🛡Part-1🛡⚔️ബദ്ർ യുദ്ധം⚔️
⚔️ബദ്ർ യുദ്ധം⚔️
🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️
🛡Part-1🛡
ഇസ്‌ലാം സമാധാനത്തിന്റെ മതം. സമാധാനമാണ് പഠിപ്പിക്കുന്നത്. സമാധാനത്തിലേക്കാണ് ക്ഷണിക്കുന്നത്. ഒരാളേയും അക്രമിക്കാനോ, മർദ്ദിക്കാനോ, ആക്ഷേപിക്കാനോ, സ്വത്ത് കവരാനോ, ഇസ്‌ലാം പഠിപ്പിക്കുന്നില്ല. സത്യത്തിന്റെ, വിജയത്തിന്റെ പാതയിലൂടെ ജനങ്ങളെ കൈപിടിച്ച് ആനയിച്ച് ജീവിതം കളങ്കരഹിതമാക്കി, പാരത്രിക ജീവിതം വിജയപ്രദമാക്കുന്നു ഇസ്ലാം...
"മത കാര്യത്തിൽ ബല പ്രയോഗമില്ല" എന്നാണ് ഖുർആൻ പറയുന്നത്. ബലപ്രയോഗത്തിലൂടെ ആളെ ചേർക്കൽ ഇസ്‌ലാമികമല്ല. അങ്ങനെ ചേർത്തത് കൊണ്ട് പ്രയോജനവുമില്ല. വിശ്വാസം ഹൃദയത്തിലാണ്. നാവിൻ തുമ്പിലല്ല. ഹൃദയത്തിൽ നിന്ന് നാവിൻ തുമ്പിലൂടെയാണ് വിശ്വാസം പ്രകടമാകേണ്ടത്. നാവിലൂടെ മാത്രമായാൽ സ്ഥിരത ഉണ്ടാവില്ല. വിശ്വാസവുമാവില്ല...
മക്കയിൽ സമാധാന രൂപേണയാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി ﷺ ഇസ്‌ലാമിക പ്രചാരണം തുടങ്ങിയത്. ഒരാളേയും നിർബന്ധിപ്പിക്കാതെ, രഹസ്യമായി സമീപിച്ചു. ബഹുദൈവങ്ങളെ കൈവെടിയുക. സൃഷ്ടാവായ الله ഒരുവനാണ്. അവനെ മാത്രമേ ആരാധിക്കാവൂ എന്ന് പറഞ്ഞു.. കുടുംബക്കാർ, അടുത്ത ആളുകൾ, സുഹൃത്തുക്കൾ, എന്നിവരെ ആദ്യമാദ്യം ഇസ്ലാമിലേക്ക് ക്ഷണിച്ചു. മൂന്നുവർഷത്തോളം ഈ നിലയിലായിരുന്നു പ്രബോധനം. പിന്നീട് الله വിന്റെ കൽപ്പന വന്നു...
"കൽപ്പിക്കപ്പെടുന്നത് എന്തോ അത് ഉറക്കെ പ്രഖ്യാപിക്കുക. ഈ ദൈവ വിശ്വാസികളിൽ നിന്ന് തിരിഞ്ഞ് കളയുകയും ചെയ്യുക ". ഇതോടെ നബി (صلّی الله عليه وسلّم) പരസ്യ ബോധനം തുടങ്ങി...
ബഹുദൈവങ്ങളെ വെടിഞ്ഞ്, കൽക്കൂമ്പാരങ്ങളെ വലിച്ചെറിഞ്ഞ്, ഇസ്ലാമിലേക്ക് ആളുകൾ ഒഴുകി. കുട്ടികൾ, മുതിർന്നവർ, സ്ത്രീകൾ, പുരുഷൻമാർ, സ്വതന്ത്രർ, അടിമകൾ, ദരിദ്രർ, ധനാഢ്യർ, ശക്തർ, ബലഹീനർ, എല്ലാം ഇസ്ലാമിന്റെ കൊടിക്കീഴിൽ അണിനിരന്നു. എല്ലാം പതുക്കെ പതുക്കെയായിരുന്നു. ദുർബലരായിരുന്നു സത്യത്തിലേക്ക് വന്നതിലധികവും. ഖുറൈശീ പ്രമുഖരെയെല്ലാം ഏക ദൈവ വിശ്വാസത്തിലേക്ക് നബി ﷺ തങ്ങൾ ക്ഷണിച്ചു...
വെളിച്ചത്തിന്റെ ശത്രുവാണ് ഇരുട്ട്. രണ്ടും പരസ്പരം ഒരുമിക്കില്ല. ഇതുപോലെത്തന്നെ തൗഹീദും, ശിർക്കും തമ്മിൽ ഒരിക്കലും സന്ധിയാവില്ല. സത്യത്തിന് എതിരാളികൾ ഇല്ലാതിരിക്കില്ല. പഴയ ദൈവങ്ങളെ കൈവെടിയാൻ പറഞ്ഞപ്പോൾ പലർക്കും ദഹിച്ചില്ല...
