Latest madh'Ganam (Lyrics)യാത്രയായി മരുഭൂമിയിൽ ത്വാഹാ റസൂ.....ൽ
1
MADH' lyrics
(യാത്രയായി മരുഭൂമിയിൽ ത്വാഹാ റസൂ.....ൽ
ത്യാഗമായിടുമാപതം നോവിൻ തണൽ...
യാത്രയോതാൻ സ്നേഹ ദൂദർ വിങ്ങിയോ...
നേത്രമിൽ തോരാത്ത കണ്ണീർ തുള്ളിയോ...2)
(ആ പ്രയാണമൊരാശ്രയമായി നാഥനേകിയതാ...
ആ പ്രകാശവിളക്കിനെ പുണ്ണ്യ മദീന പുൽകിയതാ...2)
(അവിരാമം ഹിജ്‌റ സാദരം...
ചരിതം മോഹനം...2) സാഗര തീരം...
(യാത്രയായി....)
(ബാല്യം കണ്ട നാടിൻ സ്നേഹം അകലുമ്പോൾ റബ്ബിൻ അരുൾ ഖൽബിനെ കുളിരേകി...
കാതം നടന്നേറി ത്യാഗം വഹിക്കുമ്പോൾ ദിനിൻ യശസ്സിന്നായ് അവർ തേങ്ങി...2)
(പുണ്ണ്യ ഹിജ്‌റ മണ്ണിലഴകായി...
സത്യ ദീനിൻ പൈതൃകമലരായി...2)
പ്രഭാതം തെളിവായി മദീന സുഖമായി...
പ്രതീക്ഷ നിറവേറി ഹിജ്‌റ തണലായി...
(യാത്രയായി....)
(ലോകം ശ്രവിക്കുന്നു മുത്തിൻ വചനങ്ങൾ... മാറ്റം ശ്വാസിച്ചിടുന്നു മാലോകരും...
ഭൂവിൽ മറയുന്നു... ഇരുളിൻ മുഖങ്ങൾ സത്യ സരണിയിലന്ന് ആ മോദവും...2)
(പുണ്ണ്യ ഹിജ്‌റ റബ്ബിൻ വരദാനം...
ഹക്ക്ന്നവർ ചൈതന്യത്തിൻ നിദാനം.....2)
ഹബീബിന്നഭിലാശം വിരിഞ്ഞൊരഭിമാനം...
കനലെഴുതിയയാരം ഹിജ്റയൊയരാളം...
(യാത്രയായി....)
good