ഭാഗം - 2️⃣ ഖബറിലെ ശിക്ഷ


 ഭാഗം - 2️⃣


ഖബറിലെ ശിക്ഷ


ഖബറിൽ വെച്ച് ശിക്ഷയുണ്ടോ? പലരും സംശയി ക്കുന്ന ഒരു കാര്യമാണിത്. അങ്ങിനെ ശിക്ഷയുണ്ടെങ്കിൽ ശവം മറവ് ചെയ്യാതെ സൂക്ഷിച്ചുവെച്ചാൽ പോരേ? ഈ ചോദ്യങ്ങൾക്ക് നമുക്ക് ഉത്തരം കണ്ടെത്താം.


ഒരാൾ ഉറങ്ങുമ്പോൾ തന്നെ പാമ്പ് കടിച്ചതായും, തേളുകുത്തിയതായും, ആന കുത്തിയതായും കിണറ്റിൽ വീണതായും മറ്റും സ്വപ്‌നം കാണുന്നു. അയാൾവേദന കൊണ്ട് പുളയുകയും ചെയ്യുന്നു. എന്നാൽ ഉണർന്നിരിക്കുന്ന വർക്ക് അതൊന്നും കാണാൻ കഴിയുന്നില്ല. അയാൾ സുഖമായി ഉറങ്ങുകയാണെന്നെ തോന്നുകയുള്ളു.


അയാൾ തീയിൽ കിടന്നുരുളുന്നതായി സ്വപ്‌നം കാണുമ്പോൾ നാം അയാളെ തൊട്ടുനോക്കിയാൽ നമ്മുടെ കൈ പൊള്ളുകയില്ല. അത്തർ മണക്കുന്നതായോ മലത്തിൻ്റെ ദുർഗന്ധം വമിക്കുന്നതായോ അയാൾ കിനാവുകാണുമ്പോൾ അടുത്തിരിക്കുന്ന നമുക്ക് യാതൊരു മണവും അനുഭവപ്പെടു ന്നില്ല. ഇതുകൊണ്ട് സ്വപ്നത്തെ നിഷേധിക്കാൻ പറ്റുമോ? ഇതുപോലെതന്നെ ഖബറിലെ ശിക്ഷയും നമുക്ക് ഒരിക്കലും നിഷേധിക്കാൻ പറ്റുകയില്ല. ഖബറിൽ ഇങ്ങനെ ശിക്ഷയുണ്ട ങ്കിൽ ശവം മറവുചെയ്യാതിരുന്നാൽ പോരേ? ഈ ചോദ്യത്തിനുള്ള മറുപടി നേരത്തെ പറഞ്ഞതിൽ അടങ്ങിയിട്ടുണ്ട്. ശവം മറവുചെയ്യാതെ സൂക്ഷിച്ചുവെച്ചാൽ ദൃഷ്ടിയിൽപ്പെടുന്നില്ലെങ്കിലും ആ ശരീരം ശിക്ഷാർഹമാണെ ങ്കിൽ അതു ശിക്ഷ അനുഭവിക്കുന്നു. പക്ഷെ നമുക്കത് കാണാൻ സാദ്ധ്യമല്ലെന്നുമാത്രം


ഇനി ദഹിപ്പിച്ചു കടലിൽ കലക്കിയാലും രക്ഷയില്ല. ഒന്നാമത്തെ അദ്ധ്യായത്തിൽ നാം പറഞ്ഞുവല്ലൊ, പരമാണു ക്കളെ സംയോജിപ്പിച്ച് അതിന്ന് ആത്മാവ് നൽകാൻ അള്ളാഹുവിന് പ്രയാസമില്ലെന്ന്.


അങ്ങിനെ ഏതുനിലക്ക് ചിന്തിക്കുമ്പോഴും അല്ലാഹുവിന്റെ ഹിതമില്ലാതെ മറ്റൊന്നും നടക്കുകയില്ലെന്നും തെളിയുന്നു. ആരെന്തു പറഞ്ഞാലും ഇതെല്ലാം സംഭവിക്കുകതന്നെ ചെയ്യും.


