📚വരി :3️⃣

 

    🕌  *ബുർദ തീരം* 🕌

   

~✿  ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~  



  *بِسْـــــــــمِ ٱللّٰهِ ٱلــرَّحْــمٰنِ  ٱلــرَّحِـــــيمِ۝* 



*مَــــوْلاَيَ صَـــلِّ وَسَـــلّـمْ دَائمًــا أَبَـــدًا*

     *عَــلَى حَــبِيـبِكَ خَــيْرِ الْخَــلْقِ كُلِّـهِـــــمِ*


_{ അല്ലാഹുവേ, സർവ്വ സൃഷ്ടികളിലും  ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ എന്നെന്നും സ്വലാത്തും, സലാമും ചൊരിയേണമേ..﴿ۨ_

✿═══✿❖✿═══ *(ﷺ)*۠ ═══✿❖✿═══✿


                     *📚വരി :3️⃣*


~✿  ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~


*"فَمَا لِـعَـيْــنَـيْــكَ إِنْ قُــلْتَ اكْفُفَا هَمَتَـا"*

          *"وَمَا لِقَــلْبِـكَ إِنْ قُلْتَ اسْــتَـفِـقْ يَــهِمِ"*


_*"നിങ്ങളുടെ ഇരു നയനങ്ങൾക്കുമെന്തു പറ്റി? ആ കണ്ണുകളോട് ഒന്നടങ്ങാൻ പറയുമ്പോൾ കൂടുതൽ ധാരയായ് പൊഴിക്കുകയാണല്ലോ....!!!*_

_*നിങ്ങളുടെ ഹൃദയത്തിനെന്തു പറ്റി?  ആ ഹൃദയത്തോട് ഒന്നടങ്ങാൻ  പറയുമ്പോൾ പരിഭ്രമിക്കുകയാണല്ലോ"......!!*_


💠❖💠❖💠❖💠❖💠❖💠❖💠❖💠


*പദാനുപദ അർത്ഥം :-*

     :::::::::::::::::::::::::::::::::::


*فَمَا لِـعَـيْــنَـيْــكَ*

_:നിങ്ങളുടെ ഇരു നയനങ്ങൾക്കെന്തു പറ്റി_


 *إِنْ قُــلْتَ*

_:നിങ്ങൾ പറഞ്ഞാൽ_


 *اكْفُفَا*

_:ആ കണ്ണുകളോട് ഒന്നടങ്ങാൻ പറഞ്ഞാൽ_


*هَمَتَـا*

_:അപ്പോഴേക്കും കണ്ണുകൾ ധാര പൊഴിക്കുകയാണ്_


*وَمَا لِقَــلْبِـكَ*

_:നിങ്ങളുടെ ഹൃദയത്തിനെന്തു പറ്റി_


 *إِنْ  قُلْتَ*

_:നിങ്ങൾ പറഞ്ഞാൽ_


 *اسْــتَـفِـقْ*

_:ഒന്നടങ്ങാൻ_

 *يَــهِمِ*

_:അപ്പോഴേക്കും അത് പരിഭ്രമിക്കുകയാണ്_


💠❖💠❖💠❖💠❖💠❖💠❖💠❖💠


*വിശദീകരണം :-*

  :::::::::::::::::::::::::


*ഈ കരച്ചിൽ സ്നേഹത്തിന്റെ കരച്ചിലാണോ??.*


_അതു തന്നെയാണ് ഇത് ഇഷ്‌ഖിന്റെ കരച്ചിലാണ് ,.ആ സന്ദർഭത്തിൽ മാത്രമേ ഒരാൾക്ക് ഇങ്ങനെ നിയന്ത്രണം വിട്ടു കരയുവാൻ സാധിക്കുകയുള്ളൂ_


_സന്തോഷത്തിൽ കരയുന്നതുമായി ബന്ധപ്പെട്ട്.മഹാനായ ഖാളി ഇയ്യാള് رحمة اللّٰه عليه തങ്ങൾ അവിടുത്തെ മഹത്തായ ഗ്രന്ഥം അ ശിഫയിൽ രേഖപ്പെടുത്തുന്നു ;_


*أَنَّ امْرَأَةً قَالَتْ لِی عَائِشَةَ (رَضِيَ اللَّهُ عَنْهَا )اكْشِفِی لِی قَبْرَ رَسُولِ اللَّهِﷺفَكَشَفَتُ لَهَا فَبَكَتْ حَتَّی۠ مَاتَتْ.*

