തിരുനാമത്തിൻറെ പുണ്യം...


തിരുനാമത്തിൻറെ പുണ്യം


🌹🌹🌹🌹🌹🌹🌹💓🌹🌹🌹
ومن بركات هذا الاسم ما رواه أبو نعيم في الحلية عن وهب بن منبه رحمه الله تعالى قال: كان في بني إسرائيل رجل عصى الله تعالى مائة سنة ثم مات فأخذوه فألقوه على مزبلة فأوحى الله تعالى إلى موسى عليه الصلاة والسلام: إن اخرج فصل عليه قال: يا رب إن بني إسرائيل يشهدون أنه عصاك مائة سنة فأوحى الله تعالى إليه: هكذا كان إلا أنه كان كلما نشر التوراة ونظر إلى اسم محمد صلى الله عليه وسلم قبله ووضعه على عينيه فشكرت له ذلك وغفرت له وزوجته سبعين حوراء.

(سبل الهدى والرشاد في سيرة خير العباد -ج-١ -ص- ٤١٢)
🔶🔷🔶🔷🔶🔷🔶🔷🔶
'മുഹമ്മദ്' എന്ന വിശുദ്ധ നാമത്തിന് വലിയ ബറകത്തുണ്ട്. അതിൽ പെട്ട ഒരു സംഭവം വഹ്ബുബ്നു മുനബ്ബിഹ് തങ്ങളെ തൊട്ടുദ്ധരിക്കപ്പെട്ടിരിക്കുന്നു. നൂറ് വയസ്സ് കാലം അല്ലാഹുവിനെതിര് പ്രവർത്തിച്ച് പാപിയായി ജീവിച്ച ഒരാളുണ്ടായിരുന്നു ബനൂ ഇസ്രായീല്യരിൽ. പിന്നീടദ്ധേഹം മരണപ്പെട്ടപ്പോൾ ആളുകൾ ആ മയ്യിത്ത് മാലിന്യക്കുഴിയിലെറിഞ്ഞു. ഉടനെ മൂസാ നബിക്ക് അല്ലാഹു വഹ് യിറക്കി : "അദ്ദേഹത്തെ അവിടെ നിന്നെടുത്ത് നിസ്കാരം നിർവ്വഹിക്കുക."
മൂസാ നബി ഭവ്യതയോടെ പറഞ്ഞു : "അല്ലാഹുവേ, അദ്ദേഹം നൂറ് കൊല്ലം നിനക്കെതിര് ചെയ്തുവെന്നാണ് ബനൂ ഇസ്രാഈലുകൾ മുഴവൻ തീർത്ത് പറയുന്നത്."
അല്ലാഹു അറിയിച്ചു : അദ്ദേഹം അങ്ങനെയൊക്കെത്തന്നെയായിരുന്നു. പക്ഷേ തൗറാത് മറിക്കുമ്പോൾ മുഹമ്മദ് തങ്ങളുടെ പേര് കാണുമ്പോഴെല്ലാം അദ്ദേഹം അതിൽ ചുംപിക്കുകയും അതെടുത്ത് രണ്ട് കണ്ണുകൾക്കിടയിൽ വെക്കുകയും ചെയ്യുമായിരുന്നു. ഈ പ്രവർത്തനം ഞാൻ അദ്ദേഹത്തിൽ നിന്ന് സ്വീകരിക്കുകയും അദ്ദേഹത്തിന് പാപങ്ങൾ പൊറുത്ത് കൊടുക്കുകയും എഴുപത് സ്വർഗീയ തരുണികളെ അയാൾക്ക് കല്യാണം കഴിച്ചു കൊടുക്കയും ചെയ്തു.
🌹🌹🌹🌹🌹🌹