part :-2
*🐥❣️നാഥന്റെﷻ ഇണക്കുരുവികൾ❣️🐥*
*✍🏻 رافي..*
*part :-2*
*«»«»«»«»«»∞∞∞«»«»«»«»«»«*
....അഞ്ചംഗമടങ്ങുന്ന ആ കാറ് കുതിച്ചു പാഞ്ഞു...പുതിയ അതിഥിയെ വീട്ടിൽ എത്തിക്കാൻ കാറിന് പോലും തിടുക്കമായിരുന്നു....
...അല്ല സുമീ...നമുക്ക് ഹനമോൾക് സാധങ്ങൾ എല്ലാം വാങ്ങിക്കണ്ടേ..?? അതേ ഇക്കാ.... ഞാൻ പറയാൻ ഒരുങ്ങുവായിരുന്നു....
സുമി ഓരോന്ന് ആലോചിച്ചു.. എന്റെ മോള്ക്ക് ഒന്നും കുറവ് വരുത്താൻ പാടില്ല.... എല്ലാം നല്ലത് തന്നെ വാങ്ങിക്കണം.... മജീദ്ക്ക കാറ് വലിയൊരു മാളിന് മുന്നിൽ പാർക്ക് ചെയ്തു... ബാക്കിലിരുന്ന് രണ്ട് ഇക്കാക്കമാരോടും തമാശപറഞ്ഞു ചിരിക്കുന്ന ഹനമോൾ പുറത്തേക്കൊന്ന് നോക്കി....എന്തോ ചിന്തിക്കുന്ന പോലെ.... ഉംറക്ക് പോവാനുള്ള ഒരുക്കത്തിനിടെ സാധനങ്ങൾ വാങ്ങാൻ ഉമ്മച്ചിയുടെയും ഉപ്പച്ചിയുടെയും കൂടെയാണ് അന്ന് ഹന അവസാനമായി ഒരു മാളിൽ കയറിഇറങ്ങിയത്...ആ കുഞ്ഞുമനസ്സ് ആ ചിന്തയിലാണെന്ന് തോന്നുന്നു... മോളേ... ഇറങ്... എന്റെ മോൾക്ക് ഒരുപാട് സാധാനം വാങ്ങിക്കാൻ ഉണ്ട്...മജീദ്ക്ക ഹനമോളുടെ കയ്യിൽ പിടിച്ചു...
.... ശാനും ഷഹീനും സുമിയുമൊക്കെ ഹനമോൾക്ക് വേണ്ടി സാധനങ്ങൾ സെലക്ട് ചെയ്യുന്ന തിരക്കിലാണ്...മോളേ... ഇത് നോക്ക് ഈ ഡ്രസ്സ് നല്ല ബംഗിയില്ലേ..? നിനക്കിഷ്ടായോ..? സുമിയുടെ ചോദ്യം.. ഹനമോള് അതൊന്ന് നോക്കി... പ്രായം ഏഴ് തികയുന്നുള്ളെങ്കിലും എല്ലാകാര്യത്തിലും പരിധിയിൽ കൂടുതൽ പക്വതയാണവൾക്ക്.....നേർത്ത ഒരു വള്ളികൈയും, വെച്ചുനോക്കിയാൽ മുട്ടിനു മേലെ ഇറക്കവുമുള്ള ഒരു കുഞ്ഞുടുപ്പ്.... ഹന പുച്ഛത്തോടെയത് നോക്കി... ഇതെനിക്ക് വേണ്ട...!ഹന കൈ കൊണ്ട് ആ ഡ്രസ്സൊന്ന് തട്ടി.... സുമിക്ക് അപ്പഴാണ് ഓർമവന്നത്... ഹനയെ ചെറുപ്പം മുതലേ വളർത്തിയ രീതി... അള്ളാഹ്... അത്പോലെത്തന്നെ അവളെ വളർത്താം എന്ന് വാക്ക് കൊടുത്തിട്ടാ ശാഹിറയുടെ കയ്യിൽ നിന്നും അവളെ ഏറ്റുവാങ്ങിയത്... ആ വാക്ക് ഒരിക്കലും ലങ്കിക്കാൻ പാടില്ല... സുമി ഹനമോളെ ചേർത്തുപിടിച്ചു.... മോളേ.. നീ തന്നെ സെലക്ട് ആക്ക്... ഏത് ഡ്രസ്സാ നിനക്ക് ഇഷ്ടം ഉള്ളെ...?
