ഖസീദത്തുൽ ബുർദ
ഖസീദത്തുൽ ബുർദ
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘
🌹اٙلْحٙمْدُ لِلّٙهِ ...اٙلْحٙمْدُ لِلّٙهِ ...اٙلْحٙمْدُ لِلّٙهِ رٙبِّ الْعٙالٙمِينْ ...اٙلْحٙمْدُ لِلّٙهِ الّٙذِي جٙعٙلٙنٙا مِنْ أُمّٙةِ سٙيِّدِنٙا مُحٙمّٙدٍ صٙلّٙي اللّٙهُ عٙلٙيْهِ وٙسٙلّٙمٙ🌹
🌹 اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ عَدَدَ مَافِى عِلْمِ اللَّهِ صَلَاةً دَائِمَةً بِدَوَامِ مُلْكِ اللَّهِ🌹
➖ ➖➖ ➖➖➖➖➖➖➖
🌹مٙوْلٙايٙ صٙلِي وٙسٙلِّمْ دٙائِمًا أٙبٙدًا✨
عٙلٙى حٙبِيبِكٙ خٙيْرِ الْخٙلْقِ كُلِّهِمِ🌹
💐വരി 4 💐
🌹 *أٙيٙحْسٙبُ الصّٙبُّ أٙنّٙ الْحُبُّ مُنْكٙتِمٌ*✨
*مٙا بٙيْنٙ مُنْسٙجِمٍ مِنْهُ وٙمُضْطٙرِمٍ*🌹
*പ്രവഹിക്കുന്ന ബാഷ്പത്തിനും തപിക്കുന്ന ഹൃദയത്തിനുമിടയിൽ അനുരാഗം ഒളിച്ചു വെക്കുക സുസാധ്യമാവുമെന്ന് അനുരക്തൻ കരുതുന്നുവോ...?*
_തന്റെ നിസ്സഹായതയെ കുറിച്ച് കവിയുടെ ഈ വെളിപ്പെട്ടത്തിൽ നിഷേധാത്മകമല്ല. മറിച്ച് ഹൃദയ വിമലീകരണക്ഷമമായ വൈകാരിക താപത്തിന്റെ കാഠിന്യത്തെയാണ് സൂചിപ്പിക്കുന്നത്._
_പ്രവഹിക്കുന്നതിന്നും (കണ്ണുനീർ) കത്തിയെരിയുന്ന (ഹൃദയം) തിനുമിടയിൽ അനുരാഗത്തെ എവിടെ ഒളിപ്പിച്ച് വെക്കാനാണ്._
_ഇത്തരമൊരവസ്ഥയിൽ അനുരാഗിക്ക് തന്റെ അനുരാഗം ജനങ്ങളിൽ നിന്നും രഹസ്യമാക്കി വെക്കാൻ സാധിക്കുകയില്ല..._
(തുടരും, إن شاء الله).
➖➖➖➖➖➖➖➖➖➖➖
മുത്ത് നബിയെ ﷺ ഓർത്ത് കണ്ണുകൾ നിറയണം, ഖൽബുകൾ വിറകൊള്ളണം. അങ്ങനെ കണ്ണും ഖൽബും നന്നാവണം.
തൗഫീഖ് ചെയ്യണേ അല്ലാഹ്...
امين يا ارحم الراحمين...
🌹اٙلْحٙمْدُ لِلّٙهِ ...اٙلْحٙمْدُ لِلّٙهِ ...اٙلْحٙمْدُ لِلّٙهِ رٙبِّ الْعٙالٙمِينْ ...اٙلْحٙمْدُ لِلّٙهِ الّٙذِي جٙعٙلٙنٙا مِنْ أُمّٙةِ سٙيِّدِنٙا مُحٙمّٙدٍ صٙلّٙي اللّٙهُ عٙلٙيْهِ وٙسٙلّٙمٙ🌹
🌹 اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ عَدَدَ مَافِى عِلْمِ اللَّهِ صَلَاةً دَائِمَةً بِدَوَامِ مُلْكِ اللَّهِ🌹
അർത്ഥം, ആശയം - 5
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘
🌹اٙلْحٙمْدُ لِلّٙهِ ...اٙلْحٙمْدُ لِلّٙهِ ...اٙلْحٙمْدُ لِلّٙهِ رٙبِّ الْعٙالٙمِينْ ...اٙلْحٙمْدُ لِلّٙهِ الّٙذِي جٙعٙلٙنٙا مِنْ أُمّٙةِ سٙيِّدِنٙا مُحٙمّٙدٍ صٙلّٙي اللّٙهُ عٙلٙيْهِ وٙسٙلّٙمٙ🌹
🌹 اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ عَدَدَ مَافِى عِلْمِ اللَّهِ صَلَاةً دَائِمَةً بِدَوَامِ مُلْكِ اللَّهِ🌹
➖ ➖➖ ➖➖➖➖➖➖➖
🌹مٙوْلٙايٙ صٙلِي وٙسٙلِّمْ دٙائِمًا أٙبٙدًا✨
عٙلٙى حٙبِيبِكٙ خٙيْرِ الْخٙلْقِ كُلِّهِمِ🌹
عٙلٙى حٙبِيبِكٙ خٙيْرِ الْخٙلْقِ كُلِّهِمِ🌹
💐വരി 5 💐
🌹 لٙوْ لٙاالْهٙوٙى لٙمْ تُرِقْ دٙمْعً عٙلٙى طٙلٙلٍ✨
وٙلٙا أٙرِقْتٙ لِذِكْرِ الْبٙانِ وٙالْعٙلٙمِ 🌹

അനുരാഗം ഉണ്ടായിരുന്നില്ലെങ്കിൽ പ്രവാചക ഭവനത്തിന്റെ നഷ്ടാവശിഷ്ടങ്ങൾ ഓർത്തു നീ കണ്ണുനീർ വാർക്കുമായിരുന്നില്ല. ബാൻ എന്ന സുഗന്ധച്ചെടിയെയോ പർവ്വതത്തെയോ കുറിച്ചുള്ള ഓർമ നിന്റെ സുഖനിദ്രയെ അപഹരിക്കുകയും ചെയ്യുമായിരുന്നില്ല.
