തേൻ തുള്ളി...al_madheena_ അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ

അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ
*=======================* 
*=======================*

. *🔷 തേൻ തുള്ളി 🔷*

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸

           *📗PART 1⃣4⃣📗*

       ''എന്റുപ്പ തഖിയ്യുദ്ദീൻ സുബ്കിയോടൊപ്പം ഒരു യാത്രയിൽ ഞാനും കൂടി...'' 
പറയുന്നത് മകൻ താജുദ്ദീനുസ്സുബ്കി തങ്ങളാണ്.(رَحِمَهُمْ اللَّه)

"ഒരു കോവർ കഴുതയുടെ മുകളിൽ കയറിയിരുന്നാണ് ഞങ്ങളുടെ യാത്ര.

"നാടുകളനേകം ഞങ്ങൾ താണ്ടി... സഞ്ചാര മധ്യേ, ഒരു വൃദ്ധനെ കാണാനിടയായി... സാധാരണക്കാരനായ അദ്ദേഹം കാൽനടയായി എങ്ങാണ്ടോ പോവുകയാണ്.

"ഉപ്പ ആ വൃദ്ധനെ പരിചയപ്പെട്ടു... അവർ തമ്മിൽ പരസ്പരമെന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു... അദ്ദേഹം നടത്തത്തിൽ തന്നെയാണ്; ഉപ്പ കഴുതപ്പുറത്തും. 

പ്രായമായവരുടെ സംസാരമല്ലേ... സ്വാഭാവികമായും അത് പലവഴിക്ക് നീങ്ങി... സംസാരത്തിനിടയിൽ 'ഞാൻ നവവി ഇമാമിനെ കണ്ടിട്ടുണ്ട്' എന്ന വാചകം ആ വൃദ്ധൻ പറഞ്ഞതേയുള്ളൂ... ദാ.. ആ നിമിഷം തന്നെ എന്റുപ്പ കഴുതപ്പുറത്ത് നിന്നിറങ്ങി, വളരെ ആദരവോടെ സാധാരണക്കാരനായ ആ വൃദ്ധന്റെ കൈ പിടിച്ച് ചുംബിച്ചു... തനിക്ക് വേണ്ടി ദുആ ചെയ്യാനാവാശ്യപ്പെുകയും ചെയ്തു... മാത്രമല്ല; ഉപ്പ അദ്ദേഹത്തോട് പറയുന്നു: "നിങ്ങളിനി ഒരടി നടക്കരുത്... ദാ.. എന്റെ ഈ കഴുതപ്പുറത്ത് കയറൂ... നമുക്കൊരുമിച്ച് പോവാം... നവവി ഇമാമോരെ കണ്ട കണ്ണുള്ള ഒരാൾ എന്റെ മുന്നിൽ നടക്കുമ്പോൾ ഞാനെങ്ങനെ കഴുതപ്പുറത്തിരുന്ന് യാത്ര ചെയ്യും...!!!?"

*അവലംബം: المنهاج السوي للسيوطي* ____________________________

മഹത്തുക്കളേയും ജ്ഞാനതേജസ്വികളേയും കണ്ട കണ്ണിന്റെ സ്ഥാനം നോക്കൂ... ബഹുമാനത്തെ നെടുകെ ഛേദിച്ച് ആളും തരവും ഗ്രൂപ്പും നോക്കി ഭാഗങ്ങൾ അടയാളപ്പെടുത്തുന്ന നമ്മെ നോക്കി പല്ലിറുമ്മുന്നുണ്ടാവുമീ ചരിത്രം.

സ്വാലിഹീങ്ങളെ കണ്ട് കൊതിതീരാത്ത കണ്ണും ഖൽബും നൽകൂലേ അല്ലാഹ്... ഈ ഇമാമുമാരുടെ മദദും വേണം പടച്ചോനേ.

✍🏻ഉമറുല്‍ഫാറൂഖ് സ്വിദ്ദീഖി


*[ ബാക്കി ഭാഗങ്ങൾ വരും ദിവസങ്ങളിൽ വായിക്കാം...ഇൻഷാ അല്ലാഹ് ]*

💧💧💧💧💧💧💧💧💧💧💧

*പാപമോചനം തേടാനുള്ള ഈ പ്രാർത്ഥന വലിയ പാപങ്ങൾ പോലും പൊറുത്തു കിട്ടും*

*أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ*
📗📕📘📙📗📕📘📙📗📕📘
 🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃

al_madheena_