങ്ങളും അഖ്താബീങ്ങളുമായ ഒരുപാട് ഔലിയാക്കൾ അന്ത്യ വിശ്രമം കൊള്ളുന്ന വലിയ ഒരു മഖ്‌ബറയാണ് സംബൽ.. മഹാനരായ ആശിഖു റസൂൽ ഇമാം ഹരീരി തങ്ങൾ(റ) പലപ്പോഴും ദാറുൽ മുസ്തഫയിൽ വരാറുണ്ടായിരുന്നു...പക്ഷെ ആ സമയത്തൊന്നും മഹാനവർകൾ ഭയം കാരണം സംബലിലേക്ക് പോകുമായിരുന്നില്ല...കാരണം അവർക്ക് അവിടെ കിടക്കുന്നു മഹാന്മാരെ കാണാൻ കഴിയുമായിരുന്നു.. സംബൽ സിയാറത് ചെയ്യാനുള്ള തൗഫീഖിന് വേണ്ടി മഹാനവർകൾ എപ്പോഴും ദുആ ചെയ്യുമായിരുന്നു . അങ്ങനെ ഒരു ദിവസം ദാറുൽ മുസ്തഫയിലെ മൗലിദ് സദസ്സ് കഴിഞ്ഞ് മഹാനവർകൾ സംബലിൽ സിയാറത്തിന് വേണ്ടി പോയി...... അവിടെയെത്തി വളരെയധികം പേടിയോടെ സംബൽ മഖ്ബറയിലേക്ക് പ്രവേശിച്ചു .... പക്ഷേ മഹാനവർകൾക്ക് ശക്തമായ ഭയം കാരണം നടക്കാൻ പറ്റുന്നില്ല. അങ്ങനെ അവിടുന്ന് നിലത്തു വീണു മുട്ടിലിഴഞ്ഞു കൊണ്ട് കയറാൻ തുടങ്ങി.. അങ്ങനെ കയറി കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് മഹാനവർകൾ ബോധരഹിതരായി വീണു. ആളുകൾ അപ്പോൾ തന്നെ ഹരീരി തങ്ങളെ തരീമിലെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഡോക്ടർ മാർ പരിശോധിച്ചപ്പോൾ മഹാനവർകൾക്ക് ഹൃദയമിടിപ്പ് ഇല്ല... അങ്ങനെ അവർ വഫാത്തായി എന്ന് വിധിയെഴുതി... ഡോക്ടർ സ്കാൻ ചെയ്തു നോക്കിയപ്പോൾ ഹൃദയം എന്ന അവയവം തന്നെ കാണുന്നില്ല....എല്ലാവരും അത്ഭുതപ്പെട്ടു... പെട്ടെന്നതാ മഹാനവർകൾ എഴുന്നേറ്റു നിൽക്കുകയാണ് എന്നിട്ട് പറഞ്ഞു...എന്റെ ഹൃദയം മദീനയിലായിരുന്നു കൂടെയുള്ളവർ ചോദിച്ചു. എന്താണ് സംബലിൽ ബോധരഹിതരായി വീഴാൻ കാരണം..? അപ്പോൾ മഹാനവർകൾ പറഞ്ഞു ... ഞാൻ സംബലിൽ പ്രവേശിച്ചപ്പോൾ അവിടെ അന്ത്യവിശ്രമം കൊള്ളുന്ന മുഴുവൻ മഹാന്മാരുടെ ആത്മാക്കളും എഴുന്നേറ്റുനിന്നു നിങ്ങൾ ഞങ്ങളെക്കാൾ ഉന്നതരാണ് എന്നുപറഞ്ഞ് എന്നെ സ്വീകരിച്ചു. അത് കണ്ട് ഞാൻ ബോധരഹിതനായി വീണു പോയതാണ്.....അള്ളാഹു അവരുടെ മദദ് ലഭിക്കുന്ന ആശിഖീങ്ങളിൽ പാപികളായ നമ്മെയും ഉൾപെടുത്തട്ടെ..ആമീൻ*
🤲🏻🤲🏻🤲🏻📿📿📿💚💚