🌹 വീട്ടിൽ കുടുംബവുമൊത്തുള്ള ജമാഅത്ത് നിസ്ക്കാരം 🌹. 1⃣2⃣4⃣ഇസ്ലാമിക പഠനങ്ങൾ
🌹 *വീട്ടിൽ കുടുംബവുമൊത്തുള്ള ജമാഅത്ത് നിസ്ക്കാരം* 🌹
1⃣2⃣4⃣ഇസ്ലാമിക പഠനങ്ങൾ
*✍🏽മദീനയുടെ👑വാനമ്പാടി*
ഭാര്യയും ഭര്‍ത്താവും നിസ്കരിക്കുമ്പോള്‍ ഭാര്യ ഭര്‍ത്താവിന്റെ പിന്നിലാണ് നില്‍ക്കേണ്ടത്. അന്യ പുരുഷന്മാര‍്‍ കേള്‍ക്കില്ലെങ്കില്‍ ഭര്‍ത്താവിന്റെ കൂടെ നിസ്കരിക്കുമ്പോള്‍ പുരുഷന്മാരെപ്പോലെ ആമീന്‍ പറയാം. പള്ളിയില്‍ പോകാതെ വീട്ടില്‍ നിന്ന് ഭാര്യയോടൊപ്പം നിസ്കരിച്ചാല്‍ ജമാഅത്തിന്റെ സ്രേഷ്ഠത ലഭിക്കും. എന്നാല്‍ പുരുഷന് ഫര്‍ള് നിസ്കാരം പള്ളിയില്‍ വെച്ച് ജമാഅത്തായിട്ട് നിസ്കരിക്കലാണ് ഉത്തമം.(കൊറോണയുടെ അടിസ്ഥാനത്തിൽ വീട്ടിൽ നിന്ന് നിസ്കരിക്കുക അതാണ് നമ്മുടെ ഈ സാഹചര്യത്തിലുള്ള കടമ ) പള്ളിയിലെത്തിയാല്‍ ഒറ്റക്ക് നിസ്കരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ വീട്ടില്‍ വെച്ചുള്ള ജമാഅത്താണ് ഉത്തമം. എന്നാല്‍ സ്ത്രീക്ക് വീടാണ് നിസ്കരിക്കാന്‍ ഉത്തമമായ സ്ഥലം. അവര്‍ക്ക് ജമാഅത്തും വീട്ടില്‍ വെച്ചാണ് സുന്നത്ത്. സ്ത്രീകള്‍ക്ക് വീട്ടില്‍ വെച്ച് ജമാഅത്തായി നിസ്കരിക്കാന്‍ പലപ്പോഴും പ്രയാസങ്ങളും പരിമിതികളും ഉണ്ടാകാം. അത്തരം സഹാചര്യങ്ങളില്‍ ജമാഅത്ത് ഒഴിവാക്കല്‍ അവര്‍ക്ക് കറാഹത്ത് പോലുമില്ല. (ശറഹുല്‍ മുഹദ്ദബ്, തുഹ്ഫ).
*വീട്ടിലെ അന്യ സ്ത്രീകളോടൊന്നിച്ചുള്ള ജമാഅത്തിൻ്റെ ഏറ്റവും നല്ല രൂപം എങ്ങിനെയെന്ന് വിശദീകരിക്കുന്നു*
*ബഹു. ഉസ്താദ് ഇബ്റാഹീം ബാഖവി (മുദരിസ്, മഅദിൻ അക്കാദമി )*✍🏽
⏭ വീട്ടിൽ വെച്ച് നിസ്കരിക്കുമ്പോൾ ഏറ്റവും നല്ലത് സ്ത്രീകൾ വേറെയും പുരുഷന്മാർ വേറെയും ജമാഅത്തായി നിസ്കരിക്കലാണ്.
⏭ ഒന്നിച്ചു നിസ്കരിക്കുകയാണെങ്കിൽ പരസ്പരം കാണൽ അനുവദനീയമായ മഹ്റമുകളാണെങ്കിൽ പുരുഷന്മാർ ആദ്യ സ്വഫിൽ നിൽക്കുക, പിന്നിലെ സ്വഫ്ഫിൽ എല്ലാ മഹ്റമുകളായ സ്ത്രീകളും നിൽക്കുക.
✅ പുരുഷന്മാരുടെ സ്വഫിൽ സ്ഥലം ബാക്കിയുണ്ടെങ്കിൽ പോലും സ്ത്രീകൾക്ക് അവിടെ നിൽക്കൽ അനുവദനീയമല്ല.
✅ നമസ്കാരം അറിയുന്ന ഒരു ചെറിയ ആൺകുട്ടി മാത്രമാണ് ഉള്ളത് എങ്കിൽ പോലും കുട്ടി തന്നെ ഇമാം ആയി നിൽക്കണം.
✅ സ്ത്രീ ഒരിക്കലും പുരുഷനിക്ക് ഇമാം ആകുന്ന രൂപമില്ല.
⏭ *ജേഷ്ഠന്റെയോ അനിയന്റെയോ ഭാര്യ പോലോത്ത കാണൽ ഹറാമായ സ്ത്രീകൾ ഉണ്ടെങ്കിൽ ജമാഅത്തായി ആയി നിസ്കരിക്കേണ്ട ഏറ്റവും ശ്രേഷ്ഠമായ രൂപം:*
✅ ഒരു റൂമിൽ പുരുഷന്മാർ നിൽക്കുക. തൊട്ടടുത്ത റൂമിന്റെ വാതിൽ അല്പം തുറന്നിടുകയും തുറന്നിട്ട വാതിലിന് നേരെ ഇമാമിനെ കാണുന്ന രീതിയിൽ മഹ്റമായ ഒരു സ്ത്രീ നിൽക്കുകയും പിന്നീട് മറ്റു എല്ലാ സ്ത്രീകളും സ്വഫിൽ നിൽക്കുക.
✅വാതിൽ അടച്ചാണെങ്കിൽ ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുകയില്ല.
⏭ ഒരു വിരിയിട്ട റൂമിൽ എല്ലാവരും നമസ്കരിക്കുകയാണെങ്കിൽ വിരി ചേരുന്ന സ്ഥലത്ത് ഉമ്മയെ പോലെ മഹ്റമായ ആരെങ്കിലും നിൽക്കുകയും പിന്നിലെ സ്വഫിൽ മറ്റു സ്ത്രീകളും നിൽക്കുക.
⏭ *മറയില്ലാത്ത റൂമിൽ അന്യ പുരുഷന്മാരും മഹ്റമുകളായ സ്ത്രീകളും അന്യ സ്ത്രീകളും ജമാഅത്തിയി നിസ്കരിക്കൽ ഉചിതമല്ല.*
Post a Comment