ശരീരത്തിൽ പിശാച് കേറുമോ❓കേറിയാല് എങ്ങനെ ഇറക്കാം.❓
*❓ ഇസ് ലാമിക സംശയങ്ങളും❓*
*✅ മറുപടിയും ✅*
ശരീരത്തിൽ പിശാച് കേറുമോ❓കേറിയാല് എങ്ങനെ ഇറക്കാം.❓*
*2⃣ ശരീരത്തിൽ പിശാച് കേറുമോ? കേറിയാല് എങ്ങനെ ഇറക്കാം.❓*
_✍മറുപടി നൽകിയത് : സിറാജുദീൻ ഹുദവി മേൽമുറി_
🅰️ ജിന്ന് ബാധയേൽക്കുകയെന്നത് പണ്ഡിതർ അംഗീകരിച്ച യാഥാർത്ഥ്യമാണ്. അല്ലാഹു ﷻ പറയുന്നു :
*ٱلَّذِينَ يَأْكُلُونَ ٱلرِّبَوٰا۟ لَا يَقُومُونَ إِلَّا كَمَا يَقُومُ ٱلَّذِى يَتَخَبَّطُهُ ٱلشَّيْطَٰنُ مِنَ ٱلْمَسِّ*
പലിശ തിന്നുന്നവര് പിശാച് ബാധയറ്റവനെപ്പോലെയല്ലാതെ നിൽക്കുകയില്ല...
(അബഖറ 275)
ജിന്ന് ബാധ പിശാച് ബാധ എന്നത് യാഥാർത്ഥ്യമാണ് എന്നതിലേക്ക് വിരൽ ചൂണ്ടുന്ന ആയത്താണിത്. ഇബ്നു തൈമിയ്യ പറയുന്നു : മനുഷ്യൻ ജിന്നിന് മേല് മൂത്രമൊഴിച്ചോ ചൂടുവെള്ളമൊഴിച്ചോ ബുദ്ധിമുട്ടിച്ചാല് ജിന്ന് പ്രതികരിക്കും. ചിലപ്പോൾ മനുഷ്യനെ കൊന്നുവെന്നും വരാം. പ്രത്യേക കാരണമൊന്നുമില്ലാതെ ചില മനുഷ്യര് ചെയ്യുന്നത് പോലെ വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിച്ചുവെന്നും വരാം. മറ്റ് ചിലപ്പോൾ മറഞ്ഞ കാര്യങ്ങൾ അറിയിച്ച് കൊടുത്തു കൊണ്ട് ബാധയേറ്റ മനുഷ്യനെ സഹായിക്കുന്നവരുമുണ്ടാവും ( دقائق التفسير/مجموع الفتاوى)
ഇമാം അഹ്മദ് (റ) വിനോട് തന്റെ മകൻ പറഞ്ഞു : പിതാവേ ജിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കില്ലെന്ന് സമൂഹം പറയുന്നു. അപ്പോൾ ഇമാം അഹ്മദ് (റ) പറഞ്ഞു : അവര് കളവ് പറയുകയാണ്. ജിന്ന് ബാധയേറ്റവന്റെ നാവിലൂടെ സംസാരിക്കുകയും ചെയ്യും, ഇത്തരം ബാധയേൽക്കുമ്പോൾ ശരീഅത് അനുവദിച്ച രീതിയിൽ അതിനു ചികിത്സ തേടണം.
