പാരമ്പര്യം

👉പാരമ്പര്യം👈


🔶🔷🔶🔷🔶🔷🔶🔷🔶🔷
‎وقال قوم من بني مدلج لعبد المطلب: احتفظ به فإنا لم نر قدما أشبه بالقدم التي في المقام منه.
‎وقال عبد المطلب لأم أيمن: يا بركة احتفظي به لا تغفلي عنه فإن أهل الكتاب يزعمون أنه نبي هذه الأمة.

‎(سبل  الهدى  والرشاد  في  سيرة  خير العباد-  ج- ٢ ص- ١٢٩)
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
തിരുനബി ﷺ ചെറിയ കുട്ടിയായിരുന്ന കാലത്ത് ഒരിക്കൽ ബനൂമദ്ലജ് ഗോത്രത്തിൽ പെട്ട ഒരു കൂട്ടമാളുകൾ അബ്ദുൽ മുത്ത്വലിബിനോട് പറഞ്ഞു : ഈ കുട്ടിയെ അങ്ങ് പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇബ്രാഹീം മഖാമിൽ കാണുന്ന കാൽ പാദത്തോട് ഇത്രയേറെ സാമ്യതയുള്ള കാൽപാദമുള്ള മറ്റൊരാളെയും ഞങ്ങൾ കണ്ടിട്ടില്ല.
മറ്റൊരിക്കൽ അബ്ദുൽ മുത്ത്വലിബ് ഉമ്മു ഐമനിനോട് പറഞ്ഞു : ബറകതേ, കുട്ടിയെ നീ നല്ലോണം സൂക്ഷിക്കണം. കാരണം ഈ സമുദായത്തിൻറെ നബിയാണ് ഈ കുട്ടി എന്നാണ്  അഹ് ലു കിതാബുകാർ പറയുന്നത്.

👉 തിരുനബി ﷺ തങ്ങളുടെ വല്ല്യുപ്പമാരിൽ പ്രമുഖരാണ് ഖലീലുല്ലാഹി ഇബ്രാഹീം നബി. കഅബ ശരീഫ് നിർമ്മാണ സമയത്ത് ഇബ്രാഹീം നബി കയറി നിന്ന കല്ല് വിശുദ്ധ തിരുശേഷിപ്പായി കഅബയുടെ ചാരത്ത് തന്നെ അല്ലാഹു നിലനിർത്തിയിട്ടുണ്ട്. ആ കല്ലിൽ ഇബ്രാഹീം നബിയുടെ കാൽപാദം പതിഞ്ഞിട്ടുണ്ട്. ആ കാൽപാദത്തോട് ഏറ്റവും സാമ്യമുള്ളതായിരുന്നു തിരുനബി ﷺ യുടെ കാൽപാദം.