_(الشِّفَاءُ لِلْقَاضِی عِيَاضْ)_


 *സയ്യിദത്തുനാ ബീവി ആയിഷത്തു സിദ്ധീഖ رضي اللّٰهُ عنها യുടെ അരികിലേക്ക് ഒരു സഹോദരി കടന്നു വന്നു കൊണ്ട് ചോദിക്കുകയാണ്. ഓ..  ആയിഷാ.. (رضي اللّٰه عنها)തിരു നബിﷺ തങ്ങളുടെ ഖബറു ശരീഫ എനിക്കൊന്ന് കാണിച്ചു തരാമോ?!. ഉടനെ തന്നെ മഹതി ഖബറുശരീഫയുടെ  അടുത്ത് ചെന്ന് മുൻ ഭാഗത്തുള്ള വിരിപ്പ് നീക്കിയപ്പോൾ ആ സഹോദരി നിയന്ത്രണം വിട്ട് തേങ്ങി കരയാൻ തുടങ്ങി, കരഞ്ഞു കരഞ്ഞു തിരുﷺ ഖബറിന്റെ ചാരത്ത് കിടന്നവർ വഫാത്തായി.*


 _സ്വന്തത്തോട് തന്നെയുള്ള വികാരപൂർണമായ നിമിഷങ്ങൾ എത്ര മനോഹമായാണ് ഇമാം ബൂസ്വീരി رحمة اللّٰه عليه തങ്ങൾ വർണിച്ചിരിക്കുന്നത്..!!!_


 *ഇബ്നു ജൗസി رحمة اللّٰه عليه മനുഷ്യരുടെ കരച്ചിൽ 9 രൂപത്തിലാണെന്ന് അവിടുത്തെ സാദുൽ മആദ് (زَادُ الْمَعَادْ)എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്*


_💠(1):بُقَاءُ الرَّحْمَةِ وَالرِّقَّةِ_

_കാരുണ്യത്താൽ ഉള്ള കരച്ചിൽ_


_💠(2):بُقَاءُ الْخَوْفِ وَالْخَشْيَةِ_

_ഭയപെട്ടാൽ ഉള്ള കരച്ചിൽ_


_💠(3):بُقَاءُ الْمَحَبَّةِ وَالشَّوْقِ_

_സ്നേഹം തീവ്രമാകുമ്പോൾ ഉള്ള കരച്ചിൽ_


_💠(4):بُقَاءُ الْفَرَحِ وَالسُّرُورِ_

_സന്തോഷത്താൽ ഉള്ള കരച്ചിൽ_


_💠(5):بُقَاءُ الْجَزَعِ_

_വേദന സംഭവിച്ചാൽ ഉള്ള കരച്ചിൽ_ 


_💠(6):بُقَاءُ الْحُزْنِ_

_ദുഃഖത്താൽ ഉള്ള കരച്ചിൽ_


_💠(7):بُقَاءُ النِّفَاقِ_

_കപട്യത്തിന്റെ കരച്ചിൽ_


_💠(8):بُقَاءُ الْمُسْتَعَارِ_

_കൂലിക്ക് ഉള്ള കരച്ചിൽ_ 


_💠(9):بُقَاءُ الْمُوَافِقَةِ_

_ഒപ്പിച്ചുള്ള കരച്ചിൽ_


_*ഇമാം ബൂസ്വീരി رحمة اللّٰه عليه തങ്ങൾക്ക് തിരു നബി ﷺ തങ്ങളോടുള്ള ഇശ്ഖിനാൽ ഹൃദയം  വിങ്ങിപൊട്ടി മിഴികൾ കണ്ണുനീർ വർഷിക്കുകയാണ് .തിരു പ്രണയ കാഠിന്യത്താൽ മിഴികൾക്ക് നിയന്ത്രണം വിട്ടത് പോലെയുണ്ട് .അടങ്ങാൻ പറയുമ്പോൾ അടങ്ങാതെ  രക്തം കലർത്തി കൊണ്ട്  പരിഭ്രാന്തമായ് ഒലിപ്പിച്ചു കൊണ്ടിരിക്കുന്നു.*_


(തുടരും - إن شاء الله)

▪▪▪▪▪▪▪▪▪▪

GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