കുട്ടികളുടെ വാസന സ്വർഗത്തിന്റെവാസനയാണ്. അവർ സ്വർഗത്തിലെ തുളസിച്ചെടികളുമാണ് (മുഹമ്മദ് നബി)."al_madheena_
അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ
*=======================*
*=======================*
🔶"കുട്ടികളുടെ വാസന സ്വർഗത്തിന്റെ
വാസനയാണ്. അവർ സ്വർഗത്തിലെ തുളസിച്ചെടികളുമാണ്
(മുഹമ്മദ് നബി)."🔶
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
ഖലീഫ ഉമറുൽ ഫാറൂഖും (റ) ഇബ്നു ഔഫും (റ)
ഒരു വഴിയിലൂടെ നടക്കുകയാണ്. ഇടക്ക് ഒരു
യാത്രാ സംഘത്തെ കണ്ടു. ദൂരെ നിന്ന് വന്ന് മദീനയിലെത്തിയതാണ്.
സംഘത്തിലെ ഒരു ചെറിയ കൈക്കുഞ്ഞ് ഉച്ചത്തിൽ കരഞ്ഞ് കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, അതിന്റെ മാതാവ് അതിന് മുല കൊടുക്കുന്നില്ല. ഉമർ (റ) കാര്യമന്വേഷിച്ചു. മുമ്പിലുള്ളത് ഉമറാണെന്നറിയാതെ മാതാവ് പറഞ്ഞു: "ഖലീഫ ഉമറി(റ)ന്റെ നാട്ടിൽ മുലകുടി നിറുത്തിയ എല്ലാ കുഞ്ഞുങ്ങൾക്കും റേഷനുണ്ട്. അത് കിട്ടാൻ വേണ്ടി നിർബന്ധിച്ച് എന്റെ കുട്ടിയുടെ മുലകുടി നിറുത്താൻ ശ്രമിക്കുകയാണ് ഞാൻ."
ഉമർ(റ) നേരെ ഇബ്നു ഔഫിന്റെ അടുത്ത് വന്നു. എന്നിട്ട് കരഞ്ഞുകൊണ്ട് പറഞ്ഞു: "അങ്ങനെയെങ്കിൽ ഈ ഉമർ(റ) എത്ര കുഞ്ഞുങ്ങളെ കൊന്നിട്ടുണ്ടാവണം! അതുകൊണ്ട് ഇന്ന് മുതൽ നമ്മുടെ രാജ്യത്തെ എല്ലാവർക്കും - മുലകുടിക്കുന്ന കുട്ടികൾക്കടക്കം - നാം റേഷൻ നൽകുന്നതാണ്."
ചില ഉദ്യോഗസ്ഥൻമാർ മുആവിയ(റ)യെ കാണാൻ ചെന്നു. അദ്ധേഹം അന്ന് ഇസ്ലാമിക രാജ്യത്തിന്റെ ഭരണാധികാരിയാണ്.
അദ്ധേഹം എന്ത് ചെയ്യുകയായിരുന്നെന്നോ? നിലത്ത് ഒരു മൃഗത്തെ പോലെ മുട്ടുകുത്തി നിൽക്കുന്നു. കഴുത്തിൽ ഒരു കയറ് കെട്ടിയിട്ടുണ്ട്. അതിന്റെ ഒരു തലപ്പ് തന്റെ കുട്ടികളുടെ കയ്യിലാണ്. അവർ പിതാവിനെ വലിച്ച് കൊണ്ടുപോവുന്നു!
ആഗതർ അദ്ഭുതപ്പെട്ടെന്ന് പറയേണ്ടതില്ലല്ലോ! അതുകൊണ്ട് മുആവിയ(റ) അൽപം ലജ്ജിച്ച് കൊണ്ട് അവരോട് പറഞ്ഞു:
''ഞാൻ ഇങ്ങനെ ചെയ്യാൻ കാരണമെന്തെന്നോ! പുന്നാര നബി (സ) ഞങ്ങളോട് പറഞ്ഞിട്ടുണ്ട്:
"ഒരാൾ കുട്ടികളുടെ കൂടെയാണെങ്കിൽ അവൻ കുട്ടികളെപ്പോലെ ആവട്ടെ!"
ഖുർആൻ പറഞ്ഞ പോലെ കണ്ണിനും മനസ്സിനും കുളിര് പകരുന്നവരാക്കി നമ്മുടെ മക്കളെ അല്ലാഹു മാറ്റുമാറാകട്ടെ. ആമീൻ.
📗📕📘📙📗📕📘📙📗📕📘
🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃
al_madheena_
*════❁✿🔸🔹🔸✿❁═══
Post a Comment