ഇസ്ലാം ദാമ്പത്യം-അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ
*അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ*
*=======================*
*=======================*
*🔶 ഇസ്ലാം ദാമ്പത്യം🔶*
_*🔷സമത്വ കാലത്തെ സഹധര്‍മിണികള്‍...*_
_*ഭര്‍ത്താവ് നിമിത്തം ഭാവി പോയവര്‍, ജീവന്‍ പോയവര്‍.*_ _*അതൊക്കെ ഒരുപാട് കേട്ടതല്ലേ? എന്നാല്‍ മാറിയ കാലത്ത് മറിച്ചുമുണ്ട് ഒട്ടേറെ.*_
_*പാവം ചില ഭര്‍ത്താക്കന്മാര്‍.*_ _*ഭാര്യമാരുടെ പീഡനത്താല്‍ സഹികെട്ടവര്‍. അപൂര്‍വം,*_ _*ഒറ്റപ്പെട്ടത് എന്നൊന്നും പറയേണ്ട. അവര്‍ക്കൊരു സംഘടന തന്നെയുണ്ടിപ്പോള്‍.*_ _*പീഡിത ഭര്‍ത്താക്കളുടെ സംഘടന! അതിനു മാത്രമൊക്കെയുണ്ട് അവര്‍. അതാണ് പുതുയുഗത്തിലെ സ്ഥിതി.*_
_*പ്രായം ചെന്നൊരു പാവം മനുഷ്യന്‍റെ ആവലാതി പലപ്പോഴും കേട്ടുകൊണ്ടിരുന്നു. ഭാര്യയുടെ നാവില്‍ നിന്നു രക്ഷപ്പെടാന്‍ വേഗം വീട്ടില്‍*_ _*നിന്നിറങ്ങിപ്പോരുന്ന ഭര്‍ത്താവ്. മറുത്തെന്തെങ്കിലും പറയാന്‍ നിന്നാല്‍ ഭാര്യക്കു നിയന്ത്രണം വിടും. പക്വത നിറഞ്ഞു തുളുന്പേണ്ട*_ _*പ്രായമുള്ളവരാണ് താനും ഭര്‍ത്താവും എന്നൊന്നും*_ _*ആലോചിക്കാതെ തെറിതന്നെ തുറന്നുവിടും.*_
_*സങ്കടം പറഞ്ഞ ആ വൃദ്ധനോട്, ഞാനവരെ ഒന്നുപദേശിക്കാമെന്നു പറഞ്ഞപ്പോള്‍ മറുപടി വേണ്ട, നിങ്ങളെയും അവള്‍ മാനം കെടുത്തും*_
_*ഇനി യുവ ദന്പതികളുടെ മറ്റൊരു ചിത്രം വിവരം പറഞ്ഞതു ഭര്‍തൃപിതാവു തന്നെ. മരുമകളുടെ*_ _*സ്വൈരക്കേടു കൊണ്ട് മകന്‍ കരയുന്നതും അയല്‍ക്കാര്‍ക്കിടയില്‍ തന്‍റെ മകന്‍ പരിഹാസ പാത്രമാകുന്നതും കണ്ടു ക്രുദ്ധനായി അദ്ദേഹം ചോദിക്കുകയാണ്*_ _*അവളെ നന്നായൊന്നു പെരുമാറാന്‍ അവനു തന്‍റേടം വേണ്ടേ?*_
_*അവനു തന്‍റേടക്കുറവാണോ അതോ മറ്റുവല്ലതുമാണോ അറിയില്ല. പക്ഷേ ഒന്നുറപ്പ്. ആ ബന്ധവും തകര്‍ച്ചയുടെ വക്കത്താണ്.*_
_*കുടുംബ ശൈഥില്യത്തില്‍ ഭാര്യമാരുടെ പങ്കാളിത്തവും വര്‍ധിക്കുകയാണെന്നു തെളിയിക്കുകയാണിതെല്ലാം.*_
_*ഭര്‍ത്താവ് എങ്ങനെയോ അങ്ങനെത്തന്നെ ഞാനും എന്നു ചിന്തിക്കുന്നവരാണ് ഏറെ പേരും. _*സമത്വകാലത്തെ സഹധര്‍മിണികള്‍. ഭര്‍ത്താവിന്‍റെ മേല്‍ക്കോയ്മ അംഗീകരിക്കാനൊന്നും അവരെ കിട്ടില്ല*_ _*എനിക്കെന്താണൊരു കുറവ്? ഞാനാരാ മോള്‍ എന്നാണു ഭാവം*_
_*പക്ഷേ, മുസ്ലിംഭാര്യമാര്‍ അറിയണംനബി(സ) പരിചയപ്പെടുത്തുന്ന ഉത്തമ കുടുംബിനി ഇങ്ങനെയൊന്നുമല്ല അവള്‍*_ _*ആത്മാവില്ലാത്തവളല്ല, അവകാശമില്ലാത്തവളല്ല, ആദരവര്‍ഹിക്കാത്തവളുമല്ല. പക്ഷേ, അവള്‍ ഭര്‍ത്താവിന്‍റെ കീഴില്‍ തന്നെയാവണം. അവന്‍റെ ആജ്ഞ*_ _*തിന്മയല്ലാത്തപ്പോള്‍ അവള്‍ അനുസരിക്കുക തന്നെ വേണം.*_
