Madh (Lyrics)മനസിൽ മധുരം കിനിയും ധ്വനികൾ മദ്ഹിൻ മലർ വാടി ചുരത്തിയ .....
Madh (Lyrics)
Get vedio on YouTube full version
Subscribe these channel
......................
മനസിൽ മധുരം കിനിയും ധ്വനികൾ
മദ്ഹിൻ മലർ വാടി ചുരത്തിയ ഈരടികൾ
മദനീയ മനോഹര വല്ലരികൾ-2
ആനന്തം ഖൽബിലോരുങ്ങും വിസ്മയ നേതാവ്--ത്വാഹാ ജേതാവ്
പിരിശപ്പൂ ഇതൾ പോലെ വിരിയുന്ന നൂറ്
പ്രിയമുള്ള തനിയവർ നബി മഹമൂദ്
പരിശേറും ചരിതം കൊണ്ടജബുള്ള തനി മലര്
അഹദിന്റെ ഹബീബ് റസൂലവര്
കനിവിൻ ചിരി മണ്ണിൽ ചൊരിഞ്ഞവര്
(------------)
സ്നേഹത്തിൻ ഭാഷയിലെഴുതിയ കാവ്യം മുത്ത് നബീ
ത്യാഗത്തിൻ വശ്യ മനോഹര രാഗം സ്നേഹ നിധീ-2
അഴകിനെ വെല്ലാനുലകിതിലൊരു മഹ് ലൂകിനു കഴിയില്ലാ
അറിവ് ചുരത്താനാ ഗുരുവിനെ പുൽകാത്തവരിന്നില്ലാ-2
യാസീൻ തിങ്കള് റബ്ബിൻ ആദര ദൂതർ ഹബീ
ആഷിഖിന്റെ മനസ്സിലെ ആറ്റൽ മുത്ത് നബീ-2
ത്വാഹാ------------ത്വാഹാ------------
(--------------)
നാളെ ഫിർദൗസിലെ രാജാവാണെൻ ത്വാഹ നബീ
നാവുള്ളവർ വാഴ്ത്താതെങ്ങനെ ആ അഴകിൻ കീർത്തീ-2
പരിമിത ലോകമിൽ പകലിനു ശമനം രാവാണെങ്കിൽ നബീ
മനസ്സിന് ശമനം ഇഹപര വിജയം ഏകും ഖാത്തിം നബീ-2
തീയാൽ ഖൽബുരുകുന്നോർകഹദിൻ സ്നേഹ നിധീ
ഈമാൻ നെഞ്ചിലുറക്കാൻ നബി തൻ മദദ് മതീ-2
ത്വാഹാ---------------ത്വാഹാ
(----------)
Get vedio on
Post a Comment