ഹന പതിയെ കൂട്ടിയിട്ടിരുന്ന ഡ്രെസ്സുകളുടെ താഴെ നിന്ന് ഒന്ന് വലിച്ചെടുത്തു...ഒരു ഉടുപ്പാണെന്ന് തോന്നുന്നു... സുമി അത് വാങ്ങി ഹനമോളുടെ മേലെ ഒന്ന് വെച്ച് നോക്കി... ഞെരിയാണി വരെ ഇറങ്ങിന്നിൽക്കുന്നു... കൈ ആണെങ്കിൽ മുഴുവനും ഉണ്ട്... എന്റെ മോൾക് ഇപ്പൊ തന്നെ ഇങ്ങനെ ഉള്ളത് വേണോ... സുമി മനസ്സിൽ ഓർത്തു... അവൾ എടുക്കട്ടെ...അവളുടെ ഇഷ്ടങ്ങൾക്ക് ഒരു കുറവും വരുത്തരുത്...അവൾക്ക് ഇഷ്ടമുള്ളത് പോലെ അവളെ വളർത്തണം....!
എന്തായാലും അവളുടെ ഇഷ്ടങ്ങൾ കുറെയൊക്കെ സുമിക്കും മജീദ്കാകും മക്കൾക്കുമൊക്കെ മനസ്സിലായി... അതിനനുസരിച്ചുള്ള സാധങ്ങളുടെ പാക്കിങ്ങിലായി അവർ... ഒരുപാട് സാധങ്ങൾ വാങ്ങിച്ചിട്ടുണ്ട്.... ഒന്നിനും കുറവ് വരുത്തീല... എല്ലാം ഒന്നിനൊന്നു മെച്ചം.... ഹന മോള് എന്തോ ആലോചിച് നിക്കുന്നു... മോളേ... എന്താ നീ ചിന്തിക്കുന്നേ....
.... അതേയ്... ന്റെ ഉമ്മച്ചി എപ്പോഴും പറയുമായിരുന്നു... ഏഴ് വയസ്സ് ആയാൽ പിന്നെ ഹനമോൾ തലയിൽ തട്ടമിട്ടു നടക്കണമെന്ന്... രണ്ട് മാസം കഴിഞ്ഞാൽ എന്റെ ബെർത്ത്‌ഡേ ആണല്ലോ...ഹനമോള് അറിയാതെ കരഞ്ഞുപോയി.... സുമിയുടെ കണ്ണ് നിറഞ്ഞു... സാരല്ല മോളേ.. കരയണ്ട... തട്ടം വാങ്ങിച്ചിട്ടുണ്ട് ട്ടോ... എന്നും പറഞ്ഞു സുമി കുറച്ചു കുഞ്ഞു തട്ടം കൂടി കവറിലിട്ടു....ആർഭാടത്തിൽ മുങ്ങിയിരുന്ന ആ കുടുംബത്തിന്റെ മനസ്സിൽ എവിടെയോ അപ്പഴേക്കും ഒരു ചാഞ്ചാട്ടം വന്നിരുന്നു....
