ഭാഗം - 3️⃣ ഖിയാമത്തുനാൾ


ഭാഗം - 3️⃣


ഖിയാമത്തുനാൾ


ഇസ്ലാം മതവിശ്വാസ കാര്യങ്ങളിലൊന്നാണ് ഖിയാമം നാൾകൊണ്ട് വിശ്വസിക്കൽ. അതായത് ഈ ലോകം ഒരിക്കൽ നശിക്കുമെന്നുള്ള വിശ്വാസം. ആ വിശ്വാസം ഇല്ലാത്തവൻ സത്യവിശ്വാസിയല്ല. അതെന്നാണുണ്ടാവുകയെന്ന് ആർക്കും അറിഞ്ഞുകൂടാ. അതിൻ്റെ ലക്ഷണങ്ങൾ നബി(സ)നമ്മെപഠിപ്പിച്ചിട്ടുണ്ട് പക്ഷെ അതെന്നാണുണ്ടാവുക എന്ന ചോദ്യത്തിന് അല്ലാഹുവിന്ന് മാത്രമെ അതറിയുകയുള്ള എന്നാണ് നബി(സ) മറുപടി പറഞ്ഞിട്ടുള്ളത്.


അതിന്റെ ലക്ഷണങ്ങൾ നബി(സ) അരുളുന്നു മാതാപിതാക്കൾ മക്കളുടെ അടിമകളെപ്പോലെയാവുക അധികൃതർ ഭരണകർത്താക്കളാവുക, അർദ്ധനഗ്നരും. നഗ്നപാദരുമായി നടന്നിരുന്ന ദരിദ്രർ ധനവാൻമാരാകുക വലിയ വലിയ രമ്യഹർമ്മ്യങ്ങൾ അവർ ഉണ്ടാക്കുക എന്നിവയൊക്കെ അതിൻ്റെ അടയാളങ്ങളിൽ പെട്ടതാണ്. ഖിയാമത്ത് നാളായാൽ മഹ്‌ദി(റ)വരും. അനന്തരം ദജ്ജാൽ ഇറങ്ങും. പിന്നെ ഈസാനബി ഇറങ്ങി വന്നു. ദജ്ജാലിനെ വധിക്കും. യഅ്ജൂജ്‌, മഅ്‌ജൂജ് എന്ന ഭീകരന്മാർ വരും. ദാബത്തുൽ അർള് എന്ന അത്ഭുതമൃഗം പ്രത്യക്ഷപ്പെടും. സൂര്യൻ പടിഞ്ഞാറുനിന്നുദിച്ച് കിഴക്കസ്‌മിക്ക് .. മക്കയുടെയും മദീനയുടെയും ഇടക്കു ചില സ്ഥലങ്ങളിൽ ഭൂമി പിളരും യമനിൽ നിന്ന് തീയും കാറ്റും പുറപ്പെടും. നാൽപതുദിവസം ലോകം മുഴുവൻ പുകകൊണ്ട് നിറയും. മതവിജ്ഞാനം കുറയും. ഭൗതികവിദ്യാഭ്യാസം വർദ്ധിക്കും. വ്യഭിചാരം കള്ളുകുടി, കൊലപാതകം എന്നിവ ധാരാളം ഉണ്ടാകും. ഒരു പുരുഷന് അൻപതു സ്ത്രീ എന്ന കണക്കിൽ സ്ത്രീകൾ വർദ്ധിക്കും. പൂർവ്വികപണ്‌ഡിതൻമാർ പുഛിക്കപ്പെടും. ധനസമൃതിയിൽ ദാനം സ്വീകരിക്കാൻ ആളില്ലാതെ വരും. ഭൂമിക്കടിയിലെ നിക്ഷേപങ്ങൾ പൊന്തിവരും. കൂഫയിലെ 'ഫുറാത്തു സമുദ്രത്തിൽ സ്വർണ്ണ കൂമ്പാരം പ്രത്യക്ഷപ്പെടും. ഒട്ടകങ്ങൾ മനുഷ്യനോട്ട് സംസാരിക്കാൻ തുടങ്ങും. വടി, ചെരിപ്പിൻ്റെ വാർ മുതലായജീവനില്ലാത്ത വസ്തുക്കൾക്കുപോലും സംസാരശേഷിയു ണ്ടാകും. (റേഡിയോ, ടെലിവിഷൻ മുതലായതു കണ്ട നമുക്ക് ഇതിൽ അൽഭുതപ്പെടാനൊന്നുമില്ല.)