ഏഷണി, അഹങ്കാരം, അസൂയ, വഞ്ചന, ജനങ്ങൾ കാണാൻവേണ്ടി സൽകർമ്മങ്ങൾ ചെയ്യൽ എന്നീ പാപങ്ങൾ പാമ്പുകളുടെയും തേളുകളുടേയും രൂപത്തിൽ ഖബറിലെത്തു ന്നതും അയാളെ ശിക്ഷിച്ചുകൊണ്ടിരിക്കുന്നതുമാണ്. പക്ഷെ ഖബറു തുറന്നുനോക്കിയാൽ അസാധാരണമായി നമുക്കൊന്നും കാണാൻ സാദ്ധ്യമല്ല ശിക്ഷ' അയാൾ അനുഭവിക്കുന്നുണ്ട്താനും അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിക്കാത്തതാണിതിനൊക്കെ കാരണം.


നബി(സ) അരുളുന്നു. 'പാപിയുടെ മയ്യിത്ത് ഖബറിൽ വെക്കപ്പെട്ടാൽ ഖബർ ചോദിക്കും നിന്റെ അയൽക്കാരും ബന്ധുക്കളുമെല്ലാം എൻ്റെ വയറ്റിലകപ്പെട്ട വിവരം നി അറിഞ്ഞിട്ടും നിനക്ക് ഉപദേശം സിദ്ധിച്ചില്ല അല്ലേ?'


അൻസാരികളിൽപെട്ട ഒരു സ്വഹാബിയുടെ മയ്യിത്ത് നബിയും സ്വഹാബികളും കൂടി ചുമന്നുകൊണ്ടു പോയി ഖബറിനടുത്തെത്തിയപ്പോൾ നബി(സ) തലതാഴ്ത്തിക്കൊ ണ്ടിങ്ങനെ പ്രാർത്ഥിച്ചു. അള്ളാഹുവെ ഖബറിൻ്റെ ശിക്ഷയിൽ നിന്ന് നിന്നോട് ഞാൻ അഭയം ചോദിക്കുന്നു.


ഇത്തരം അദൃശ്യകാര്യങ്ങൾ കാണാനുള്ള കണ്ണ് നമുക്കില്ലെങ്കിലും അള്ളാഹു ഉദ്ദേശിച്ചവർക്ക് അതു കാണാനുള്ള ഉൾക്കണ്ണുണ്ട്. നബി(സ.) ഖബറിൽ കിടക്കുന്നവരോട് ചിലപ്പോൾ സംസാരിക്കാറുണ്ട് ബദർയുദ്ധത്തിനുശേഷം ശത്രുക്കളെ കുഴിച്ചുമൂടിയ കിണറ്റിൻ്റെ സമീപത്തുചെന്നു നബി(സ) അവരുമായി സംസാരിച്ചെന്നും അനിഷേധ്യമായ ഹദീസുകളിൽ വന്നതാണ്. അതു നിഷേധിക്കാൻ സത്യവിശ്വാസിക്കു സാദ്ധ്യമല്ല. അതുപോലെ അള്ളാഹുവിൻ്റെ ഔലിയാക്കൾ ക്കും 'ഖുതുബു'കൾക്കും അതെല്ലാം അനുഭവപ്പെടുന്നതാണ്. അത്തരം ആളുകൾ എക്കാലത്തുമുണ്ടാകും. നബിതിരുമേനി യും സ്വഹാബിമാര്യം ഒന്നിച്ചിരിക്കുമ്പോൾ ജിബ്‌രീൽ(അ) വഹ്‌യുമായെത്തുന്നു നബിക്ക് മലക്ക് ദിവ്യസന്ദേശം ഓതിക്കൊടുക്കുന്നു അത് സ്വഹാബിമാർ കേൾക്കുന്നില്ല. ജിബ്‌രീലിനെ കാണുന്നുമില്ല നബി അത് അവർക്ക് ഓതിക്കൊടുക്കുമ്പോൾ മാത്രമാണ് അവർ അത് അറിയുന്നത് സ്വഹാബികൾ അത് പരിപൂർണ്ണമായി വിശ്വസിക്കുന്നു. ഇത്തരം കാര്യങ്ങൾ വിശ്വസിക്കാൻ മുസ്‌ലിംകൾക്ക് നിർബന്ധമാണെന്നു ഇതിൽ നിന്നുമനസ്സിലാക്കാം.


