(PART:1) ‏ഹബീബിനെ‎ﷺ ‏💖പ്രണയിച്ചവൾ💖

 


ഹബീബിനെ ﷺ
          💖പ്രണയിച്ചവൾ💖
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰


           ⛔Part-1⛔

☺️പുതിയ ചരിത്ര കഥ തുടങ്ങുന്നു🍃ആദ്യം മുതൽ തന്നെ വായിച്ചു തുടങ്ങുമല്ലോ... 


    പൂര്‍ണ്ണ ഹിജാബ് ധരിച്ച് അവള്‍ ക്ലാസില്‍ കയറിയപ്പോള്‍ അതുവരെ ശബ്ദമയമായിരുന്ന ആ ക്ലാസൊന്ന് നിശബ്ദമായി. ആ ക്ലാസിലെ എണ്‍പതില്‍പരം കണ്ണുകള്‍ അവളുടെ കറുത്ത പർദ്ദ ഒന്ന് ഓട്ടപ്രദിക്ഷണം വെച്ചിറങ്ങി. പുഛം നിറഞ്ഞ ചിലര്‍ പെട്ടെന്ന് മുഖം തിരിച്ച് എന്ത് കോലമാണല്ലേ...യെന്ന് പരിഹാസ്യ രൂപേണ ആംഗ്യം കാണിച്ചു. 
അവളിരുന്നപ്പോള്‍ തൊട്ടടുത്തിരുന്ന കുട്ടി ഭയത്തോടെ അല്‍പം നീങ്ങിയിരുന്നു. 
'ഏതാടീ ആ മരഭൂതം'
 പിന്‍ബെഞ്ചില്‍ നിന്നാരോ വിളിച്ച് ചോദിച്ചപ്പോള്‍ ആ ക്ലാസ് മുഴുക്കെ അവളെ നോക്കി പൊട്ടി ചിരിച്ചു. 
പരിഹാസങ്ങളുടെ കുത്തുവാക്കുകളും വെറുപ്പിന്റെ നോട്ടങ്ങളും അവളുടെ മനസ്സിനെ കുത്തികീറി. ഒരു ബാഗ് നിറയെ തളംകെട്ടിയ ദുഃഖവുമായിട്ടാണ് അവള്‍ കോളേജില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചത്. വീട്ടിലെത്തി , നേരെ റൂമില്‍ കയറി കതകടച്ച് കട്ടിലില്‍ മുഖമമര്‍ത്തി കിടന്നു കൊണ്ട് തേങ്ങികരഞ്ഞു. ഒരുപാട് കരഞ്ഞപ്പോള്‍ മനസ്സിനൊരാശ്വാസം തോന്നി.

അവള് കട്ടിലില്‍ നിന്നെഴുന്നേറ്റ് ചുവരിനോട് ചാരിയിട്ടിരിക്കുന്ന മേശയില്‍ ഘടിപ്പിച്ച കണ്ണാടിയുടെ മുമ്പില്‍ ചെന്നിരുന്നു. കോളേജില്‍ നിന്ന് വന്നപടി കിടന്നത് കൊണ്ടു തന്നെ ചിലയിടങ്ങളില്‍ ചുക്കി ചുളിഞ്ഞ ആ കറുത്ത പര്‍ദ്ദയില്‍ പൊതിഞ്ഞ ശരീരം അവളുടെ മുമ്പില്‍ ചമ്മലോടെ മൗനിയായി നിന്നു.

