🌹 ബദ്രീങ്ങളുടെ നാമങ്ങൾ🌹
🌹 *ബദ്രീങ്ങളുടെ നാമങ്ങൾ* 🌹
1⃣4⃣1⃣ഇസ്ലാമിക പഠനങ്ങൾ
*✍🏽മദീനയുടെ👑വാനമ്പാടി*
*ബദ്രീങ്ങള് ആദരിക്കപ്പെട്ടതുപോലെ അവരുടെ നാമങ്ങളും ആദരിക്കപ്പെട്ടതാണ്. അവരുടെ നാമങ്ങള് പാരായണം ചെയ്യുന്നതിലും എഴുതിവെക്കുന്നതിലും പുണ്യങ്ങളുണ്ട്.*
വല്ല വ്യക്തിയും സ്വന്തം ശരീരത്തിന്റെയോ വീടിന്റെയോ ചരക്കുകളുടെയോ കാവലിനു വേണ്ടി ബദ്രീങ്ങളുടെ നാമങ്ങള് എഴുതിവെച്ചാല് അല്ലാഹു അതുമുഖേന സര്വ്വ വിഷമങ്ങളില്നിന്നും അവന് മുക്തിനല്കുന്നതാണെന്നു അല്ലാമാ സയ്യിദ് മുഹമ്മദ് ഫിഖ്ഖി(റ) “മസ്ഫഉല് ഖലാഇഖി’ല് രേഖപ്പെടുത്തുന്നു.*
ചരിത്രകാരന്‍മാര്‍ ബദ്രീങ്ങളുടെ എണ്ണത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവരില്‍ പ്രധാനപ്പെട്ട ബദ്‌രീങ്ങളെ കുറിച്ച് പരിചയപ്പെടുത്താം
1) മുഹമ്മദ് നബി(സ്വ): ക്രിസ്താബ്ദം 571 (റബീഉല്‍ അവ്വല്‍ 12ന്) മക്കയിലെ ഖുരൈശീ ഗോത്രം ഹാഷിം കുടുംബത്തില്‍ ജനനം. തന്റെ 63ാം വയസില്‍ മദീനയില്‍ വഫാത്.
2) അബൂബക്ര്‍(റ): പേര് അബ്ദുല്ല. സ്ഥാനപ്പേര് സിദ്ദീഖ്. ഉപനാമം: അബൂബക്ര്‍. ഗോത്രം ഖുറൈശിയിലെ തയ്മ് ഗോത്രം. ജനനം ആനപ്പട സംഭവത്തിന്റെ ഏകദേശം രണ്ടു വര്‍ഷവും നാലുമാസവും കഴിഞ്ഞ ശേഷം മക്കയില്‍. മരണം 63ാം വയസ്സില്‍ മദീനയില്‍ (ഹിജ്‌റ 13). മുഹാജിരീങ്ങളില്‍ പെടുന്നു. നബി(സ്വ)യോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ആയിശബീബി(റ)യുടെ വീട്ടില്‍ മറവ് ചെയ്തു. രണ്ടു വര്‍ഷവും മൂന്നു മാസവുമാണ് ഖിലാഫത്ത്.
3) ഉമറുല്‍ ഫാറൂഖ്(റ): സ്ഥാനപ്പേര് ഫാറൂഖ്. ഉപനാമം അബൂഹഫ്‌സ. മുഹാജിര്‍. ഗോത്രം ഖുറൈശിയിലെ ബനീഅദിയ്യ്. ജനനം ആനക്കലഹ സംഭവത്തിന്റെ 13 വര്‍ഷത്തിനു ശേഷം. വഫാത്ത് ഹിജ്‌റ 23. നബി(സ്വ)യോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു.
4) ഉസ്മാനുബ്‌നു അഫ്ഫാന്‍(റ): മുഹാജിര്‍. ഗോത്രം ഖുറൈശിയിലെ ബനീ അബ്ദ് ഷംസ്. സ്ഥാനപ്പേര് ദുന്നൂറൈന്‍. ഉപനാമം അബൂ അബ്ദില്ലാഹ്. ജനനം ആനപ്പട സംഭവത്തിന്റെ ആറാം വര്‍ഷം. വഫാത്ത് ഹിജ്‌റ 35ന്. ബദ്‌റില്‍ പങ്കെടുത്തില്ല. ഭാര്യ റുഖയ്യയെ പരിചരിക്കാന്‍ നബി(സ്വ) ഏല്‍പ്പിച്ചിരുന്നു. യുദ്ധത്തില്‍ പങ്കെടുത്തതിന്റെ പ്രതിഫലം നബി(സ്വ) വാഗ്ദത്തം ചെയ്തു. വയസ് 82.
5) അലി ഇബ്‌നു അബീത്വാലിബ്(റ): മുഹാജിരീങ്ങളില്‍ പെടുന്നു. ഗോത്രം ബനൂഹാശിം. ഖുറൈശി. ഉപനാമം അബുല്‍ ഹസന്‍. തബൂക്ക് ഒഴികെ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ജനനം ആനപ്പട സംഭവത്തിന്റെ 30ാം വര്‍ഷം. വഫാത്ത് ഹിജ്‌റ 40ന്. വയസ് 63.
6) സഅ്ദ്ബ്‌നു അബീ വഖാസ്(റ) : മുഹാജിര്‍. ഉപനാമം അബൂ ഇസ്ഹാഖ്. ബദ്ര്‍ ഉള്‍പ്പെടെ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഗോത്രം ബനീസുഹ്‌റ-ഖുറൈശി-വഫാത്ത് മദീനയില്‍നിന്ന് ഒമ്പത് മൈല്‍ അപ്പുറത്ത് അഖീഖ് എന്ന സ്ഥലത്ത്. ജന്നത്തുല്‍ ബഖീഇല്‍ മറവ് ചെയ്തു.
7) സഈദുബ്‌നു സൈദ്(റ). മുഹാജിര്‍. ഗോത്രം ബനീ അദിയ്യ്-ഖുറൈശി-ഉപനാമം. അബുല്‍ അഅ്‌വര്‍. ബദ്‌റില്‍ ഒഴികെ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഖുറൈശികളുടെ കച്ചവടസംഘത്തെ കുറിച്ച് അന്വേഷിക്കാന്‍ നബി(സ്വ) പറഞ്ഞയച്ചതിനാല്‍ ബദ്‌റില്‍ പങ്കെടുത്തില്ല. പ്രതിഫലം നബി(സ്വ) വാഗ്ദാനം ചെയ്തു. വഫാത്ത് മദീനയില്‍. ഹിജ്‌റ അമ്പതിലോ അമ്പത്തിയൊന്നിലോ. വയസ് 70ല്‍പരം. ബഖീഇല്‍ അന്ത്യവിശ്രമം.
8) സുബൈറുബ്‌നു അവ്വാം(റ): മുഹാജിര്‍. ഗോത്രം ബനീ അസദ്. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ജനനം ഹിജ്‌റ 36. വയസ് 66. ഖബര്‍ ബസറയില്‍.
9) ത്വല്‍ഹത്ത് ബ്‌നു ഉബൈദില്ല(റ): മുഹാജിര്‍. ഉപനാമം അബൂ മുഹമ്മദ്. ഗോത്രം തൈമി. ബദ്ര്‍ ഒഴികെയുള്ള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഖുറൈശി കച്ചവടസംഘത്തെ കുറിച്ച് അന്വേഷിക്കാന്‍ നബി(സ്വ) പറഞ്ഞയച്ചതിനാല്‍ ബദ്‌റില്‍ പങ്കെടുത്തില്ല. യുദ്ധമുതലും പ്രതിഫലവും ലഭിച്ചു. വഫാത്ത് ഹിജ്‌റ 36. വയസ് 64. ഖബര്‍ ബസ്വറയില്‍.
10) അബൂ ഉബൈദത്തുബ്‌നുല്‍ ജറാഹ്(റ): മുഹാജിര്‍. പേര് ആമിര്‍. ഗോത്രം ഖുറൈശി (ഫിഹ്‌രി ശാഖ). എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. വഫാത്ത് ഹിജ്‌റ 18ന്. വയസ് 58. ആംവാസിയില്‍ അന്ത്യവിശ്രമം.
11) അബ്ദുറഹ്മാനുബ്‌നു ഔഫ്(റ): മുഹാജിര്‍. ഗോത്രം ഖുറൈശി (സുഹ്‌രി ശാഖ). ഉപനാമം അബൂ മുഹമ്മദ്. ജനനം ആനപ്പടക്ക് പത്തു വര്‍ഷത്തിനു ശേഷം. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 32ല്‍ 72ാം വയസ്സില്‍ വഫാത്തായി. ബഖീഇല്‍ അന്ത്യവിശ്രമം കൊള്ളുന്നു.
12) ഉബൈദത്തുബ്‌നുല്‍ ഹാരിസ്(റ): മുഹാജിര്‍. ഉപനാമം അബുല്‍ ഹാരിസ്. ഗോത്രം ബനില്‍ മുത്തലിബ്. ബദ്‌റില്‍ പങ്കെടുത്ത് ശഹീദായി. സഫ്‌റാഇല്‍ അന്ത്യവിശ്രമം. വയസ് 63.
13) മിഹ്ജഅ് ബ്‌നു സ്വാലിഹ്(റ): മുഹാജിര്‍. യമന്‍കാരനാണ്. ഗോത്രം ബനൂ അദിയ്യ്. ബദ്‌റില്‍ ശഹീദായി. ബദ്‌റില്‍ തന്നെ മറവ് ചെയ്തു.
14) ഉമൈറുബ്‌നു അബീ വഖാസ്(റ): മുഹാജിര്‍. ബനീസുഹ്‌റ ഗോത്രം. ബദ്‌റില്‍ പങ്കെടുത്ത് ശഹീദായി. ബദ്‌റില്‍ മറവ് ചെയ്തു. വയസ് 16.
15) സഫ്‌വാനുബ്‌നു വഹബ്(റ): മുഹാജിര്‍. ഗോത്രം ബനില്‍ ഹാരിസ്. ഉപനാമം അബൂ അംറ്. ബദ്‌റില്‍ ശഹീദായി. അവിടെത്തന്നെ മറവ് ചെയ്തു.
16) ദുശ്ശിമാലൈനി(റ): മുഹാജിര്‍. ഗോത്രം ബനീസുഹ്‌റ. ഉപനാമം അബൂമുഹമ്മദ്. പേര് ഉമൈര്‍. രണ്ടു കൈകള്‍ കൊണ്ടും ഒരുമിച്ച് ജോലി ചെയ്തിരുന്നതുകൊണ്ട് ദുശ്ശിമാലൈനി എന്ന പേര്‍ നല്‍കപ്പെട്ടു. ബദ്‌റില്‍ ശഹീദായി അവിടെത്തന്നെ മറവ് ചെയ്യപ്പെട്ടു.
