💧(Part-11)💧

 

💦 കണ്ണീരിൽ കുതിർന്ന 💦
⚔️ കർബല ⚔️
≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽
💧(Part-11)💧

*മക്കയിൽ നിന്ന് മുസ്ലിം എന്ന് പേരുളള ഒരാൾ ഇവിടെ എത്തിയിട്ടുണ്ട്. അയാള്‍ യസീദിന്റെ ഭരണത്തിനെതിരെ ജനങ്ങളെ ഒരുമിപ്പിക്കുകയാണ്. അത് കൊണ്ട് അദ്ദേഹത്തെ ജയിലിലടക്കണം. അല്ലെങ്കിൽ കൊല്ലണം. പക്ഷേ പ്രവാചക കുടുംബത്തെ സ്നേഹിക്കുന്ന നുഅമാനുബ്നു ബഷീർ പറഞ്ഞു. മുസ്ലിം ഇവിടെ വന്നിട്ട് ദീനിനെതിരെ പ്രവർത്തിച്ചാൽ മാത്രമേ എനിക്ക് അത്തരം നടപടി എടുക്കാൻ പറ്റുകയുളളൂ! അത് കൊണ്ട് നിങ്ങള്‍ക്ക് പോകാം. അവരെ തിരിച്ചയച്ചു.*

*പക്ഷേ ആ തെമ്മാടികൾ അടങ്ങിയില്ല...*

*ശരീക്ബ്നുഅവാഅ ക്ക് പനിപിടിച്ചു.(അഭിനയിച്ചു) ഉബൈദിനെ വിവരം അറിയിച്ചു. ഉബൈദ് ഒറ്റക്ക് വരികയും ചെയ്തു. ശരീകു മായി രോഗ വിവരങ്ങളെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് ശരീക് വിളിച്ചു പറഞ്ഞു.*

*" വെളളം കൊണ്ട് വരൂ....! "*

*പക്ഷേ അകത്തു നിന്ന് യാതൊരു പ്രതികരണവും വന്നില്ല. വീണ്ടും വിളിച്ചു.*

*" ഹാനീ വെളളം കൊണ്ട് വരൂ..!'"*

*മറുപടിയില്ല.*

*കുറച്ചു നേരം ഉബൈദ് അവിടെ തന്നെ ഇരുന്നു. അകത്തു ആരുമില്ല എന്ന് തോന്നുന്നു. വെളളമൊന്നും ആവശ്യമില്ല എന്ന് പറഞ്ഞു കൊണ്ട് ഉബൈദ് പുറത്തേക്കിറങ്ങി. വീണ്ടുമവൻ അകത്തേക്ക് കേറിയിട്ട് ചുറ്റുഭാഗം സൂക്ഷിച്ചു നോക്കി. ഭാഷാ വ്യതിയാനമുളള കുട്ടികളേയും മുസ്ലിം(റ) നെ ഒരു നിഴൽ പോലെയും(മിന്നാട്ടം) അവൻ കണ്ടു. സംശയം തോന്നിയ അവൻ പട്ടാളത്തെ വിട്ട് അന്വേഷിപ്പിച്ചു. മുസ്ലിം(റ) അവിടെ യുണ്ടെന്ന് സ്ഥിരീകരിച്ചു...*

*ഉബൈദ് പോയ ഉടനെ ശരീക് ഹാനിയെ വിളിച്ചിട്ട് ചോദിച്ചു. എന്തു പണിയാ നിങ്ങള് ചെയ്തത്? നല്ല അവസരമല്ലേ നിങ്ങള് പാഴാക്കിയത്. ഇങ്ങനെയൊരു അവസരം ഇനി ലഭിക്കുമോ...?*

*ആ സമയത്ത് മുസ്ലിം(റ) പറഞ്ഞ മറുപടി, ഇസ്ലാമിക വിരുദ്ധ ചിന്താഗതിക്കാർക്കും വഞ്ചന ജീവിത മാർഗ്ഗമാക്കിയ മുസ്ലിം നാമധാരികൾക്കും ഉന്നത ഉപദേശമാണ്...*

*അല്ലയോ ശരീക്! ഞങ്ങൾ പ്രവാചക കുടുബം എന്നതിലുപരി അവിടുത്തെ അനിയായികളാണ്. വഞ്ചന തെറ്റാണ് എന്നല്ലാതെ പ്രതിസന്ധി ഘട്ടത്തിൽ പോലും ചതിപ്രയോഗം ആ പുണ്യ നബി ഞങ്ങളെ പഠിപ്പിച്ചിട്ടില്ല. മാത്രവുമല്ല ഞാൻ നിങ്ങളുടെ അതിഥിയാണ്. ആതിഥേയരായ നിങ്ങളുടെ വീട്ടിലെ മറ്റൊരു അതിഥിയെ ഞാൻ വധിക്കുകയോ...? അപമര്യാദയുമാണത്. ഇങ്ങോട്ട് യുദ്ധം ചെയ്യാൻ വരുന്നവരോട് മാത്രം പോരാടാൻ പഠിപ്പിച്ച ഇസ്ലാമിക വാക്താക്കളാണ് നമ്മൾ...*