ഇങ്ങനെ ഒരു ഹദീസ് കാണാം :
*عَنْ عُثْمَانَ بْنِ أَبِي الْعَاصِ رَضِيَ اللَّهُ عَنْهُ قَالَ : لَمَّا اسْتَعْمَلَنِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى الطَّائِفِ جَعَلَ يَعْرِضُ لِي شَيْءٌ فِي صَلَاتِي حَتَّى مَا أَدْرِي مَا أُصَلِّي فَلَمَّا رَأَيْتُ ذَلِكَ رَحَلْتُ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : (ابْنُ أَبِي الْعَاصِ؟) قُلْتُ : نَعَمْ يَا رَسُولَ اللَّهِ ، قَالَ : (مَا جَاءَ بِكَ؟) قُلْتُ : يَا رَسُولَ اللَّهِ عَرَضَ لِي شَيْءٌ فِي صَلَوَاتِي حَتَّى مَا أَدْرِي مَا أُصَلِّي ، قَالَ : (ذَاكَ الشَّيْطَانُ ، ادْنُهْ) فَدَنَوْتُ مِنْهُ فَجَلَسْتُ عَلَى صُدُورِ قَدَمَيَّ قَالَ : فَضَرَبَ صَدْرِي بِيَدِهِ وَتَفَلَ فِي فَمِي وَقَالَ : (اخْرُجْ عَدُوَّ اللَّهِ) فَفَعَلَ ذَلِكَ ثَلَاثَ مَرَّاتٍ ، ثُمَّ قَالَ : (الْحَقْ بِعَمَلِكَ) قَالَ : فَقَالَ عُثْمَانُ : فَلَعَمْرِي مَا أَحْسِبُهُ خَالَطَنِي بَعْدُ*
ഉസ്മാനുബ്നു അബില് ആസ് (റ) പറയുന്നു: നബി ﷺ തങ്ങൾ എന്നെ ത്വാഇഫിൽ ഭരണാധികാരിയാക്കി. എനിക്ക് നിസ്കാരത്തിൽ എന്തോ ഒരവസ്ഥ തോന്നാൻ തുടങ്ങി. ഞാൻ നിസ്ക്കരിക്കുന്നതിനെ കുറിച്ച് എനിക്കറിയാതെയായി. ഞാൻ നബി ﷺ തങ്ങളെ സമീപത്ത് ചെന്ന് കാര്യം പറഞ്ഞു. നബി ﷺ പറഞ്ഞു, അത് പിശാചാണ്. ഞാൻ നബി ﷺ തങ്ങളെ സമീപത്ത് ഇരുന്നു. നബി ﷺ എന്റെ നെഞ്ചിലടിക്കുകയും എന്റെ വായില് തുപ്പുകയും ചെയ്തിട്ട് പറഞ്ഞു. അല്ലാഹുﷻവിന്റെ ശത്രു ഇറങ്ങിപ്പോവുക. അത് മൂന്ന് പ്രാവശ്യം ചെയ്തു. എന്നിട്ട് എന്നോട് പറഞ്ഞു, ഇനി ത്വാഇഫിലേക്ക് തന്നെ പോയിക്കൊള്ളുക. ഉസ്മാൻ (റ) പറയുന്നു, ശേഷം എനിക്ക് ഈ അവസ്ഥ ഉണ്ടായിട്ടില്ല. ഇതു നബിﷺതങ്ങൾ നടത്തിയ ചികിത്സയാണ്. ജിന്ന് ബാധയേറ്റവരെ അടിച്ച് ചികിത്സിക്കാമെന്ന് ഇബ്നു തൈമിയ്യയും ഇബ്നു ഖയ്യിമും പറയുന്നത് കാണാം...
അല്ലാഹ് എന്ന് പാത്രത്തില് സാധ്യമാവുന്നത്ര എഴുതി വെളളമൊഴിച്ച് ബാധയേറ്റവന്റെ മുഖത്ത് തെളിച്ചാല് അല്ലാഹു ﷻ അവന്റെ പിശാചിനേ കരിച്ചു കളയും എന്ന് ഇആനതിൽ കാണാം.
ബാധയേറ്റവന്റെ ചെവിയിൽ ബാങ്ക് വിളിക്കുന്നത് നല്ലതാണെന്ന് ഖൽയൂബിയില് പറയുന്നു. ഇത്തരം ചികിത്സകൾ ചെയ്യുന്ന ആൾക്കും ചില യോഗ്യതകൾ ആവശ്യമാണ്. ഇമാം അഹ്മദ് (റ) ചരിത്രത്തിൽ കാണാം ഒരു സ്ത്രീക്ക് ബാധയേറ്റത് അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ അദ്ദേഹം തന്റെ ചെരുപ്പ് ഊരി നൽകിക്കൊണ്ട് പറഞ്ഞു. ഈ ചെരുപ്പ് കയ്യില് പിടിച്ച് കൊണ്ട് ചോദിക്കുക. "നിങ്ങള് ഇറങ്ങിപ്പോവുന്നോ അതോ ഈ ചെരുപ്പ് കൊണ്ടു അടിക്കണോ.." അവര് അങ്ങനെ ചെയ്തു. അപ്പോൾ ആ സ്ത്രീയുടെ നാവിലൂടെ ജിന്ന് സംസാരിച്ചു.