17) ആഖില്‍ ബ്‌നുല്‍ ബുഖൈര്‍(റ): മുഹാജിര്‍. ബനീ അദിയ്യ് ഗോത്രം. ബദ്‌റില്‍ ശഹീദായി അവിടെത്തന്നെ മറമാടപ്പെട്ടു. തന്റെ സഹോദരങ്ങളായ ആമിര്‍ ഇയാസ്, ഖാലിദ്(റ) എന്നിവരും ബദ്‌റില്‍ ശഹിദായവരില്‍ പെടുന്നു. ഗാഫില്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ നാമം. മുസ്‌ലിമായപ്പോള്‍ നബി(സ്വ) അദ്ദേഹത്തിന് ‘ആഖില്‍’ എന്ന് നാമകരണം ചെയ്തു. വയസ് 34.
18) സഅദുബ്‌നു ഖൈസമ(റ): ഔസ് ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ഉപനാമം അബൂഖൈസമ. ബദ്‌റില്‍ ശഹീദായി അവിടെ മറവ്‌ചെയ്യപ്പെട്ടു.
19) മുബശ്ശിര്‍ ബ്‌നു അബ്ദുല്‍ മുന്‍ദിര്‍: ഔസ് ഗോത്രത്തിലെ ബനീ ഉമ്മയ്യ ശാഖയില്‍ പെടുന്നു. ഉപനാമം അബൂലബാബ. ബദ്‌റില്‍ ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു.
20) യസീദുബ്‌നുല്‍ ഹാരിസ്(റ) ഖസ്‌റജി ഗോത്രത്തിലെ ബനീ ഹാരിസ ശാഖയില്‍ പെടുന്നു. ഉപനാമം ഇബ്‌നു ഖുസ്ഹൂം. ബദ്‌റില്‍ ശഹീദായി അവിടെത്തന്നെ മറവ് ചെയ്തു.
21) ഉമൈറുബ്‌നുല്‍ ഹുമാം(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസലമ ശാഖയില്‍ പെടുന്നു. ബദ്‌റില്‍ ശഹീദായി.
22) റാഫിഅ് ബ്‌നു മുഅല്ല(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സറൈഖ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂസഈദ്. ബദ്‌റില്‍ ശഹീദായി അവിടെത്തന്നെ മറവ് ചെയ്തു.
23) മുഅവ്വിദ്ബ്‌നുല്‍ ഹാരിസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂ ഔഫ്. അഖബ ഉടമ്പടിയിലും ബദ്‌റിലും പങ്കെടുത്തു. ബദ്‌റില്‍ അബൂജഹ്‌ലിനെ വധിച്ചത് ഇവരാണ്. ബദ്‌റില്‍ അന്ത്യവിശ്രമം.
24) ഹാരിസത്തുബ്‌നു സുറാഖത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ബദ്‌റില്‍ ശഹീദായി അവിടെ മറവ് ചെയ്യപ്പെട്ടു.
25) ഔഫ് ബ്‌നുല്‍ ഹാരിസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ഉപനാമം അഖൂമുവ്വിദ്. ബദ്‌റില്‍ ശഹീദായി അവിടെ മറവ് ചെയ്തു.
26) ഉബയ്യുബ്‌നു കഅ്ബ്(റ) ഖസ്‌റജി ഗോത്രത്തിലെ ബനീ ഹുദൈല ശാഖയില്‍ പെടുന്നു. ഉപനാമം അബുല്‍ മുന്‍ദിര്‍. അഖബയിലും ബദ്‌റിലും മറ്റ് യുദ്ധങ്ങളിലും പങ്കെടുത്തു. അന്‍സാരിയായ ഈ സ്വഹാബി ഖുര്‍ആന്‍ മനഃപാഠമുള്ളവരും ഖുര്‍ആന്‍ പാരായണ കലയില്‍ മികവ് പുലര്‍ത്തിയവരുമായിരുന്നു. ഉമര്‍(റ) വിന്റെ ഭരണകാലത്ത് ഹിജ്‌റ 19ന് മദീനയില്‍ വഫാത്തായി. മദീനയില്‍ അന്ത്യവിശ്രമംകൊള്ളുന്നു. നബി(സ്വ)യില്‍നിന്ന് 164 ഹദീസുകള്‍ രിവായത്ത് ചെയ്തിട്ടുണ്ട്.
27) അഖ്‌നസുബ്‌നു ഖുബൈബ്(റ) മുഹാജിര്‍ ബനീ സുലൈം ഗോത്രത്തില്‍ പെടുന്നു. ഉപനാമം അബൂയസീദ്.
28) അര്‍ഖമുബ്‌നു അബീ അര്‍ഖം(റ): മുഹാജിര്‍. ബനീ മഖ്‌സൂം ഗോത്രത്തില്‍ പെടുന്നു. ഉപനാമം അബൂഅബ്ദില്ല. ബദ്‌റിലും മറ്റ് യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 53ല്‍ വഫാത്തായി. ബഖീഇല്‍ മറമാടപ്പെട്ടു. വയസ് 80.
29) അസ്അദുബ്‌നു യസീദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനൂ സുറൈഖ് ശാഖയില്‍ പെടുന്നു. ബദ്‌റില്‍ ശഹീദായി.
30) അനസുബ്‌നു മുആദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഹുദൈല ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി. ബിഇ്‌റ് മഊനയില്‍ അന്ത്യവിശ്രമം.
31) അനസത്ത്(റ): മുഹാജിര്‍. ഉപനാമം അബൂമസ്‌റൂഹ്. ബദ്‌റില്‍ പങ്കെടുത്തു. അബൂബക്കര്‍ സിദ്ദീഖ്(റ)വിന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി.
32) ഉനൈസുബ്‌നു ഖതാദ(റ): ഔസ് ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി അവിടെ മറമാടപ്പെട്ടു.
33) ഔസുബ്‌നു സാബിത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ മുഗാല ശാഖയില്‍ പെടുന്നു. ഉപനാമം അബൂഖുഹസ്സാന്‍. അഖബയിലും ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും നബി(സ്വ)യോടൊപ്പം പങ്കെടുത്തു. ഹസ്സാനുബ്‌നു സാബിത എന്ന കവിയുടെ സഹോദരന്‍. ഉഹ്ദില്‍ ശഹീദായി. ബഖീഇല്‍ അന്ത്യവിശ്രമം.
34) ഔസുബ്‌നു ഖൗലിയ്യ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഹബലിയ്യ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും നബി(സ്വ)യോടൊപ്പം പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് മദീനയില്‍ വഫാത്തായി. അവിടെത്തന്നെ മറവ് ചെയ്തു.
35) ഇയാസുബ്‌നു ഔസ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറമാടപ്പെട്ടു.
36) ഇയാസുബ്‌നുല്‍ ബുഖൈര്‍(റ): മുഹാജിര്‍. ബനീ അദിയ്യ് ഗോത്രം. ഉപനാമം അഖൂആഖില്‍. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് എന്നീ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഹിജ്‌റ 34ല്‍ വഫാത്തായി.
37) ബുജൈറുബ്‌നു അബീബുജൈര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ദീനാര്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
38) ബഹാസുബ്‌നു സഅ്‌ലബത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയിര്‍ പെടുന്നു. ഉപനാമം അബൂഅബ്ദുല്ല. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
39) ബറാഉബ്‌നു മഅ്‌റൂര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂബിശ്ര്‍. അഖബയിലും ബദ്‌റിലും പങ്കെടുത്തു. നബി(സ്വ)മദീനയില്‍ വരുന്നതിനു മുമ്പ് വഫാത്തായി. ബഖീഇലാണു ഖബര്‍.
40) ബസ്ബസത്തുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അംറ് ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
41) ബിശ്‌റുബ്‌നുല്‍ ബറാഅ്(റ) ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖൈബര്‍ മുതലായ യുദ്ധങ്ങളില്‍ നബി(സ്വ)യോടൊപ്പം പങ്കെടുത്തു. ഹിജ്‌റ ഏഴിനു വഫാത്തായി.
42) ബശീറുബ്‌നു സഅദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഹാരിസ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂനുഅ്മാന്‍. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ വഫാത്തായി. കൂഫക്ക് സമീപം ഐനുത്തംറ് എന്ന സ്ഥലത്ത് മറവ് ചെയ്തു.
43) ബിലാലുബ്‌നു റബാഹ്(റ): മുഹാജിര്‍. ഉപനാമം അബൂഅബ്ദുല്ല. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ കാലത്ത് ശാമിലെ ദിമിശ്ഖില്‍ മരണപ്പെട്ടു. അബൂബക്ര്‍ സിദ്ദീഖ്(റ)വിന്റെ മൗലയാണ്. ഉമയ്യത്തുബ്‌നു ഖലഫിനെ കൊന്നത് ഇദ്ദേഹമാണ്. അംവാസില്‍ മറവ് ചെയ്യപ്പെട്ടു. 60ല്‍പരം വയസ്സുണ്ടായിരുന്നു. 44 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബിലാല്‍ മുഅദ്ദിന്‍ എന്ന പേരില്‍ പ്രസിദ്ധനായി.
44) തമീം മൗലാ ഖിറാശ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ഖിറാശിന്റെ മൗലാ. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
45) തമീമുബ്‌നു യുആര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഔഫ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
46) തമീമുബ്‌നു സാലിം(റ): ഔസ് ഗോത്രം ബനീ ഗനമിന്റെ മൗലാ-ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
47) സാബിത്തുബ്‌നു അഖ്‌റം(റ): ഔസ് ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. അബൂബക്കര്‍ സിദ്ദീഖ്(റ)വിന്റെ ഭരണകാലത്ത് തുലൈഹത്തുല്‍ അസദി ഇദ്ദേഹത്തെ വധിച്ചു. ഹിജ്‌റ 11ലായിരുന്നു വഫാത്ത്.
48) സാബിതു ബ്‌നു സഅ്‌ലബത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു.
49) സാബിതുബ്‌നു ഖാലിദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. യമാമയില്‍ ശഹീദായി.
50) സാബിതുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസവാദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി അവിടെ മറവ് ചെയ്യപ്പെട്ടു.
51) സാബിതുബ്‌നു ഹസാല്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ന് യമാമയില്‍ ശഹീദായി അവിടെ മറവ് ചെയ്യപ്പെട്ടു.
52) സഅ്‌ലബത്തുബ്‌നു ഹാതിബ്(റ): ഔസ് ഗോത്രത്തിലെ ബനീ ഉമയ്യ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി.
53) സഅ്‌ലബത്തുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ മന്‍ദൂല്‍ ശാഖയില്‍ പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് എന്നിവ കൂടാതെ മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി.
54) സഅ്‌ലബത്തുബ്‌നു അനമ(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് എന്നീ യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. ഖന്തക്കില്‍ ശഹീദായി അവിടെ മറവ് ചെയ്യപ്പെട്ടു.