വാസ്തവത്തിൽ ഈ ദുനിയാവുതന്നെ ഒരു സ്വപ്‌നമല്ലേ. നൈമിഷികമായ സുഖദുഃഖങ്ങളെല്ലാം മിഥ്യശാശ്വതമായതും സത്യമായതും പരലോക ജീവിതം മാത്രമാണ്. ദുൻയാവിനെ മോഹിച്ച മനുഷ്യന് ഒരു മഹാൻപറഞ്ഞ ഒരുപമ വളരെ യോജിച്ചതുതന്നെ.


'ഒരു രാജകുമാരൻ സൗന്ദര്യവതിയായ ഒരു യുവതിയെ വിവാഹം ചെയ്‌തു ആദ്യരാത്രി അവൻ അൽപം മദ്യപിച്ചു. അവൻ ഉന്മത്തനായി തന്മൂലം മണിയറവാതിൽകാണാൻ കഴിഞ്ഞില്ല. മറ്റൊരിടത്ത് ഒരു വിളക്കുകത്ത തവൻകണ്ടു അങ്ങോട്ടുചെന്ന് അവിടെ കണ്ട ഒരു മുറിയിൽ മണിയറയാ ണെന്നു തെറ്റിദ്ധരിച്ച് അവൻ പ്രവേശിച്ചു. അവിടെ കൂടിനിന്നിരുന്ന ആളുകൾക്ക് നേരെ അവൻ തട്ടിക്കയറി. പക്ഷെ അവരിൽനിന്നും പ്രതികരണമൊന്നുമുണ്ടായില്ല.


ഇവർ കാവൽക്കാരായിരിക്കുമെന്നുകരുതി അവൻ മറ്റൊരു മുറിയിൽ പ്രവേശിച്ചു അവിടെ ശുഭവസ്ത്രം ധരിച്ച ഒരു സുന്ദരി കിടന്നുറങ്ങുന്നതവൻ കണ്ടു ഇതുതന്നെയാണ് തന്റെ മണവാട്ടിയെന്നുകരുതി അവൻ അവളുടെകൂടെ ക്കിടന്നു. അവളെ ആലിംഗനം ചെയ്‌തു അവളെ ഭോഗം ചെയ്തു. അവൻ മദോൻമത്തനായിരുന്നു.


അവൻ നേരം പുലർന്നു. കള്ളിൻ്റെ ലഹരിയും ശമിച്ചു അപ്പോൾ അവൻ കണ്ടതെന്താണ്? ശവപ്പറമ്പാണത് അവൻ കണ്ട ആളുകളെല്ലാം ശവങ്ങളായിരുന്നു മതിവരുവോളം ഭോഗം ചെയ്ത സ്ത്രീ ശവമായിരുന്നു വെള്ള വസ്ത്രത്തിൽ പൊതിഞ്ഞ ഒരു ശവം അവൻ ലജ്ജിച്ചു തലതാഴ്ത്തി. അവൻ്റെ വസ്ത്രത്തിൽ മുഴുവനും രക്തവും "ചലവും പുരണ്ടിരുന്നു അവൻ ഛർദ്ദിക്കാൻ തുടങ്ങി കരയാനും ! ആരെങ്കിലും ഇതറിയുമോ എന്ന് പേടിച്ചു നിൽക്കുമ്പോൾ അതാ അവൻ്റെ മാതാപിതാക്കളും സഹോദരങ്ങളും അവനെ തിരഞ്ഞുവരുന്നു അവന്റെ ഹിനകൃത്യം അവർ അറിഞ്ഞു. അവർ ലജ്ജിച്ചു തലതാഴ്ത്തി നിൽക്കാനെ കഴിഞ്ഞൊള്ളു. അവരുടെ ചോദ്യത്തിനൊന്നും ഉത്തരം പറയാൻ അവന് കഴിഞ്ഞില്ല


ഇതാണ് ദുൻയാവിനെ മോഹിച്ച് അതിനുവേണ്ടി അത്യദ്ധ്വാനം ചെയ്തവന്റെ ഉപമ...


:തുടരും..!!

മഹ്ശറാ പ്രളയം

ഖിയാമത്തിന്റെ അടയാളങ്ങളും ദജ്ജാലിന്റെ ചരിത്രവും..


CLICK HERE TO GET FULL PART

https://mohammadrishadali.blogspot.com/2026/06/part-1-to-12.html