ദാരിദ്ര്യത്തിന്റെ കൈപ്പുനീര്‍ മാറ്റാനുള്ള ഒരു മാര്‍ഗ്ഗമിതാ.... അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ
**************************************
**************************************
ദാരിദ്ര്യത്തിന്റെ കൈപ്പുനീര്‍ മാറ്റാനുള്ള ഒരു മാര്‍ഗ്ഗമിതാ,
ഹദീസിന്റെ ആശയം കാണുക. ഇബ്‌നു ഉമര്‍(റ) ഉദ്ധരിക്കുന്നു. ഒരാള്‍ അല്ലാഹുവിന്റെ റസൂലിന്റെ അരികില്‍ വന്നുകൊണ്ട് വളരെ ഖേദത്തോടെ പറഞ്ഞു:
”അല്ലാഹുവിന്റെ തിരുദൂതരെ, സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള മനുഷ്യനാണ് ഞാന്‍. പണം എന്നെയും വിട്ട് ഓടിക്കളയുന്നത് പോലെ.”
നബി(സ)പറഞ്ഞു: ”നിങ്ങള്‍ സുബ്ഹി നേരത്ത്
سبحانك اللهم وبحمدك واستغفرك
(അത്യുന്നതനായ അല്ലാഹുവിനെ ഞാന്‍ വാഴ്ത്തുന്നതോടൊപ്പം അവന്റെ പരിശുദ്ധതയെ ഞാന്‍ സമ്മതിക്കുന്നു. അല്ലാഹുവേ.. നിന്നോട് ഞാന്‍ പൊറുക്കലിനെ തേടുന്നു.)
എന്ന തസ്ബീഹ് നൂറ് പ്രാവശ്യം പതിവായി ചൊല്ലുക. പണം നിന്നെ തേടിവരും.”നബി(സ) പറഞ്ഞുതന്ന പരിഹാരവുമായി അദ്ദേഹം വീ ട്ടിലേക്കു മടങ്ങി.
ദിവസങ്ങള്‍ കഴിഞ്ഞ ശേഷം അയാള്‍ വീണ്ടും നബി(സ) യുടെ സവിധത്തില്‍ വന്നു. എന്നിട്ട് പറഞ്ഞു:
”ഞാന്‍ തങ്ങള്‍ പറഞ്ഞത് പോലെ ചെയ്തു, ഇപ്പോള്‍ സമ്പത്ത് എന്റെമേല്‍ കുതിച്ച് വന്നുകൊണ്ടിരിക്കുന്നു. അതെവിടെ വെക്കണമെന്ന് ഇ പ്പോഴെനിക്ക് യാതൊരു നിശ്ചയവുമില്ല.”
(ഖതിബ്).
📕📗📘📙📕📗📘📙📕📗📘
Post a Comment