55) സഖ്ഫ്ബ്‌നു അംറ്(റ): മുഹാജിര്‍. സഖീഫ് ഗോത്രം ഉപനാമം അബൂമാലിക്. ബദ്ര്‍, ഉഹ്ദ്, ഖന്തഖ്, ഖൈബര്‍ തുടങ്ങിയ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഖൈബറില്‍ ശഹീദായി. അവിടെത്തന്നെയാണ് ഖബര്‍.
56) ജാബിര്‍ ബ്‌നു അബ്ദില്ലാഹ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ നുഅ്മാന്‍ ശാഖയില്‍ പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖന്തക്ക് മുതലായ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഒന്നാം അഖബയില്‍ പങ്കെടുത്ത ആറു പേരില്‍ ഒരാള്‍. അന്‍സാരികളില്‍ ആദ്യത്തെ മുസ്‌ലിം.
57) ജാബിറുബ്‌നു അബ്ദില്ലാഹ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ഉപനാമം അബൂ അബ്ദില്ലാഹ്. ബദ്‌റിലും മൂന്നാം അഖബയിലും പങ്കെടുത്തു. ഹിജ്‌റ 74ല്‍ മദീനയില്‍ വഫാത്തായി. വയസ് 94. ബഖീഇല്‍ അന്ത്യവിശ്രമംകൊള്ളുന്നു. 1540 ഹദീസുകള്‍ നബി(സ്വ)യില്‍നിന്ന് രിവായത്ത് ചെയ്തിട്ടുണ്ട്; അന്‍സാരിയാണ്.
58) ജബ്ബാറുബ്‌നു സഖ്ര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 30ല്‍ മദീനയില്‍ വഫാത്തായി. മദീനയിലാണ് ഖബ്ര്‍. വയസ് 62. അഖബയില്‍ പങ്കെടുത്ത 70 പേരില്‍ ഒരാളായിരുന്നു; അന്‍സാരിയാണ്.
59) ജുബൈറുബ്‌നു ഇയാസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. അന്‍സാരിയാണ്.
60) ജബ്‌റുബ്‌നു അതീക്ക്(റ): ഔസ് ഗോത്രത്തിലെ ബനീ മുആവിയ ശാഖയില്‍ പെടുന്നു. ഉപനാമം അബൂഅബ്ദുല്ല. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 61ല്‍ വഫാത്തായി. വയസ് 90. അന്‍സാരിയാണ്.
61) ഹാരിസുബ്‌നു അനസ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബുല്‍ഹൈസര്‍. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു. അന്‍സാരിയാണ്.
62) ഹാരിസുബ്‌നു ഔസ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ഉഹ്ദിലും ബദ്‌റിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു. അന്‍സാരിയാണ്.
63) ഹാരിസുബ്‌നു ഔസ്(റ): ഓസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്അല്‍ ശാഖയില്‍പെടുന്നു. ഉപനാമം അബൂഔസ്. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് യുദ്ധങ്ങളില്‍ പങ്കെടുത്തു. അന്‍സാരിയാണ്.
64) ഹാരിസുബ്‌നു ഹാത്വിബ്(റ): ഔസ് ഗോത്രത്തിലെ ബനീ ഉമയ്യ ശാഖയില്‍ പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഹുദൈബിയ്യ, ഖൈബര്‍ ഇവയിലെല്ലാം പങ്കെടുത്തു. അന്‍സാരിയാണ്. ഉഹ്ദില്‍ ശഹീദായി.
65) ഹാരിസുബ്‌നു ഖസ്മത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ഉപനാമം അബ്ദുല്‍ ബശീര്‍. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 40ല്‍ 67ാം വയസ്സില്‍ മദീനയില്‍ വഫാത്തായി. അവിടെ തന്നെയാണ് ഖബ്ര്‍. അലി(റ)വിന്റെ ഭരണകാലത്താണ് വഫാത്ത്.
66) ഹാരിസു ബ്‌നു അബീഖസ്മത്ത്(റ): ഔസ് ഖബീലയിലെ ബനീസഅ്‌ലബത്ത് ശാഖയില്‍ പെടുന്നു.
67) ഹാരിസുബ്‌നുസ്സിമ്മത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീമബ്ദൂല്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബൂസഈദ്. ബദ്‌റിലും ഉഹ്ദിലും ബിള്ര്‍ മഊനയിലും പങ്കെടുത്തു. അവിടെ വഫാത്തായി. ബിള്ര്‍ മഊനയിലാണ് ഖബ്ര്‍.
68) ഹാരിസുബ്‌നു അത്തീക്ക്(റ): ഔസ് ഖബീലയിലെ ബനീഗനം ശാഖയില്‍ പെടുന്നു. ഉപനാമം അബൂ അഖ്‌സം ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ 14ല്‍ വഫാത്തായി.
69) ഹാരിസുബ്‌നു അര്‍ഫജത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
70) ഹാരിസുബ്‌നു ഖൈസ്(റ): ഔസ് ഖബീലയിലെ ബനീ മുആവിയ ശാഖയില്‍പെടുന്നു. ഉപനാമം അബൂഖാലിദ്. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു.
71) ഹാരിസുബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂഖാലിദ്. അഖബയിലും എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. യമാമ യുദ്ധത്തിലേറ്റ മുറിവുകളാല്‍ ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. യമാമ ശുഹദാക്കളില്‍ എണ്ണപ്പെടുന്നു.
72) ഹാരിസ് ബ്‌നു നുഅ്മാന്‍(റ): ഔസ് ഖബീലയിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ഉപനാമം അബൂഅബ്ദുല്ലാഹ്. ബദ്ര്‍, ഉഹ്ദ് തുടങ്ങി എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. മുആവിയ്യ(റ)വിന്റെ ഭരണകാലത്ത് ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു.
73) ഹാരിസത്ത്ബ്‌നു നുഅ്മാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ഉപനാമം അബൂ അബ്ദില്ലാഹ്. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
74) ഹാതിബ്ബ്‌നു അബീബല്‍ തഅത്ത്(റ) മുഹാജിര്‍. ബദ്‌റിലും ഉഹ്ദിലും ഹുദൈബിയ്യയിലും പങ്കെടുത്തു. ഹിജ്‌റ 30ല്‍ തന്റെ 65ാം വയസ്സില്‍ വഫാത്തായി.
75) ഹാതിബ് ബ്‌നു അംറ്(റ): മുഹാജിര്‍. ഹബ്ശയിലേക്ക് ഹിജ്‌റ പോയ ആദ്യത്തെയാള്‍. ഉപനാമം അഖൂസുഹൈല്‍. ബദ്‌റില്‍ പങ്കെടുത്തു.
76) ഹുബാബ്‌നു മുന്‍ദിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസലമ ശാഖയില്‍ പെടുന്നു. അന്‍സാരിയാണ്. ഉപനാമം അബൂഅംറ്. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. വയസ് അമ്പതില്‍പരം.
77) ഹബീബ് ബ്‌നുല്‍ അസ്‌വദ്(റ): ഖസ്‌റജി ഗോത്രം. അന്‍സാരിയാണ്. ബദ്‌റില്‍ പങ്കെടുത്തു.
78) ഹറാമുബ്‌നു മില്‍ഹാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഹറാം ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ നാലില്‍ അര്‍മഊനയില്‍ ശഹീദായി.
79) ഹുറൈസ്ബ്‌നു സൈദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സൈദ് വിഭാഗത്തില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
80) ഹുസ്വയ്ന്‍ ബ്‌നു അല്‍ ഹാരിസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അബ്ദുല്‍ മുത്തലിബ് ശാഖയില്‍ പെടുന്നു. ഉപനാമം അഖൂഉബൈദ. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 33ല്‍ വഫാത്തായി.
81) ഹംസത്ത്ബ്‌നു ഹുമയ്യിര്‍(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
82) ഹംസത്ത്ബ്‌നു അബ്ദില്‍ മുത്തലിബ്(റ): ഖുറൈശിയിലെ ബനീ ഹാശിം ഗോത്രം. മുഹാജിറാണ്. ഉപനാമം അബൂയഅ്‌ല. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു. വയസ് 56.
83) ഖാരിജത്ത്ബ്‌നു സൈദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനില്‍ ഹാരിസ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മൂന്നാം അഖബ ഉടമ്പടിയിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി.
84) ഖാലിദ് ബ്‌നുല്‍ ബുഖൈര്‍(റ): മുഹാജിര്‍. ബനീ അദിയ്യ് ഗോത്രം. ഉപനാമം അഖൂഇയാസ്. ബദ്‌റില്‍ പങ്കെടുത്തു. ഹിജ്‌റ നാലില്‍ 34ാം വയസ്സില്‍ വഫാത്തായി.
85) ഖാലിദ് ബ്‌നു ഖൈസ്(റ). ഖസ്‌റജി ഗോത്രത്തിലെ ബനീ ബയാള ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു.
86) ഖബ്ബാബ് ബ്‌നുല്‍ അറത്ത്(റ): മുഹാജിര്‍. തമീമി ഗോത്രം. ഉപനാമം അബൂഅബ്ദില്ലാഹ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 37ന് 63ാം വയസ്സില്‍ കൂഫയില്‍ വഫാത്തായി.
87) ഖബ്ബാബ് മൗലാ ഉത്ബത്ത്(റ): മുഹാജിര്‍. ഉപനാമം അബൂയഹ്‌യ. ബദ്‌റില്‍ പങ്കെടുത്തു. ഹിജ്‌റ പത്തൊമ്പതിന് അമ്പതാം വയസ്സില്‍ മദീനയില്‍ വഫാത്തായി.
88) ഖുബൈബ് ബ്‌നു ഇസാഫ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
89) ഖിദാശ്ബ്‌നു ഖാതാദ(റ): ഔസ് ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍പെടുന്നു. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി.
90) ഖിറാശ് ബ്‌നു സ്സിമ്മത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
91) ഖുറൈം ബ്‌നു ഫാതിക്ക്(റ): മുഹാജിര്‍. ബനീ അസദ് ഗോത്രം. ഉപനാമം അബൂയഹ്‌യ. ബദ്‌റില്‍ പങ്കെടുത്തു. മുആവിയ(റ)വിന്റെ കാലത്ത് വഫാത്തായി. പത്ത് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
92) ഖല്ലാദുബ്‌നു സുവൈദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ ശാഖയില്‍ പെടുന്നു. അഖബയിലും ബദ്ര്‍, ഉഹ്ദ്, ഖന്തക്ക് യുദ്ധങ്ങളില്‍ പങ്കെടുത്തു. അന്‍സാരിയാണ്. ബനൂ ഖുറൈളാ യുദ്ധത്തില്‍ ശഹീദായി.
93) ഖല്ലാദുബ്‌നു റാഫിഅ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഹാരിസ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂയഹ്‌യ. ബദ്‌റില്‍ പങ്കെടുത്തു.
94) ഖല്ലാദുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. ഉഹ്ദിലാണ് ഖബര്‍.
