Mash song (Lyrics)അജ് വ മരം പൂത്തുലഞ്ഞ നാടതിലുണ്ട് ആഴകാർന്നൊരു ചെണ്ട്...
Madh song (Lyrics)
(അജ് വ മരം പൂത്തുലഞ്ഞ നാടതിലുണ്ട് ആഴകാർന്നൊരു ചെണ്ട്...
അജ്മലുൽ അജബില്ലണയാൻ നീ ഒരു വണ്ട് മദ്ഹോത്ണ ചുണ്ട്....2)
(ആ നാടതിലുണ്ട് അഴകാർന്നൊരു ചെണ്ട്.....2)
(അജ് വ മരം....)
(പതിനാലുദിച്ച ചന്ദ്ര ശോഭ തീർത്തൊരു മഹിമ
പണ്ട്രണ്ടിനു പെരുമ...
പതിമക്ക ദിക്കിൽ ഹക്കുദിച്ച നാളിന് പൊലിമ
പുകളിന്നുമേ പുതുമ...2)
(പല ദേശവും അതിൻ ഭാഷയും ഇശൽ തീർക്ക്ണ പൊലിവാ
ഇരു ലോകവും തണിയാ...
പരക്കോടികൾ സ്വലവാത്തുകൾ പതിവാക്ക്ണ കനിവാ
പലമാരിക്കും ശിഫയാ...2)
(അജ് വ മരം....)
(പച്ചപുതപ്പണിഞ്ഞ റൗളയിൽ പരിഹാരം
പകരുന്നൊരു താരം...
പരിശുദ്ധരായ നേരിൻ പാത തീർത്തൊരു താരം
വഴിയി പരിവാരം...2)
(പട്ടിൻ പവിട്ടൊഴിഞ്ഞ രാജരാ മലർ മുല്ല
രാജാ മലർ മുല്ല അലിവിൻ മഴവില്ല...
പറയാൻ മടിച്ചു പട്ടിണി കൂട്ടാക്കിയ നല്ല നബിയിൽ സമമില്ല...2)
(അജ് വ മരം....)
*✍രചന : ഹുസൈൻ പൊന്മള....*
Post a Comment