അഹ്മദ് (റ) അല്ലാഹുﷻവിനെ അംഗീകരിച്ചു. ഞാന് അദ്ദേഹത്തെയും അംഗീകരിക്കുന്നു. അഹ്മദ് (റ)വിന്റെ മരണത്തിന് ശേഷം ഈ സ്ത്രീക്ക് രണ്ടാമതും ബാധയേറ്റു. അപ്പോൾ അഹ്മദ് (റ) ശിഷ്യൻ മേൽ പറഞ്ഞ ചികിത്സ നടത്തി. പക്ഷെ ആ ജിന്ന് ഈ ശരീരത്തിൽ നിന്ന് പുറത്ത് പോയില്ല. അപ്പോൾ ഇത്തരം ചികിത്സകൾ സ്വയം നടത്തി ഫലിക്കാതിരിക്കുമ്പോൾ യോഗ്യരായവരെ സമീപിക്കേണ്ടി വരും.
ശരീഅത് അംഗീകരിച്ച രീതിയിൽ മന്ത്രത്തിലൂടെയോ മറ്റോ ചികിത്സ നടത്തുന്ന ആളുകളെ സമീപിക്കുന്നതിന് വിരോധമൊന്നുമില്ല. ശരീഅതിന്റെ കല്പനകൾ പാലിച്ച് നല്ല ജീവിതം നയിക്കുന്ന പണ്ഡിതന്മാരെ സമീപിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം.
അസ്മാഅ് ചികിത്സകൾ അനുവദനീയമാണോ എന്ന് ഇബ്നു ഹജർ (റ) വിനോട് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു : അതിന്റെ രീതി വിശദീകരിച്ചതിന് ശേഷം അത് ഉപകാരം ചെയ്യുന്നതാണ്. പുറമെ ഗസ്സാലി ഇമാം (റ) അത് ഉപയോഗിച്ചിരുന്നു. അനുവദനീയമായ ആവശ്യങ്ങൾക്കു അതുപയോഗിക്കാവുന്നതുമാണ്. സകരിയ്യൽ അൻസ്വാരി (റ) വും അത് ചെയ്തിരുന്നവരാണ്. അദ്ദേഹത്തിന് ആ വിഷയത്തില് ഒരു രചന തന്നെയുണ്ട്. (ഇമാം ഗസാലി (റ) വും علم الأوفاف എന്ന പേരിൽ ഈ വിഷയത്തിൽ ഗ്രന്ഥ രചന നടത്തിയിട്ടുണ്ട്.
പരീക്ഷിച്ച് വിജയം കണ്ട് പ്രസിദ്ധമായ ഒരു രീതി ഇപ്രകാരമാണ് : ബാധയേറ്റ വ്യക്തിയുടെ ചെവിയിൽ ഏഴ് പ്രാവശ്യം ബാങ്ക് കൊടുക്കുക, ഏഴ് പ്രാവശ്യം ഫാതിഹ ഓതുക, മുഅവ്വിദത്തൈനിയും, ആയതുൽ കുർസിയ്യും, വസ്സമാഇ വത്വാരിഖും, സൂത്തുൽ ഹശറിലെ അവസാനത്തെ ഭാഗത്തുള്ള ( لو انزلنا هذا القرأان ) മുതൽ അവസാനം വരേയും, സൂറത്തുസ്വാഫ്ഫാത്തിലെ അവസാനത്തെ ഭാഗത്തുള്ള (فأذا نزل بساحتهم ) മുതൽ അവസാനം വരേയും ഓതുക. ഫാതിഹ ഏഴ് പ്രാവശ്യം ഓതി വെള്ളത്തിൽ ഊതിയിട്ട് ആ വെള്ളം ബാധയേറ്റവന്റെ മുഖത്ത് തെളിച്ചാൽ അയാളുടെ ബാധയകന്ന് ബോധം തെളിയും.
(ഇആനതു ത്വാലിബീൻ)
Post a Comment