95) ഖല്ലാദ്ബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ നുഅ്മാന്‍ ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
96) ഖുലൈദുബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ നുഅ്മാന്‍ ശാഖയില്‍ പെടുന്നു. ഉപനാമം അഖൂഖല്ലാദ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
97) ഖലീഫത്തുബ്‌നു അദിയ്യ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ബയാള ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. അന്‍സാരിയാണ്.
98) ഖുനൈസുബ്‌നു ഹുദാഫത്ത്(റ): മുഹാജിര്‍. ബനീ സഹ്മ ഗോത്രം. ഉപനാമം അബൂ അബ്ദില്ലാഹ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ പങ്കെടുത്ത ഏറ്റ മുറിവിനാല്‍ മദീനയില്‍ വഫാത്തായി.
99) ഖവ്വാത്തു ബ്‌നു ജുബൈര്‍(റ): ഔസ് ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ഉപനാമം അബൂഅബ്ദുല്ലാഹ്. അന്‍സാരിയാണ്. ഹിജ്‌റ 40ല്‍ 74ാം വയസ്സില്‍ മദീനയില്‍ വഫാത്തായി.
100) ഖൗലിയ്യുബ്‌നു അബീ ഖൗലിയ്യ്(റ): മുഹാജിര്‍. ജുഅഫി ഗോത്രം. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
101) ദക്‌വാനുബ്‌നു ഉബൈദ്(റ): ഖസ്‌റജി ഗോത്രം. അന്‍സാരിയാണ്. ഉപനാമം അബുസ്സബഅ്. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
102) റാശിദ് ബ്‌നു മുഅല്ലാ(റ). ഖസ്‌റജി ഗോത്രം. അന്‍സാരിയാണ്. ഉപനാമം അഖൂറാഫിഅ്. ബദ്‌റില്‍ ശഹീദായി.
103) റാഫിഉബ്‌നുല്‍ ഹാരിസ്(റ). ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖന്തക്ക് തുടങ്ങി എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി. അന്‍സാരിയാണ്.
104) റാഫിഅ്ബ്‌നു ഉന്‍ജുദത്ത്(റ): ഔസ് ഗോത്രം. അന്‍സാരിയാണ്. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് യുദ്ധങ്ങളില്‍ പങ്കെടുത്തു.
105) റാഫിഅ്ബ്‌നു മാലിക്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂമലിക്. രണ്ട് അഖബയിലും ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെയാണ് ഖബര്‍.
106) റാഫിഅ്ബ്‌നു യസീദ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു.
107) റിബ്ഇയ്യുബ്‌നു റാഫിഅ്(റ): ഔസ് ഗോത്രം. ബദ്‌റില്‍ പങ്കെടുത്തു.
108) റബീഅ്ബ്‌നു ഇയാസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
109) റബീഅത്തുബ്‌നു അക്‌സം(റ): മുഹാജിര്‍. അസദി ഗോത്രം. ഉപനാമം അബൂയസീദ്. ബദ്ര്‍, ഉഹ്ദ്, ഖന്തക്ക്, ഖൈബര്‍ യുദ്ധങ്ങളിലും ഹുദൈബിയ്യയിലും പങ്കെടുത്തു. ഖൈബറില്‍ 30ാം വയസ്സില്‍ ശഹീദായി.
110) റുഹൈലത്തു ബ്‌നു സഅ്‌ലബത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ബയാള ശാഖയില്‍പെടുന്നു. അന്‍സാരിയാണ്. ബദ്‌റില്‍ പങ്കെടുത്തു.
111) രിഫാഅത്തുബ്‌നുല്‍ ഹാരിസ്(റ). ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
112) രിഫാഅത്തുബ്‌നു റാഫിഅ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. അന്‍സാരിയാണ്. ഉപനാമം അബൂ മആദ്. എല്ലാ യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. മുആവിയ(റ)വിന്റെ ഭരണകാലത്ത് ഹിജ്‌റ 42ല്‍ വഫാത്തായി. 24 ഹദീസുകള്‍ നബി(സ്വ)യില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
113) രിഫാഅത്തുബ്‌നു അബ്ദുല്‍ മുന്‍ദിര്‍(റ): ഔസ് ഗോത്രത്തിലെ ബനീ ഉമയ്യ ശാഖയില്‍പെടുന്നു. ഉപനാമം അബൂലുബാബ. അഖബയിലും ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. അലി(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
114) രിഫാഅത്തുബ്‌നു അംറ്(റ). ഖസ്‌റജി ഗോത്രത്തിലെ ബനീ ഹബ്‌ല ശാഖയില്‍ പെടുന്നു. ഉപനാമം അബുല്‍ വലീദ്. അഖബയിലും ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
115) സിയാദുബ്‌നുസ്സകന്‍(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദില്‍ അശ്ഹല്‍ ശാഖയില്‍പെടുന്നു. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു.
116) സിയാദുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രം. ഉപനാമം അബൂ ബസ്ബസത്ത്. ബദ്‌റില്‍ പങ്കെടുത്തു.
117) സിയാദുബ്‌നു ലബീദ്(റ). ഖസ്‌റജി ഗോത്രത്തിലെ ബനീബയാള ശാഖയില്‍ പെടുന്നു. ഉപനാമം അബൂ അബ്ദുല്ലാഹ്. അഖബയിലും ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
118) സൈദുബ്‌നു അസ്‌ലം(റ): ഔസ് ഗോത്രം. അന്‍സിരിയാണ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
119) സൈദബ്‌നു ഹാരിസത്ത്(റ): മുഹാജിര്‍. ഖുളാഈ ഗോത്രം. ഉപനാമം അബൂസൈദ്. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ എട്ടിന് 75ാം വയസ്സില്‍ മുഅ്തത്ത് യുദ്ധത്തില്‍ ശഹീദായി. നബി(സ്വ)യുടെ വളര്‍ത്തുപുത്രന്‍.
120) സൈദുബ്‌നുല്‍ ഖത്താബ്(റ): മുഹാജിര്‍ ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂഅബ്ദിറഹ്മാന്‍. ബദ്‌റിലും ബൈത്തു രിള്‌വാനിലും മുഴുവന്‍ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ വഫാത്തായി.
121) സൈദുബ്‌നു മുസയ്യന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഔഫ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. റജീഅ് ദിനത്തില്‍ തടവുകാരനായി പിടിക്കപ്പെടുകയും ഹിജ്‌റ മൂന്നിന് വഫാത്താവുകയും ചെയ്തു. അന്‍സാരിയാണ്.
122) സൈദുബ്‌നു വദീഅത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഹബ്‌ലാ ശാഖയില്‍പെടുന്നു. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു.
123) സൈദ്ബ്‌നുല്‍ മുഅല്ലാ(റ) ഖസ്‌റജി ഗോത്രം. ബദ്‌റില്‍ പങ്കെടുത്തു. അദ്ദേഹവും സഹോരങ്ങള്‍ റാഫിഅ്, ഉബൈദ്, അബൂഖൈസ് എന്നിവരും ബദ്‌റില്‍ ശഹീദായി.
124) സാലിമുബ്‌നു ഉമൈര്‍(റ): ഔസ് ഗോത്രത്തിലെ ബനീ സഅ്‌ലബ ശാഖയില്‍പെടുന്നു. ബദ്‌റിലും മറ്റെല്ലാ യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
125) സാലിം മൗലാ അബീ ഹുദൈഫ(റ): മുഹാജിര്‍. പിതാവ് മഅ്ഖില്‍. ഉപനാമം അബൂ അബ്ദില്ലാഹ്. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ ശഹീദായി.
126) സബ്‌റത്തുബ്‌നു ഫാതിക്(റ): മുഹാജിര്‍. ഔസ് ഗോത്രം. ഉപനാമം: അഖൂഖുറൈം. ബദ്‌റില്‍ പങ്കെടുത്തു.
127) സാഇബ് ബ്‌നു ഉസ്മാന്‍(റ): മുഹാജിര്‍. ബനീ ജുംഹ് ഗോത്രം. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. മുപ്പതില്‍പരം വയസ്സുള്ളപ്പോള്‍ യമാമ യുദ്ധത്തില്‍ ശഹീദായി. യമാമയിലാണ് ഖബര്‍.
128) സുറാഖത്തുബ്‌നു അംറ്: ഔസ് ഗോത്രം. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും ഹുദൈബിയ്യയിലും പങ്കെടുത്തു. മുഅ്തത്തില്‍ ശഹീദായി.
129) സുറാഖത്ത് ബ്‌നു കഅ്ബ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റെല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ ശഹീദായി.
130) സഅ്ദ് ബ്‌നു ഖൗലത്ത്(റ): മുഹാജിര്‍. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹജ്ജത്തുല്‍ വദാഇല്‍ വഫാത്തായി.
131) സഅദുബ്‌നു സൈദ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹുല്‍ ശാഖയില്‍ പെടുന്നു. അഖബയിലും ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു.
132) സഅ്ദുബ്‌നു റബീഅ്(റ): ഖസ്‌റജി ഗോത്രത്തിലെ ഹാരിസ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി.
133) സഅദ്ബ്‌നു സഅദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അംറ് ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
134) സഅ്ദുബ്‌നു സഹ്ല്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീദിയാര്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
135) സഅദുബ്‌നു ഉബാദത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ത്വരീഫ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂസാബിത്ത്. ബദ്‌റിലും മൂന്നാം അഖബയിലും പങ്കെടുത്തു. ഹിജ്‌റ 15ല്‍ ഹൗറാന്‍ എന്ന സ്ഥലത്ത് വഫാത്തായി.
136) സഅദുബ്‌നു ഉബൈദ്(റ): ഔസ് ഗോത്രത്തിലെ ബനീ ഉമയ്യ ശാഖയില്‍ പെടുന്നു. ഉപനാമം: അബൂ സൈദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 16ന് തന്റെ 64ാം വയസ്സില്‍ ഖാദിസിയ്യയില്‍ ശഹീദായി.
137) സഅദ്ബ്‌നു ഉസ്മാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. ഉപനാമം: അബൂ ഉബാദ. ബദ്‌റില്‍ പങ്കെടുത്തു. 80ാം വയസ്സില്‍ വഫാത്തായി.
138) സഅദുബ്‌നു മുആദ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബുന്നുഅ്മാന്‍. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് എന്നീ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഖന്തഖ് യുദ്ധത്തിലേറ്റ മുറിവിനാല്‍ വഫാത്തായി. ബഖീഇല്‍ മറവ് ചെയ്തു. വയസ്: 37.
139) സഅദുബ്‌നു മൗല, ഹാത്വിബ്(റ): മുഹാജിര്‍. ബനീ അസദ് ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു.
140) സുഫ്‌യാന്‍ ബ്‌നു നസ്ര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സൈദ് ശാഖയില്‍പെടുന്നു. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
141) സലമത്ത് ബ്‌നു അസ്‌ലം(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബൂസഈദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 14ന് തന്റെ 33ാം വയസ്സില്‍ വഫാത്തായി.