പെട്ടെന്ന് ഫോണൊന്ന് ചിലച്ചു. വാട്‌സപ്പ് ഗ്രൂപ്പ് മെസേജാണ്. തിരുനബിയുടെ മദ്ഹുകള്‍ പറയാന്‍ വേണ്ടിയുണ്ടാക്കിയ ഗ്രൂപ്പ്. അവളാ മെസേജിലൂടെ സ്‌ക്രോള്‍ ചെയ്തു വായിച്ചു.
````

മദീനയിലെ ജന്നത്തുല്‍ ബഖീഇന്റെ ചാരത്താണ് തിരുനബിയും സ്വഹാബത്തും. വെയിലാറി തുടങ്ങിയ സൂര്യന് ചുകപ്പ് നിറം കലര്‍ന്നിരിക്കുന്നു. ബഖീഇല്‍ പരന്നു കിടക്കുന്ന മീസാന്‍ കല്ലുകളിലേക്ക് ചിന്താനിമഗ്നനായി നോക്കിയതിന് ശേഷം ഹബീബ് ആത്മഗതമെന്നോണം കുറച്ചുച്ചത്തില്‍ പറഞ്ഞു;
 'എനിക്കെന്റെ സഹോദരങ്ങളെ കാണണം.'
 നബിയോട് തൊട്ടുചാരി നില്‍ക്കുന്ന സ്വഹാബത്ത് അവിടുത്ത അധര ചലനങ്ങള്‍ ശ്രദ്ധിച്ച് ആശ്ചര്യപ്പെട്ടു. അവര്‍ ചോദിച്ചു: 
'അല്ല നബിയേ..., ഞങ്ങളെല്ലെ അവിടുത്ത സഹോദരങ്ങള്‍...?'
 അവിടുന്നൊന്ന് തിരഞ്ഞ് എല്ലാവരേയും നോക്കിയതിന് ശേഷം പുഞ്ചിരിച്ചു കൊണ്ട് പതുക്കെ പറഞ്ഞു. 
'നിങ്ങളെന്റെ സ്വഹാബികളാണ്. നിങ്ങളെന്റെ സഹോദരങ്ങളല്ല. എന്റെ സഹോദരങ്ങളിതുവരെ പിറവിയെടുത്തിട്ടില്ല. അവര്‍ അവസാന നാളിനോടടുത്തേ പിറവിയെടുക്കൂ. അവര്‍ക്ക് എന്നെ കാണാന്‍ അതിയായി ആഗ്രഹമുണ്ടാവുമെങ്കിലും അവര്‍ക്ക് എന്നെ കാണാന്‍ സാധിക്കുകയില്ല. എന്നെയൊരു നോക്ക് കാണാന്‍ വേണ്ടി അവരെന്തും ചിലവഴിക്കും പക്ഷെ, അവര്‍ക്കെന്നെയോ എനിക്കവരെയോ ഈ ദുനിയാവില്‍ വെച്ച് നേരിട്ടു കാണാനവസരമുണ്ടാവുകയില്ല.'

 തുടര്‍ന്ന് ഹബീബ് ഒരു വാക്കുകൂടി കൂട്ടിച്ചേര്‍ത്തു. അതുവായിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അതിതാണ്: 

'സ്വഹാബാ...അവരില്‍ ഒരാളുടെ കര്‍മത്തിന്റെ മൂല്യം നിങ്ങളില്‍ അമ്പതുപേരുടെ കര്‍മമൂല്യത്തിന് സമാനമാണ്.'

അത്ഭുതപരതന്ത്രരായ സ്വഹാബത്ത് സംശയം മാറാതെ ഹബീബിനോട് വീണ്ടും ചോദിച്ചു: 
'ഞങ്ങളില്‍ അമ്പത് പേര്‍ അവര്‍ക്ക് സമാനമെന്നാണോ അല്ല, അവരില്‍ അമ്പത് പേര്‍ ഞങ്ങള്‍ക്ക് സമാനമെന്നാണോ അങ്ങുദ്ദേശിച്ചത്.!? '
````

നബി തങ്ങള്‍ സംശയലേശമന്യേ മറുപടി പറഞ്ഞു: 
'നിങ്ങളില്‍ നിന്നുള്ള അമ്പത് പേരുടെ പ്രവര്‍ത്തനങ്ങള്‍ അവരില്‍ ഒരാളുടെ പ്രവര്‍ത്തനത്തിന് സമാനമാണ്. '
സംശയം മാറാതെ മിഴിച്ചു നില്‍ക്കുന്ന സ്വഹാബത്തിനോട് ഹബീബ് വീണ്ടും പറഞ്ഞു: 'അതിന്റെ കാരണമെന്തെന്നറിയുമോ നിങ്ങള്‍ക്ക് സ്വഹാബാ, നിങ്ങളിന്ന് നന്മ ചെയ്യാന്‍ പറ്റിയ സാഹചര്യത്തിലാണ് ജീവിക്കുന്നത്. പരസ്പരം നന്മചെയ്യാന്‍ നിങ്ങള്‍ മത്സരിക്കുകയാണ്. എന്നാല്‍ അവര് ജീവിക്കുന്ന കാലമേതാണെന്നറിയുമോ നിങ്ങള്‍ക്ക്..!? തിന്മകള്‍ പെരുത്ത കാലമാണത്. നന്മചെയ്യുന്നവരെ സമൂഹം ഒറ്റപ്പെടുത്തുന്ന സമയമാവും അവരുടേത്. അതുകൊണ്ടു തന്നെ നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന്റെ അമ്പതിരട്ടി കൂലിയുണ്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് '
തിരുനബിﷺപറഞ്ഞു നിറുത്തി.

THUDARAM IN SHA ALLAH...

അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here

Join WhatsApp Group