സത്യവിശ്വാസികളെ അസത്യവാഹകർ മർദ്ധിക്കാൻ തുടങ്ങി. പലർക്കും കൊടിയ പീഢനമേൽക്കേണ്ടി വന്നു. അടി, ബന്ധനം, ഭക്ഷണം മുടക്കൽ, ചൂടുള്ള മണലിൽ കിടത്തൽ, അംഗഛേദം വരുത്തൽ, എല്ലാ രൂപത്തിലും പീഢിപ്പിച്ചു...
പക്ഷേ, സത്യവിശ്വാസത്തെ കീഴടക്കാൻ ഇരുട്ടിന്റെ സന്തതികളുടെ പീഢന, മോഹന വാഗ്ദാനങ്ങൾക്ക് സാധ്യമായില്ല. പീഢനം മൂലം രണ്ട് തവണയായി ചിലരെല്ലാം എത്യോപ്യയിലേക്ക് പലായനം ചെയ്തു. ഖുറൈശികളുടെ പീഢനം തുടർന്നുകൊണ്ടിരിക്കെ പ്രവാചകത്വ ലബ്ധിയുടെ 6-ആം വർഷം ദുൽഹജ്ജിൽ ശത്രു നിരയിലെ കേമനായിരുന്ന ഉമറുൽ ഫാറൂഖ് (رضي الله عنه) മുസ്‌ലിമായി. ഇത് മുസ്‌ലിംകൾക്ക് ശക്തി പകർന്നു. പരസ്യമായി കഅബയിൽ വെച്ച് നിസ്കരിക്കാനുള്ള അവസരമൊരുക്കി. വിശ്വാസികൾക്ക് ശക്തിയും, പ്രചോദനവുമേകി ഉമർ (رضي الله عنه) വിന്റെ ഇസ്ലാമികാശ്ലേഷം...
ശത്രുക്കളുടെ പീഢന, ആക്ഷേപങ്ങൾ തുടർന്നുകൊണ്ടിരിക്കെ സത്യപ്രസ്ത്ഥാനത്തിലേക്ക് ആളുകൾ വന്നുകൊകൊണ്ടിരുന്നു. പീഢനങ്ങൾക്ക് അറുതിയില്ലാതെയായപ്പോൾ الله വിന്റെ കൽപ്പന പ്രകാരം മുസ്‌ലിംകൾ മദീനയിലേക്ക് പലായനത്തിന് ഒരുങ്ങി. കുടുംബക്കാരേയും, സമ്പാദ്യങ്ങളേയുമെല്ലാം വെടിഞ്ഞ് ഒറ്റക്കും, കൂട്ടമായും, രാത്രിയുടെ യാമങ്ങളിൽ പലരും പിറന്നനാടിനോട് വിടചൊല്ലി. വൃദ്ധരും, ദുർബലരുമായി ചുരുക്കം ആളുകൾ മാത്രമാണ് മക്കയിൽ അവശേഷിച്ചത്. ചുരുക്കത്തിൽ മക്കയെ മദീനയിൽ പറിച്ചു നടലായിരുന്നു ഈ പലായനം. പ്രവാചക ലബ്ധിയുടെ 13 -ആം വർഷമായിരുന്നു ഈ കൂട്ട പലായനം...
സത്യം തുറന്നുപറയാൻ സ്വാതന്ത്ര്യമുള്ള മണ്ണിൽ കാലുകുത്തിയതോടെ നബി ﷺ തങ്ങൾക്കും٫ സ്വഹാബികൾക്കും വലിയ സന്തോഷമായി. നീതിനിഷ്ടമായ സ്വതന്ത്ര രാഷ്ട്രം മദീനയിൽ പടുത്തുയർത്തി. ഇസ്ലാമിക അടയാളങ്ങൾ പ്രകടമാകാൻ തുടങ്ങി. മദീനയിൽ എത്തിയ വർഷം തന്നെ ജുമുഅഃ, ജമാഅത്ത്, ആരംഭിക്കുകയും, ബാങ്കും, ഇഖാമത്തും നിലനിർത്തുകയും ചെയ്തു. നോമ്പ്, സക്കാത്ത്, ഉള്ഹിയത്ത്, പെരുന്നാൾ നിസ്കാരം, എല്ലാം തൊട്ടടുത്ത വർഷം തന്നെ നിലവിൽ വന്നു. അങ്ങനെ പതുക്കെ മദീനയുടെ ചുറ്റുപാടിലേക്ക് ഇസ്ലാമിക സന്ദേശം എത്തി തുടങ്ങി...
(തുടരും..)
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
Post a Comment