സ്വര്ഗ്ഗമാണ് ഖൈറെന്നറിയാം എങ്കിലും എനിക്കിഷ്ടം മദീനയാണേ(Lyrics)
Madh Ganam lyrics
സ്വര്ഗ്ഗമാണ് ഖൈറെന്നറിയാം എങ്കിലും
എനിക്കിഷ്ടം മദീനയാണേ
ജന്നതാണ് സുറൂറെന്നറിയാം എങ്കിലും
എനിക്കിഷ്ടം ത്വൈബയാണേ
സുവര്‍ഗ്ഗമാ റാഹത്തെന്നറിയാം എന്നാലും
എന്‍റെ മോഹം റൌളയാണേ
കരയുന്ന ഖല്‍ബാലൊരു നാള്‍ പുണ്യ മദീനയില്‍ വന്നിടണം
പിടക്കുന്ന കരളിന്‍ നോവുകള്‍ അന്നെന്‍ പൂവില്‍ ചൊന്നിടണം
തുടിക്കുന്ന ഹൃദയത്താളുകള്‍ ഇഷലായ് ഒന്ന്‍ പറഞ്ഞിടണം
തളിര്‍ത്തെന്‍റെ കനവില്‍ കുളിരായ് തിങ്കള്‍ ഹബീബിനെ കണ്ടിടണം
മദീനയെന്നാരോ ചൊന്നാല്‍ അറിയാതെന്‍റെ ഖല്ബ് പിടച്ചു
മണി മുത്തിന്‍ നാമം കേട്ടാല്‍ മോഹം ചൂടി സ്വലാതുമുരത്തു
മദ്ഹുകള്‍ പാടിപ്പാടി മദിച്ചു സുഖിച്ചു നിനച്ചു കിടന്നു
മനസ്സിന്‍റെയുള്ളില്‍ പൂവിന്‍ മൊഴികള്‍ അണയാതാടി നിറഞ്ഞു
ഹയാതുക ഖൈറുല്ലനാ . . മമാതുക ഖൈറുല്ലനാ . .
ഞാന്‍ പാപം ചെയ്ത നേരം വിതുമ്പി നബീ
ഞാന്‍ നന്മയിലേറാനായി കരഞ്ഞ നിധീ
പാപം പൊറുത്ത് മദീനയില്‍ വിളിക്കുകില്ലേ
ആശിഖായ് പാടും ഗീതം ശ്രവിക്കുകില്ലേ
ഇഷ്ഖെന്തെന്നറിയില്ലേലും ആശിഖായ് ഞാന്‍ പാടി നിറഞ്ഞ്
ഇഷ്ടം തിരു നബിയോടാണ് മോഹങ്ങള്‍ ഞാന്‍ ചൂടിയലഞ്ഞ്
ഇരു ലോക വിജയത്തിന്നായ് മദ്ഹിന്‍ സേവകനായി നടന്ന്
ഇരുളില്‍ വെളിച്ചം പകരും നൂറെ മദദ് ചൊരിക്കവിടുന്ന്
ഖുദ് ബിയദീ യാ ഹബീബ് . . ഖുദ് ബിയദീ യാ നസ്വീബ്
കനവിന്‍റെ തേരില്‍ വന്ന്‍ തഴുകൂ നബീ
കനിവിന്‍റെ കടലേ എന്നെ തുനക്കൂ നിധീ
ആഖിറ നാളില്‍ തണലായ് തുണക്കുകില്ലേ
ആശിഖായ് പാടും ഗീതം ശ്രവിക്കുകില്ലേ
Post a Comment