🌷വരി 3️⃣6️⃣🌷
🔹🔸🔹🔸🔹🔸🔹🔸🔹🔸
* ഖസ്വീദത്തുൽ ബുർദ*
*ആശയം, വിശദീകരണം - 3️⃣6️⃣*
〰️〰️〰️〰️〰️〰️〰️〰️〰️〰️
🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘
🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
*🌷വരി 3️⃣6️⃣🌷*
*🌹هـوَ الْحَـبِـيـبُ الَّـذِى تُرْجَـى شَـفَاعَتُـهُ*✨
*لِكُـلِّ هَـوْلٍ مِـنَ الْأَهْـوَالِ مُـقْـتَـحَـمِ*🌹
*ഭയാനകമായ മുഴുവൻ പ്രതിസന്ധി ഘട്ടങ്ങളിലും ശുപാർശ പ്രതീക്ഷിക്കാവുന്ന സ്നേഹ സ്വരൂപമാണ് എന്റെ മുത്ത് റസൂൽ ﷺ.*
**************************************
*പദാനുപദ അർത്ഥം*
هُـوَ =
ആ മുത്ത്റസൂലുല്ലാഹി ﷺ തങ്ങൾ
الْحَـبِـيـبُ =
ഹബീബാണ് ﷺ (സ്നേഹവത്സലരാണ് )
الَّـذِى تُرْجَـى =
പ്രതീക്ഷിക്കപ്പെടാവുന്ന
شَـفَاعَتُـهُ=
അവിടുത്തെ ﷺ ശുപാർശ
لِكُـلِّ هَـوْلٍ مِـنَ الْأَهْـوَالِ =
എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും
مُـقْـتَـحَـمِ=
തള്ളിവീഴ്ത്തപ്പെടുന്ന / ഭയാനകമായ
**************************************
_'ഹബീബ്' എന്നാൽ അല്ലാഹുവിന്റെ പ്രിയപ്പെട്ടവർ എന്നും സമൂഹത്തിന്റെ സ്നേഹവായ്പിന് പാത്രമായവർ എന്നും അർത്ഥം കൽപ്പിക്കാം. മുത്ത് നബിയെ ﷺ സംബന്ധിച്ചിടത്തോളം അത് പൂർണ്ണമായും ശരിയാണ്. ഹബീബായ മുത്തൊളി മുഹമ്മദ് മുസ്തഫ ﷺ തങ്ങൾ വിശ്വാസികൾക്കു ലോകത്തു മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതാണ്. ഒരുവന്റെ വിശ്വാസം പൂർണ്ണമാകണമെങ്കിൽ സ്വന്തം മാതാപിതാക്കളെക്കാളും മക്കളെക്കാളും മുഴുവൻ ജനത്തെക്കാളും എന്തിന്, സ്വന്തം ആത്മാവിനെക്കാളും ഹബീബായ മുത്ത് നബിയെ ﷺ നമ്മൾ പ്രിയം വെക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, ഇരുലോക വിജയത്തിന് വേണ്ടിയുള്ള അവിടുത്തെ ﷺ നിർദ്ദേശങ്ങൾ ജീവിതത്തിൽ പകർത്തണമെങ്കിൽ അവിടുത്തോടുള്ള ﷺ അടങ്ങാത്ത മഹബ്ബത്ത് അനിവാര്യമാണ് എന്നതുതന്നെ._
_ഏറ്റവും സംഘർഷഭരിതമായ പ്രതിസന്ധിഘട്ടം വിചാരണയ്ക്കും വിധിന്യായത്തിനുമായി മഹ്ഷറയിൽ ഒരുമിച്ചുകൂടുന്ന ദിവസമാണ്. ആ ഭീകര നാളിൽ മുഴുവൻ ജന സമൂഹങ്ങളുടെയും ഒരേയൊരു പ്രതീക്ഷ തിരുനബിയുടെ ﷺ അനുഗ്രഹമാകുന്ന ശുപാർശ മാത്രമാണ്. അവിടുത്തോടുള്ള ﷺ ഇഷ്ടം കാരണം അവിടുന്ന് ﷺ കൽപ്പിച്ചതിനെ സ്വീകരിക്കുകയും വിരോധിച്ചതിനെ വെടിയുകയും ചെയ്ത്, അവിടുത്തോടുള്ള ﷺ അടങ്ങാത്ത മഹബ്ബത്താൽ നിത്യമായി ധാരാളമായി സ്വലാത്തിന്റെ മന്ത്രധ്വനികൾ ഉരുവിട്ടവർക്കുവേണ്ടിയും അവിടുന്ന് ﷺ ശുപാർശ ചെയ്യുന്നതാണ്._
_വിചാരണ വേഗം നടത്തുക, വിചാരണയില്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുക, നന്മയും തിന്മയും തുല്യമായവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുക, സ്വർഗ്ഗത്തിലെ പദവിയും സ്ഥാനവും ഉയർത്തുക, നരക ശിക്ഷയുടെ കാഠിന്യം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് ഹബീബ് ﷺ ശുപാർശ ചെയ്യുക എന്ന് വിവിധ ഹദീസുകളിൽ നിന്ന് മനസ്സിലാക്കാം. മുത്ത് നബിയുടെ ﷺ ശുപാർശയ്ക്ക് അർഹനാകണമെങ്കിൽ ശുപാർശ തേടുന്നവൻ തന്റെ ജീവിതം കൊണ്ട് അതിനു യോഗ്യനായിത്തീർന്നിരിക്കണം എന്നുമാത്രം._
(തുടരും, إن شاء الله).
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*മുത്ത് നബിയിലേക്ക് ﷺ ധാരാളം സ്വലാത്തുകൾ സമർപ്പിക്കണം. അവിടുത്തോട് ﷺ അടങ്ങാത്ത പ്രണയം വേണം. അടുത്തെ ﷺ ശുപാർശക്ക് അർഹനാവണം. ജന്നാത്തുൽ ഫിർദൗസിൽ ഹബീബായ മുത്ത് നബിയോടൊപ്പം ﷺ ഒരുമിച്ചു കൂടണം.*_
_*നീ തൗഫീഖ് ചെയ്യണേ الله...*_
*امين امين امين يا ارحم الراحمين...*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
▪▪▪▪▪▪▪▪▪▪
GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം
Contact Us
whatsapp
Follow us on
Instagram
▪▪▪▪▪▪▪▪▪▪
Post a Comment