💧(Part-12)💧

 

💦 കണ്ണീരിൽ കുതിർന്ന 💦
⚔️ കർബല ⚔️
≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽
💧(Part-12)💧

*ഇത് കണ്ടു പേടിച്ച കൂഫക്കാർ മുസ്ലിം നെ വഞ്ചിച്ചു പിൻതിരിഞ്ഞോടി. ഈ വിവരം അറിയാതെ മുസ്ലിം(റ) വീണ്ടും മുന്നോട്ടു പോയി. ഒറ്റക്ക് വരുന്ന മുസ്ലിം(റ) നെ കണ്ട ഉബൈദ് പൊട്ടിച്ചിരിച്ചു... അവൻ ആജ്ഞാപിച്ചു. "പിടിച്ചു കെട്ടൂ ആ മക്കക്കാരനെ...!"*

*മഹാനായ മുസ്ലിം(റ) നെ പിടിക്കാൻ വേണ്ടി ഉബൈദിന്റെ പട്ടാളം അതാ ഓടി വരുന്നു. ഇത് കണ്ട മുസ്ലിം(റ) തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ ആരുമില്ല...*
*ആർത്തിരമ്പി വരുന്ന ആ സൈന്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് മനസിലാക്കിയ മുസ്ലിം(റ) പിന്തിരിഞ്ഞോടി.*

*പട്ടാളവും പിൻതുടർന്നു. പിന്നാലെ ഓടിയ പട്ടാളത്തിന് ദീർഘ ദൂരം ഓടാൻ കഴിഞ്ഞില്ല.*

അവരുടെ കണ്ണ് വെട്ടിച്ച് മുസ്ലിം(റ) വഴി മാറി ഓടി. ഒരു ഇട വഴിയിലൂടെ ഓടിയോടി തളർന്ന് അദ്ദേഹം എത്തിയത് വനാന്തരങ്ങൾക്ക് ഉള്ളിലെ ഒരു വീടിനു സമീപമാണ്. അവിടെ കണ്ട വൃദ്ധയായ സ്ത്രീയോട് ചോദിച്ചു. ഉമ്മാമാ എനിക്ക് അല്പം വെളളം വേണം. ഞാൻ ഹുസൈന്‍ തങ്ങളുടെ പ്രതിനിധിയായി മക്കയിൽ നിന്ന് വന്നതാണ്. ഉബൈദിന്റെ പട്ടാളം എന്നെ പിടിക്കാൻ നടക്കുന്നുണ്ട്.*

*ഉമ്മാമ الحمد لله എന്ന് പറഞ്ഞ് വെള്ളം കൊടുത്തിട്ട് തുടർന്നു. മോനേ നീ ഇവിടെ താമസിച്ചോളൂ..! ഉബൈദിന്റെ പട്ടാളം വനത്തിനുളളിലുളള ഈ വീട്ടിലേക്ക് വരില്ല. അത് കൊണ്ട് സ്വസ്ഥമായി ഇവിടെ നിൽക്കാം!*

*അപ്പോഴേക്കും ഉബൈദിന്റെ പ്രഖ്യാപനം വന്നിട്ടുണ്ട്. മുസ്ലിമിനെ കാണിച്ചു കൊടുക്കുന്നവർക്ക് വമ്പിച്ച തുക സമ്മാനമായി നല്‍കുമെന്ന്.*

*ഈ പ്രഖ്യാപനം ആ ഉമ്മാമയുടെ മകനും കേട്ടിട്ടുണ്ട്. ആ മകൻ മുസ്ലിമിനെ കാണിച്ചു കൊടുക്കാൻ എന്താണ് മാർഗ്ഗം എന്ന ചിന്തയിൽ ആകുന്ന പരിശ്രമങ്ങൾ നടത്തി വീട്ടിലേക്ക് വരുമ്പോൾ ആ ഉമ്മ പറഞ്ഞു. മോനേ ഇന്ന് പ്രവാചക കുടുബത്തിന്റെ സാനിധ്യം കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ വീട്. കാര്യം മനസ്സിലാകാതെ പന്തിച്ച് നിന്ന മകനോട് ഉമ്മ കാര്യങ്ങള് വിശദീകരിച്ചു. തേടിയ വളളി കാലിൽ ചുറ്റിയ പ്രതീതിയോടെ അവന്റെ ഉളളകം പൊട്ടി. സന്തോഷം കൊണ്ട് അവനറിയാതെ ചിരി പുറത്തേക്ക് വന്നു. ഉമ്മ ചോദിച്ചു. നിനക്കെന്തു പറ്റി? ഉമ്മാക്ക് സന്തോഷമുണ്ടാകുമ്പോൾ ഞാനും സന്തോഷിക്കണ്ടേ..! മറുപടി കൊടുത്തു.*

*അന്ന് രാത്രി അവർ ഉറങ്ങാൻ കിടന്നു. വ്യത്യസ്ത മുറികളിലാണ്. പക്ഷേ രണ്ടു പേര്‍ക്ക് ഉറക്കം വരുന്നില്ല. മുസ്ലിം(റ) ന്റെ മക്കൾ രണ്ടു പേരും ശരീക്ബ്നുഅവാഇന്റെ കൂടെയാണ്. ഉമ്മാമയുടെ മകനാണെങ്കിലോ ലോകത്ത് അന്നും ഇന്നും വില്ലനായ പണത്തോടുള്ള അത്യാഗ്രഹം. ഉറക്കം വരാതെ കിടന്ന ആ വ്യാമോഹി എഴുനേറ്റു നേരെ നടന്നു ഉബൈദിന്റെ കൊട്ടാരത്തിലേക്ക്...*

*ഉബൈദിന്റെ കൊട്ടാരത്തിലെത്തിയപ്പോൾ ആദ്യം കണ്ടു മുട്ടിയത് നുഅമാനുബ്നു ബഷീറിനെ യാണ്. അദ്ദേഹം ചില സംസാരങ്ങളിലൂടെ അവനെ തിരിച്ചു വിടാൻ ശ്രമിച്ചെങ്കിലും ഉബൈദിന്റെ മുന്നിലെത്തിയ അവൻ ഉബൈദിനെ വിവരം അറിയിച്ചു. അന്ന് രാത്രി തന്നെ നൂറ്റിഇരുപത് പട്ടാളത്തെ ഉബൈദ് ആ വീട്ടിലേക്ക് അയച്ചു...*

*പ്രഭാതനിസ്കാരത്തിന് പുറത്തേക്കിറങ്ങിയ മുസ്ലിം(റ) കാണുന്നത് തന്നെ പിടിക്കാൻ വലയം വെച്ച് കാത്തിരിക്കുന്ന സൈനികരെയാണ്...*

*മരണം ഉറപ്പിച്ച അദ്ദേഹം തന്റെ വാൾ ഉറയിൽ നിന്ന് ഊരി ഉയര്‍ത്തി പിടിച്ചു കൊണ്ട് അവരിലേക്ക് അടുത്തപ്പോൾ ....*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*🌹


 PART 01 - 17