*
...കാറ് നഗരവീതിയിലൂടെ മണിമാളിക ലക്ഷ്യമാക്കി പാഞ്ഞു....ബാക്കിലെ സീറ്റിൽ കളിയും ചിരിയും...മുന്നിലിരുന്ന് മജീദ്ക്കയും സുമിയും സന്തോഷത്തിന്റെ കണ്ണീർ തുടച്ചു...തൂങ്ങി നിൽക്കുന്ന ഷഹീന്റെ മുടിയിൽ പിടിച്ചു വലിച്ചു ഹനയുടെയൊരു കമന്റ്... ഇക്കാക്കാക്ക് ഈ മോഡൽ തീരെ രസമില്ല... ഇങ്ങനെ മുടി കട്ട് ചെയ്യുന്നവർ ജൂതമ്മാരാണ്..മുസ്ലിങ്ങൾ ഇങ്ങനൊന്നും ചെയ്യാൻ പാടില്ല ഇക്കാക്കാ...ഇനി ഇങ്ങനെ ചെയ്യൂല പറയ്... ഹന വാശിപിടിച്ചു.... എല്ലാവരും ഒന്ന് ഞെട്ടി.... ഷഹീന്റെ കണ്ണ് നിറഞ്ഞു... എന്റെ വീട്ടിൽ ജനിച്ചുവളർന്ന കുഞ്ഞനിയത്തി എങ്ങനെ ആണോ...അതേ സ്വരത്തിൽ ഈ നിമിഷനേരത്തേ പരിചയം കൊണ്ട് ഹനമോൾ സംസാരിക്കുന്നു....ഹനയുടെ വാശിക്ക് മുന്നിൽ ഷഹീന് തോറ്റുപോയി.... ഇല്ല ഹനു...!ഇക്കാകയിനി മുടി ഇങ്ങനെ വെട്ടൂല ട്ടോ.... ഹന മുടിയിൽ നിന്നും പിടി വിട്ടു... ആള് ഭയങ്കര കുസൃതിക്കാരിയാണ്... തരക്കേടില്ലാത്ത കുശുമ്പും ഉണ്ട്.... മനസ്സിലോർത്ത് സുമി മെല്ലെ ഒന്ന് ചിരിച്ചു....
.......
.... കാറിന്റെ സ്പീഡ് കുറഞ്ഞു വന്നു.... മെല്ലെ ഒരു വമ്പൻ ഗേറ്റിനകത്തൂടെ കാറ് ഒരു മാണിമാളികയുടെ മുന്നിൽ ചെന്ന് നിന്നു.... ഹന അതിശയത്തോടെനോക്കി... അവളെ വീടും തരക്കേണ്ടില്ലാത്ത വലിപ്പമുള്ളത് തന്നെ... എന്നാൽ ഈ വീട് എത്രയോ വലുത്...
.. എല്ലാവരും സാധങ്ങളും കവറുകളും ഒക്കെ ആയി കാറിൽ നിന്നിറങ്ങി... ഹനൂ.. ഇതാണ് ഇനി നമ്മടെ വീട്...ഇറങ്ങി വാ...അന്താളിച്ചു നിക്കുന്ന ഹനയുടെ കൈ പിടിച്ചു ശാന് വലിച്ചു....
.. സുമിയും മജീദ്ക്കയും ഹനമോളുടെ കയ്യും പിടിച്ചു അകത്തേക്ക് നടന്നു...
....ഹന എന്ന ഏഴ് വയസ്സുകാരി ഇനി മുതൽ ഈ മണിമാളികയിലെ പൂമ്പാറ്റയാന്ന്..... സ്നേഹത്തിന് അതിരില്ലാത്ത സുമിയുടേം മജീദ്ക്കയുടെയും രാജകുമാരിയാണ്.... ശാഹീന്റെയും ഷാനിന്റേയും കുഞ്ഞു പെങ്ങളാണ്.... ഈ വീട് ഇനി അവളുടേത് കൂടിയാണ്....
****
... ഹനമോളുടെ പുതു ജീവിതത്തിലെ ആദ്യ ദിവസം... വീട്ടിൽ എത്തിയപ്പോൾ തന്നെ രാത്രി ആയിരുന്നു... സുമി ഭക്ഷണം റെഡി ആക്കുന്ന തിരക്കിൽ ആണ്...ശാനും ഷഹീനും മജീദ്ക്കയും ഹനൂന് റൂം ശെരിയാക്കുന്നു.... സുമിയുടേം മജീദ്ക്കയുടേം ഓർഡർ.... ഹനമോൾ ഞങ്ങടെ അടുത്ത് കിടന്നോട്ടെ...അവളെ സാധങ്ങൾ എല്ലാം ആ റൂമിലെ ഷെൽഫിൽ തന്നെ വെക്കണം... അപ്പുറത്തെ റൂമിലുള്ള ഒരു കട്ടിലയെടുത്ത് ഈ റൂമിൽ ഇടണം... ഹനമോൾക്ക് അതിൽ കിടക്കാം...അങ്ങനെ എല്ലാം തകൃതിയിൽ നടക്കുന്നു....ഹന മുകളിലെ ബാൽക്കണിയിൽ നിന്ന് റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെ നോക്കി എന്തോ ആലോചിച്ചു നിക്കുന്ന പോലെ....ഇഷ ബാങ്ക് കൊടുത്തിട്ട് ഒരുപാട് സമയം ആയല്ലോ... ആരും നിസ്കരിക്കുന്നത് കാണുന്നില്ല .. ആ കുഞ്ഞുമനസ്സ് വല്ലാതെ നൊമ്പരത്തിലായി...