142) സലമത്ത്ബ്‌നു സലാമ(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബൂ ഔഫ്. അഖബകളിലും ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 45ല്‍ തന്റെ 74ാം വയസ്സില്‍ മദീനയില്‍ വഫാത്തായി. ബഖീഇല്‍ മറവ് ചെയ്തു.
143) സലീത് ബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂസുലൈമാന്‍. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 14ന് ജിസ്ര്‍ ദിനത്തില്‍ ശഹീദായി.
144) സലമത്തുബ്‌നു സാബിത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദില്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി.
145) സുലൈം ബ്‌നു ഹാരിസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ദീനാര്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബൂകബ്ശ. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെയാണ് അന്ത്യവിശ്രമം.
146) സുലൈം ബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. അഖബയിലും ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
147) സുലൈം ബ്‌നു ഖൈസ്(റ). ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
148) സുലൈം ബ്‌നു മില്‍ഹാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഹറാം ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ബിഅ്ര്‍ മഊനയില്‍ ശഹീദായി.
149) സിമാക് ബ്‌നു സഅ്ദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഹാരിസ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
150) സിനാനു ബ്‌നു സ്വയ്ഫിയ്യ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍പെടുന്നു. ഉപനാമം അബൂസിനാന്‍. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു.
151) സിനാനുബ്‌നു അബീ സിനാന്‍(റ): മുഹാജിര്‍. ബനീ അബ്ദുശംസ് ഗോത്രം. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 32ല്‍ വഫാത്തായി.
152 സഹ്‌ലുബ്‌നു ഹുനൈഫ്(റ): ഔസ് ഗോത്രം. ഉപനാമം അബൂസഈദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 38ല്‍ കൂഫയില്‍ വഫാത്തായി. 40 ഹദീസുകള്‍ നബി(സ്വ)യില്‍നിന്ന് രിവായത്ത് ചെയ്തിട്ടുണ്ട്.
153) സഹ്‌ലുബ്‌നു റാഫിഅ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ഉപനാമം അബൂ സുഹൈല്‍. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
154) സഹ്‌ലുബ്‌നു അതീക്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും മൂന്നാം അഖബയിലും പങ്കെടുത്തു.
155) സഹ്‌ലുബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്ന് ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു.
156) സുഹൈല്‍ ബ്‌നു വഹബ്(റ): മുഹാജിര്‍. ഖുറൈശിയിലെ ഫിഹ്‌രി ശാഖ. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. നബി(സ്വ)യുടെ കാലത്ത് ഹിജ്‌റ ഒമ്പതിന് മദീനയില്‍ വഫാത്തായി. ബഖീഇലാണ് അന്ത്യവിശ്രമം.
157) സുഹൈല്‍ ബ്‌നു റാഫിഅ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസഅ്‌ലബത്ത് ശാഖയില്‍പെടുന്നു. ബദ്‌റിലും ഖന്തഖിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി.
158) സവാദ് ബ്‌നു റസീന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
159) സവാദുബ്‌നു ഗസിയ്യത്ത്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു.
160) സുവൈബിത്വ് ബ്‌നു ഹര്‍മലത്ത്(റ): മുഹാജിര്‍. ബനീ അബ്ദിദ്ദാര്‍ ഖബീല. ഹബ്ശയിലേക്ക് ഹിജ്‌റ പോയി ബദ്‌റില്‍ പങ്കെടുത്തു.
161) ശമ്മാത്ത്ബ്‌നു ഉസ്മാന്‍(റ): മുഹാജിര്‍. ഖുറൈശി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. ഉഹ്ദില്‍ ശഹീദായി.
162) ശുജാഅ് ബ്‌നു വഹബ്(റ): മുഹാജിര്‍. മദീനയിലേക്കും ഹബ്ശയിലേക്കും ഹിജ്‌റ പോയി. ബനീ അബ്ദിശ്ശംസ് ഗോത്രം. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. യമാമ യുദ്ധത്തില്‍ ശഹീദായി.
163) ശരീക്ക് ബ്‌നു അനസ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
164) സ്വബീഹ് മൗലാ, അബില്‍ ആസ്വ്(റ): മുഹാജിര്‍. ബനീ അബ്ദുശ്ശംസ് ഗോത്രം. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു.
165) സ്വയ്ഫിയ്യ ബ്‌നു സവാദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും രണ്ടാം അഖബയിലും പങ്കെടുത്തു.
166) സുഹൈബ്ബ്‌നു സിനാന്‍(റ): മുഹാജിര്‍. ബനീ തൈം ഖബീല. ഉപനാമം അബൂയഹ്‌യ. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു.
167) ളഹാഖ് ബ്‌നു ഹാരിസത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ബദ്‌റിലും അഖബയിലും പങ്കെടുത്തു.
168) ളഹാഖ് ബ്‌നു അബ്ദി അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ദീനാര്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
169) ളംറത്ത് ബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെത്തന്നെ മറവ് ചെയ്യപ്പെട്ടു.
170) തുഫൈല്‍ ബ്‌നു ഹാരിസ്(റ): മുഹാജിര്‍. ബനില്‍ മുത്തലിബ് ഗോത്രം. ഉപനാമം അബൂ ഉബൈദ. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 33ല്‍ വഫാത്തായി.
171) തുഫൈല്‍ ബ്‌നു മാലിക്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും അഖബയിലും പങ്കെടുത്തു. ഖന്തഖില്‍ ശഹീദായി.
172) തുഫൈല്‍ ബ്‌നു നുഅ്മാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും അഖബയിലും പങ്കെടുത്തു. ഹിജ്‌റ ആറിന് ഖന്തക്കില്‍ ശഹീദായി. മദീനയില്‍ മറവ് ചെയ്യപ്പെട്ടു.
173) തുലൈബ് ബ്‌നു ഉമൈര്‍(റ): മുഹാജിര്‍. ബനീ അബ്ദു ബ്‌നു ഖുസ്വയ്യ് ഖബീല. ഉപനാമം അബൂ അദിയ്യ്. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. ബദ്ര്‍, ഉഹ്ദ്, യര്‍മൂക്ക് യുദ്ധങ്ങളില്‍ പങ്കെടുത്തു. ഹിജ്‌റ 13ന് യര്‍മൂക്ക് യുദ്ധത്തില്‍ ശഹീദായി. അവിടെത്തന്നെ മറവ് ചെയ്തു.
174)ആസ്വിമുബ്‌നു സാബിത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ അംറ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂസുലൈമാന്‍.
175) ആസ്വിമുബ്‌നു അദിയ്യ്(റ): ഔസ് ഗോത്രം. ഉപനാമം അബൂ മുഹമ്മദ്. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. 120ാം വയസ്സില്‍ ഹിജ്‌റ 45ല്‍ വഫാത്തായി.
176) ആസ്വിമുബ്‌നു ഉകൈര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഹബ്‌ലാ ശാഖയില്‍ പെടുന്നു.
177) ആസ്വിമുബ്‌നു ഖൈസ്(റ): ഔസ് ഗോത്രത്തിലെ ബനീ സഅ്‌ലബശാഖയില്‍പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു.
178) ആമിര്‍ ബ്‌നു റബീഅ(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ ശാഖയില്‍ പെടുന്നു. മുഹാജിറാണ്. ഉപനാമം അബൂ അബ്ദുല്ലാഹ്. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹബ്ശയിലേക്കും മദീനയിലേക്കും ഹിജ്‌റ പോയി. ഹിജ്‌റ 36ന് വഫാത്തായി.
179) ആമിര്‍ ബ്‌നു ഉമയ്യത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ഉപനാമം: അബ്ദുഹിശാം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ റവ് ചെയ്തു.
180) ആമിര്‍ ബ്‌നു ബുകൈര്‍(റ): മുഹാജിര്‍. ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖ. ഹിജ്‌റ 12ന് യമാമ യുദ്ധത്തില്‍ ശഹീദായി.
181) ആമിര്‍ ബ്‌നു സഅദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീമബ്ദുല്‍ ശാഖയില്‍ പെടുന്നു.
182) ആമിറുബ്‌നു സലമത്ത്(റ): ഖസ്‌റജി ഗോത്രം. ബദ്‌റില്‍ പങ്കെടുത്തു.
183) ആമിര്‍ ബ്‌നു ഫുഹൈറത്ത്(റ): മുഹാജിര്‍. തൈമ് ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ നാലില്‍ ബിഅ്‌റ് മഊനയില്‍ വഫാത്തായി.
184) ആമിറുബ്‌നു മുഖല്ലദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
185) ആമിറുബ്‌നുസ്സകന്‍(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദില്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി.
186) അബ്ബാദ് ബ്‌നു ബിശ്ര്‍(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബുല്‍ ബിശ്ര്‍. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. 45ാം വയസ്സില്‍ യമായ യുദ്ധത്തില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു.
187) അബ്ബാദുബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖന്തഖ്, അഖബ എന്നിവയില്‍ പങ്കെടുത്തു. ഹിജ്‌റ എട്ടിന് മുഅ്തത്ത് യുദ്ധത്തില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
188) ഉബാദത്തുബ്‌നു സ്വാമിത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ഉപനാമം അബുല്‍ വലീദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും മൂന്ന് അഖബകളിലും പങ്കെടുത്തു. ഹിജ്‌റ 34ല്‍ തന്റെ 72ാം വയസ്സില്‍ വഫാത്തായി. നബി(സ്വ)യില്‍നിന്ന് 181 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
189) അബ്ദുല്ലാഹിബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസുറൈഖ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
190) അബ്ദുല്ലാഹിബ്‌നു സഅ്‌ലബത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. ഹിജ്‌റ 89നു തന്റെ 93ാം വയസ്സില്‍ വഫാത്തായി.
191) അബ്ദുല്ലാഹിബ്‌നു ജുബൈര്‍(റ): ഔസ് ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ഉപനാമം അഖൂബനീ അംറ്. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
192) അബ്ദുല്ലാഹിബ്‌നു ജഹ്ശ്(റ): മുഹാജിര്‍. ഉപനാമം അബൂഅഹ്മദ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 40ാം വയസ്സില്‍ ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
193) അബ്ദുല്ലാഹിബ്‌നുല്‍ ജദ്ദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
194) അബ്ദുല്ലാഹിബ്‌നു ഹുമയ്യിര്‍(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
195) അബ്ദുല്ലാഹിബ്‌നു റബീഅ്(റ): ഖസ്‌റജി ഗോത്രം. ബ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
196) അബ്ദുല്ലാഹിബ്‌നു റവാഹ(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഹാരിസ് ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. ഹിജ്‌റ എട്ടിന് മുഅ്തത്ത് യുദ്ധത്തില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
197) അബ്ദുല്ലാഹിബ്‌നു സൈദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സൈദ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂമുഹമ്മദ് ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 32ല്‍ 64ാം വയസ്സില്‍ വഫാത്തായി.
198) അബ്ദുല്ലാഹിബ്‌നു സുറാഖത്ത്(റ): മുഹാജിര്‍. ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു.