_*ഭര്‍ത്താവ് ശയ്യയിലേക്കു ക്ഷണിക്കുന്പോള്‍ അവള്‍*_ _*അടുപ്പിന്നടുത്തായാല്‍ പോലും ചെല്ലണമെന്നാണ് തിരുനബി(സ) പറഞ്ഞത്*_
_*ആരോടെങ്കിലും മറ്റൊരാള്‍ക്ക് സുജൂദ് ചെയ്യാന്‍ ഞാന്‍ കല്പിക്കുകയാണെങ്കില്‍ ഭാര്യ ഭര്‍ത്താവിനു സുജൂദ് ചെയ്യാന്‍ ഞാന്‍ കല്പിക്കുമായിരുന്നു എന്ന തിരുമൊഴി മതി ഭാര്യ എങ്ങനെയാവണമെന്നറിയാന്‍*_
_*മഹത്പ്രതിഫലത്തിന് തനിക്കുള്ള അവസരമാണിതെല്ലാം എന്നു ചിന്തിക്കാന്‍ കഴിയുന്നവള്‍ക്കിതെല്ലാം സാധ്യം. അവള്‍ കളങ്കമില്ലാതെ ഭര്‍ത്താവിനെ സ്നേഹിക്കും. തൃപ്തിയോടെ അനുസരിക്കും. വാക്കിലും പ്രവൃത്തിയിലും വിഷമിപ്പിക്കാതിരിക്കും. ശരിക്കും ദിശാബോധമുള്ളതിനാല്‍ ആ കുടുംബം സന്തുഷ്ടം*_
_*അവള്‍ ധിക്കാരിയും ഭര്‍ത്താവിനെ*_ _*വകവെക്കാത്തവളുമെങ്കിലോ കലഹം തന്നെ ഫലം. അല്ലെങ്കില്‍ ഭര്‍ത്താവ്*_ _*അത്രക്കുംപെണ്ണാ വണം*_
_*ഭര്‍ത്താവിനെ*_ _*സ്നേഹിക്കാത്ത ഭാര്യമാര്‍ ഈ പെണ്ണിന്‍റെ കഥയറിയണം ഉമ്മുല്‍മുഅ്മിനീന്‍ ഖദീജ.*__*അവരെ വിവാഹം ചെയ്ത മുഹമ്മദ്(സ) പണമില്ലാത്തൊരു*_ _*യുവാവ്. ഖദീജ സന്പന്ന.*_
_*പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം, മണിക്കൂറുകള്‍ നടന്നെത്തേണ്ട മലമുകളില്‍ കയറി ഏകനായി*_ _*ഭര്‍ത്താവിരുന്നപ്പോള്‍ നീരസം _*പ്രകടിപ്പിക്കുകയല്ല ഭക്ഷണം ഒരുക്കി*_ _*എത്തിക്കുകയായിരുന്നു ഖദീജ(റ)ഭര്‍ത്താവിനെ മനസ്സിലാക്കിയ*_ _*ഭാര്യയായിരുന്നു അവര്‍*_
_*പിന്നീട്പേടിച്ചു വിറച്ചു*_ _*പനിച്ചു മൂടിക്കിടന്നപ്പോള്‍ കുറ്റപ്പെടുത്തിയില്ല അവിടെയുമിവിടെയും പോയിരുന്നു*_ _*പേടിച്ചുവന്നിരിക്കുന്നുവെന്നു പറഞ്ഞു ആക്ഷേപിച്ചില്ല.*_
_*ഇല്ല, അങ്ങയെ അല്ലാഹു വിഷമിപ്പിക്കില്ല എന്ന ആശ്വാസം തുളുന്പുന്ന വാക്കുകള്‍ കൊണ്ട് സാന്ത്വനലേപനം പുരട്ടി*_. _*പിന്നെ തിരുവരുളിന്‍റെ പൊരുള്‍തേടി വിദഗ്ധനായ വറഖത്തിന്‍റെ അടുത്തേക്കു കൊണ്ടുപോയി*_
_*ഭര്‍ത്താവ്*_ _*സത്യമാര്‍ഗത്തിന്‍റെ ദൂതനാണെന്നറിഞ്ഞ നിമിഷം ശങ്കിച്ചു നില്‍ക്കാതെ ഒന്നാം വിശ്വാസിനിയായി. പിന്നെ ആ മാര്‍ഗത്തിനായി തന്‍റെ സന്പത്തെല്ലാം ചെലവഴിച്ച് മക്കയിലെ കോടീശ്വരി*_ _*കീറിത്തുന്നാത്ത ഒരു വസ്ത്രം പോലുമില്ലാത്ത ദരിദ്രയായി.*_
_*ആ ഭാര്യ പരലോകം പ്രാപിച്ചപ്പോള്‍ ഭര്‍ത്താവ് ആ വര്‍ഷത്തിനു പേരിട്ടത് ദുഃഖ വര്‍ഷമെന്ന്. പുനര്‍ വിവാഹം പലതുണ്ടായിട്ടും ആ ഭാര്യ മനസ്സില്‍ നിന്നു മാഞ്ഞില്ല. അവരുടെ അപദാനങ്ങള്‍ അവിടുന്ന് ഒഴിവാക്കിയില്ല.*_
_*ഇനി ഒന്നോര്‍ത്തു നോക്കിക്കേ. ഭര്‍ത്താവിനു മുന്പ് നിങ്ങള്‍ക്കാണ് പരലോകയാത്ര വിധിച്ചതെങ്കില്‍ നിങ്ങളുടെ ഭര്‍ത്താവ് സന്തോഷിക്കുമോ സങ്കടപ്പെടുമോ?*_
📗📕📘📙📗📕📘📙📗📕📘
🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃
AL MADEENA
*════❁✿🔸🔹🔸✿❁════*
Post a Comment