മുത്ത് നബിയുമായി ﷺ ബന്ധപ്പെട്ട വസ്തുക്കളും മുത്ത് നബി ﷺ ബന്ധപ്പെട്ട വസ്തുക്കളും അനുരാഗികളുടെ കണ്ണുകൾ നിറയ്ക്കാതെയിരിക്കില്ല. പുന്നാര ഹബീബിന് ﷺ വളരെ പ്രിയപ്പെട്ട വസ്തുക്കളായിരുന്നു സുഗന്ധങ്ങൾ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് കാര്യങ്ങൾ ഉണ്ടെന്നും അവയിലൊന്ന് സുഗന്ധം ആണെന്നും മുത്ത് നബി ﷺ അരുളിയിട്ടുണ്ട്. റസൂലുള്ളാഹി ﷺ സുഗന്ധം ഉപയോഗിക്കുകയും ശിഷ്യന്മാരെ رضي الله عنهم അതിനു പ്രേരിപ്പിക്കുകയും ചെയ്തു. സമൂഹത്തിൽ സൗരഭ്യം പരത്തുന്നവരാവണം തന്റെ അനുഗാമികൾ എന്ന് അവിടുന്ന് ഉദ്ദേശിച്ചിട്ടുണ്ടാവാം.

ഹബീബായ മുത്ത് നബി ﷺ യിൽ നിന്നും പ്രസരിക്കുന്ന സുഗന്ധത്തെ കുറിച്ച് ജലാലുദ്ദീൻ റൂമി തന്റെ 'ദീവാനെ ശംസെതിബ് രിസ്' പറയുന്നുണ്ട്.
"മുസ്തഫ ﷺ യാകുന്നു ഞങ്ങളുടെ സ്വാർത്ഥവാഹക സംഘത്തിന്റെ നായകൻ. ലോകത്തിന്റെ അഭിമാനമാണവിടുന്ന് ﷺ. അവിടുത്തെ ﷺ മുടി ചുരുളുകളിൽ നിന്നാണ് കാറ്റിനു സുഗന്ധം ലഭിച്ചത്."
നിരന്ന മരുഭൂമിയിൽ തലയുയർത്തി നിൽക്കുന്ന പർവതങ്ങൾ ഔന്നത്യത്തിന്റെ പ്രതീകങ്ങളാണ്. സർവ്വ ചരാചരങ്ങൾക്കും മീതെ പ്രവാചക തിരുമേനിയുടെ ﷺ ശിരസ്സ് ഉയർന്നുനിൽക്കുന്നു. അലം മലയുടെ പ്രതീകാത്മകമായ ഒരു പ്രസക്തിയും ഇതാണ്. മുത്ത് നബിയുടെ ﷺ ജീവിതത്തിൽ പർവ്വതങ്ങൾക്ക് മറ്റുവിധത്തിലും സ്ഥാനമുണ്ട്. വഹിയ്യ് ഇറങ്ങിയ ഹിറയും മുത്ത് നബിക്കും ﷺ അബൂബക്കർ സിദ്ധീഖ് തങ്ങൾക്കും رضي الله عنه ഹിജ്റയിൽ അഭയമൊരുക്കിയ സൗറും വിടവാങ്ങൽ പ്രഭാഷണത്തിന് സാക്ഷിയായ അറഫയും എല്ലാം അവിടുത്തേക്ക് ﷺ സേവനം ചെയ്യാൻ ഭാഗ്യമുണ്ടായ പർവതങ്ങളത്രെ. 😘😪❤
(തുടരും, إن شاء الله).
➖➖➖➖➖➖➖➖➖➖➖
➖➖➖➖➖➖➖➖➖➖➖
മുത്ത് നബിയെ ﷺ ഓർത്ത്, അവിടുത്തെ ﷺ തിരുശേഷിപ്പുകൾ ഓർത്ത് കണ്ണുകൾ നിറയണം, ഖൽബുകൾ വിറകൊള്ളണം. അങ്ങനെ കണ്ണും ഖൽബും ശരീരവും നന്നാവണം.
തൗഫീഖ് ചെയ്യണേ അല്ലാഹ്...
امين يا ارحم الراحمين...
തൗഫീഖ് ചെയ്യണേ അല്ലാഹ്...
امين يا ارحم الراحمين...
🌹اٙلْحٙمْدُ لِلّٙهِ ...اٙلْحٙمْدُ لِلّٙهِ ...اٙلْحٙمْدُ لِلّٙهِ رٙبِّ الْعٙالٙمِينْ ...اٙلْحٙمْدُ لِلّٙهِ الّٙذِي جٙعٙلٙنٙا مِنْ أُمّٙةِ سٙيِّدِنٙا مُحٙمّٙدٍ صٙلّٙي اللّٙهُ عٙلٙيْهِ وٙسٙلّٙمٙ🌹
🌹 اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ عَدَدَ مَافِى عِلْمِ اللَّهِ صَلَاةً دَائِمَةً بِدَوَامِ مُلْكِ اللَّهِ🌹
...ദുആ വസ്വിയ്യത്തോടെ
Post a Comment