199) അബ്ദുല്ലാഹിബ്‌നു സഹ്ല്‍(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദില്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഖന്തഖിലും പങ്കെടുത്തു. ഖന്തഖില്‍ ശഹീദായി. മദീനയില്‍ മറവ് ചെയ്തു.
200) അബ്ദുല്ലാഹിബ്‌നു സുഹൈല്‍(റ): മുഹാജിര്‍. ബനീ ആമിര്‍ ഗോത്രം. ഉപനാമം അബൂസുഹൈല്‍. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. ഹിജ്‌റ 12ന് യമാമ യുദ്ധത്തില്‍ ശഹീദായി. വയസ് 38.
201) അബ്ദുല്ലാഹിബ്‌നു സലമത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍പെടുന്നു. ഉപനാമം അബൂമുഹമ്മദ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
202) അബ്ദുല്ലാഹിബ്‌നു ശരീക്ക്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദില്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
203) അബ്ദുല്ലാഹിബ്‌നു താരീഖ്(റ): ഔസ് ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
204) അബ്ദുല്ലാഹിബ്‌നു ആമിര്‍(റ): ഖസ്‌റജി ഗോത്രം. പിതാവ് ആമിര്‍.
205) അബ്ദുല്ലാഹിബ്‌നു അബ്ദുമനാഫ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ നുഅ്മാന്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബൂയഹ്‌യ. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
206) അബ്ദുല്ലാഹിബ്‌നു ഉര്‍ഫുത്വ(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഔഫ് ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. ജഹ്ഫറുബ്‌നു അബീത്വാലിബിന്റെ കൂടെ ഹബ്ശയിലേക്ക് ഹിജ്‌റ പോയി.
207) അബ്ദുല്ലാഹിബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ഉപനാമം അബൂജാബിര്‍. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി.
208) അബ്ദുല്ലാഹിബ്‌നു ഉമൈര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഔഫ് ശാഖയില്‍പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
209) അബ്ദുല്ലാഹിബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ റബീഅ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി.
210) അബ്ദുല്ലാഹിബ്‌നു കഅബ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അംറുബ്‌നു ഔഫ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂയഹ്‌യാ. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. വഫാത്ത് ഹിജ്‌റ 30ല്‍ മദീനയില്‍.
211) അബ്ദുല്ലാഹിബ്‌നു മഖ്‌റുമത്ത്(റ): മുഹാജിര്‍. ബനീ ആമിര്‍ ഗോത്രം. ഉപനാമം അബൂമുഹമ്മദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ന് 41ാം വയസ്സില്‍ യമാമ യുദ്ധത്തില്‍ ശഹീദായി.
212) അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ): മുഹാജിര്‍. ഉപനാമം. അബീ അബ്ദുറഹ്മാന്‍. ബദ്‌റിലും മറ്റുയുദ്ധങ്ങളിലും ഹുദൈബിയ്യയിലും പങ്കെടുത്തു. പ്രസിദ്ധരായ നാലു ഖാരിഉകളില്‍ ഒരാള്‍. രണ്ടു തവണ ഹിജ്‌റ പോയി. ഹിജ്‌റ 32ന് 60ാം വയസ്സില്‍ വഫാത്തായി. ബഖീഇലാണ് ഖബര്‍. 848 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
213 അബ്ദുല്ലാഹിബ്‌നു മള്ഊന്‍(റ): മുഹാജിര്‍. ബനീ ജഹ് ഗോത്രം. ഉപനാമം അബൂ മുഹമ്മദ്. ബദ്‌റില്‍ പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. ഹിജ്‌റ 30ന് 60ാം വയസ്സില്‍ വഫാത്തായി.
214) അബ്ദുല്ലാഹിബ്‌നു നുഅ്മാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഖനാസ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
215) അബ്ദുറഹ്മാന്‍ ബ്‌നു ജബ്ര്‍(റ): ഔസ് ഗോത്രത്തിലെ ബനീ ഹാരിസ ശാഖയില്‍ പെടുന്നു. ഉപനാമം അബൂഅബ്‌സ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 34ല്‍ 70ാം വയസ്സില്‍ വഫാത്തായി. ബഖീഇല്‍ മറവ് ചെയ്തു. നിരവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
216) അബ്ദുറബ്ബിഹ് ബ്‌നു ഹിഖ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ത്വരീഫ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
217) അബ്ദത്തുബ്‌നു ഹസ്ഹാസ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
218) അബ്‌സുബ്‌നു ആമിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു.
219) ആഇദുബ്‌നു മാഇസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. യമാമ യുദ്ധത്തില്‍ ശഹീദായി. ഉഹ്ദില്‍ മറവ് ചെയ്തു.
220) ഉബൈദുബ്‌നു ഔസ്(റ): ഔസ് ഗോത്രത്തിലെ ബനീ ളഫ്ര്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബൂനുഅ്മാന്‍. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
221) ഉബൈദുബ്‌നു തയ്യിഹാന്‍(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
222) ഉബൈദുബ്‌നു അബീ ഉബൈദ്(റ): ഔസ് ഗോത്രത്തിലെ ബനീ ഉമയ്യ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും ഖന്തഖിലും പങ്കെടുത്തു.
223) ഉബൈദുബ്‌നു സൈദ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
224) ഇത്ബ്‌നു ബ്‌നു മാലിക്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
225) ഉത്ബത്തുബ്‌നു റബീഅത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഗനം ശാഖയില്‍ പെടുന്നു. ബദര്‍, യര്‍മൂക് യുദ്ധങ്ങളില്‍ പങ്കെടുത്തു.
226) ഉത്ബത്തുബ്‌നു അബ്ദില്ലാഹ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍പെടുന്നു ബദ്‌റില്‍ പങ്കെടുത്തു.
227) ഉത്ബതുബ്‌നു ഗസ്‌വാന്‍(റ): മുഹാജിര്‍. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ബനീ നൗഫല്‍ ഗോത്രം. ഹിജ്‌റ 17ന് തന്റെ 57ാം വയസ്സില്‍ വഫാത്തായി.
228) ഉസ്മാനുബ്‌നു മള്ഊന്‍(റ): മുഹാജിര്‍. ബനീ ജംഹ് ഗോത്രം. ഉപനാമം അബൂസായിബ്. ബദ്‌റില്‍ പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. മുഹാജിറുകളില്‍ മദീനയില്‍ വച്ച് ആദ്യം വഫാത്തായ ആള്‍. നബി(സ്വ)യുടെ മുലകുടി ബന്ധത്തിലുള്ള സഹോദരന്‍. ഹിജ്‌റ രണ്ടാം വര്‍ഷത്തിനു ശേഷം ശഅ്ബാനില്‍ വഫാത്തായി. ബഖീഇല്‍ മറവ് ചെയ്യപ്പെട്ടത് ഇത് ഇദ്ദേഹത്തിന്റെ ജനാസയാണ്.
229) അജ്‌ലാനുബ്‌നു നുഅ്മാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു.
230) അദിയ്യുബ്‌നു അബിസ്സഗ്ബാഅ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ മബ്ദൂല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഖന്തക്കിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
231) ഇസ്മത്തുബ്‌നു ഹുസൈന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു.
232) ഉസൈമത്ത്ബ്‌നുല്‍ അശ്ജഇ(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
223) അതിയ്യത്തുബ്‌നു നുവൈറത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ബയാള ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
234) ഉഖ്ബത്തുബ്‌നു ആമിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും ഒന്നാം അഖബയിലും പങ്കെടുത്തു. ഹിജ്‌റ 12ന് യമാമ യുദ്ധത്തില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു.
235) ഉഖ്ബത്തുബ്‌നു ഉസ്മാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
236) ഉഖ്ബത്തുബ്‌നു വഹബ്(റ): ഖസ്‌റജി ഗോത്രം. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും രണ്ട് അഖബയിലും പങ്കെടുത്തു.
237) ഉഖ്ബത്തുബ്‌നു വഹബ്(റ): മുഹാജിര്‍. ബദ്‌റില്‍ പങ്കെടുത്തു.
238) ഉക്കാശത്തുബ്‌നു മിഹ്‌സന്‍(റ): മുഹാജിര്‍. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 11ല്‍ 45ാം വയസ്സില്‍ വഫാത്തായി.
239) അമ്മാറുബ്‌നു യാസിര്‍(റ): മുഹാജിര്‍. ഉപനാമം അബുല്‍ യഖ്‌ളാന്‍. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹബ്ശയിലേക്കും മദീനയിലേക്കും ഹിജ്‌റ പോയി ഹിജ്‌റ 37ല്‍ 90ാം വയസ്സില്‍ സ്വിഫീന്‍ യുദ്ധത്തില്‍ ശഹീദായി. അവിടെത്തന്നെ മറവ് ചെയ്തു.
240) ഉമാറത്തുബ്‌നു സിയാദ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു.
241) ഉമാറത്തുബ്‌നു ഹസ്മ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഗനം ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. യമാമ യുദ്ധത്തിലും ശഹീദായി. അവിടെത്തന്നെ മറവ് ചെയ്തു.
242) അംറുബ്‌നു ഇയാസ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. യമന്‍കാരാണ്.
243) അംറുബ്‌നുല്‍ ജമൂഹ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി.
244) അംറുബ്‌നുല്‍ ഹാരിസ്(റ): മുഹാജിര്‍. ബനില്‍ ഹാരിസ് ഖബീല. ഉപനാമം അബൂനാഫിഅ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി.
245) അംറുബ്‌നുല്‍ ഹാരിസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും രണ്ടാം അഖബയിലും പങ്കെടുത്തു.
246) അംറുബ്‌നു സുറാഖത്ത്(റ): മുഹാജിര്‍. ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
247) അംറുബ്‌നു അബീ സര്‍ഹ്(റ): മുഹാജിര്‍. ബനില്‍ഹാരിസ് ഖബീല. ഉപനാമം അബൂസഈദ്. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് തുടങ്ങി എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 30ല്‍ ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. ബഖീഇല്‍ മറവ് ചെയ്യപ്പെട്ടു.
247) അംറുബ്‌നുല്‍ ത്വല്‍ഖ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സിനാന്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
249) അംറുബ്‌നുല്‍ ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂ ഖാരിജ. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി.
250) അംറുബ്‌നു മഅ്ബത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ അംറുബ്‌നു ഔഫ് ശാഖയില്‍ പെടുന്നു.
251) അംറുബ്‌നു മുആദ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു. വയസ് 32.
252) അംറുബ്‌നു സഅ്‌ലബത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍പെടുന്നു. ഉപനാമം അബൂഹക്കീമ. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
253) ഉമൈറുബ്‌നു ഹറാം(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
254) ഉമൈറുബ്‌നു ആമിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍പെടുന്നു. ഉപനാമം അബൂദാവൂദ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ 12ന് വഫാത്തായി. യമാമയില്‍ മറവ് ചെയ്യപ്പെട്ടു.