അന്ത്യപ്രവാചകൻ ജനിച്ചതുമുതൽ ഇസ്‌റാഫീൽ എന്ന മലക്ക് 'സൂർ' എന്ന കാഹളത്തിൽ ഊതാൻ കാത്തിരി ക്കയാണ്. അള്ളാഹുവിന്റെ കൽപനകിട്ടേണ്ട താമസമേയു ള്ളു. ബൈത്തുൽ മുഖദ്ദിസിലെ പാറക്കല്ലിന്റെ നേരെ മേൽഭാഗത്ത് ആകാശത്തുവെച്ചാണ് കാളത്തിൽ ഊതപ്പെടു കു. ആ കാഹളം ആകാശഭൂമികളുടെ അത്രവിശാലമായതാണ്. അതിൽ നിറയെ ദ്വാരങ്ങളാകുന്നു. ഓരോ ജീവിയുടെയും ആത്മാവിന്ന് അതിൽ ഓരോതുളയുണ്ട്.


അങ്ങിനെ ലോകത്തുണ്ടായ സകല ജീവജാലങ്ങളുടെ യും കണക്കനുസരിച്ച് അതിൽ തുളകളുണ്ട്. ഈസാ നബി(അ) ആകാശത്തുനിന്ന് ഇറങ്ങിവന്ന് വഫാത്തായ ശേഷം നൂറ്റിരുപത് കൊല്ലം കഴിയുമ്പോഴാണ് ഒന്നാമത്തെ കാഹളം മുഴങ്ങുക. ആകെ മൂന്ന് ഊത്താണ് ആ കാഹളത്തിൽ ഊതുക. ഒന്നാമത്തെ ഊത്തിനുശേഷമാണ് സൂര്യൻ പടിഞ്ഞാറു നിന്നുദിച്ച് കിഴക്കസ്‌തമിക്കുക. ആ ഊത്ത് മുഴങ്ങിയാൽ സൃഷ്ട‌ികളെല്ലാം കള്ള് കുടിച്ചവരെപ്പോലെ ഉൻമത്തരാകും. ഗർഭിണികളെല്ലാം ഉടനെ പ്രസവിക്കും. കുട്ടികൾക്ക് മുലകൊടുക്കുന്ന സ്ത്രീ സ്വന്തം കുഞ്ഞിനെ വിസ്‌മരിച്ചുപോകും.


40 കൊല്ലത്തിനുശേഷം രണ്ടാമത്തെ കാഹളം മുഴങ്ങിയാൽ എല്ലാ സൃഷ്‌ടികളും നശിച്ചുപോകും.അർശ്.കൂർസ്, സ്വർഗ്ഗം, നരകം, ലൗഹ്, ഖലം, സ്വർഗ്ഗത്തിലെ ബാലികാബാലന്മാർ. ഹുറൂൽഈങ്ങൾ എന്നിവ നശിക്കുക. യില്ല. പിന്നെ നാൽപതുകൊല്ലം കഴിഞ്ഞാൽ മൂന്നാമത്തെ കാഹളം മുഴങ്ങും. സൃഷ്‌ടികളെല്ലാം പുനർജ്ജീവിപ്പി ക്കാനുള്ളതാണ്.


ലക്ഷക്കണക്കിൽ പ്രവാചകന്മാർ ഈ ലോകത്ത് വന്നിട്ടുണ്ട്. അവരെല്ലാം ഖിയാമം നാളിനെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്. പക്ഷെ അത് എന്ന് സംഭവിക്കുമെന്ന് ആരും നിർണ്ണയിക്കപ്പെട്ടിട്ടില്ല. പരിശുദ്ധ ഖുർആനും അത് നിർണ്ണയി ച്ചിട്ടില്ല. നബി(സ)യോടൊരിക്കൽ ജിബ്‌രീർ(അ) വന്നുചോദി ച്ചു. നബിയെ ഖിയാമത്ത് നാൾ എന്നാണ് ഉണ്ടാവുകയെന്ന്? നബി(സ)യുടെ മറുപടി ഇപ്രകാരമായിരുന്നു. ചോദിച്ചു. വ്യക്തിയെക്കാൾ അതിനെപ്പറ്റി വിവരം ചോദിക്കപ്പെട്ട ആൾക്കില്ല....


തുടരും...!!

മഹ്ശറാ പ്രളയം

ഖിയാമത്തിന്റെ അടയാളങ്ങളും ദജ്ജാലിന്റെ ചരിത്രവും..


CLICK HERE TO GET FULL PART

https://mohammadrishadali.blogspot.com/2026/06/part-1-to-12.html