*ഇത് കേട്ടതോടെയാണ് ശരീകിന് പോലും ഇസ്ലാമിക മര്യാദ എന്തെന്ന് മനസ്സിലാകുന്നത്.*

*(ഒരു കാര്യവും കൂടി സാന്ദർഭികമായി മാന്യ വായനക്കാരെയും മറ്റുളളവരെയും അറിക്കട്ടെ..! ഇസ്ലാമിക യുദ്ധങ്ങളിൽ ഇസ്ലാമിക സംരക്ഷണമല്ലാതെ വ്യക്തി താല്‍പര്യങ്ങളെ പരിഗണിക്കാറില്ല. അത് കൊണ്ടാണ് ഹസൻ(റ) തന്നെ വധിച്ച ജഅദയോടോ മറ്റോ പകരം ചോദിക്കരുത് എന്ന് വസ്വിയ്യത് ചെയ്തത്. )*

*പിറ്റെദിവസം സുബഹിക്ക് മുമ്പ് ഉബൈദിന്റെ നിർദ്ദേശ പ്രകാരം എൺപതോളം വരുന്ന പട്ടാളക്കാർ ഹസ്രത് ഹാനീ(റ) വീട് വളഞ്ഞു.*

*സുബഹി നിസ്കാരത്തിന് വേണ്ടി പുറത്തിറങ്ങിയ ഹാനീയും,മുസ്ലിം(റ)വും കാണുന്നത് ഈ പട്ടാളത്തെയാണ്.*

*ഉടനെ അവർ വാളെടുക്കാൻ വേണ്ടി വീട്ടിലേക്ക് തിരിച്ചോടി. പക്ഷേ തടഞ്ഞു വീണ ഹാനീ(റ) നെ ആ ദുഷ്ടർ പിടിച്ചു കെട്ടി. ഉബൈദിന്റെ മുന്നിലെത്തിച്ചു. ഹാനിയെ കണ്ട ഉബൈദ് ചോദിച്ചു. എന്റെ പ്രസംഗം നീ കേട്ടില്ലേ? നീ മരണത്തെ ഭയപ്പെടുന്നില്ലേ..?*

*ഹസ്രത് ഹാനീ(റ) തിരിച്ചടിച്ചു. പ്രവാചക കുടുംബത്തെ സംരക്ഷിച്ചതിന്റെ പേരിൽ മരണം കൈവരിക്കേണ്ടി വന്നാൽ ഒട്ടും ഭയമില്ലാതെ ഞാനത് സ്വീകരീക്കും. നീ വധിക്കും. അതിനപ്പുറം നിനക്കു എന്ത് ചെയ്യാൻ കഴിയും?*

*ഉബൈദ് പറഞ്ഞു. നീ പറഞ്ഞത് പോലെ പെട്ടെന്ന് നിന്നെ ഞാൻ കൊല്ലുകയില്ല. നിന്റെ മരണത്തിൽ കൂഫക്കാർ ഞെട്ടും വിധത്തിൽ നിന്നെ ഞാൻ കൊല്ലും. തല്‍കാലം നിന്നെ ഞാൻ ജയിലിലടക്കുന്നു. അങ്ങനെ പട്ടാളക്കാർ ബഹുമാനപ്പെട്ടവരെ ജയിലിലടച്ചു....*

*ഈ വാര്‍ത്ത യറിഞ്ഞ മുസ്ലിം(റ) കൂഫക്കാരെ സമീപിച്ചു. കാര്യങ്ങള്‍ ധരിപ്പിച്ച് ഏതാണ്ട് അഞ്ഞൂറോളം വരുന്ന ആളുകളുമായി ഹാനീ മോചന പ്രകടനമായി ദാറുൽ ഇമാറ എന്ന കൊട്ടാരത്തിലേക്ക് മാർച്ച് നടത്തുകയാണ്...*

*പക്ഷേ കൂഫക്കാരെ കുറിച്ച് വ്യക്തമായ ധാരണയുളള ഉബൈദ് പട്ടാളക്കാരോട് പറഞ്ഞു. നിങ്ങള് ദാറുൽ ഇമാറ യുടെ മുകളിൽ കയറി അവർക്കെതിരെ ഭയപ്പെടുത്തും രൂപത്തിൽ അമ്പ് ചെയ്യണം. ആരെയും വധിക്കണ്ട പേടിപ്പിച്ചാൽ മാത്രം മതി.*

*മുസ്ലിം(റ) വിന്റെ നേതൃത്വത്തിൽ അഞ്ഞൂറോളം വരുന്ന ആ സംഘം ദാറുൽ ഇമാറ യുടെ അടുത്തെത്താറായപ്പോൾ ഉബൈദിന്റെ പട്ടാളം അമ്പ് ചെയ്യാൻ തുടങ്ങി.*


🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*🌹


 PART 01 - 17