255) ഉമൈറുബ്‌നു ഔഫ്(റ): മുഹാജിര്‍. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് മദീനയില്‍ വഫാത്തായി. അവിടെത്തന്നെമറവ് ചെയ്യപ്പെട്ടു.
256) ഉമൈറുബ്‌നു അബീ വഖാസ്(റ): മുഹാജിര്‍. ബദ്‌റില്‍ ശഹീദായി.
257) ഉവൈം ബ്‌നു സാഇദത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ ഉമയ്യത്ത് ശാഖയില്‍പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് എന്നിവയിലും രണ്ട് അഖബകളിലും പങ്കെടുത്തു. 65ാം വയസ്സില്‍ ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
258) ഇയാളുബ്‌നു സുഹൈര്‍(റ): മുഹാജിര്‍. ബനീ ആമിര്‍ ഖബീല. ബദ്‌റില്‍ പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. ഹിജ്‌റ 30നു ശാമില്‍ വഫാത്തായി.
259) ഗന്നാമുബ്‌നു ഔസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ബയാള ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
260) ഫര്‍വത്തുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ബയാള ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു.
261) ഫാഖിഹ് ബ്‌നു ബിശ്ര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍പെടുന്നു.
262) ഖതാദത്തുബ്‌നു നുഅ്മാന്‍(റ): ഔസ് ഗോത്രത്തിലെ ബനീ ളഫ്ര്‍ ശാഖയില്‍പെടുന്നു. ഉപനാമം അബൂഅംറ്. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 23ന് 65ാം വയസ്സില്‍ വഫാത്തായി.
263) ഖുദാമത്തുബ്‌നു മള്ഊന്‍(റ): മുഹാജിര്‍. ബനീ ജംഹ് ഖബീല. ഉപനാമം അബൂഅംറ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. ഹിജ്‌റ 36ല്‍ തന്റെ 68ാം വയസ്സില്‍ വഫാത്തായി.
264) ഖുത്ബത്തുബ്‌നു ആമിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂസൈദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും അഖബകളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി.
265) ഖൈസുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു.
266) ഖൈസുബ്‌നു മിഹ്‌സന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
267) ഖൈസുബ്‌നു മുഖല്ലദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു.
268) കഅബുബ്‌നു ജമ്മാസ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു.
269) കഅബുബ്‌നു സൈദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ദീനാര്‍ ശാഖയില്‍പെടുന്നു. ബദ്‌റിലും ഖന്തക്കും പങ്കെടുത്തു. ഖന്തഖില്‍ ശഹീദായി.
270) ലിബ്ദത്തുബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ നുഅ്മാന്‍ ശാഖയില്‍പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
271) മാലികുബ്‌നു അബീ ഖൗലിയ്യ്(റ): മുഹാജിര്‍. ബദ്‌റില്‍ പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
272) മാലിക്ബ്‌നു ദഖ്ശൂം(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഗനം ശാഖയില്‍പെടുന്നു. ബദ്‌റിലും മൂന്നാം അഖബയിലും പങ്കെടുത്തു.
273) മാലികുബ്‌നു റബീഅത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സാഇദ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 60ന് മദീനയില്‍ 78ാം വയസ്സില്‍ വഫാത്തായി. നബി(സ്വ)യില്‍നിന്ന് 28 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബദ്‌രീങ്ങളില്‍ അവസാനം വഫാത്തായത് ഇദ്ദേഹമാണ്.
274) മാലിക്ബ്‌നു രിഫാഅത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഹബ്‌ല ശാഖയില്‍പെടുന്നു. ബദ്‌റിലും മൂന്നാം അഖബയിലും പങ്കെടുത്തു.
275) മാലിക്ബ്‌നു അംറ്(റ): മുഹാജിര്‍. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ യമാമയില്‍ ശഹീദായി.
276) മാലിക്ബ്‌നു ഖുദാമ(റ): ഔസ് ഖബീലയിലെ ബനീ ഗനം ശാഖയില്‍പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
277) മാലിക്ബ്‌നു മസ്ഊദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അംറ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
278) മാലിക്ബ്‌നു സാബിത്ത്(റ): ഔസ് ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു.
279) മുജദ്ദര്‍ ബ്‌നു ദിയാദ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു.
280) മുഹറര്‍ബ്‌നു ആമിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദ് രണാങ്കണത്തിലേക്ക് പോകുന്ന ദിവസം രാവിലെ വഫാത്തായി.
281) മുഹ്‌രിസുബ്‌നു നള്‌ലത്ത്(റ): മുഹാജിര്‍. അസദി ഗോത്രം. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് യുദ്ധങ്ങളില്‍ പങ്കെടുത്തു. ഉപനാമം അബൂനള്‌ലത്ത്. വയസ് 37.
282) മുഹമ്മദുബ്‌നു മസ്‌ലമത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍പെടുന്നു. തബൂക്ക് ഒഴികെയുള്ള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 43ല്‍ 77ാം വയസ്സില്‍ വഫാത്തായി.
283) മിദ്‌ലാജുബ്‌നു അംറ്(റ): മുഹാജിര്‍. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. വഫാത്ത് ഹിജ്‌റ 50ല്‍.
284) മര്‍സദുബ്‌നു അബീ മര്‍സദ്(റ): മുഹാജിര്‍. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. വഫാത്ത് ഹിജ്‌റ മൂന്നില്‍.
285) മിസ്ത്വഹ്ബ്‌നു ഉസാസത്ത്(റ): മുഹാജിര്‍. ഉപനാമം: അബൂ അബ്ദില്ലാഹ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. വഫാത്ത് ഹിജ്‌റ 34ല്‍ ഉസ്മാന്‍(റ)വിന്റെ കാലത്ത് വഫാത്തായി. വയസ് 56.
286) മസ്ഊദ് ബ്‌നു ഔസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബ ശാഖയില്‍പെടുന്നു. ഉപനാമം അബൂമുഹമ്മദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
287) മസ്ഊദുബ്‌നു ഖല്‍ദത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ നാലിന് ബിഅ്‌റ്മഊനയില്‍ വഫാത്തായി. അവിടെ തന്നെ മറവ് ചെയ്തു.
288) മസ്ഊദ് ബ്‌നു റബീഅത്ത്(റ): മുഹാജിര്‍. ബനീ സുഹ്‌റ ഖബീല. ഉപനാമം അബൂ ഉമൈര്‍. ഹിജ്‌റ 30ല്‍ 60ാം വയസ്സില്‍ വഫാത്തായി.
289) മസ്ഊദ് ബ്‌നു സഅദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസുറൈഖ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു.
290) മസ്ഊദുബ്‌നു അബ്ദിസ്സഅദ്(റ): ഔസ് ഗോത്രത്തിലെ ബനീ ഹാരിസത്ത് ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. ഹിജ്‌റ ആറില്‍ വഫാത്തായി. ഖൈബറില്‍ മറവ് ചെയ്യപ്പെട്ടു.
291) മസ്ഊദുബ്‌നു സൈദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍പെടുന്നു. ഉപനാമം അബൂമുഹമ്മദ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
292) മുആദുബ്‌നു ജബല്‍(റ): ഖസ്‌റജി ഗോത്രം. ഉപനാമം അബൂഅബ്ദുറഹ്മാന്‍. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 18നുണ്ടായ അവാമിസിലെ പ്ലാഗില്‍ വഫാത്തായി. വയസ് 63. നബി(സ്വ)യില്‍നിന്ന് 175 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
293) മുസ്അബുബ്‌നു ഉമൈര്‍(റ): മുഹാജിര്‍. ഖുറൈശി ഗോത്രം. ഉപനാമം അബൂഅബ്ദില്ലാഹ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
294) മുആദ്ബ്‌നുല്‍ ഹാരിസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. അന്‍സാരിയാണ്. എല്ലാ യുദ്ധങ്ങളിലും ഒന്നാം അഖബയിലും പങ്കെടുത്തു. മദീനയില്‍ വഫാത്തായി. അവിടെ മറവ് ചെയ്തു.
295) മുആദുബ്‌നു സ്വിന്‍മത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. യസീദ് ബ്‌നു മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
296) മുആദുബ്‌നു അംറുബ്‌നു ജമൂഹ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഒന്നാം അഖബയിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
297) മുആദുബ്‌നു മാഇസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ബിഅ്‌റ് മഊനയില്‍ ശഹീദായി.
298) മഅ്ബദുബ്‌നു അബ്ബാദ്(റ): ഖസ്‌റജി ഗോത്രം. ഉപനാമം അബൂ ഹുമയ്യള. ബദ്‌റില്‍ പങ്കെടുത്തു.
299) മഅ്ബദുബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ റബീഹ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
300) മുബത്തിബ്ബ്‌നു ഉബൈദ്(റ): ഔസ് ഗോത്രം. ബദ്‌റില്‍ പങ്കെടുത്തു.
301) മുഅത്തിബ്ബ്‌നു ഔഫ്(റ): മുഹാജിര്‍. ഖുസാഈ ഗോത്രം. ഹബ്ശയിലേക്ക് ഹിജ്‌റ പോയി.
302) മുഅത്തിബുബ്‌നു ഖുശൈര്‍(റ): ഔസ് ഗോത്രത്തിലെ ബനീ അംറുബ്‌നു ഔഫ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു.
303) മഅ്ഖില്‍ബ്‌നു മുന്‍ദിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഖനാസ് ശാഖയില്‍പെടുന്നു. ബദ്‌റിലും അഖബയിലും പങ്കെടുത്തു.
304) മഅ്മറുബ്‌നുല്‍ ഹാരിസ്(റ)മുഹാജിര്‍. ഖുറൈശി ഗോത്രം. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി.
305) മഅ്‌നുബ് അദിയ്യ്(റ): ഔസ് ഗോത്രം. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. യമാമ യുദ്ധത്തില്‍ ശഹീദായി.
306) മഅ്‌നുബ്‌നു യസീദ്(റ): മുഹാജിര്‍. സുലമി ഗോത്രം. ബദ്‌റിലും സ്വിഫ്ഫീനിലും ദിമിശ്ഖ് വിജയത്തിലും പങ്കെടുത്തു.
307) മുവ്വിദ്ബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
308) മിഖ്ദാദുബ്‌നുല്‍ അസ്‌വദ്(റ): മുഹാജിര്‍. സുഹ്‌റി ഗോത്രം. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 33ല്‍ 70ാം വയസ്സില്‍ വഫാത്തായി.
309) മുലൈല്‍ബ്‌നു വബറത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
310) മുന്‍ദിറുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ബിഅ്‌റു മഊനയില്‍ ശഹീദായി.
311) മുന്‍ദിറുബ്‌നു ഖുദാമത്ത്(റ)ഔസ് ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
312) മുന്‍ദിറുബ്‌നു മുഹമ്മദ്(റ): ഔസ് ഗോത്രത്തിലെ ബനീ ഖലഫത്ത് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും ബിഅ്‌റു മഊനയിലും പങ്കെടുത്ത് ശഹീദായി. അവിടെ മറവ് ചെയ്തു.
