കളിക്കൂട്ടുകാരൻ മാനത്ത്

👉കളിക്കൂട്ടുകാരൻ മാനത്ത്👈


🔶🔷🔶🔷🔶🔷🔶🔷🔶
روى الطبراني والبيهقي عن العباس بن عبد المطلب رضي الله تعالى عنه قال: قلت يا رسول الله دعاني إلى الدخول في دينك أمارة لنبوتك، رأيتك في المهد تناغي القمر وتشير إليه بإصبعك فحيث ما أشرت إليه مال. قال: «كنت أحدثه ويحدثني ويلهيني عن البكاء وأسمع وجبته حين يسجد تحت العرش» .

(سبل الهدى والرشاد في سيرة خير العباد - ج-١ ص- ٣٤٩)

🔶🔷🔶🔷🔶🔷🔶🔷🔶
അബ്ബാസുബ്നു അബ്ദിൽ മുത്ത്വലിബ് തങ്ങളെ തൊട്ട് ഇമാം ബൈഹഖിയും ത്വബ്റാനിയുമുദ്ധരിക്കുന്നു.
അബ്ബാസെന്നവർ പറയുന്നു. ഞാൻ റസൂലുല്ലാഹി ﷺ യോട് പറഞ്ഞു : അല്ലാഹുവിൻറെ റസൂലേ ﷺ അങ്ങയോടൊപ്പം ഈ ദീനിൽ ചേരാൻ എന്നെ പ്രേരിപ്പിച്ചത് അങ്ങയുടെ നുബുവ്വത്തിൻറെ ഒരു ഉന്നത അടയാളമാണ്. അങ്ങ് ചെറുപ്പത്തിൽ ചന്ദ്രനെ കളിപ്പിക്കുകയും അങ്ങ് വിരൽ കൊണ്ട് ചൂണ്ടുന്ന ഭാഗത്തേക്ക് ചന്ദ്രൻ തെറ്റുന്നതുമൊക്കെ ഞാൻ കാണാറുണ്ടായിരുന്നു.
അപ്പോൾ റസൂലുല്ലാഹി ﷺ തങ്ങൾ പറഞ്ഞു : ഞാൻ അങ്ങോട്ടും ചന്ദ്രഗോളം ഇങ്ങോട്ടും സംസാരിക്കുകയും എനിക്ക് കരച്ചില് വരുന്ന സമയത്ത് ചന്ദ്രഗോളം എൻറെ കരച്ചലടക്കുകയും ചെയ്തിരുന്നു. ചന്ദ്രൻ അർശിൻറെ കീഴെ ചെന്ന് സുജൂദ് ചെയ്യുമ്പോൾ ആ ശബ്ദം പോലും ഞാൻ കേൾക്കാറുണ്ടായിരുന്നു. (അത്രയും അടുപ്പത്തിലായിരുന്നു ഞങ്ങൾ)