..... ഇക്കാക്ക നിങ്ങൾ എപ്പഴാ നിസ്കരിക്കാറ്..ചോദ്യം കേട്ടതും അവരൊക്കെയും ഒന്ന് പരസ്പരം നോക്കി.. ജുമുഅക്ക് മാത്രം പള്ളിയിൽ പോകുന്ന മജീദ്ക്ക... സുബ്ഹിക്ക് എണീക്കാൻ മടിയുള്ള സുമി... ഇതുവരെ ഒരുദിവസമെങ്കിലും അഞ്ചു വഖ്ത് നിസ്കരിക്കാത്ത ശാനും ഷഹീനും..ഹനയുടെ ആ ചോദ്യം അവരെ വല്ലാതെ തളർത്തി...
.. ഹനമോൾ തുടർന്നു.... വീട്ടിൽ ആയിരുന്ന സമയത്ത് ഉമ്മച്ചിയും ഉപ്പച്ചിയും ബാങ്ക് കൊടുത്തയുടൻ ജമാഅത്ത് ആയി നിസ്കരിക്കും...ഞാനും അവരെ കൂടെ ബാക്കിൽ നിക്കും... എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞു നിസ്കാരകുപ്പായവും മുസല്ലയും... ഹനമോൾ വിതുമ്പി.....
... ആ വാക്കുകൾ ആ ഹൃദയങ്ങളെ വല്ലാതെ നൊമ്പരപ്പെടുത്തി... ഹനൂ... മോളേ..!നമുക്ക് ഭക്ഷണം കഴിച്ചിട്ട് ഒരുമിച്ചു നിസ്കരിക്കാം...
.... എല്ലാം പൂർത്തിയാക്കി കിടപ്പുമുറിയിലേക്ക് നടന്നു.... സുമി പൊന്നുമോളെ ആ കട്ടിലിൽ കിടത്തി കൂടെ കിടക്കുകയാണ്... ഹനമോൾ മെല്ലെ വിളിച്ചു ഉമ്മച്ചീ... സ്നേഹം നിറഞ്ഞ ആ മാതൃഹൃദയം ഒന്ന് വിതുമ്പി ആ പൊന്നുമോളെ നെഞ്ചോട് ചേർത്തു... അപ്പുറത്തെ കട്ടിലിൽ കിടക്കുന്ന മജീദ്ക്ക ഇത് കണ്ട് മെല്ലെ കണ്ണ് തുടച്ചു... ഹനമോള് വാശിപിടിക്കുന്നു... ഉമ്മച്ചീ... എനിക്ക് മുത്ത്നബിﷺയുടെ കഥ പറഞ്ഞു തരണം... സുമി ആകെ കുഴങ്ങി...ഹബീബിനെﷺ കുറിച് ഒരു കഥപോലും എനിക്ക് അറിയില്ല.. എന്ത് പറഞ്ഞു കൊടുക്കും.. എന്തായാലും നാളെ പറഞ്ഞു തരാം എന്ന വാക്കും കൊടുത്തു ഹനമോളെ ഉറക്കത്തിലേക്കയച്ചു...ആ പൊന്നുമോളെ കവിളിലൊരു ഉമ്മയും കൊടുത്തു മനസ്സില്ലാ മനസ്സോടെ സുമി എണീറ്റു മജീദ്ക്കയുടെ അടുത്ത് പോയി കിടന്നു....
