ഖസ്വീദത്തുൽ ബുർദ--അർത്ഥം, ആശയം -80

🔹🔸🔹🔸🔹🔸🔹🔸🔹🔸
*ഖസ്വീദത്തുൽ ബുർദ*
*അർത്ഥം, ആശയം -*8⃣0⃣

〰〰〰〰〰〰〰〰〰〰

🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘

🌹 اَلْحَمْدُلِلَّه ... اَلْحَمْدُلِلَّه ... اَلْحَمْدُلِلَّهِ رَبِّ الْعَالَمِينْ... اَلْحَمْدُلِلَّهِ الَّذِي جَعَلَنَا مِنْ اُمَّةِسَيِّدِنَامُحَمَّد صَلَّى اللَّهُ عَلَيْهِ وَسَلَّمْ 🌹

🌹 اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ عَدَدَ مَافِى عِلْمِ اللَّهِ صَلَاةً دَائِمَةً بِدَوَامِ مُلْكِ اللَّهِ🌹

*ﷺ ﷺ ﷺ ﷺ ﷺ ﷺ ﷺ ﷺ ﷺ ﷺ*

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

💐വരി  8⃣0⃣ 💐

🌹 *مَا سَامَنِي الدَّهْرُ ضَيْمًا وَاسْتَجَرْتُ بِهِ*🌹
*إِلاَّ وَنِلْتُ جِوَارًا مِنْهُ لَمْ يُضَمِ*🌹

*കാലം എന്നെ നിന്ദ്യത രുചിപ്പിച്ചപ്പോഴൊക്കെ ഞാൻ അവിടുത്തെ ﷺ അഭയം പ്രാപിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അവിടുത്തെ ﷺ സംരക്ഷണം എനിക്ക് ലഭിച്ചിട്ടുമുണ്ട്. എന്നെ നിന്ദ്യത ഗ്രസിച്ചുമില്ല.*

_മുത്ത്നബിയുടെ ﷺ അപദാനങ്ങൾ വാഴ്ത്തുക വഴി തനിക്ക് അവിടുത്തെ ﷺ ഔദാര്യം സിദ്ധിക്കുകയുണ്ടായി എന്ന് ബൂസ്വീരി ഇമാം رضي الله عنه സാക്ഷ്യപ്പെടുത്തുന്നു. ഇമാം അവർകളുടെ رضي الله عنه വ്യക്തിപരമായ അനുഭവം വെളിപ്പെടുത്തുകയാണിവിടെ. തിരുനബിയുടെ ﷺ അപദാനങ്ങൾ പാടുന്നവർക്ക് തങ്ങളുടെ ജീവിതത്തിലും സമാനമായ അനുഭവങ്ങൾ ഉണ്ടാകും. മാനസികമായ ഉയർച്ചയും ആദ്ധ്യാത്മികത ഉന്നതിയും പരലോക മോക്ഷവും ജീവിത വിശുദ്ധിയും ത്യാഗ ചിന്തയും സേവന തൽപരതയുമെല്ലാം പ്രവാചക പ്രേമത്തിന്റെ അനന്തരഫലങ്ങളാണ്._

_മുത്ത്നബിയെ ﷺ പുകഴ്തിപ്പാടുന്ന വ്യക്തി തിരുനബി ﷺ എന്തിനെല്ലാം വേണ്ടി നിലകൊണ്ടുവോ അതിനെയെല്ലാമാണ് പുകഴ്ത്തുന്നത്. മദ്ഹുകൾ പാടുമ്പോൾ, സ്വലാത്തുകൾ ചൊല്ലുമ്പോൾ തിരുനബിയുടെ ﷺ മുന്നിലെന്നപോലെ കരുതണം. അതെല്ലാം കാരണമായി റബ്ബ് അവന്റെ പദവി ഇഹത്തിലും പരത്തിലും ഉയർത്തുകയും ചെയ്യുന്നു._

_ഇവിടെ 'കാലം' എന്നത് പ്രതീകാത്മകമായി പറഞ്ഞതാണ്. അതൊരുപക്ഷേ കാലത്തിൽ സംഭവിച്ച ദുരന്തമാകാം; കാലത്തിൽ ജീവിക്കുന്നവരിൽ നിന്നും നേരിടുന്ന ഉപദ്രവമാകാം. എങ്ങിനെയായാലും ഇവിടെ കാലമെന്നത് അല്ലാഹുവാണ് എന്ന് സംശയിക്കാൻ പാടില്ലെന്ന് ഇബ്നുഹജർ رضي الله عنه പറയുന്നു. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, അല്ലാഹു അക്രമം കാണിക്കില്ല. രണ്ട്, കാലം എന്നത് അല്ലാഹുവിന്റെ നാമവുമല്ല. 'നിങ്ങൾ കാലത്തെ പഴിക്കരുത്, നിശ്ചയം ഞാൻ ആകുന്നു കാലം' എന്ന് അല്ലാഹു പറഞ്ഞത്, സംഭവങ്ങളിൽ സ്വാധീനം ചെലുത്താൻ കാലത്തിനു കഴിയും എന്ന മുശ്രിക്കുകളുടെ ധാരണയെ തിരുത്തുവാനാണ്._

(തുടരും - إن شاء الله)

▪▪▪▪▪▪▪▪▪▪

*മുത്തു നബിയെ ﷺ കാണണം, ഉറക്കിലും ഉണർവിലും കാണണം. അവിടുത്തെ   ﷺ പൂർണതയിൽ കൺ കുളിരെ കാണണം. അവിടുത്തെ ﷺ മൊഴിമുത്തുകൾ കേൾക്കണം. അവിടുത്തെ ﷺ സുഗന്ധം ആസ്വദിക്കണം. പുണ്യമദീനയിൽ പോകണം.  ജന്നത്തുൽ  ബഖീഇൽ  കിടക്കണം.  ജന്നാത്തുൽ  ഫിർദൗസിൽ അവിടുത്തോടൊപ്പം ﷺ ഒരുമിച്ചു കൂടണം.*
*നീ തൗഫീഖ് ചെയ്യണേ
 الله...*

*امين امين امين يا رب العالمين...*

▪▪▪▪▪▪▪▪▪▪

🌹 اَلْحَمْدُلِلَّه ... اَلْحَمْدُلِلَّه ... اَلْحَمْدُلِلَّهِ رَبِّ الْعَالَمِينْ... اَلْحَمْدُلِلَّهِ الَّذِي جَعَلَنَا مِنْ اُمَّةِسَيِّدِنَامُحَمَّد صَلَّى اللَّهُ عَلَيْهِ وَسَلَّمْ 🌹

🌹 اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ عَدَدَ مَافِى عِلْمِ اللَّهِ صَلَاةً دَائِمَةً بِدَوَامِ مُلْكِ اللَّهِ🌹

ദുആ വസ്വിയ്യത്തോടെ...