ഖുനൂത്തും അർത്ഥവും" 🤲🏼🌹1⃣4⃣3⃣ഇസ്ലാമിക പഠനങ്ങൾ. ✍🏽മദീനയുടെ👑വാനമ്പാടി

🌹 *🤲🏼 "ഖുനൂത്തും അർത്ഥവും" 🤲🏼*🌹

1⃣4⃣3⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 

 *🌹اَللّهُمَّ اهْدِنِي فِيمَنْ هَدَيْتَ*
 *وَعَافِنِي فِيمَنْ عَافَيْتَ*
*وَتَوَلَّنِي فِيمَنْ تَوَلَّيْتَ*
*وَبَارِكْ لِي فِيمَا أَعْطَيْتَ*
*وَقِنِي شَرَّ مَا قَضَيْتَ*
*فَإِنَّكَ تَقْضِي*
*وَلاَ يُقْضَى عَلَيْكَ*
*وَإِنَّهُ لاَ يَذِلُّ مَنْ وَّالَيْتَ*
*وَلاَ يَعِزُّ مَنْ عَادَيْتَ*
*تَبَارَكْتَ رَبَّنَا وَتَعَالَيْتَ*
*فَلَكَ الْحَمْدُ عَلَى مَا قَضَيْتَ*
*أَسْتَغْفِرُكَ*
*وَأَتُوبُ إِلَيْكَ*
*وَصَلَّى اللهُ عَلَى خَيْرِ خَلْقِهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ🌹*

✨🌹✨🌹✨🌹✨🌹✨🌹


*اَللّهُمَّ اهْدِنِي فِيمَنْ هَدَيْتَ*

അല്ലാഹുവേ നീ സന്മാർഗ്ഗത്തിലാക്കിയവരോടൊപ്പം എന്നെയും നീ സന്മാർഗ്ഗത്തിലാക്കേണമേ...

 *وَعَافِنِي فِيمَنْ عَافَيْتَ*

നീ സൗഖ്യം നൽകിയവരോടൊപ്പം എനിക്കും സൗഖ്യം നൽകേണമേ...

*وَتَوَلَّنِي فِيمَنْ تَوَلَّيْتَ*

നീ സംരക്ഷണം ഏറ്റെടുത്തവരോടൊപ്പം എന്റെ സംരക്ഷണവും നീ ഏറ്റെടുക്കേണമേ...

*وَبَارِكْ لِي فِيمَا أَعْطَيْتَ*

നീ നൽകിയതിൽ എനിക്ക് നീ ബർക്കത്ത് ചെയ്യേണമേ...

*وَقِنِي شَرَّ مَا قَضَيْتَ*

നീ വിധിച്ചതിന്റെ ആപത്തിൽ നിന്ന് എന്നെ നീ രക്ഷിക്കേണമേ...

*فَإِنَّكَ تَقْضِي*

കാരണം നിശ്ചയമായും നീ വിധിക്കുന്നു...

*وَلاَ يُقْضَى عَلَيْكَ*

നിന്റെ മേൽ വിധിക്കപ്പെടുകയില്ല...

*وَإِنَّهُ لاَ يَذِلُّ مَنْ وَّالَيْتَ*

നീ സ്നേഹിച്ചവൻ നിന്ദ്യനാവുകയില്ല...

*وَلاَ يَعِزُّ مَنْ عَادَيْتَ*

നീ ശത്രുത കാണിച്ചവൻ പ്രതാപിയാവുകയുമില്ല...

*تَبَارَكْتَ رَبَّنَا وَتَعَالَيْتَ*

ഞങ്ങളുടെ രക്ഷിതാവേ നീ വിശുദ്ധനും ഉന്നതനുമായിരിക്കുന്നു...

*فَلَكَ الْحَمْدُ عَلَى مَا قَضَيْتَ*

നീ വിധിച്ചതിന്റെ പേരിൽ സർവ്വസ്‌തുതിയും നിനക്കാകുന്നു...

*أَسْتَغْفِرُكَ*

നിന്നോട് ഞാൻ പാപമോചനം തേടുന്നു...

*وَأَتُوبُ إِلَيْكَ*

നിന്നിലേക്ക് ഞാൻ ഖേദിച്ച് മടങ്ങുകയും ചെയ്യുന്നു...

*وَصَلَّى اللهُ عَلَى خَيْرِ خَلْقِهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ*
____________________________
*
*❓മഅ്മൂമുമാര്‍ മറ്റ് മദ്ഹബുകാരായത് കൊണ്ട് സുബ്ഹിക്ക് മനപ്പൂര്‍വ്വം ഖുനൂത്ത് ഉപേക്ഷിക്കുന്ന ഇമാമിനെ തുടരാമോ..?*
🅰️ ഖുനൂത് മനഃപൂര്‍വ്വം ഉപേക്ഷിക്കുന്ന ഇമാമിനെ തുടര്‍ന്നു നിസ്കരിക്കാവുന്നതാണ്. മാത്രമല്ല ഖുനൂത് ഓതി ഒറ്റക്കു നിസ്കരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠവും ഖുനൂതില്ലാത്ത (മുബ്തദിഅ് അല്ലാത്ത) ഇമാമിനെ തുടര്‍ന്നു നിസ്കരിക്കലാണ്. അങ്ങനെ നിസ്കരിക്കുമ്പോള്‍ രണ്ടാമത്തെ ഇഅ്തിദാലില്‍ ഇമാമിനെ അനുവധനീയമായതിലുമപ്പുറം പിന്താതെ, സാധ്യമായ രീതിയില്‍ സ്വന്തമായി ഖുനൂത് ഓതുകയും പിന്നീട് ഇമാമിന്‍റെ സലാമിനു ശേഷം സഹ്‍വിന്‍റെ സുജൂദ് ചെയ്യലും സുന്നത്താണ്.