.... മജീദ്ക്ക എന്തൊക്കെയോ ചിന്തിച് കിടക്കുന്നു... എന്താ ഇക്കാ ഇങ്ങള് ഇങ്ങനെ ആലോചിക്കുന്നെ....?
സുമീ.... ഈ മോള് നമുക്ക് കിട്ടിയത് വലിയൊരു ഭാഗ്യമാണ്... എന്താ അറിയില്ല മനസ്സിന് തന്നെ വല്ലാത്തൊരു സുഖം ഉണ്ട് സുമീ....
പാതിരാവിന്റെ ഇരുട്ട് മെല്ലെ മെല്ലെ ആ വീടുനുമേലെ പൊതിഞ്ഞു.....
*
...... ഹനമോൾ വളരുകയാണ്.. നഗരത്തിലെ പേരുകേട്ട ഇന്റർനാഷണൽ സ്കൂളിൽ തന്നെയാണ് അവളുടെ പഠനം... പഠിക്കാൻ വളരെ മിടുക്കി.... നന്നായി പാട്ടുപാടും... ചിത്രം വരക്കും..കുറച്ചു നാൾ ആയുള്ളെങ്കിലും കൂട്ടുകാർക്കും അധ്യാപകക്കുമൊക്കെ ഹന കണ്ണിലുണ്ണിയാണ്... അവളുടെ സംസാരത്തിനും കുസൃതിക്കും മുന്നിൽ ആരും വീണ് പോകും...
..... മജീദ്ക്കാന്റെ ആ മണിമാളികയിൽ വല്ലാത്തൊരു മാറ്റം.... സുബ്ഹി ബാങ്ക് കേട്ട് ശീലമില്ലാത്ത ആ വലിയ വീട്ടിൽ സുബ്ഹിക്ക് മുന്നേ തന്നെ വെളിച്ചം പരന്ന് തുടങ്ങും...പള്ളിയിലെ എല്ലാ നിസ്കാരത്തിലും മുന്നിലെ സ്വഫിൽ തന്നെ മജീദ്ക്കയും മക്കളുമുണ്ടാകും....സധാസമയവും സിനിമയും സീരിയലും നിറഞ്ഞിരുന്ന ലിവിങ് റൂമിൽ ഇപ്പോൾ ബുർഥയുടെയും... മദ്ഹ് വരികളുടെയും ഈരടികൾ കേൾക്കാൻ കഴിയും... ഒഴിവ് സമയം ടീവിക്ക് മുന്നിലിരുന്നിരുന്ന സുമി ഇപ്പോൾ ഒഴിവ് കിട്ടുമ്പോൾ ചരിത്രപുസ്തകങ്ങൾ വായിക്കാനുള്ള തിടുക്കത്തിലാണ്... ഉപ്പയും ഇക്കാകമാരും പള്ളിയിൽ പോകുമ്പോൾ ഉമ്മയും മോളും വീട്ടിൽ നിന്ന് ഒരുമിച്ചു നിസ്കരിക്കുന്നു.... പാശ്ചാത്യ പ്രാമാണിത്വത്തിനിടക്ക് അള്ളാഹ്നെﷻമറന്നുപോയി ഇരുളടഞ്ഞ ആ വീട്ടിൽ നാഥന്റെﷻഅനുഗ്രഹപ്രകാശം പരന്നിരിക്കുന്നു....
****
വീട്ടിൽ എപ്പോഴും ആരെങ്കിലുമൊക്കെ ആയിട്ട് ഉണ്ടാവും..ഷാനിന്റേയും ഷഹീനിന്റെയും കൂട്ടുകാർ വീട്ടിൽ വരാത്ത ദിവസം വളരെ കുറവാണ്...മജീദ്ക്കാന്റെ ബിസിനസ് സംബദ്ധമായ ഓരോ ആവശ്യത്തിനും വീട്ടിലേക്ക് വന്ന് പോകുന്നവർ കുറവല്ല...വരുന്നവർ ഒക്കെയും ഹനമോളെ തിരക്കും... എല്ലാവർക്കും വളരെ പ്രിയപ്പെട്ടവൾ... ആര് വന്നാലും വർത്താനത്തിലൂടെ അവരുടെയൊക്കെ ഹൃദയത്തിൽ അവൾ കയറിപറ്റും....
