സ്വലാത്തിന്റെ മഹത്ത്വം... 🌹♥️ ✍മദീനയാണെന്റെ സ്വപ്നം
✍മദീനയാണെന്റെ സ്വപ്നം*
------------------------
*🌹 സ്വലാത്തിന്റെ മഹത്ത്വം🌹*
*ഒരിക്കൽ മഹാനായ സുലൈമാനുൽ ജസൂലി തങ്ങൾ ഒരു മരുഭൂമിയിലൂടെ നടക്കുകയായിരുന്നു.☺☺*
*അപ്പോൾ അദ്ദേഹത്തിന് നിസ്ക്കരിക്കാൻ സമയമായി. വുളൂ എടുക്കാൻ ആവശ്യമായ വെള്ളം എവിടെ നിന്നും കിട്ടിയില്ല.*
*മഹാനവർകൾ കുറച്ച് കൂടി നടന്നു മുമ്പിൽ ഒരു കിണറ് കണ്ടു പക്ഷേ വെള്ളം കോരിയെടുക്കാനാവശ്യമായ സംവിധാനം ഇല്ല. എന്ത് ചെയ്യും എന്ന് ആലോചിച്ച് നിൽക്കുമ്പോൾ ദൂരെ നിന്ന് ഒരു ചെറിയ പെൺകുട്ടി ഓടി വരുന്നത് കണ്ടു.🌹🌹*
*"ആ കുട്ടി വന്നു ചോദിച്ചു "എന്താ ഉസ്താദേ ഇങ്ങിനെ നിൽക്കുന്നത് ?? മഹാനവർകൾ പറഞ്ഞു. എനിക്ക് വുളൂ എടുക്കാൻ വെള്ളം വേണം അതിന് വെള്ളം എടുക്കാൻ ഉള്ള സൗകര്യം ഇല്ല' " അത് പറഞ്ഞ് തീർന്നപ്പോഴേക്കും ആ പെൺകുട്ടി എന്തോ ചൊല്ലി അതിലേക്ക് ഒന്ന് തുപ്പി .🌹🌹*
*സുബ്ഹാനല്ലാഹ് വെള്ളം പൊങ്ങി വന്നു അദ്ദേഹം അതിൽ നിന്ന് വുളൂ എടുത്തു.🌹🌹☺*
*ശേഷം മഹാനവർകൾ ചോദിച്ചു "മോൾ എന്തോ ചൊല്ലി തുപ്പിയപ്പോൾ ആണല്ലോ വെള്ളം പൊങ്ങി വന്നത് അത് എന്താ".☺😊*
*അത് ഉസ്താദ് ഞാൻ മുത്ത് നബി (ﷺ) തങ്ങളുടെ പേരിൽ സ്വലാത്ത് ചൊല്ലി അതിലേക്ക് തുപ്പിയതാ. ഇത് കേട്ട ആ മഹാനവർ ആശ്ചര്യപ്പെട്ട് പോയി.😊😊*
*ഈ മഹാനവർകൾ ആണ് ദലാഇലുൽ ഖൈറാത്ത് എന്ന ഗ്രന്ഥങ്ങളുടെ രചയിതാവ്.[ മുഹമ്മദ് ബ്നു സുലൈമാനുൽ ജസൂലി തങ്ങൾ ]*
*കൂട്ടുകാരെ സ്വലാത്തിന്റെ പവർ ആണ് ആ കൊച്ചു കുട്ടിയിലൂടെ നമുക്ക് കാണിച്ച് തന്നത് നമുക്കും ചൊല്ലാം ഒരു പാട് ഒരുപാട് സ്വലാത്ത്.അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.🌹🌹🌹*
*عاشق رسولﷺ☺️*
*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
Post a Comment