313) നള്‌റുബ്‌നുല്‍ ഹാരിസ്(റ): ഔസ് ഗോത്രത്തിലെ ബനീ ളഫ്ര്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബുല്‍ഹാരിസ്. ബദ്‌റില്‍ പങ്കെടുത്തു.
314) നുഅ്മാനുബ്‌നുല്‍ അഅ്‌റജ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി.
315) നുഅ്മാനുബ്‌നു സിനാന്‍(റ): ഖസ്‌റജി ഗോത്രം ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
316) നുഅ്മാനുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. എല്ലാ യുദ്ധങ്ങളിലും അഖബകളിലും പങ്കെടുത്തു. മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
317) നുഅ്മാനുബ്‌നു അബ്ദി അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ദീനാര്‍ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി.
318) നുഅ്മാനുബ്‌നു അബീ ഖസ്മത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
319) നുഅ്മാനുബ്‌നു അസ്വര്‍(റ): ഔസ് ഗോത്രം. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
320) നുഅ്മാനുബ്‌നു മാലിക്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
321) നുഐമാനുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. മുആവിയ(റ)വിന്റെ ഖിലാഫത്ത് ഭരണകാലത്ത് വഫാത്തായി.
322) നൗഫല്‍ ബ്‌നു അബ്ദുല്ലാഹ്(റ): പിതാവ് സഅ്‌ലബത്ത്. നൗഫലുബ്‌നു അബ്ദുല്ല എന്ന് പിതാമഹനിലേക്ക് ചേര്‍ത്ത് പറയപ്പെടുന്നു. ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
323) ഹാനിഅ്ബ്‌നു നിയാര്‍(റ): ഔസ് ഗോത്രം. ഉപനാമം അബൂബുര്‍ദ. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും രണ്ടും മൂന്നും അഖബകളിലും പങ്കെടുത്തു. ഹിജ്‌റ 45ല്‍ വഫാത്തായി.
324) ഹുബൈലുബ്‌നു വബ്‌റത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
325) ഹിലാലുബ്‌നു മുഅല്ല(റ): ഖസ്‌റജി ഗോത്രം. ബദ്‌റില്‍ ശഹീദായി.
326) വാഖിദുബ്‌നു അബ്ദില്ല(റ): മുഹാജിര്‍. തമീം ഗോത്രം. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
327) വദഖത്തുബ്‌നു ഇയാസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ ശഹീദായി.
328) വദീഅത്തുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
329) വഹബ്ബ്‌നു സഅദ്(റ): മുഹാജിര്‍. ബദ്ര്‍, ഉഹ്ദ്, ഖൈബര്‍, ഖന്തഖ് യുദ്ധങ്ങളിലും ഹുദൈബിയ്യയിലും പങ്കെടുത്തു. മുഅ്തത്ത് യുദ്ധത്തില്‍ ശഹീദായി. വയസ് 40.
330) വഹബ്ബ്‌നു അബീ സര്‍ഹ്(റ): മുഹാജിര്‍. ഖുറൈശി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
331) യസീദുബ്‌നുല്‍ അഖ്‌നസ്(റ): മുഹാജിര്‍. ബനീം സുലൈം ഗോത്രം. ബദ്‌റില്‍ പങ്കെടുത്തു.
332) യസീദ്ബ്‌നു ഹറാം(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു.
333) യസീദുബ്‌നു റുഖൈശ്(റ): മുഹാജിര്‍. ബനീ സഅദ് ഖബീല. ബദ്‌റില്‍ പങ്കെടുത്തു.
334) യസീദ്ബ്‌നുസ്സകന്‍(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
335 യസീദുബ്‌നുല്‍ മുന്‍ദിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഖാനാസ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മൂന്നാം അഖബയിലും പങ്കെടുത്തു.
336 അബൂ അയ്യൂബ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഗനം ശാഖയില്‍പെടുന്നു. പേര് ഖാലിദുബ്‌നു സൈദ്. എല്ലാ യുദ്ധങ്ങളിലും മൂന്നാം അഖബയിലും പങ്കെടുത്തു. റോമിലെ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഹിജ്‌റ 51ല്‍ മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
337) അബുല്‍ അഅ്‌വര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഹറാം ശാഖയില്‍ പെടുന്നു. പേര് കഅബ്ബ്‌നുല്‍ ഹാരിസ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
338) അബൂഹബ്ബാ(റ): ഔസ് ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍പെടുന്നു. പേര് മാലികുബ്‌നു സാബിത്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി.
339) അബൂഹന്ന(റ): പേര് സൈദുബ്‌നു ഖസിയ്യ. ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ ശഹീദായി.
340) അബൂഹബീബ്‌നു സൈദ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റില്‍ പങ്കെടുത്തു.
341) അബൂഹുദൈഫ(റ): മുഹാജിര്‍. ഖുറൈശി ഗോത്രം. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ ശഹീദായി. വയസ് 56.
342) അബൂ ഹസനില്‍ അന്‍സാവി(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസഅ്‌ലബത്ത് ശാഖയില്‍പെടുന്നു. ബദ്‌റിലും അഖബയിലും പങ്കെടുത്തു. പേര് തമീം.
343) അബൂഖാരിജ(റ): പേര് അംറുബ്‌നുല്‍ ഖൈസ്. ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
344) അബൂഖല്ലാദ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റില്‍ പങ്കെടുത്തു.
345)അബൂഖുസൈമ(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസഅ്‌ലബ ശാഖയില്‍പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
346) അബൂദാവൂദ്(റ): പേര് ഉമൈറുബ്‌നു ആമിര്‍. ഖസ്‌റജി ഗോത്രത്തിലെ ഖന്‍സാഅ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
347) അബൂദുജാന(റ): പേര് സമാക്ബ്‌നു ഖര്‍ശത്ത്. ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. യമാമ യുദ്ധത്തില്‍ ശഹീദായി.
348) അബൂസ്വബ്‌റത്ത്(റ): മുഹാജിര്‍. ഖുറൈശി ഗോത്രം. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
349) അബൂസലീത്വ്(റ): പേര് ഉസൈറത്ത്. ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു.
350) അബൂ സലമ(റ): പേര് അബ്ദുല്ല. മുഹാജിര്‍. ഖുറൈശി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദിലേറ്റ മുറിവിനാല്‍ ഹിജ്‌റ മൂന്നിന് വഫാത്തായി.
351) അബൂസിനാന്‍(റ): പേര് വഹബ് ബ്‌നു അബ്ദുല്ല. മുഹാജിര്‍. അസദി ഗോത്രം. ബദ്‌റിലും ഉഹ്ദിലും ഖന്തഖിലും പങ്കെടുത്തു. വഫാത്ത് ഹിജ്‌റ അഞ്ചില്‍. വയസ് 65.
352) അബൂശൈഖ്(റ): ഖസ്‌റജി ഗോത്രം. പേര് ഉബയ്യുബ്‌നു നിസാബിത്. ബദ്‌റിലും ഉഹ്ദിലും ബിഅ്‌റുമഊനയിലും പങ്കെടുത്തു.
353) അബൂസ്വിര്‍മ(റ): ഖസ്‌റജി ഗോത്രം. പേര് ഖൈസ്. ബദ്‌റും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു.
354) അബൂ ളയ്യാഹ്(റ): ഔസ് ഗോത്രത്തിലെ ബനീ സഅ്‌ല ബ ശാഖയില്‍ പെടുന്നു. പേര് നുഅ്മാനു സാബിത്. ബദ്ര്‍, ഉഹ്ദ്, ഖന്തഖ്, ഖൈബര്‍ യുദ്ധങ്ങളിലും ഹുദൈബിയ്യയിലും പങ്കെടുത്തു. ഖൈബറില്‍ ശഹീദായി.
355) അബൂത്വല്‍ഹ(റ): ഖസ്‌റജി ഗോത്രം. പേര് സൈദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. വഫാത്ത് ഹിജ്‌റ 31ല്‍ മദീനയില്‍. വയസ് 70.
356) അബൂ അഖീല്‍(റ): പേര് അബ്ദുറഹ്മാന്‍. ഔസ് ഗോത്രം. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ ശഹീദായി.
357) അബൂഖതാദ(റ): പേര് ഹാരിസ്. ഖസ്‌റജി ഗോത്രം. മുഴുവന്‍ യുദ്ധങ്ങളിലും പങ്കെടുത്തു. അലി(റ)ന്റെ ഭരണകാലത്ത് കൂഫയില്‍ വഫാത്തായി. അവിടെ മറവ് ചെയ്തു. വയസ് 70.
358) അബൂഖൈസുബ്‌നുല്‍ മുഅല്ല(റ): ഖസ്‌റജി ഗോത്രം. ബദ്‌റില്‍ പങ്കെടുത്തു.
359) അബൂകബ്ശ(റ): പേര് സുലൈം. മുഹാജിര്‍. മുഴുവന്‍ യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ) ഭരണമേറ്റ ദിവസമാണ് വഫാത്ത്.
360) അബൂലുബാബ(റ): ഔസ് ഗോത്രത്തിലെ ബനീ ഉമയ്യ ശാഖയില്‍ പെടുന്നു. എല്ലാ യുദ്ധങ്ങിലും അബയിലും പങ്കെടുത്തു.
361) അബൂ മഖ്ശിയ്യ്(റ): പേര് സുവൈദ്. മുഹാജിര്‍. ബദ്‌റില്‍ പങ്കെടുത്തു.
362) അബൂ മര്‍സദ്(റ): മുഹാജിര്‍. പേര് കന്നാസ്. ബദ്‌റില്‍ പങ്കെടുത്തു. ഹിജ്‌റ 12ല്‍ അബൂബക്ര്‍ സിദ്ദീഖ്(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
363) അബൂ മസ്ഊദ്(റ): പേര് ഉഖ്ബത്തുബ്‌നു അംറ്. ഖസ്‌റജി ഗോത്രത്തിലെ ബനീ ഔഫ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 40ന് മദീനയില്‍ വഫാത്തായി.
364) അബൂ മുലൈല്‍(റ): ഔസ് ഗോത്രത്തിലെ ബനീ അംറുബ്‌നു ഔസ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
365) അബുല്‍ ഹൈസം(റ): പേര് മാലിക്ബ്‌നു തയ്യിഹാന്‍. ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബജ്‌റിലും മറ്റു യുദ്ധങ്ങളിലും ഒന്നും രണ്ടും അഖബകളിലും പങ്കെടുത്തു. സ്വിഫീന്‍ യുദ്ധത്തില്‍ ശഹീദായി.
366) അബുല്‍ യസ്വ്ര്‍(റ): പേര് കഅ്ബ്ബ്‌നു അംറ്. ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. എല്ലാ യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. വഫാത്ത് ഹിജ്‌റ 55ല്‍. മദീനയിലാണ് ഖബര്‍.
Post a Comment