*❓സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത്ത് ഓതാതിരുന്നാല്‍ സഹവിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ..? സുജൂദ് ചെയ്യണം എന്നാണെങ്കില്‍ സൗദിയില്‍ നിസ്കരിക്കുമ്പോള്‍ അവര്‍ സുജൂദ് ചെയ്യുന്നതായി കാണുന്നില്ല. അവരോട് നമുക്ക് തുടരാമോ..?*
🅰️ സുബ്ഹി നിസ്കാരത്തിൽ ഖുനൂത് ഓതല്‍ സുന്നതാണ്. അത് ഓതാതിരുന്നാല്‍ സഹ്‍വിന്‍റെ സുജൂദ് ചെയ്യലും സുന്നതാണ്. ഖുനൂത് ഓതാതിരുന്നാലും സഹ്‍വിന്‍റെ സുജൂദ് ചെയ്യാതിരുന്നാലും ആ സുന്നത്തുകളുടെ പ്രതിഫലം നഷ്ടപ്പെടും. പക്ഷേ, അതു ഉപേക്ഷിച്ചതു മൂലം നിസ്കാരം ബാഥിലാകുകയില്ല. അതിനാല്‍ സഹ്‍വിന്‍റെ സുജൂദ് ചെയ്യാത്തവരെ തുടരാവുന്നതാണ്. ഇമാം ചെയ്തിട്ടില്ലെങ്കിലും മഅ്മൂമിനു സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നത്താണ്.

 ഖുനൂതിനും സ്വലാത്തിനും ശേഷം ‘റബ്ബിഗ്ഫിര്‍വര്‍ഹം വ അന്‍ത ഖൈറുര്‍റാഹിമീന്‍’ എന്നു പറയല്‍ നല്ലതാണ് (സുന്നത്താണ്) എന്ന് ഇമാം റൂയാനി(റ) പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ അനുകരിക്കുന്നവര്‍ക്ക് ഈ പ്രാര്‍ത്ഥന നിര്‍വ്വഹിക്കാം. ഇമാമിനു ഉറക്കെയും ചൊല്ലാം. അതേസമയം ശാഫിഈ മദ്ഹബു പ്രകാരം പ്രസ്തുത ദുആ സുന്നത്തില്ലാത്തതിനാല്‍ ഇതു ഒഴിവാക്കിയാല്‍ സഹ്‌വിന്റെ സുജൂദ് സുന്നത്തില്ല. ഇമാം റൂയാനി(റ) സ്വന്തം നിലയില്‍ അഭിപ്രായപ്പെട്ട ഈ പ്രാര്‍ത്ഥന ഇമാം അര്‍ദബീലി(റ), ഇമാം ഇബ്‌നു ഹജര്‍(റ) തുടങ്ങിയ പലരും എടുത്തുദ്ധരിച്ചിട്ടുണ്ട്...

👉🏼 ഇമാം, തനിച്ചു നിസ്‌കരിക്കുന്നവര്‍ തുടങ്ങിയവര്‍ ഖുനൂത് മനപ്പൂര്‍വ്വം ഒഴിവാക്കുകയും റുകൂഇന്റെ അതിര്‍ത്തിയിലേക്ക് എത്തിയ ശേഷം ഖുനൂതിലേക്ക് മടങ്ങുകയും ചെയ്താല്‍ നിസ്‌കാരം ബാത്വിലാവും. ഇവര്‍ മറന്നുകൊണ്ടാണ് ഖുനൂത് ഒഴിവാക്കിയതെങ്കില്‍ ഫര്‍ളുമായി ബന്ധപ്പെടുംമുമ്പ് (സുജൂദില്‍ നെറ്റിവെയ്ക്കും മുമ്പ്) ഓര്‍മ വന്നാല്‍ ഖുനൂതിലേക്ക് മടങ്ങല്‍ സുന്നത്തുണ്ട്. റുകൂഇന്റെ അതിര്‍ത്തിയിലേക്ക് എത്തിയ ശേഷമാണ് മറന്നു ഖുനൂത് ഒഴിവാക്കിയവര്‍ മടങ്ങിയതെങ്കില്‍ സഹ്‌വിന്റെ സുജൂദ് സുന്നത്തുണ്ട്. ഫര്‍ളുമായി ബന്ധപ്പെട്ട ശേഷം ഖുനൂതിലേക്ക് മടങ്ങിയാല്‍ നിസ്‌കാരം ബാത്വിലാവും. ഹറാമാണെന്ന വിവരമില്ലാതെയോ മറന്നോ മടങ്ങിയാല്‍ ബാത്വിലാവില്ല...

 മഅ്മൂം ഖുനൂത് മറന്നു ഒഴിവാക്കിയാല്‍ ഫര്‍ളുമായി ബന്ധപ്പെട്ടാലും ഇല്ലെങ്കിലും ഖുനൂതിലേക്ക് മടങ്ങി ഇമാമിനോടു പിന്‍പറ്റണം. അല്ലെങ്കില്‍ ‘ഇമാമുമായി വിട്ടുപിരിയുന്നു’ എന്നു കരുതണം. രണ്ടുമില്ലെങ്കില്‍ അവന്റെ നിസ്‌കാരം ബാത്വിലാവും.
__________________________