📚വരി :4️⃣
~✿ ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~
*بِسْـــــــــمِ ٱللّٰهِ ٱلــرَّحْــمٰنِ ٱلــرَّحِـــــيمِ*
*مَــــوْلَايَ صَـــلِّ وَسَـــلّـمْ دَائمًــا أَبَـــدًا*
*عَــلَى حَــبِيـبِكَ خَــيْرِ الْخَــلْقِ كُلِّـهِـــــمِ*
_{ അല്ലാഹുവേ, സർവ്വ സൃഷ്ടികളിലും ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ എന്നെന്നും സ്വലാത്തും, സലാമും ചൊരിയേണമേ..﴿ۨ_
✿═══✿❖✿═══ *(ﷺ)*۠ ═══✿❖✿═══✿
*📚വരി :4️⃣*
~✿ ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~
*أَيَحْــسَـــبُ الصَّـبُّ أََنَّ الْحُـبَّ مُنْكَتِـــمٌ*
*مَا بَيْـــنَ مُنْسَـــجِمٍ مِنْهُ وَ مُضْـــطَرِمِ*
*_"പ്രവഹിക്കുന്ന കണ്ണുനീരിനും, തപിക്കുന്ന ഹൃദയത്തിനും ഇടയിലുള്ള പ്രണയത്തെ മറച്ചു വെക്കാമെന്ന് അനുരക്തൻ കരുതുന്നുവോ? സാധ്യമല്ല"._*
💠❖💠❖💠❖💠❖💠❖💠❖💠❖💠
*പദാനുപദ അർത്ഥം :-*
:::::::::::::::::::::::::::::::::::
*أَيَحْــسَـــبُ*
_:കരുതുന്നുവോ_
*الصَّـبُّ*
_:അനുരക്തൻ_
*أََنَّ الْحُـبَّ*
_: നിശ്ചയം, പ്രണയം_
*مُنْكَتِـــمٌ*
_:മറച്ചു വെക്കാമെന്ന്_
*مَا بَيْـــنَ*
_:ഇടയിൽ_
*مُنْسَـــجِمٍ*
_:പ്രവഹിക്കുന്ന കണ്ണുനീർ_
*مِنْهُ*
_:വ്യക്തിയുടെ_
*وَ مُضْـــطَرِمِ*
_:തപിക്കുന്ന_
💠❖💠❖💠❖💠❖💠❖💠❖💠❖💠
*വിശദീകരണം :-*
:::::::::::::::::::::::::
_"ഹൃദയത്തെ മദിച്ചു കൊണ്ട് ആളികത്തുന്ന പ്രണയത്തെ മറച്ചു വെക്കാമെന്നു അനുരാഗി ചിന്തിക്കുന്നെങ്കിൽ അത് അസംഭവ്യമാണ്. ആ വ്യക്തിയുടെ മുഖഭാവത്തിൽ നിന്നും മനസിലാക്കാൻ സാധിക്കുമെന്നത് , കാവ്യകർത്താവ് സ്വശരീരത്തോട് പറയുകയാണ്."_
_പ്രവാചക ﷺ പ്രണയത്തെ മറച്ചു വെക്കാൻ കഴിയില്ല എന്നതിന്ന് ഉത്തമ ഉദാഹരണമാണ് ബഹുമാനപ്പെട്ട അബൂബക്കറുൽ ബഗ്ദാദിرحمة اللّٰه عليه തങ്ങളുടേത്._
തിരു ﷺ പ്രണയത്തിൽ പൂത്തുലഞ്ഞ ജീവിതമായിരുന്നു മഹാനവർകളുടടേത്. തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി പലതവണ മദീന ലക്ഷ്യമാക്കി യാത്ര ചെയ്തെങ്കിലും തിരിച്ചയക്കപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവിൽ ബാഗ്ദാദിൽ നിന്ന് മദീനത്തേക്ക് പോകുന്ന ഒരു യാത്രാ സംഘത്തിന്റെ സഹായം തേടി , പല പലതവണ മദീനത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും അവിടുത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു എന്നും. അതിനാൽ തന്നെ ഒരു വിറകു കെട്ടിനുള്ളിൽ മറച്ചു വെച്ചുകൊണ്ട് യാത്ര തുടരണമെന്നുമുള്ള തന്ത്രം നിർദ്ദേശിച്ചു, യാത്രാസംഘം ആ ദൗത്യം ഏറ്റെടുത്തു കൊണ്ട് മഹാനവർകളെയും വഹിച്ചുള്ള യാത്ര തുടർന്നു , അങ്ങനെ മദീനത്ത് എത്തിച്ചേർന്നു സംഘത്തെ പാറാവുകാർ പരിശോധിച്ച ശേഷം പ്രവേശനാനുമതി നൽകി, എന്നാൽ തിരു ഹബീബ് ﷺ തങ്ങളുടെ മദീനയുടെ പരിമളമേറ്റ സന്തോഷത്താൽ
സർവ്വസ്വവും മറന്ന അബൂബക്കറുൽ ബാഗ്ദാദി رحمة اللّٰه عليهതങ്ങൾ ഉച്ചത്തിൽ സ്വലാത്ത് ചൊല്ലി പോയി .വിറക് കെട്ടിനുള്ളിൽ നിന്നും സ്വലാത്ത് കേട്ട പറാവുകാർ വിറക് കെട്ട് വീണ്ടും പരിശോധിക്കുകയും പിടിക്കപ്പെട്ട മഹാനവർകളെ തിരിച്ചയക്കുകയും ചെയ്തു.
അബൂബക്കറുൽ ബാഗ്ദാദി رحمة اللّٰه عليهതങ്ങളുടെ വഫാത്തിന്ന് ശേഷം,മുത്ത് നബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിക്കാൻ ഭാഗ്യം ലഭിച്ചൊരു വ്യക്തി മുത്ത് നബി ﷺ തങ്ങളോട് ചോദിക്കുകയുണ്ടായി തങ്ങളെﷺ, അവിടുത്തെﷺ ഒരുപാട് ഇഷ്ടം വെച്ചു കൊണ്ട് കവിതകൾ രചിച്ച അബൂബക്കർ ബാഗ്ദാദി رحمة اللّٰه عليهതങ്ങളെ അങ്ങ് ﷺ ഒരു തവണയെങ്കിലും വിളിക്കാതിരുന്നത് എന്ത് കൊണ്ടാണ്, അങ്ങിൽﷺ അത്രയും ചേർന്ന് നിന്നൊരു പ്രണയിനിയായിരുന്നില്ലേ.. തിരു നബിﷺ തങ്ങൾ പറഞ്ഞു ; അബൂബക്കർ ബാഗ്ദാദി رحمة اللّٰه عليه എന്റെ അരികിൽ വന്നാൽ എനിക്ക് ഖബറിൽ കിടക്കാൻ കഴിയുമായിരുന്നില്ല, എന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചാൽ ഞാൻ ഖബറിൽ നിന്ന് എഴുന്നേറ്റു പുറത്തു വരുമായിരുന്നു, ആ കാരണത്താലാണ് അദ്ദേഹത്തെ ഇങ്ങോട്ട് വിളിക്കാതിരുന്നത് . ഞങ്ങൾ പരലോകത്ത് സംഗമിച്ചോളാം.
ബൂസ്വീരി ഇമാം رحمة اللّٰه عليه തങ്ങൾക്കും തിരു നബി ﷺ തങ്ങളോടുള്ള പ്രണയം മറച്ചു വെക്കാൻ കഴിയുന്നില്ല.
ബഹ്യമായ പ്രകടഭാവങ്ങൾ ഹൃദയത്തിനുള്ളിലെ ഇശ്ഖിന്റെ മറനീക്കി പുറത്ത് വരികയാണ്. അഥവാ അത് ഒളിച്ചു വെക്കാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ല, കാരണം ഹൃദയത്തെ പരിപൂർണമായും തിരു നബി ﷺ തങ്ങളിലേക്ക് സമർപ്പിച്ചു കഴിഞ്ഞിരുന്നു.
(തുടരും - إن شاء الله)
▪▪▪▪▪▪▪▪▪▪
GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം
Contact Us
whatsapp
Follow us on
Instagram
▪▪▪▪▪▪▪▪▪▪
Post a Comment