....
അടുത്ത മാസം തൊട്ട് വെക്കേഷൻ ആരംഭിക്കുകയാണ്... വെക്കേഷൻ സമയമായാൽ വിദേശത്തുള്ള പെങ്ങമ്മാരും മക്കളും അനിയമ്മാരും മക്കളും ഉമ്മയും ഉപ്പയും എല്ലാവരും നാട്ടിൽ വരും... പിന്നീട് ഏകദേശം രണ്ട് മൂന്ന് മാസത്തോളം എല്ലാവരും നാട്ടിൽ ഉണ്ടാവും.... ആ സമയങ്ങളിൽ എല്ലാവരും അതികം താമസിക്കൽ ഇവിടെ തന്നെയാണ്... ഇത്തവണ ഇനി ഹനമോൾ കൂടിയുണ്ട്.... അവരോടൊക്കെ നേരെ ഇങ്ങോട്ട് തന്നെ വരാൻ പറയണം...വെക്കേഷൻ കഴിയുന്നത് വരെ എല്ലാവരും ഇവിടെതന്നെ നിക്കട്ടെ.. സൗകര്യങ്ങൾക്കൊട്ടും കുറവൊന്നുമില്ലല്ലോ... മജീദ്ക്ക അങ്ങനെ ഓരോന്ന് ആലോചിച് ബാൽക്കണിയിൽ ഇരിക്കുകയാണ്...
... ആർഭാടജീവിതം ആയിരുന്നെങ്കിലും കുടുംബ ബന്ധങ്ങൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന ഒരു കുടുംബമാണിത്.... പരസ്പര ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി സൈനബയുടെയും അബൂബക്കറിന്റെയും ആ അഞ്ചു മക്കൾ വളരെ സ്നേഹത്തിലാണ് കഴിയുന്നത്....
.... ഹനൂ...അടുത്താഴ്ച്ച വെക്കേഷൻ തുടങ്ങുകയല്ലേ..
അതേ.. ഉമ്മാ... നമുക്ക് എങ്ങോട്ടെങ്കിലും പോവണ്ടേ... പോവണം മോളേ.. നമ്മൾ തനിച്ചല്ല.... കുറേ ആളുകൾ വരാനുണ്ട് ഇങ്ങോട്ട്.. ഇൻ ഷാ അള്ളാഹ്... അവരൊക്കെ ഒന്നോ രണ്ടോ ആഴ്ചക്കകം എത്തി തുടങ്ങും... എന്നിട്ട് നമുക്ക് എല്ലാവർക്കും കൂടി പോവണം ട്ടോ... ആ... ഉമ്മാ.. ഹന സന്തോഷത്തിലായി.. എല്ലാവരും ആയാൽ നല്ല രസമായിരിക്കും...അങ്ങനെ ഓരോന്ന് ഓർത്തുകൊണ്ട് നടന്ന അവൾ മേലെ പുസ്തകങ്ങളുടെ അലമാരക്കടുത്തെത്തി... ആ.. ഇനി കുറച്ചു നേരം എന്തെങ്കിലും വായിക്കാം... അലമാര തുറന്നതും മേലെ തന്നെ..'കുട്ടികളുടെ മുത്ത്നബിﷺ' ആ ബുക്കാണ് കയ്യിൽ കിട്ടിയത്.. അതും എടുത്ത് ബാൽക്കണിയിൽ ചെന്നിരുന്നു....ചെറിയൊരു മന്തമാരുതൻ ആ കുഞ്ഞുമേനിയെ തഴുകികൊണ്ടേയിരുന്നു.... കുഞ്ഞു കൈകൾ കൊണ്ട് താളുകൾ മറിച്ചു ഓരോ വാക്കുകളും മനസ്സിലേക്ക് എടുത്ത് വെക്കുന്ന തിരക്കിലായിരുന്നവൾ.....
(തുടരും..)
ان شاء الله...
CLICK HERE TO GET FULL PART
🐥❣️നാഥന്റെﷻ ഇണക്കുരുവികൾ❣️🐥 Part 01 -11
Post a Comment